ഉള്ളി മാഹാത്മ്യം
നീയില്ലാത്ത ഓംലെറ്റ് !
നിന്‍റെ 'വട്ടം' കാണാത്ത സാലഡ് !
കച്ചംബര്‍ വിത്തൗട്ട് യു !!
ഗ്ലും ഗ്ലും.(കണ്ഡമിടറിയ സൗണ്ടാണു പ്രിയരെ)
നീയറിയുന്നോ പൊന്നുള്ളീ..
നീയില്ലാത്ത കിച്ചന്‍
ഞങ്ങള്‍ക്ക്
ഹര്‍ത്താലില്ലാത്ത കേരളം പോലെയെന്ന്.
ഗ്രൂപ്പില്ലാത്ത കോങ്കറസ്സുണ്ടോ ?
കോഴിമുട്ടയില്ലാത്ത സി.ദിവാകരനുണ്ടോ ?
പറ പറ.ഉണ്ടോ ?
ജയരാജന്മാരില്ലാതെയെന്ത് സി.പി.എം.
എന്തിന്ത്യ.
ലത് പോല്‍
നീയില്ലാത്ത ജീവിതവുമചിന്ത്യം
കരകരളേ ഉള്ളീ..
അടുക്കളയിലൊഴിഞ്ഞ നിന്‍ കട്ടിലു
കണ്ടെന്നുള്ളുലയുന്നുള്ളീ..
ഇനിയെന്നാണാ കിലുക്കമൊന്ന് കേള്‍ക്വാ..
ഉള്ളിക്കിലുക്കം ! (താത്താന്‍റെ ഗദ് ഗദ്)
അന്നാ സൈഡ് വലിവുള്ളവന്‍
കയറി 'സവാള കിരികിരി'
മൊഴിഞ്ഞപ്പഴേ ഞാനോര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് :(
പെറ്റമ്മതന്‍ വാത്സല്യത്തോടെ
കൈക്കുമ്പിളില്‍ കോരിയെടുത്ത്
അഴുക്ക് പുരണ്ട പട്ടുടവയഴിച്ച്
ദിനം നിന്നെ കുളിപ്പിക്കാറുള്ള
എന്നുമ്മയെപ്പോലും
നീ മറന്ന് കളഞ്ഞല്ലോയെന്‍റുള്ളീ..
നിന്‍റെ ഹാലറിഞ്ഞെന്നുമ്മ
ജലപാനം പോലും വെടിഞ്ഞ്
ഉറക്കവും പോയി തലക്ക് കയ്യും
വെച്ച് കിച്ചനില്‍ കുത്തിരിക്കുന്നത്
നീയറിയാതെയോ അതോ ?
ഒടുക്കത്തെ അപേക്ഷയാണ്.
അടുക്കളയിലെ കട്ടിങ് ബോര്‍ഡിലെത്തി
നിന്‍റെ തുണിയഴിക്കും മുമ്പിങ്ങനെ
മനിതരെ കരയിപ്പിക്കല്ലെന്‍റെ ഉള്ളീ..
ഇനി മസില്‍ പിടിക്കാന്‍ തന്നെയാണു
നിന്‍റെ ഭാവമെങ്കില്‍...
തള്ളയാണേ..
ചന്തയിലെ ചന്തമില്ലാത്ത ചാക്കിലെ
ചൂടിലും പരുപരുപ്പിലും
ഒടുക്കത്തെ നാറ്റത്തിലും കിടന്ന്
അളിഞ്ഞ് പിളിഞ്ഞ് നീ
മുടിഞ്ഞു പോകത്തേയുള്ളൂ
കോപ്പിലെ ഉള്ളീ..
29 comments:
ഇനിയും പോസിടാനാണ് ഇവന്‍റെ ഭാവമെങ്കില്‍ അതൊന്ന് കാണണമല്ലോ.അല്ലെങ്കിത്തന്നെ ഈ ഉള്ളിക്കൊന്നും പണ്ടത്തെ കൊണമില്ലെന്നേ :)
(ബൂലോക ഭൂലോക കവികളേ ഈ ഗവിതക്ക് മാപ്പ്.അടുക്കളയിലെത്തുന്നതിന് മുമ്പ് തന്നെ ഈ ഉള്ളിയിങ്ങനെ കരയിപ്പിക്കുമ്പോള്‍ പിന്നെ എന്തരു ചെയ്യും?ഏത് 'സാധുവും' ഗവിയായിപ്പോകും.)
ഉള്ളിക്കവിത!
തള്ളേ ഉള്ളി..
അന്നാ സൈഡ് വലിവുള്ളവന്‍
കയറി 'സവാള കിരികിരി'
ഫാൻസ് അസോസിയേഷൻ കാരു ഇടിക്കും കേട്ടോ.
നന്നായി ഈ ഉള്ളിവിലാപം.
ഉള്ളിക്കരളലിഞ്ഞു കാണും.
ഹഹഹ.. കലക്കി ജിപ്പൂസ്!
അഭിനവ ചെമ്മനമേ നിനക്ക് നമോവാകം. :)
ഹ..ഹാ ജിപ്പൂസേ...
ഉള്ളി പുരാണം കലക്കി..
സവാള ഗിരിഗിരി
ഉള്ളി കവിത കലക്കി ..
ഉള്ളിക്കവിത കൊള്ളാലോ ജിപ്പൂസേ....
ഹഹ വീരാ ശൂരാ നേതാവേ..
ഉള്ളിയെ വിളിച്ചതാ ഉള്ളിക്കും കവിത
ഉള്ളിയേയും താരമാക്കിയ ജിപ്പൂ..
കവിതാ വിഷയം കൊള്ളാം
ജിപ്പൂസ് കലക്കി കേട്ടോ . ഭാവനയിലെ നര്‍മ്മം ഉള്ളില്‍ തട്ടിയപ്പോള്‍ മനസ്സ് തുറന്ന് ചിരിച്ചു . തന്നെയുമല്ല കാലിക പ്രസക്തമാണ് ഉള്ളിപ്രശ്നം .
പിന്നെ മുട്ടക്കാരന്‍ ബാബു ദിവാകരനല്ല . മന്ത്രി സി .ദിവാകരന്‍ . നല്ല ഹാസ്യവും .നല്ല കാര്യവും .അഭിനന്ദനങ്ങള്‍
ദുഷ്ടനാ ,,, എന്നെ കുറെ കരയിപ്പിച്ചിട്ടുണ്ട്...
( പക്ഷെ പാവം അവനെ ഞാന്‍ വെട്ടി അരിയുമ്പോഴാണുട്ടോ ... ചിലപ്പോള്‍ അവന്‍ പ്രതികാരം തീര്‍ക്കുവാകും)
നന്ദി അബ്ദുല്‍ഖാദര്‍ക്കാ.തിരുത്തിയിട്ടുണ്ട് :)
"ഒടുക്കത്തെ അപേക്ഷയാണ്.
അടുക്കളയിലെ കട്ടിങ് ബോര്‍ഡിലെത്തി
നിന്‍റെ തൊലിയുരിയും മുമ്പിങ്ങനെ
മനിതരെ കരയിപ്പിക്കല്ലെന്‍റെ ഉള്ളീ.."
ഉള്ളി ഉണ്ടായാലും ഇല്ലെങ്കിലും കരച്ചില്‍ തന്നെ അല്ലെ. നന്നായി അവതിരിപ്പിച്ചു. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.
ഹ.ഹ.ഹ. നമ്മുടെ ഉള്ളി! നന്നായിട്ടോ.
ഉള്ളി!!!
നല്ലൊരു ഉള്ളിയുടെ പടം കൊടുക്കാമായിരുന്നു .. ഇത്രയും വിലയുള്ള സാധനം വാങ്ങുമ്പോൾ നല്ലതു വാങ്ങണ്ടെ...
hmm...gud...!:)
jipppoosse, kodu kai...
inna ente vaka oru (n)ull i
ulli karayikkumennathu sathyam thanne....
ഹഹഹ.. കലക്കി
'സവാള കിരികിരി'
ഉള്ളിക്ക് ചിരിച്ചുകൊണ്ട് കരയിക്കാന്‍ മാത്രമല്ല കരഞ്ഞു കൊണ്ട് ചിരിപ്പിക്കാനും കഴിയുമല്ലെ
ഹാ ഹാ ഉള്ളിക്കവിത അസ്സലായി.
ഉള്ളിപോലത്തെ കവിത!
ആശംസകള്‍
ഇങ്ങനെ വില കുതിക്കുമ്പോള്‍ കറി വെക്കാന്‍ ലോട്ടറി അടിക്കേണ്ടി വരും
രസം എന്ന് പറഞ്ഞാപ്പോരാ..ബഹുരസം..
എല്ലാ വരികളും ഒന്നിനൊന്നു മെച്ചം..
ഉള്ളി ചിരിപ്പിക്കുന്നത് ജീവിതത്തിലാദ്യമാ.
വില ഒരു ഗ്രാമിനാക്കിയതിനാൽ
ഞാനിന്ന് 916 തന്നെ നോക്കി തെരഞ്ഞെടുത്തു.
അലിക്ക,കാര്‍ന്നോര്,മുകില്‍,ശ്രദ്ധേയന്‍,
റിയാസ്ക്ക,സഹി,ഫൈസു,കുഞ്ഞൂസ്,
സാബി,അബ്ദുള്‍ഖാദര്‍ക്ക,ഹംസക്ക,സലാം പൊട്ടെങ്ങല്‍,കൊലുസ്,രഞ്ജിത്തേട്ടന്‍,
ഉമ്മു,ആര്‍ബി,ജയരാജ്,വാഴക്കോടന്‍,
ലീലചേച്ചി,ലക്,അനീസ,മെയ്ഫ്ലവര്‍,ഒഎബി- സന്ദര്‍ശനത്തിനും കമന്‍റിനും പെരുത്ത് നന്ദി.
@സലാം ഭായ്, അത് തന്നെ.ഉള്ളി ഉണ്ടായാലും ഇല്ലെങ്കിലും കരച്ചില്‍ തന്നെ.വല്ലാത്തൊരു ജന്മം.
@അനീസ,ലോട്ടറിക്കാര് സമ്മാനം ലക്ഷങ്ങളില്‍ നിന്നും ഉള്ളിയിലേക്ക് മാറ്റി.'കേരള ഭാഗ്യക്കുറി.നറുക്കെടുപ്പ് നാളെ നാളെ നാളെ.ഒന്നാം സമ്മാനം രണ്ട് കിലോ ഉള്ളി' ഈ അനൗണ്‍സ്മെന്‍റ് അവിടെ ബസ്റ്റാന്‍ഡിലൊന്നും കേട്ടില്ലേനൂ.. :)
വില കുറഞ്ഞു.വടക്ക്പത്തുരൂപ.ഇവിടെ 30 രൂപ.
ഉള്ളിക്കവിത കലക്കി.
:)
ഉള്ളി കവിത കൊള്ളാം.
ഇപ്പോഴേ ഇവിടെ എത്തിയുള്ളൂ.
Nice blog..
Please post it at www.mangokerala.com
New Kerala Community Site.
Thanks,
Mango Kerala Team
Post a Comment