Wednesday, December 31, 2008

'ഭോണ്‍സാല' അഥവാ ഹിന്ദുത്വ സര്‍ വ്വകലാശാല.

ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളില്‍ പട്ടാളവും പോലീസും അക്രമികളെ സഹായിക്കുകയായിരുന്നു എന്ന ആരോപണങ്ങള്‍ക്ക് ഇന്ത്യയിലെ കലാപങ്ങളോളം തന്നെ പഴക്കമുണ്ട്. കേട്ടു പഴകിയ ഈ ആരോപണങ്ങള്‍ക്ക് അധികാരികളും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പിണറായി വിജയന്‍റെ വായ്ത്താരികളുടെ പ്രാധാന്യം പോലും കൊടുക്കാറില്ല.

ഗുജറാത്തും,ബോംബെയും,ഒറീസയും അടക്കമുള്ള പല ന്യൂനപക്ഷവിരുദ്ധ കലാപങ്ങളിലും ഇരകളുടെ സാക്ഷ്യപത്രം തന്നെ ഇതിനു കിട്ടിയിട്ടും പാലമല്ല ഇനി ഈ ഭൂലോകം തന്നെ കുലുങ്ങിയാലും അത് തങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമല്ല എന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥ മേലാളന്മാര്‍ ഇതിനെ നോക്കിക്കണ്ടത്.അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനെ തടയാതെ മൗനസമ്മതം കൊടുത്തിരുന്ന അവസ്ഥ മാറി ഗുജറാത്തിലെ പോലെ ഇരകളെ തിരഞ്ഞു പിടിച്ച് നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുന്ന 'കൃത്യനിര്‍ വ്വഹണത്തിലേക്ക്' നമ്മുടെ പോലീസും പട്ടാളവും മാറിയിട്ടും ഒരു കേളനും കുലുങ്ങിയില്ല.

ഇതെല്ലാം യാദൃഛികമല്ല പട്ടാളത്തിലേയും പോലീസിലേയും കാവി വത്ക്കരണം തന്നെയാണു ഇതിനു കാരണം എന്ന് അന്നേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും നമുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.വിദൂരവ്യാപക പ്രത്യാഖാതങ്ങളുണ്ടാക്കുന്ന ഇത്തരം അപകടകരമായ പ്രവണതകളെ മുളയിലേ നുള്ളേണ്ടതിന്‍റെ ആവശ്യകതയെ അവര്‍ ഊന്നിപ്പറഞ്ഞിരുന്നു.

ആരു കേള്‍ക്കാന്‍...!ഭരണ വര്‍ഗ്ഗത്തിന്‍റേയും,ഹിന്ദുത്വത്തിന്‍റേയും കുഴലൂത്തുകാരല്ലാത്തവര്‍ എന്നും മുഖ്യധാര എന്ന കുണ്ടാമണ്ടിയില്‍ നിന്നും പുറത്തായിരുന്നല്ലോ...പച്ചനോട്ടുകള്‍ വിരിച്ച്,ഇരുവശവും ഭരണ വര്‍ഗ്ഗ സാമ്രാജ്യത്ത ദല്ലാള്‍മാര്‍ നിരന്ന് നിന്ന് മുഖസ്തുതി പാടുന്ന മുഖ്യധാര എന്ന എക്സ്പ്രസ്സ് ഹൈവേയില്‍ നിന്നും താഴേക്ക് ചാടി കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ ഇടവഴിയിലൂടെ സഞ്ചരിക്കുന്ന ഇവരെ ആരു വില വെക്കാന്‍.

എന്നാല്‍ ഇന്നു കാറ്റ് മാറി വീശിത്തുടങ്ങിയിരിക്കുന്നു.ഹേമന്ദ് കാര്‍ക്കരെ എന്ന മഹാനായ പോലീസ് ഉദ്യോഗസ്ഥന്‍റെ രൂപത്തില്‍.നിഷേധിക്കാന്‍ കഴിയാത്ത, തെളിവുകള്‍ നിരത്തിയുള്ള അദ്ധേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് മുന്‍പില്‍ മുഖ്യധാരക്കാരുടെ ബഡായികള്‍ ഒന്നൊന്നായി പൊട്ടിപ്പൊളിഞ്ഞു.ഹിന്ദുത്വത്തിന്‍റെ കുഴലൂത്തുകാരുടെ ഗീബത്സിയന്‍ 'പരമാര്‍ഥങ്ങളെ' ജനങ്ങള്‍ പുഛിച്ച് തള്ളി.ഐ.എസ്.ഐ എന്ന ദുര്‍ഭൂതത്തെ മുന്നില്‍ നിര്‍ത്തി 'കള്ളന്‍ കള്ളന്‍' എന്നു ഇന്ത്യയിലെ ന്യൂനപക്ഷക്കാരനെ ചൂണ്ടിക്കാട്ടി ആക്രോശിച്ചിരുന്നവര്‍ തന്നെയായിരുന്നു അസ്സല്‍ കള്ളന്മാര്‍.ദേശസ്നേഹത്തിന്‍റെ അപ്പോസ്തലന്മാരുടെ കീശയില്‍ നിന്നും ഐ.എസ്.ഐ ഏജന്‍റിന്‍റെ കയ്യിലെ രക്തക്കറ പുരണ്ട നോട്ട് കെട്ടുകള്‍ കാര്‍ക്കരെ കണ്ടെടുത്തു.

നമുക്ക് ഭോണ്‍സാലയിലേക്ക് തിരികെ പോകാം.ഭോണ്‍സാല സൈനിക സ്കൂള്‍ സംഘ്പരിവാറിന്‍റെ ഭോജനശാല തന്നെയാണെന്നു എ.ടി.എസ് കണ്ടെത്തിയിരിക്കുന്നു.മലേഗാവ് സ്ഫോടനം,സംജോത എക്പ്രസ്സ്,അജ്മീര്‍ സ്ഫോടനങ്ങള്‍ ഇതിലെല്ലാം പങ്കെടുത്തത് ഭോണ്‍സാലയിലെ പരിശീലനവും കഴിഞ്ഞിറങ്ങിയ നമ്മുടെ പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരായിരുന്നു.ഇനിയും തെളിയാന്‍ കിടക്കുന്ന മറ്റനേകം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനു പുറമെയാണു.

1937-ല്‍ സ്ഥാപിച്ചതും 71 വര്‍ഷമായി നടന്നു വരുന്നതുമായ ഇവിടെ നിന്നും 'വിദഗ്ദ്ധ പരിശീലനം' പൂര്‍ത്തിയാക്കി 'ഭാരതാംബയെ സേവിക്കാന്‍' ഇറങ്ങിയവര്‍ എത്ര വരും എന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.ഇവര്‍ തന്നെയാണു വംശീയ ഉന്മൂലനത്തിനു ഇരയാകേണ്ടി വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷക്കാരനു സംരക്ഷണം നല്‍കേണ്ടത്.നമ്മുടെ ഭോണ്‍സാല സ്പോണ്‍സേര്‍ഡ് പട്ടാളക്കാരന്‍റെ ഒരു ദുര്യോഗം നോക്കണേ...ഈ ദുനിയാവില്‍ വേറെ ആര്‍ക്കും ഈ ഗതി വരുത്തല്ലേ പടച്ചോനേ...!

ഹേമന്ദ് കാര്‍ക്കരെ ഉയര്‍ത്തി വിട്ട ഈ കൊടുങ്കാറ്റ് അദ്ധേഹത്തിന്‍റെ ദുരൂഹമായ അന്ത്യത്തോടെ ചിലപ്പോള്‍ കെട്ടടങ്ങിയേക്കാം.മുപ്പതു വെള്ളിക്കാശിനു വേണ്ടി ഇന്ത്യയെ ഒറ്റു കൊടുത്ത സംഘ്പരിവാര്‍ ദേശസ്നേഹികള്‍ ഇനിയും നമ്മെ നോക്കി പല്ലിളിക്കും.അവസരവാദികളും,സ്വാര്‍ഥമതികളും,വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരുമായ രാഷ്ട്രീയക്കാര്‍ നമ്മെ ഭരിക്കുന്നിടത്തോളം കാലം ഭോണ്‍സാല ഇനിയും ശ്രീ കാന്ത് പുരോഹിത് മാര്‍ക്ക് ജന്മം നല്‍കും.

ഇതെല്ലാം കണ്ടും കേട്ടും ഭാരതീയര്‍ നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം.ഐ.എസ്.ഐ യുടെ രാജ്യദ്രോഹികളില്‍ നിന്നും സംഘ്പരിവാര്‍ ദേശസ്നേഹികളില്‍ നിന്നും ഞങ്ങളെ നീ കാത്തോളണേ ഭഗവാനേ...!

Tuesday, December 30, 2008

പ്രിയപ്പെട്ടവരേ വിട


സലാം ബൂലോകരേ..

ഇവര്‍ എന്‍റെ അയല്‍വാസികള്‍,സുഹൃത്തുക്കള്‍.ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു എല്ലാവരും കൂടെ.പക്ഷെ...!

കൊയിമ്പത്തൂരിലെ മരണം ഒളിഞ്ഞിരിക്കുന്ന ഏതോ ഒരു വളവില്‍ വച്ചായിരുന്നു ഉറ്റ സുഹൃത്തുക്കള്‍ മരണത്തിന്‍റെ മാലാഖയുടെ കൈ പിടിച്ച് രക്ഷിതാവിങ്കലേക്ക് യാത്രയായത്.ഖത്തറില്‍ നിന്നും അവധിക്ക് വന്ന് ബാല്യകാല സുഹൃത്തുക്കളുടെ അന്ത്യനിമിഷത്തിനു സാക്ഷിയാകാനായിരുന്നു അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട,കുന്നത്തുകാര്‍ സ്നേഹത്തോടെ പട്ടു എന്ന് വിളിക്കുന്ന റിയാസിന്‍റെ ദുര്‍വിധി.കുന്നത്തെ പീടികയിലെ പഴം ജ്യൂസിനു വേണ്ടി ശണ്ഡ കൂടിയിരുന്നത്,സി.എച്ച് യത്തീം ഖാനയുടെ മതിലിനു സമീപമുള്ള കലുങ്കില്‍ ഇരുന്ന് സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തിരുന്നത്...!എല്ലാമെല്ലാം ഇനി ഓര്‍മകള്‍ മാത്രം.കഴിയില്ലല്ലോ നമുക്ക് വിധിയെ തടുക്കാന്‍.

ഇന്നു പുലര്‍ച്ചെ ഒരു നാലു മണിയായിക്കാണും അനുജന്‍റെ കോള്‍ വരുമ്പോള്‍.വാര്‍ത്ത കേട്ട് കാതുകളെ വിശ്വസിക്കാനാവാതെ ഞാന്‍ എഴുന്നേറ്റിരുന്നു.നമ്മെ പോലെ തന്നെ ഖല്‍ബില്‍ ഒരുപാടു മോഹങ്ങളുമായി ജീവിച്ചവര്‍.രണ്ടു നാള്‍ മുന്‍പു വരെ 050 യില്‍ തുടങ്ങുന്ന ഇത്തിസലാത്ത് നമ്പറിലോട്ടൊന്ന് വിരലമര്‍ത്തിയാല്‍ ഉടനെ എന്‍റെ വിളിക്കുത്തരം നല്‍കിയിരുന്നവന്‍...!ഹൊ..ചിന്തകള്‍ക്ക് തീ പിടിക്കുന്നല്ലോ.തല്‍ക്കാലം നിര്‍ത്തട്ടെ ഞാന്‍.

ഈ ലോകത്തു നിന്നും,ഞങ്ങളുടെ കണ്മുന്നില്‍ നിന്നും
നിങ്ങള്‍ ഓടി മറഞ്ഞെങ്കില്‍...!
മരണമില്ലാത്ത ഓര്‍മ്മകളില്‍-
നിങ്ങള്‍ ഇനിയും ജീവിക്കും പ്രിയപ്പെട്ടവരേ...

കുഞ്ഞുന്നാളിലെപ്പോഴോ കേട്ട പൂന്താനത്തിന്‍റെ ഒരു കവിതാശകലം ഓര്‍മ്മ വരുന്നു.'കണ്ടു കണ്ടങ്ങിരിക്കും മര്‍ത്യനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍'.
അവധി കഴിഞ്ഞ് ഇന്നോ നാളെയോ അബൂദാബിയിലേക്ക് തിരികെ വരാന്‍ ഇരിക്കുകയായിരുന്നു ഷഫീര്‍.അതെ പ്രിയപ്പെട്ടവരേ.എല്ലാം ഭവാന്‍റെ ലീലാ വിലാസങ്ങള്‍.അവന്‍റെ മുന്നില്‍ നാമെത്ര ദുര്‍ബലര്‍...!ഊഴവും കാത്തിരിക്കുന്നവര്‍.

പ്രവാചകന്‍ മുഹമ്മദിന്‍റെ (സ.) ഒരു വചനം ഞാനിവിടെ കുറിക്കുന്നു.'ഒരുപാടു കാലം ഈ ഭൂമിയില്‍ ജീവിക്കും എന്നുള്ള ചിന്തയില്‍ ഈ ലോകത്തിനു വേണ്ടി നിങ്ങള്‍ അധ്വാനിക്കുക.എന്നാല്‍ നാളെ തന്നെ മരിക്കും എന്ന ചിന്തയില്‍ നിങ്ങളുടെ പരലോകത്തിനു വേണ്ടിയും അധ്വാനിക്കുക.'

പരലോകത്തെ നാം മറന്നിട്ടുണ്ടെങ്കില്‍ ഒരു പുനഃചിന്തനത്തിനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്ന് ഓര്‍ക്കുക.എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷയോടെ.

Monday, December 29, 2008

'ഫലസ്തീന്‍' നിലവിളികള്‍ അവസാനിക്കുന്നില്ല.





ഇത് ഇസ്രായേലിന്‍റെ സമ്മാനം.

തലയോട് പൊട്ടിച്ചിതറി,കുടല്‍ മാല പുറത്ത് ചാടി,കൈ കാലുകള്‍ വേര്‍പെട്ട് ഭീകരമാം വിധം വികൃതമാക്കപ്പെട്ട പ്രിയപ്പെട്ടവന്‍റെ,പിഞ്ചോമനയുടെ,പിതാവിന്‍റെ മൃതശരീരം.

അതെ ഇത് ഫലസ്തീനികള്‍ക്കും,അറബ് ലോകത്തിനും, ലോകജനതക്കുമുള്ള ജൂത രാഷ്ട്രത്തിന്റെ പുതുവത്സര സമ്മാനം.അണിയറയില്‍ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുന്നുണ്ട് അക്രമി.കൂടുതല്‍ സമ്മാനം നിങ്ങള്‍ക്ക് വഴിയെ പ്രതീക്ഷിക്കാം എന്ന കമന്‍റും കൂടെ നമുക്ക് കേള്‍ക്കാം.

പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന നരക യാതനകള്‍ക്ക് അന്ത്യമില്ല.മറിച്ച് പൂര്‍വ്വാധികം ശക്തിയോടെ ശത്രു തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നു.നൂറ് ടണ്‍ ബോംബാണത്രെ പുതുവത്സരത്തലേന്ന് ഇസ്രായേലീ ബോംബറുകള്‍ മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി ഗാസാ ചീന്തിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു മുകളില്‍ വര്‍ഷിച്ചത്.
പിഞ്ചുകുഞ്ഞുങ്ങളും, സ്ത്രീകളും അടങ്ങുന്ന നിരപരാധികളുടെ ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍ കൊണ്ട് ഗാസയുടെ തെരുവുകള്‍ നിറഞ്ഞിരിക്കുന്നു.അന്തരീക്ഷത്തില്‍ മനുഷ്യന്‍റെ വെന്ത പച്ചയിറച്ചിയുടെ രൂക്ഷ ഗന്ധം.ഗാസയെ ഒരിക്കല്‍ കൂടി ഭൂമിയിലെ നരകം ആക്കിയിരിക്കുന്നു എഹൂദ് ബറാക്കിന്‍റെ ചെകുത്താന്മാര്‍.നിരപരാധികളുടെ കബന്ധങ്ങള്‍ കൊണ്ട് മലകള്‍ തീര്‍ക്കുന്നിവര്‍.അല്ലെങ്കില്‍ തന്നെ ജൂതരാഷ്ട്രത്തിനെന്ത് മനുഷ്യത്വം എന്ത് അന്താരാഷ്ട്ര മര്യാദ.അവര്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ച യു.എന്‍ നിയമങ്ങള്‍ക്ക് കയ്യും കണക്കുമില്ലല്ലോ...
ലോകത്തെവിടെയെങ്കിലും ഒരു ഓലപ്പടക്കം പൊട്ടുമ്പോഴേക്കും 'സഹായ ഹസ്തവുമായി' കുതിച്ചെത്തുന്ന ലോകപോലീസ് എവിടെ ?ഇസ്രായേലിനെതിരെയുള്ള നൂറു കണക്കിനു യു.എന്‍ പ്രമേയങ്ങളെ വീറ്റോ ചെയ്തവര്‍,ആളും അര്‍ഥവും നല്‍കി അവരെ സഹായിക്കുന്നവര്‍,ജൂതനെതിരെ ചൂണ്ടിയേക്കാവുന്ന വിരലുകളെ കൊത്തിയരിഞ്ഞ് അക്രമിയുടെ പാത സുഗമമാക്കുന്നവര്‍.അവരെ ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നില്ല.ഫലസ്തീനികളെ കൊന്നൊടുക്കുന്നത് ജൂതന്‍റെ ജന്മാവകാശവും,സ്വയം പ്രതിരോധവുമാണെന്ന് വ്യാഖ്യാനിക്കുന്ന ഇവര്‍ അക്രമിക്ക് ചൂട്ടു പിടിക്കുന്നു.സാമ്രാജ്യത്ത ശക്തികളുടെ അധിനിവേശങ്ങള്‍ക്ക്, അവരുടെ കൂട്ടക്കശാപ്പുകള്‍ക്ക് ന്യായീകരണം നല്‍കാന്‍ അവര്‍ക്കനുകൂലമായ 'ഫത് വകള്‍' തട്ടിക്കൂട്ടാന്‍ പടച്ചുണ്ടാക്കിയ യു.എന്‍ എന്ന കടലാസു പുലിയേയും ഫലസ്തീനികള്‍ കാത്തിരിക്കുന്നില്ല.

എന്നാല്‍ എവിടെ പോയി സ്വന്തം 'സഹോദരന്മാര്‍' ?

അക്രമി പച്ചക്ക് കത്തിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞനുജന്‍റെ നിലവിളി, മാനത്തിനും ജീവനും വേണ്ടിയുള്ള സ്വന്തം സഹോദരിയുടെ അഭ്യര്‍ഥന, ബാപ്പയും,ഉമ്മയും സഹോദരങ്ങളും സര്‍വ്വവും നഷ്ടപ്പെടുന്ന ഹുദ മാരുടെ കരളലിയിപ്പിക്കുന്ന ആര്‍ത്തനാദം ഇവരുടെ കര്‍ണ്ണപുടങ്ങളില്‍ ചെന്നലക്കുന്നില്ലേ ?

സാന്ത്വനമേകേണ്ട കൈകള്‍ പകരം അക്രമികളെ പച്ചപ്പരവതാനി വിരിച്ചാനയിക്കുന്ന ദയനീയമായ കാഴ്ച്ച.ഇസ്രായേല്‍ ചെക്പോസ്റ്റുകളെ നാണിപ്പിക്കുമാറ് വഴികളടച്ചവര്‍ മരണത്തിന്‍റെ മൊത്ത വ്യാപാരികള്‍ക്ക് (സോണിയാ ഗാന്ധിയോട് കടപ്പാട്) അറബ് മണ്ണില്‍ ആതിഥ്യമരുളുന്നു.ഭൂമിയിലെ സുഖസൗകര്യങ്ങള്‍ മതിവരാതെ അവര്‍ ബഹറുകള്‍ നികത്തി സുഖവാസ കേന്ദ്രങ്ങളൊരുക്കുന്നു.
ഖുദ്സിന്‍റെ തിരുമുറ്റത്ത് കബന്ധങ്ങള്‍ കുന്നു കൂട്ടി,ഗാസയില്‍ ചോരപ്പുഴകള്‍ സ്രിഷ്ടിച്ച് തെമ്മാടി രാഷ്ട്രം ഗിന്നസ് ബുക്കില്‍ ഇടം തേടുമ്പോള്‍ പുഴയില്‍ ചിത്രം വരച്ചും അംബരചുബികളായ കെട്ടിടങ്ങള്‍ പൊക്കിയും ഗിന്നസിലേക്ക് നടന്നു കയറി അതിനെ 'പ്രതിരോധിക്കുന്നതും' അറബികളുടെ പ്രശസ്തി ഉയര്‍ത്തുന്നതും നിങ്ങള്‍ കാണുന്നില്ലേ ഫലസ്തീനികളേ !

ഫലസ്തീനികളെ പട്ടിണിക്കിട്ട്,അവര്‍ക്ക് മുകളില്‍ ബോംബുകള്‍ വര്‍ഷിച്ച് അക്രമികള്‍ ചരിത്രം രചിക്കുമ്പോള്‍ കോടി ഡോളര്‍ ചെലവിട്ട് കരിമരുന്ന് പ്രയോഗം നടത്തി ചിലര്‍ അറബ് മണ്ണിന്‍റെ 'മാനം' കാക്കുന്നു.

ചെകുത്താന്മാരാല്‍ കശക്കിയെറിയപ്പെടുന്ന ഫലസ്തീന്‍ ആത്മാക്കളേ പൊറുക്കുക നിങ്ങള്‍ ഈ അറബ് തമ്പുരാക്കന്മാരോട്.ഇവരുടെ കരുണാ കടാക്ഷത്താല്‍ ലഭിക്കുന്ന ഒരു കുപ്പി ടോണിക്ക് കൊണ്ടും,ഒരു തുണ്ട് റൊട്ടിക്കഷ്ണം കൊണ്ടും നിങ്ങള്‍ ആത്മസംതൃപ്തിയടയുക.

എന്നാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതാണെങ്കില്‍ ഫറോവയും,ഹിറ്റ്ലറും,മുസ്സോളിനിയും ചരിത്രത്തിന്‍റെ ഭാഗമായെങ്കില്‍ കാത്തിരിക്കുക നിങ്ങള്‍ പുതിയൊരു സൂര്യോദയത്തിനു വേണ്ടി.

ദൈവ ഗ്രന്ധവും,പ്രവാചകനും സത്യമാണു.മറ്റൊരു സലാഹുദ്ധീന്‍ അയ്യൂബി പിറവിയെടുക്കുക തന്നെ ചെയ്യും.

"ഇതാ എന്‍റെ പിന്നില്‍ ഒരു ജൂതന്‍ ഒളിഞ്ഞിരിക്കുന്നു" എന്ന് ഭൂമിയിലെ പാറകളും വൃക്ഷങ്ങളും വിളിച്ചു പറയുന്ന ദിനം.

Tuesday, December 23, 2008

ഞാന്‍ മുസ്ലിം

രണ്ടു കുറി കുഞ്ഞാലി.
ഒരു കുറി അബ്ദുല്‍ റഹ്മാന്‍.
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍.
'ക്രൂര മുഹമ്മദരുടെ ' കത്തി കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍.

ഒറ്റക്കണ്ണനും എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍-
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്‍റെ
പകയും പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
ന്‍റെ വീടര്‍ ഉമ്മാച്ചുവും,പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ് മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍ സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം കുഫിയ്യ
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് ഖഗ് വ
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി'

ഇന്നാട്ടില്‍ പിറന്നു പോയി,
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം.
ആര്‍ക്കുമെന്നെ തുറുങ്കിലക്കാം.
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം.
തെളിവൊന്നു മതി: എന്‍റെ പേരു.

ആ നല്ല മനിസനാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം ?
ഇഷ്ഖിനെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്-
വെറുമൊരു ഖയാലായി മാറാനെങ്കിലും...!

കുഴിച്ച് മൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും

പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്ര വിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും.

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
ന്‍റെ മുഖം മാത്രം.

സച്ചിതാനന്ദന്‍

അന്ത്യ ചുംബനം

'നിനക്കുള്ള അവസാന ചുംബനം ഇതാ...
പട്ടീ ഇതാ ഇറാഖിലെ
വിധവകളുടേയും അനാധകളുടേയും സമ്മാനം.'

ബുഷിന്‍റെ ഇറാഖിലെ വിടവാങ്ങല്‍ ചടങ്ങിനെ അവിസ്മരണീയമാക്കിയ മുന്‍ തളിര്‍ അല്‍ സൈദിയുടെ വാക്കുകള്‍.വാര്‍ത്ത വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.ബുഷും സില്‍ബന്ധികളും ചേര്‍ന്നു ചുടുചാരമാക്കിയ ഒട്ടേറെ മനുഷ്യമക്കളുടെ പിന്മുറക്കാരുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നല്ലോ സൈദിയുടെ 'ഭീകരാക്രമണം'.അദ്ധേഹത്തിന്‍റെ പ്രവൃത്തിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കാം നമ്മളില്‍ പലര്‍ക്കും.പക്ഷെ ഏഴാനാകാശത്ത്, കണ്ണെത്താ ദൂരത്ത് വട്ടമിട്ട് പറന്ന് മരണം വിതച്ചിരുന്ന, ഉറ്റവരേയും ഉടയവരേയും കൊന്ന് തള്ളിയ ശത്രുവിനെ പൂമാലയിട്ട് സ്വീകരിക്കാനുള്ള മഹാമനസ്കത ഇറാഖ് പ്രസിഡന്‍റ് നൂരി അല്‍മാലികിയെ പോലെ,ലോകത്തെങ്ങുമുള്ള അഭിനവ യൂദാസുമാരെ പോലെ അദ്ധേഹത്തിനില്ലായിരുന്നിരിക്യാം.

ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന സന്തോഷം.നാട്ടിലായിരുന്നെങ്കില്‍ ആരേലും സംഘടിപ്പിച്ച് കടവത്ത് നിന്നും ചുല്ലിപ്പടി വരെ നാലു മുദ്രാവാക്യം വിളിക്കാമായിരുന്നു.

'അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
മുന്‍ തളിര്‍ സൈദിക്കഭിവാദ്യങ്ങള്‍'

പക്ഷെ ഇവിടെ ഈ മരുക്കാട്ടില്‍ എന്ത് ചെയ്യും?
മാത്രമല്ല അറബി നാട്ടിലിപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും 'മാരകായുധമായ' ഷൂ ധരിക്കാന്‍ തന്നെ പേടിയാണത്രെ.എന്നിട്ടാണിപ്പോള്‍ മുദ്രാവാക്യം വിളി.ബഹു ജോറാകും...!അങ്ങനെ സഹിക്ക വയ്യാതായപ്പോള്‍ ആണു സഹോദരന്മാരെ പേനയെടുത്തത്.കവിയല്ല ഞാന്‍,കയെഴുത്തുകാരനുമല്ല.അതിനാല്‍ ക്ഷമിക്കുക സഹിക്കുക.


'തീവ്രവാദിയായ സൈദിന്‍റെ എടുത്തു ചാട്ടത്തിനു പൊറുക്കണേ'.അറബ് തമ്പുരാക്കന്മാര്‍ വിധേയത്തത്തിന്‍റെ,ക്ഷമാപണത്തിന്‍റെ ഓരിയിടല്‍ ആരംഭിച്ചിരിക്കുന്നു.തീവ്രവാദ വിരുദ്ധ കാമ്പയിനുകള്‍ക്കു തുടക്കം കുറിച്ചിരിക്കാം ചിലര്‍. മണിമാളികകളില്‍ മുന്തിയ ഇനം അമേരിക്കന്‍ വീഞ്ഞും നുണഞ്ഞ് പള്ളിയുറങ്ങുന്നവര്‍.എന്നാല്‍ ഏറ്റെടുക്കട്ടെ ഞങ്ങള്‍ നിന്‍റെ വായില്‍ നിന്നും ഉതിര്‍ന്നു വീണ മൊഴി മുത്തുകള്‍.

അല്ലയോ ധീരനായ സൈദീ,

താങ്കളുടെ ശബ്ദം ലോകത്തെ
അടിച്ചമര്‍ത്തപ്പെടുന്നവന്‍റേതാണ്.
കൂരിരുട്ടിലുള്ള
മിന്നാമിനുങ്ങിന്‍ വെട്ടമാണ്.

താഗൂത്തുകള്‍ക്കുള്ള താക്കീതാകട്ടെ
നിന്‍ ഗര്‍ജ്ജനം.
അനീതിക്കെതിരെയുള്ള പോരാട്ടത്തിനു
വീര്യം നല്‍കട്ടെ.

അറിയിച്ചിരിക്കുന്നു നീ ലോകത്തെ.
അറബ് മണ്ണില്‍ വീരന്മാരുടെ കുലം
അറ്റു പോയിട്ടില്ലെന്ന സന്തോഷ വാര്‍ത്ത.
എണ്ണപ്പണത്തി
ന്‍റെ, ഡോളറിന്‍റെ
തിളക്കത്തില്‍ കണ്ണുമഞ്ഞളിച്ചവര്‍,
അമേരിക്കന്‍
സാമ്രാജ്യത്തമെന്ന ഭീരുവിന്‍
കാല്‍ക്കീഴിലഭിമാനം പണയം വെച്ചവര്‍
ഏവര്‍ക്കും മുന്നറിയിപ്പാകട്ടെയീ 'ഭീകരാക്രമണം'.

കോടി ഡോളര്‍
നിന്‍ പാദുകത്തിനു
വില പറഞ്ഞെങ്കില്‍
വാരിപ്പുണരുന്നു ഞങ്ങള്‍
അഭിമാനക്ഷതത്തിന്‍ കനലുകള്‍
കെടാതെ സൂക്ഷിച്ച നിന്‍ മനസ്സിനെ.
അനുമോദിക്കുന്നു
ഡോളറില്‍ കീഴൊതുങ്ങാത്ത
നിന്നിലെ പത്രപ്രവര്‍ത്തകനെ.

അഭിമാനിക്കാം...
സായ്പിനു മുന്‍പില്‍
കവാത്തു മറന്നവര്‍ക്കിടയില്‍
നീ വ്യത്യസ്തനാണു സൈദ്.

അറിയുന്നോ സൈദീ
ലോകം നിന്നെ
നെഞ്ചേറ്റുന്നത്.
നിന്‍ ധീരത പാടിപ്പുകഴ്ത്തുന്നത്.
അതെ ബാഗ്ദാദി
ന്‍ പുത്രാ...
ധീരനാണു നീ
ഞങ്ങളുടെ ഹൃദയത്തിന്‍റെ ഭാഗവും.

മുഴങ്ങിയേക്കില്ല
യിനി നിന്‍ ഗര്‍ജ്ജനം.
ശരം കണക്കെ ചീറിപ്പാഞ്ഞേക്കില്ല
പാദുകം.
എന്നാല്‍ കെടാതെ സൂക്ഷിക്കും ഞങ്ങള്‍.
നീ കൊളുത്തിയ തിരിനാളം.
തലമുറക
ളേറ്റ് ചൊല്ലും നിന്‍ ഗര്‍ജ്ജനം.

'പട്ടീ ഇതാ നിനക്കുള്ള അന്ത്യ ചുംബനം.
ഇറാഖിലെ വിധവകളുടേയും
അനാധകളുടേയും സമ്മാനം.'

LinkWithin

Related Posts with Thumbnails