Saturday, September 11, 2010

ഈ മഴയൊന്ന് നനഞ്ഞിരുന്നെങ്കില്‍ !

നല്ല ഇടിയും മഴയുമാണത്രെ.
ഉമ്മാന്‍റെ ഒച്ചക്കൊപ്പം
ഫോണിലൂടെ കേട്ടു ചന്നം പിന്നം
അവള്‍ ഇരമ്പിയാര്‍ക്കുന്നത്.


മഴയൊന്ന് നനയണം
ഇടിമുഴക്കം കേള്‍ക്കണം.
മഴപ്പെയ്ത്തിനൊടുവില്‍
അരിച്ചെത്തുന്ന ഈറന്‍ തണുപ്പ്.
മഴത്തുള്ളിക്കിലുക്കം.
ചീവിടിന്‍ മൂളല്‍.
കുഞ്ഞു കാറ്റിന്‍റെ ഇരമ്പവും
മുല്ല പൂത്ത മണവും.


കണ്ണും ഖല്‍ബും തൊടിയിലാ
ശരീരം പുല്‍‌പ്പായിലും.
ഉറങ്ങാതെ കാത് കൂര്‍പ്പിച്ചെന്നും
പ്രകൃതിയുടെ ചിരിയും
കേട്ടുമ്മാന്‍റെ ചൂടില്‍
ചുരുണ്ട് കൂടും.


രംഗം-2 പ്രവാസം


മുറിയിലെ കുന്ത്രാണ്ടം
കാര്‍ക്കിച്ച് തുപ്പുന്നുണ്ടിന്ന്
തണുപ്പ്.
യാന്ത്രികത്തണുപ്പ്.
മനസ്സും മോഹങ്ങളും വരെ
മരവിക്കുന്നു.


ഓര്‍മകളിലാണിന്ന് മഴത്തുള്ളിക്കിലുക്കം.
പാണ്ടിപ്പാടവും താണ്ടിയെത്തുന്ന
കള്ളിക്കാറ്റിന്‍ ഇരമ്പം.
കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
നിന്‍റെ പേരോ പ്രവാസം !

(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)

20 comments:

ജിപ്പൂസ് said...

മരുക്കാട്ടില്‍ മനസ്സും ശരീരവുമെല്ലാം ഉരുകിയൊലിക്കുന്ന സമയത്താ ഉമ്മച്ചീടെ ഫോണ്‍.ഫോണിലൂടെ മഴയുടെ ഇരമ്പം കേട്ട് സഹിക്ക വയ്യാതായപ്പോ ഇരുന്നതാണു പ്രിയരേ.മാപ്പാക്കണം.

Rakesh R (വേദവ്യാസൻ) said...

പ്രവാസം മടുത്തു അല്ലേ, ഇത്ര പെട്ടെന്ന് :)

Junaiths said...

നഷ്ടപ്പെടുന്ന പല സത്യങ്ങളുമാണ് പ്രവാസത്തിന്റെ കരുത്ത്...
ആ സത്യങ്ങള്‍ ഇത്ര മധുരമാകുന്നത് പ്രവാസം കൊണ്ട് മാത്രമാണ്...
നാട്ടിലുള്ളവര്‍ സമയം തെറ്റി വരുന്ന മഴയെ ശപിക്കുകയാവും..

എല്ലാം തിരികെ വരും..

the man to walk with said...

മഴത്തുള്ളിക്കിലുക്കം..
ishtaayi

അലി said...

മഴ പെയ്യട്ടെ...
പ്രവാസത്തിന്റെ മനസ്സിലെങ്കിലും...

SAMEER KALANDAN said...

നമ്മുടെ നഷ്ടപ്പെട്ട സുഖങ്ങള്‍ക്ക് പകരം മറ്റൊന്നില്ല.പക്ഷേ അതിലൂടെ നമ്മളിഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച സന്തോഷവും സമാധാനവും കാണുമ്പോള്‍,അത് നിര്‍വൃതിയുടെ താമര നൂലായി അകതാരിലേക്ക് പെയ്തിറങ്ങുബോള്‍,അനിയന്ത്രിതമായ ആ ആഹ്ലാദ മഴയില്‍ ഇവിടെ നനഞു കുതിരുമ്പോള്‍,അതിരുകളിലില്ലാത്ത അനിര്‍വചനീയമായ അവിരാമമായ നമ്മുടെ ഉമ്മാടെ ചൂടേറ്റ് കൊണ്ടുള്ള ആ പ്രഭാതത്തിലെ ആലസ്യത്തിന്‍റെ മുന്നില്‍ ജിപ്പു പറഞ്ഞത് പോലെ കണ്ണിലെ ഒരു നീര്‍മുത്ത്‌ എന്‍റെ വകയായി ഞാനിവിടെ സമര്‍പ്പിക്കട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് ജിപ്പു..
കൊള്ളാം നല്ല വരികള്‍..

പാറുക്കുട്ടി said...

നഷ്ടവസന്തം..... അല്ലേ?

ആര്‍ബി said...

:)

nannnaayi ttaa..
ishtaaayi

Anonymous said...

" കണ്ണിലുരുണ്ട നീര്‍മുത്തുകളേതികട്ടി വന്ന തേങ്ങലേനിന്‍റെ പേരോ 'പ്രവാസം' !"
അതെ പലപ്പോഴും അതിന്റെ പേര് തന്നെ പ്രവാസം ...ഓര്‍മകളും കൂടി നമ്മളെ കൈവിട്ടാല്‍ നമ്മള്‍ പ്രവാസികള്‍ എങ്ങിനെ ശ്വസിക്കും ജിപ്പു ...സ്വപ്നങ്ങളും ഓര്‍മകളും നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പികട്ടെ

ജയരാജ്‌മുരുക്കുംപുഴ said...

mazha pole arrdhram..........

Anonymous said...

gud....!really a nice work jippu....as usual..!!
go ahead...wish u all d success in life...!:)

ശ്രീജ എന്‍ എസ് said...

നാട്ടില്‍ നിന്ന് അകലുമ്പോള്‍ എല്ലാം മനസ്സില്‍ ആയിരം വര്‍ണ്ണമായി നിറയുന്നു..അവിടെ ഉള്ളപ്പോള്‍ വില അറിയാതെ പോയ പലതും..

Jazmikkutty said...

ജിപ്പൂസ് ആള് കൊള്ളാലോ..കവിതയെഴുതും,ആലാപനവും..ഇത്തിരി ശബ്ദം കൂട്ടി പാടൂന്നെ...എല്ലാരും കേള്‍ക്കട്ടെ..

Anonymous said...

ജിപ്പൂസ്‌..
നല്ല വരികള്‍.ഈ ശൈലിയില്‍ തന്നെ ഇനിയും ധാരാളം എഴുതണം..
ഉള്ളില്‍ തട്ടി.

Unknown said...

:)

ഹംസ said...

കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
നിന്‍റെ പേരോ പ്രവാസം


അതെ അവന്‍റെ പേരു തന്നെയല്ലെ പ്രവാസം ...!

ജയിംസ് സണ്ണി പാറ്റൂർ said...

മനസ്സിന്റെ ആ വിങ്ങല്‍ പുറത്തു കൊണ്ടു
വരുന്ന കവിത

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്താ ജിപ്പൂസ് പുതിയ കവിത ഒന്നും കാണുന്നില്ലല്ലോ..? ഇത് പറ്റില്ല കേട്ടോ..

ജിപ്പൂസ് said...

വ്യാസന്‍ ,ജുനൈദ്ക്ക,the man to walk with, അലിക്ക,സമീര്‍ക്ക,റിയാസ്ക്ക,പാറുക്കുട്ടി,ആര്‍ബി,
ആദിലത്ത,ജയകുമാര്‍ ,
ശ്രീദേവി,ജസ്മിക്കുട്ടി,ജുവൈരിയ സലാം,ഹംസക്ക,ജയിംസ് ചേട്ടന്‍ & മുഹമ്മദ്ക്ക:-

ഇത് കുത്തിയിരുന്ന് വായിച്ചതിനും, രണ്ട് വരി അഭിപ്രായിച്ചതിനും ശേഷം ഈയുള്ളവനെ വെറുതെ വിട്ടതിനും പെരുത്ത് നന്ദി.മടിയനാണ് പ്രിയരെ.വൈകി വന്ന മറുപടിക്ക് മാപ്പ്.

LinkWithin

Related Posts with Thumbnails