
വികസനമാണത്രെ വികസനം.(എന്‍റെ ഇടമായത് കൊണ്ട് ഇവിടെ തുപ്പുന്നില്ല)ആരുടെ കീശേം പള്ളേം വികസിപ്പിക്കാനാണാവോ?ജനങ്ങള്‍ക്ക് വേണ്ടാത്ത ജനഹിതം മാനിക്കാതെ ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ഇത്ര 'ധിടുക്കത്തില്‍' നാലുവരിപ്പാത വെട്ടാന്‍ എളമരം ചേട്ടന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കും.മാലോകര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.സംഗതി ഉള്ളതാണേലും ഇല്ലാത്തതാണേലും തെളിച്ച് ഇവിടെ എഴുതാന്‍ നിക്കിത്തിരി പേടിണ്ടേ.സര്‍ സി.പീടെ കാലമാണത്രെ.
മന്ത്രി കൊണ്ട് വരുന്ന വികസനം എന്ത് കോപ്പാന്ന് കിനാലൂര്‍കാര്‍ക്ക് അറിയില്ല.നാട്ടുകാര്‍ ചേര്‍ന്ന് സൂപീകരിച്ച ജാഗ്രതാ സമിതിക്ക് അറിയില്ല.എന്തിനേറെ സ്ഥലം എം.പി പോലും കൈ മലര്‍ത്തി പറയുന്നു മാഫീ മാലൂം.ചോദിച്ചോട്ടെ.ഏത് ഉമ്മാന്‍റെ മോന്‍റെ വീട്ടീ കുത്തിരുന്ന് പടച്ചുണ്ടാക്യേതാണപ്പാ ഇത്.
മലേഷ്യന്‍ കമ്പനി ഉപഗ്രഹനഗരം ആന മയിലൊട്ടകം എന്നൊക്കെ പെറുമ്പറ മുഴക്കി തുടങ്ങിയ പദ്ധതി ഇപ്പോ ചെരിപ്പ് വ്യവസായത്തില്‍ എത്തി നില്‍ക്കുന്നുവെന്നാ കേള്‍ക്കണേ.ഈ ചെരിപ്പ് കമ്പനിയിലേക്കാണത്രെ നാലുവരിപ്പാത വെട്ടാനായി പോലീസും സഖാക്കളും സംഘടിച്ചെത്തിയത്.കേവലം ഒരു ചെരിപ്പ് കമ്പനിയിലേക്ക് നാലു വരിപ്പാത!ഹോ പാവങ്ങളുടെ പാര്‍ട്ടിക്ക് വികസനത്തോടുള്ള ഒരു ശുഷ്കാന്തി നോക്കണേ.നന്ദി ഗ്രാം മണക്കുന്നില്ലേ പ്രിയരേ...
മക്കളേ കുട്ടിസഖാക്കളേ ഇത് പശ്ചിമബംഗാളല്ല നന്ദിഗ്രാമല്ല സിംഗൂരുമല്ല.ഇളമരത്തുള്ള കരീം മുതലാളിക്ക് തോന്നുമ്പോ വെട്ടിയെടുത്ത് കൊണ്ട് പോകാന്‍ കിനാലൂര്‍ അങ്ങോര്‍ക്ക് സ്ത്രീധനം കിട്ടിയതുമല്ല.നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടങ്ങുന്നവരെ ചട്ടിത്തൊപ്പിക്കാരായ ക്രിമിനലുകളെ വിട്ട് നിര്‍ദ്ദാക്ഷിണ്യം ഭീകരമായി തല്ലിയൊതുക്കി ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കി അങ്ങു ഞെളിഞ്ഞ് നടക്കാമെന്ന് കരുതിയോ പ്രമാണിമാരേ കുത്തക മുതലാളിമാരേ.ചെങ്ങറ, ബീമാപള്ളി, വര്‍ക്കലയിലെ ദളിത് വേട്ടയും സുജയുടെ ഗര്‍ഭം അടിച്ച് കലക്കലും, ഇപ്പോഴിതാ കിനാലൂരും.
ഹല്ല.അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.എങ്ങോട്ടായിത്.വന്ന വഴികളെല്ലാം മറന്ന് കൊടി വെച്ച കാറിനുള്ളിലേക്ക് സഖാക്കന്മാരെ പിടിച്ചിരുത്തിയ പാവം ജനങ്ങളേയും വിസ്മരിച്ച് എങ്ങോട്ടാ കുതി കുത്തിയുള്ള ഈ പാച്ചില്‍ ?