രണ്ടു കുറി കുഞ്ഞാലി.
ഒരു കുറി അബ്ദുല്‍ റഹ്മാന്‍.
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍.
'ക്രൂര മുഹമ്മദരുടെ ' കത്തി കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍.
ഒറ്റക്കണ്ണനും എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍-
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്‍റെ
പകയും പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
എന്‍റെ വീടര്‍ ഉമ്മാച്ചുവും,പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ് മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.
ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍ സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം കുഫിയ്യ
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് ഖഗ് വ
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി'
ഇന്നാട്ടില്‍ പിറന്നു പോയി,
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം.
ആര്‍ക്കുമെന്നെ തുറുങ്കിലടക്കാം.
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം.
തെളിവൊന്നു മതി: എന്‍റെ പേരു.
ആ നല്ല മനിസനാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം ?
ഇഷ്ഖിനെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്-
വെറുമൊരു ഖയാലായി മാറാനെങ്കിലും...!
കുഴിച്ച് മൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും
ഒരു കുറി അബ്ദുല്‍ റഹ്മാന്‍.
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍.
'ക്രൂര മുഹമ്മദരുടെ ' കത്തി കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍.
ഒറ്റക്കണ്ണനും എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍-
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്‍റെ
പകയും പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
എന്‍റെ വീടര്‍ ഉമ്മാച്ചുവും,പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ് മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.
ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍ സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം കുഫിയ്യ
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് ഖഗ് വ
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി'
ഇന്നാട്ടില്‍ പിറന്നു പോയി,
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം.
ആര്‍ക്കുമെന്നെ തുറുങ്കിലടക്കാം.
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം.
തെളിവൊന്നു മതി: എന്‍റെ പേരു.
ആ നല്ല മനിസനാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം ?
ഇഷ്ഖിനെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്-
വെറുമൊരു ഖയാലായി മാറാനെങ്കിലും...!
കുഴിച്ച് മൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്ര വിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും.
തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
എന്‍റെ മുഖം മാത്രം.
സച്ചിതാനന്ദന്‍
കത്തിച്ചു കളഞ്ഞോളൂ മന്ത്ര വിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും.
തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
എന്‍റെ മുഖം മാത്രം.
സച്ചിതാനന്ദന്‍