
കൈപ്പറ്റി.
ഖല്‍ബ് കോരിയൊഴിച്ചൊരു
കുറിമാനം.
പരിഭവങ്ങള്‍,
പൊട്ടിത്തെറികള്‍,
അവസാനം
കണ്ണീരില്‍ കുതിര്‍ന്നൊരു
മുത്തവും.
കണ്ഡമിടറിയതു നേര്.
കരളു പിടഞ്ഞൊന്ന് തേങ്ങിയതും നേര്.
കാഴ്ച മറച്ചു-
കാല്‍ക്കീഴില്‍ വീണുടയാന്‍ വെമ്പിയ
കണ്ണീര്‍ കണങ്ങള്‍,
കൈ വിരലാല്‍ കോരിയെടുത്ത്
കുടഞ്ഞെറിയുമ്പോള്‍...
കണ്മണീ.. .
കെറുവ് അന്നു
കടല്‍ കടന്നെത്തിയ
കവറിനോടായിരുന്നു.