ഒരിക്കല്‍ അവന്‍റെ വീടിന് അടുത്തുള്ള ഒരു പെണ്‍കുട്ടി ചാടിപ്പോയി.പോയതാണെങ്കില്‍ നാട്ടില്‍ സാമാന്യം നല്ല ചീത്തപ്പേരുള്ള ഒരുത്തന്‍റെ കൂടേം.വീട്ടുകാരാണെങ്കില്‍ ആകെ ബേജാറിലായി.എങ്ങനേലും ഓളെ തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി ബന്ധുക്കാരും വീട്ടുകാരും നെട്ടോട്ടം തുടങ്ങി.ചെക്കന്‍റെ വീട്ടില്‍ കയറിച്ചെല്ലാന്‍ ആര്‍ക്കും ധൈര്യം പോര.ഓന്‍ നാട്ടിലെ പ്രധാന പോക്കിരിയാണല്ലോ..
അങ്ങനെ ആണു കേസ് എന്‍റെ സുഹൃത്തിന്‍റെ അടുത്തേക്ക് എത്തുന്നത്.അവനാണേല്‍,നാട്ടാരെ എന്തേലും പണി തരുമോ എന്നു ചോദിച്ച് നടക്കുന്നവനും.ചുമ്മാ പറഞ്ഞതാട്ടോ.ഓന്‍ ഒരു പരോപകാരിയാണു.ഏത് പാതിരാക്കും ആരു വന്ന് സഹായം ചോദിച്ചാലും ഇറങ്ങിപ്പോകും.പടച്ചോന്‍ ഇത്തിരി ധൈര്യോം കൊടുത്തിട്ടുണ്ട്.അങ്ങനെ കേട്ട പാതി കേള്‍ക്കാത്ത പാതി ഹബീബി ചാടിയിറങ്ങിപ്പുറപ്പെട്ടു.കൂടെ പെണ്‍കുട്ടീടെ കുടുംബത്തിലെ മൂന്നു നാലു ജഗല്‍ സാധനങ്ങളും.പയ്യന്‍റെ വീട്ടിലെത്തി നമ്മടെ ടീംസ് വാതിലില്‍ മുട്ടി.
ബൂലോകരേ അല്‍പം സീരിയസ്സ് ആകുന്നുണ്ട്.ആ പെണ്‍കൊച്ചിന്‍റെ വായില്‍ നിന്നും വന്ന ഡയലോഗ് കേള്‍ക്കൂ."തൊടരുത് ഇനി ഇയാളെ.നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഇവന്‍ എന്‍റെ കെട്ടിയവന്‍ ആണു.എനിക്ക് ഒരു ജീവിതം തരാന്‍ തയ്യാറായവന്‍.നിങ്ങള്‍ക്ക് ഇവന്‍ കള്ളനാകാം,തെമ്മാടിയാകാം.പക്ഷെ പത്ത് മുപ്പത് കൊല്ലമായി ഞാന്‍ എന്‍റെ ഉള്ളില്‍ അടക്കിപ്പിടിച്ച് കൊണ്ട് നടക്കുന്ന എന്‍റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍,അതിനുത്തരം നല്‍കാന്‍ ഈ തെമ്മാടിയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.എന്നെ സ്വീകരിക്കാന്‍ ചങ്കുറപ്പുള്ള ആണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ കൂട്ടത്തില്‍.ഇതാ ഈ നിമിഷം ഞാന്‍ ഇറങ്ങി വരാന്‍ തയ്യാറാണു."
ഇത് എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തിലെ അവന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവം.ചങ്കു പൊട്ടിക്കൊണ്ടാണു അവന്‍ ആ പെണ്‍കുട്ടിയുടെ അടുത്ത് നിന്നും പോന്നത്.കൂടെ പോയ നമ്മുടെ 'ഡാക്കള്‍ക്കും' അവിടെ നിന്നും എങ്ങനേലും സ്കൂട്ടായാല്‍ മതി എന്നായിരുന്നത്രെ ചിന്ത.
ബൂലോകരേ സൗകര്യത്തിനു വേണ്ടി ഈ കുട്ടിക്ക് ഞാന്‍ 'മുത്തൂസ്' എന്ന് പേരിടട്ടെ.ഇത് ഒരു മുത്തൂസിന്‍റെ മാത്രം കഥയല്ല.നമ്മുടെ സാംസ്കാരിക കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞോ അറിയാതെയോ ജീവിക്കുന്ന മുത്തൂസുമാരുടെ കഥ.സ്ത്രീധനം എന്ന മഹാവിപത്ത് തകര്‍ത്തെറിയുന്ന ആയിരക്കണക്കിനു വരുന്ന പെണ്മക്കളുടെ ഒരു പ്രതീകം മാത്രമാണു മുത്തൂസ്.മുത്തൂസിന്‍റെ ചോദ്യം മീശയും വച്ച് ആണെന്നു പറഞ്ഞു നടക്കുന്ന എല്ലാ ആണ്‍ വര്‍ഗ്ഗങ്ങള്‍ക്കും കൂടിയുള്ളതാണെന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ..
മറ്റൊരു കഥ കൂടെ പറയട്ടെ,കുറച്ച് മുമ്പാണു.ഒരു മതസംഘടന സ്ത്രീധന വിരുദ്ധ സമരത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.ക്ലാസ്സ് എടുക്കുന്നയാള്‍ മലപ്പുറം ജില്ലയില്‍ നിന്നാണു.ഒരു പൊതുപ്രവര്‍ത്തകനായ അദ്ധേഹത്തിന്‍റെ പൊതുജീവിതത്തില്‍ നിന്നും കണ്ണീരിന്‍റെ നനവുള്ള ഒരേട് അന്നവിടെ കൂടിയവര്‍ക്കായി അയാള്‍ തുറന്ന് വച്ചു.

പുറത്തുള്ളവരെ കണ്ട പുയ്യാപ്ലക്കു സംഗതി പിടികിട്ടി.ഓനുണ്ടോ തുറക്കുന്നു.നീ പോ മോനേ ദിനേശാ എന്ന ഭാവം.പോയവര്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കാണു ഇനിയെന്ത് എന്ന മട്ടില്‍.എന്‍റെ സുഹ്രുത്തുള്ള ബലത്തില്‍ ആകണം പയ്യന്മാര്‍ വായില്‍ കൊള്ളാവുന്ന മൂന്നു നാലു നാടന്‍ തെറികളുടെ അകമ്പടിയോടെ കയറി ചോദിച്ചു,എവ്ടേടാ നായീ പെണ്‍കുട്ടി.രംഗം പന്തിയല്ലെന്നു കണ്ട് പുയ്യാപ്ല വന്നു വാതില്‍ തുറന്നു.സുഹ്രുത്തിനു എന്തേലും പറയാന്‍ പറ്റുന്നതിനും മുന്‍പെ പുള്ളാര്‍ കയറി അടി തുടങ്ങി.അങ്ങനെ ഒരു വിധത്തില്‍ അവന്‍ അവരെ പിടിച്ച് മാറ്റുമ്പോഴാണു നമ്മുടെ കഥാനായിക പെണ്‍കുട്ടി രംഗത്തെത്തുന്നത്.ബന്ധു ജനങ്ങളുടെ ഇടയിലേക്ക് ചാടി വീണവള്‍ അടികൊണ്ട് കിടക്കുന്ന പുയ്യാപ്ലയെ വളഞ്ഞ് വച്ചു.
ബൂലോകരേ അല്‍പം സീരിയസ്സ് ആകുന്നുണ്ട്.ആ പെണ്‍കൊച്ചിന്‍റെ വായില്‍ നിന്നും വന്ന ഡയലോഗ് കേള്‍ക്കൂ."തൊടരുത് ഇനി ഇയാളെ.നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഇവന്‍ എന്‍റെ കെട്ടിയവന്‍ ആണു.എനിക്ക് ഒരു ജീവിതം തരാന്‍ തയ്യാറായവന്‍.നിങ്ങള്‍ക്ക് ഇവന്‍ കള്ളനാകാം,തെമ്മാടിയാകാം.പക്ഷെ പത്ത് മുപ്പത് കൊല്ലമായി ഞാന്‍ എന്‍റെ ഉള്ളില്‍ അടക്കിപ്പിടിച്ച് കൊണ്ട് നടക്കുന്ന എന്‍റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍,അതിനുത്തരം നല്‍കാന്‍ ഈ തെമ്മാടിയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.എന്നെ സ്വീകരിക്കാന്‍ ചങ്കുറപ്പുള്ള ആണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ കൂട്ടത്തില്‍.ഇതാ ഈ നിമിഷം ഞാന്‍ ഇറങ്ങി വരാന്‍ തയ്യാറാണു."
ഇത് എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തിലെ അവന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവം.ചങ്കു പൊട്ടിക്കൊണ്ടാണു അവന്‍ ആ പെണ്‍കുട്ടിയുടെ അടുത്ത് നിന്നും പോന്നത്.കൂടെ പോയ നമ്മുടെ 'ഡാക്കള്‍ക്കും' അവിടെ നിന്നും എങ്ങനേലും സ്കൂട്ടായാല്‍ മതി എന്നായിരുന്നത്രെ ചിന്ത.
ബൂലോകരേ സൗകര്യത്തിനു വേണ്ടി ഈ കുട്ടിക്ക് ഞാന്‍ 'മുത്തൂസ്' എന്ന് പേരിടട്ടെ.ഇത് ഒരു മുത്തൂസിന്‍റെ മാത്രം കഥയല്ല.നമ്മുടെ സാംസ്കാരിക കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞോ അറിയാതെയോ ജീവിക്കുന്ന മുത്തൂസുമാരുടെ കഥ.സ്ത്രീധനം എന്ന മഹാവിപത്ത് തകര്‍ത്തെറിയുന്ന ആയിരക്കണക്കിനു വരുന്ന പെണ്മക്കളുടെ ഒരു പ്രതീകം മാത്രമാണു മുത്തൂസ്.മുത്തൂസിന്‍റെ ചോദ്യം മീശയും വച്ച് ആണെന്നു പറഞ്ഞു നടക്കുന്ന എല്ലാ ആണ്‍ വര്‍ഗ്ഗങ്ങള്‍ക്കും കൂടിയുള്ളതാണെന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ..
മറ്റൊരു കഥ കൂടെ പറയട്ടെ,കുറച്ച് മുമ്പാണു.ഒരു മതസംഘടന സ്ത്രീധന വിരുദ്ധ സമരത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.ക്ലാസ്സ് എടുക്കുന്നയാള്‍ മലപ്പുറം ജില്ലയില്‍ നിന്നാണു.ഒരു പൊതുപ്രവര്‍ത്തകനായ അദ്ധേഹത്തിന്‍റെ പൊതുജീവിതത്തില്‍ നിന്നും കണ്ണീരിന്‍റെ നനവുള്ള ഒരേട് അന്നവിടെ കൂടിയവര്‍ക്കായി അയാള്‍ തുറന്ന് വച്ചു.
വടക്കന്‍ കേരളത്തില്‍ പ്രസവിച്ച് കഴിഞ്ഞ സ്ത്രീകളുടെ കൂടെ കുട്ടിയുടേയും മറ്റും പരിചരണത്തിനായി ഒരു സ്ത്രീയെ(ആയ) സഹായിയായി നിര്‍ത്തുന്ന ഒരു പതിവുണ്ട്.നാല്‍പ്പത് ദിവസത്തോളം അവര്‍ കൂടെയുണ്ടാകും.മകളുടെ പ്രസവം അടുത്തിരിക്കുന്നു അങ്ങോരുടെ.ഇങ്ങനെ ആയയായി പോകുന്ന ആരോ ഉണ്ടെന്നറിഞ്ഞാണു അദ്ധേഹം ഒരു പരിചയക്കാരനേയും കൂട്ടി അടുത്തുള്ള സ്ഥലത്തെത്തിയത്.വീട് തെരഞ്ഞു പിടിച്ച് അവസാനം അവര്‍ വീട്ടിലെത്തി.ഒരു കാരണവര്‍ പൊട്ടിപ്പൊളിയാറായ ആ വീടിന്‍റെ ഉമ്മറത്ത് ഇരിക്കുന്നുണ്ട്.വന്നവരെ സ്വീകരിച്ച് ഇരുത്തി അയാള്‍ വിവരം ആരാഞ്ഞു.
അതിഥികളുടെ ആഗമനോദ്ധേശം അറിഞ്ഞ ആ മനുഷ്യന്‍റെ മുഖം വിവര്‍ണ്ണമാകുന്നത് പോയവര്‍ ശ്രദ്ധിച്ചു.അപ്രതീക്ഷിതമായിട്ടായിരുന്നു അയാള്‍ പൊട്ടിക്കരഞ്ഞത്.കരച്ചിലിനിടയില്‍ ഗദ്ഗദത്തോടെ മുറിയുന്ന വാക്കുകളില്‍ അയാള്‍ അവരോട് പറഞ്ഞു."അഞ്ച് പെണ്‍ മക്കളാണു എനിക്ക്.ആര്‍ക്കും മംഗല്യ ഭാഗ്യം ലഭിച്ചിട്ടില്ല. മൂത്തവള്‍ക്ക് മുപ്പത്തിയാറാണു പ്രായം.അതിനു തൊട്ട് താഴെ തന്നെയാണു കല്യാണ പ്രായം കഴിഞ്ഞ മറ്റു മക്കളും."പോയവരുടെ മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു പിന്നെ ആ മനുഷ്യന്‍ ചോദിച്ച ചോദ്യം.
"എല്ലാവരും എന്‍റെ മക്കളെ വയറ്റാട്ടിയായിട്ടാണു കൊണ്ട് പോകുന്നത്.നിങ്ങള്‍ക്കെങ്കിലും എന്‍റെ ഏതെങ്കിലും ഒരു മോള്‍ക്ക് ഒരു വരനെ കൊണ്ട് വന്നു തന്നു കൂടേ.അവന്‍റെ മതം പോലും എനിക്ക് പ്രശ്നമല്ല."
അടക്കാനാവാത്ത സങ്കടത്താല്‍ പിടയുന്ന ഖല്‍ബോടെ ആ വയോധികന്‍ പറഞ്ഞു വച്ചത് സംസ്കാരിക കേരളമെന്ന് നാം വീമ്പു പറയാറുള്ള ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മറ്റൊരു മുഖം.ജാതി മത വ്യത്യാസമില്ലാതെ സ്ത്രീധനം എന്ന ഈ വ്രണം സമൂഹഗാത്രത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു.ജോലിയും കൂലിയുമില്ലാതെ കണ്ട കോളെജുകളുടെയും സ്കൂളുകളുടേയും മുന്നില്‍ വായും പൊളിച്ച് നില്‍കുന്ന ഊരു തെണ്ടിക്കും വേണം ഇന്നു ലക്ഷവും കാറും.ഇവന്മാരുടെയെല്ലാം ലക്ഷങ്ങള്‍ക്കും കാറുകള്‍ക്കും താഴെ കിടന്ന് ഞെരിഞ്ഞമരുന്നത് ഒരു കൂട്ടം പെണ്മക്കളുടെ സ്വപ്നങ്ങളാണു.ഒരു സമൂഹത്തിന്‍റെ ഭാവിയാണു.സ്ത്രീയുടെ കണ്ണീരു വീണാല്‍ ഇച്ഛാ പൂര്‍ത്തീകരണത്തിനു അവര്‍ മംഗല്യമല്ലാതെ മറ്റു വഴികള്‍ തേടിയാല്‍ അതു വഴി തകരുന്നത് ഒരു സമൂഹം തന്നെയായിരിക്കും.
അതിനാല്‍ സ്ത്രീ തന്നെയാണു ധനം.പെണ്ണിന്‍റെ കണ്ണുനീരില്‍ മുക്കിയെടുത്ത പണം കൊണ്ട് കൊട്ടാരം പണിയുന്ന സ്ത്രീധനമോഹികളായ സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.കവലകള്‍ തോറും തൊണ്ട കീറുമാറുച്ചത്തില്‍ പ്രസംഗിച്ചത് കൊണ്ട് മാത്രം സ്ത്രീധനം എന്ന വിപത്തിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയണമെന്നില്ല.ആത്മാര്‍ഥതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും അതിനു സാധിക്കില്ല.
യുദ്ധം പ്രഖ്യാപിക്കേണ്ടത് നമ്മുടെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്ത്രീധന മോഹത്തോടു തന്നെയാണു.