വൃശ്ചികക്കാറ്റടിക്കുന്നുണ്ടത്രെ.
ഉണങ്ങിയ മട്ടലുകള്‍
തെങ്ങിനോട് വിട പറയുന്ന തിരക്കിലാവണം.
ആലിലകള്‍ കോമരങ്ങളാവും.
മുളങ്കാട്ടിൽ കാറ്റ് താളമിടുമ്പോള്‍
കരിയിലകൾ സൂഫീ നൃത്തച്ചുവടുകളിലാവും.
പള്ളിക്കാട്ടിലെ പുൽപ്പടർപ്പുകളിൽ
കുഞ്ഞോളങ്ങൾ പിറക്കുന്നതും
ആരും കാണാതെ പരേതരെല്ലാം എഴുന്നേറ്റ് വന്ന്
ഓളങ്ങളിൽ മുങ്ങി നിവരുന്നതും
ഞാനെന്‍റെ കണ്ണോണ്ട് കണ്ടിട്ടുണ്ട്.
മുലകുടിക്കിടെ തെങ്ങിൻ മാറിൽ നിന്നടർന്ന് വീണൊരു
മച്ചിങ്ങക്കുട്ടി..
തങ്കക്കുടത്തിനെ വാരിയെടുത്ത് മുത്താനാവാതെ
മാതൃ ഹൃദയം തേങ്ങുന്നുണ്ടാവും.
വൃശ്ചികക്കാറ്റടിക്കുമ്പോഴുള്ള ആ മൂളല്‍
ചങ്ക് പൊട്ടിയുള്ള തെങ്ങുകളുടെ തേങ്ങലാണത്രെ.
കവുങ്ങുകൾ കാവടിയെടുക്കും.
ആടിയാടി പരസ്പരം പുണരും.
ഒരു വര്ഷത്തെ കാത്തിരിപ്പ്, ഒരു 'കിസ്സ് ഓഫ് ലൗ',
അതെ അതൊരു ചുംബന സമരമാണ്.
തങ്ങളെ അകറ്റി നിര്ത്തിയവരോടുള്ള
മധുരപ്രതിഷേധം.
ഇക്കരെയാണെങ്കിലും
ചിറിയും തൊലിയുമൊക്കെ പൊട്ടുന്നുണ്ട്.
വാസലിൻ തേച്ചു നോക്കട്ടെ..
7 comments:
കരിയിലകൾ സൂഫീ നൃത്തച്ചുവടുകളിലാവും...
നല്ല വരികൾക്ക് ആശംസകൾ. വൃശ്ചികക്കാറ്റ് മനസ്സിൽ വീശുമ്പോൾ അതിന്റെ മൂളലുകൾക്ക് കാതോർത്ത്, ചുണ്ടുകളിലും തൊലിയിലും വാസിലിൻ പുരട്ടാൻ ഭാവിക്കുന്നത് ശക്തമായ ഭാവനയുടെ തെളിവല്ലാതെ മറ്റെന്താണ് :)
കൊള്ളാം
നന്നായിരിക്കുന്നു
:) :)
ലളതമായ അവതരണം.
'തങ്കക്കുടത്തിനെ വാരിയെടുത്ത് മുത്താനാവാതെ
മാതൃ ഹൃദയം തേങ്ങുന്നുണ്ടാവും.
വൃശ്ചികക്കാറ്റടിക്കുമ്പോഴുള്ള ആ മൂളല്‍
ചങ്ക് പൊട്ടിയുള്ള തെങ്ങുകളുടെ തേങ്ങലാണത്രെ'
ശരിയായിരിയ്ക്കാം അല്ലെ?.
വരികൾ നന്നായിട്ടുണ്ട്.. തെങ്ങുകളുടെ തേങ്ങലുകളും മച്ചിങ്ങയുടെ ചരമവുമൊക്കെ കൊള്ളാം..
കവിതയില്‍ ആനുകാലിക ബിംബങ്ങള്‍ അധികം ഉപയോഗിക്കുന്നത് കവിതയുടെ ഒരു കവിതത്തം ചോര്‍ത്തൂം .രസകരമായ ഒരു ഭാവന
ഇതില്‍ കവിതയുണ്ടോ സിയാഫ്ക്ക.ലേബല്‍ കവിതയെന്ന് വെയ്ക്കാന്‍ തന്നെ ഭയമാണു.ബ്ലോഗില്‍ മുമ്പെപ്പൊഴൊ വെച്ച ലേബല്‍ തിരുത്താന്‍ നോക്കിയിട്ട് നടക്കുന്നുമില്ല.ടെക്ക്നിക്കലി വീക്ക്. ഉള്ളിലുള്ളത് എങ്ങിനെയോ പുറത്തേക്ക് പകര്‍ത്തുന്നുവെന്ന് മാത്രം :)
പക്ഷേങ്കില് ഒന്നു നന്നാവാനായി ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും പ്രതീക്ഷിക്കാറുണ്ടെന്നത് സത്യമാണ്.ആരും കനിയാറില്ല.കിട്ടാറില്ല :(
കമന്‍റുകള്‍ക്കെല്ലാം നന്ദി.
Post a Comment