
കരയരുത് മക്കളേ...
ചുവരു തുളച്ച വെടിയുണ്ടകള്‍
നാളെ നിന്‍റെ കുഞ്ഞു നെഞ്ചകം പിളര്‍ക്കാം.
തലയോട്ടികള്‍ തകര്‍ക്കാം.
കരയരുത് എന്നാലും.

ചിത്രത്തില്‍ ഹമാസ്സ് മിസ്സെയിലാക്രമണത്തില്‍ പരിക്കേറ്റ പട്ടി
ഹേയ് ഫലസ്തീനീ...
കാണുന്നില്ലേ നിന്‍ റോക്കറ്റിന്‍ 'പ്രഹരശേഷിയും'
തകര്‍ന്നൊരീ ശുനകജന്മവും.
നിന്‍റെ റോക്കറ്റ് തന്നെയാണു ഹേതു.
ഉറ്റവരും,കുടിലും കത്തിച്ചാമ്പലാവുമ്പോള്‍
പഴിക്കുക നിന്‍റെ 'മാരക' റോക്കറ്റിനെ
അത് എയ്ത് വിടുന്ന ഹമാസിനെ.

നിണം കൊണ്ട് നീ ചുവന്നാലും
തെരുവുകള്‍ നിണച്ചാലുകളായാലും
നിണച്ചാലുകളില്‍ നീ മുങ്ങിക്കുളിച്ചാലും
ആരെ നീ പ്രതീക്ഷിപ്പൂ പെണ്മണീ...
ഗോള്‍ഫ് കളി കഴിഞ്ഞ്
ചൂടുകാവയും ചര്‍ച്ചയും കഴിഞ്ഞ്
ഞങ്ങള്‍ വരാം.
അതിനു മുന്‍പ് നീ ചുടുചാരമായാല്‍
ആരെ പഴിക്കണം.

ടാങ്കുകളുരുളുന്ന വഴിയില്‍
ആരെ നീ തിരയുന്നു പെണ്‍കൊടീ...
പൊതിയുന്ന പുകച്ചുരുളുകളെ ഭയമില്ലേ നിനക്ക് ?
ധരിച്ചുവോ നീ-
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍ വെടിക്കെട്ടെന്ന്.
ഇത് യുദ്ധഭൂമി.
ചോരപ്പുഴകള്‍ നീന്തി അറപ്പു മാറിയ അക്രമിയുടെ വിളനിലം.
ഏകയായി ഈ ശ്മശാനഭൂമിയില്‍
ആരെ നീ തിരയുന്നു ?

ഇനി കരയിലൂടെയുള്ള തേരോട്ടം.
'ഭീകരരെ' വരുതിയിലാക്കാന്‍.
മാസങ്ങളോളം പട്ടിണിക്കിട്ട പൈതങ്ങളില്‍
അവശേഷിക്കുന്ന ശ്വാസവും ഊതിക്കെടുത്താന്‍.
ബാക്കിയായ കുടിലുകള്‍ ഇടിച്ചു നിരത്താന്‍.
ഇത് ശ്മശാന ഭൂമിയിലേക്കുള്ള തേരോട്ടം.
പിറന്ന മണ്ണില്‍ അഭയാര്‍ഥികളിവര്‍. കണ്ണീരു വറ്റിയ കണ്ണുകള്‍,
പട്ടിണി തളര്‍ത്തിയ ശരീരം...
അതെ ഇതു ഫലസ്തീന്‍ തീവ്രവാദികള്‍.
ഇവരത്രെ ഖസ്സാം റോക്കറ്റും കയ്യിലേന്തി
ഇസ്രായേലിന്‍ ഉറക്കം കെടുത്തുന്നവര്‍.
ഈ 'ബന്ദികളുടെ' കബന്ധങ്ങള്‍ നാളെ കഴുകന്മാര്‍കൊത്തി വലിക്കാം.
ഈച്ചകള്‍ അവക്കു മുകളില്‍ കൂട്ടം കൂടിയിരിക്കാം.
നാം പഴിക്കേണ്ടത് ഹമാസിനെ-
ജൂതന്‍റെ പട്ടിയെ കൊല്ലുന്ന 'മാരക' റോക്കറ്റുകളേയും.
മറിച്ചെങ്കില്‍ സുന്നത്തും,കുളിയും കഴിച്ച് കാത്തിരിക്കുക. ഭീകരവാദിക്കുപ്പായത്തിനര്‍ഹര്‍ നിങ്ങള്‍ തന്നെ.