മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം,നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ അമേരിക്ക അടിവസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ പ്രമുഖരുടെ ലിസ്റ്റിലേക്ക് ഇപ്പോഴിതാ ഷാറൂഖും.മുമ്പേ തന്നെ ഈ ലിസ്റ്റിലിടം പിടിച്ച പതിനായിരക്കണക്കിനു വരുന്ന മുഹമ്മദ് കുട്ടിമാരും,ഖാന്‍മാരും,താടിക്കാരും,തലേക്കെട്ടുകാരും ഈ ഭൂമുഖത്തുണ്ടെങ്കിലും അവരാരും 'വി.വി.ഐ.പി' കളല്ല എന്നതിനാല്‍ തന്നെ നിങ്ങളുടെ കഥന കഥകളും പറഞ്ഞ് ബൂലോകരുടെ സമയം മിനക്കെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊള്ളട്ടെ.തത്ക്കാലം ക്ഷമിക്കുക സഹിക്കുക.
സത്യത്തില്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ പൊതുജനമധ്യത്തില്‍ സൗസറഴിച്ച് അപമാനിച്ചപ്പോള്‍ കൈത്തരിപ്പ് തീര്‍ക്കണമെന്ന് കരുതിയതാണു.തിരക്ക് മൂലം കഴിഞ്ഞില്ല.അമേരിക്ക അടുത്ത വി.വി.ഐ പിയുടെ തുണിയുരിയുമ്പോള്‍ വെച്ച് കാച്ചാം എന്ന് കരുതി അന്നെഴുതിയ വരികള്‍ ഗൂഗിള്‍ അമ്മച്ചിയുടെ പക്കല്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചു.(ശ്ശൊ ന്നെക്കൊണ്ട് ഞാന്‍ തോറ്റു.എന്തൊരു ദീര്‍ഘബീക്ഷണം ല്ലേ..!)
കലാം കോണ്ടിനെന്‍റല്‍ എയര്‍വെയ്സ് കേസിലുള്ള ഇന്ത്യന്‍ പ്രതികരണം ദാ ഇങ്ങനെ വായിക്കാം.
"അമേരിക്കന്‍ സുരക്ഷാ മാദണ്ഡങ്ങള്‍ അനുസരിച്ചുളള നടപടികള്‍ കൈക്കൊള്ളുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല."
കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍സ്.
"സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ ഉത്തരവാദികളായവരെകൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും"
വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.
എന്നാ പറയിപ്പിക്കുമെന്നാ..കോപ്പോ ?
ഹ.കോപ്പല്ല മാഷേ..മാപ്പെന്നേയ്...!
ആണും പെണ്ണും കെട്ടവന്മാരേ ഇങ്ങളു ആര്‍മാദിച്ചോളീന്‍ എന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധി വെറുതെയല്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിക്കാണും.ഡല്‍ഹിയിലൂടെ ഇങ്ങനെ കുണുങ്ങി നടക്കുന്ന ഈ ടൈപ്പ് സാധനങ്ങളെ കണ്ടിട്ട് തന്നെയാവണം ഹൈക്കോടതി വിധിവന്നത്.കുണ്ടന്മാര്‍ക്ക് അനുകൂലമായി വിധിച്ച ആ ജഡ്ജിമാരേം തെറി വിളിച്ച് ഒരു പോസ്റ്റിടാന്‍ കഴിയാത്തത് ഒരു കണക്കിനു അനുഗ്രഹമായി.
അല്ലെങ്കി ഇങ്ങളു പറ.മ്മ്ടെ സൈന്യത്തിന്‍റെ പരമാധികാരിയും ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു ശാസ്ത്രജ്ഞനുമായിരുന്ന ഈ വന്ദ്യവയോധികനെ ഇത്തരത്തില്‍ അപമാനിച്ചും വിട്ടിട്ട് ദാ കണ്ടില്ലേ ഈ കൊജ്ഞാണന്മാരുടെ പ്രതികരണം.
(ഇത് വായിക്കുമ്പോള്‍ ചാന്ത് പൊട്ടിലെ ദിലീപിനെ ഒന്നോര്‍ക്കണേ) "ഈശ്വരന്മാരേ എന്തായീ കേക്കണേ.കലാംക്കാന്‍റെ സുനേമെ കോണ്ടിനെന്‍റല്‍ തോണ്ടീന്നാ...!ദുഷ്ടന്മാര്‍, നിന്നെയൊക്കെ മൂര്‍ഖന്‍ പാമ്പ് കടിക്കും..ഹാ"
അമേരിക്കന്‍ നിയമം നടപ്പിലാക്കാന്‍ ഇതെന്താ നിന്‍റെയൊക്കെ അച്ചിവീടോ എന്നെങ്കിലും ചോദിക്കാന്‍ ആണോ പെണ്ണോ ആയിപ്പിറന്ന ഒറ്റ ഒരുത്തനും ഇല്ലാതെ പോയല്ലോ ഇവിടെ.രാജ്യത്ത് സുരക്ഷാപരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെട്ട വി.വി.ഐ പികളില്‍ പെട്ട ഒരാളാണു മുന്‍ രാഷ്ട്രപതി കൂടിയായ കലാം.ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിദേശവിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ ഈ നിയമം ബാധകമാണെന്നിരിക്കെ കോണ്ടിനെന്‍റല്‍ എയര്‍വെയ്സ് നടത്തിയ ഈ ധിക്കാരം ഇന്ത്യന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമല്ലേ..അഹങ്കാരികള്‍...!
നമ്മുടെ പൂര്‍വ്വികന്മാര്‍ ജീവനും ജീവിതവും കൊടുത്ത് പൊരുതി നേടിയ സ്വാതന്ത്ര്യം ഇങ്ങനെ മറ്റൊരുത്തന്‍റെ കാല്‍ക്കീഴിലേക്കിട്ട് കൊടുക്കണോ? (സോറ്യേ..കാലു പൊക്കി താഴേക്ക് വെച്ച് കൊടുക്കണോ എന്ന് തിരുത്തി വായിക്കാനപേക്ഷ)
മണ്മറഞ്ഞു പോയ ധീരദേശാഭിമാനികള്‍ പൊറുക്കട്ടെ ഈ കശ്മലന്മാരോട്.
ഇന്ത്യന്‍ മണ്ണില്‍ നടന്ന ഈ ധിക്കാരത്തോടുള്ള നമ്മുടെ സമീപനം ഇങ്ങനെയായിരുന്നെങ്കില്‍ അമേരിക്കയില്‍ നടന്ന ഷാറൂഖ് സംഭവത്തില്‍ ഇടപെടും എന്നുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.ഇതിനെല്ലാം 'ഇടയില്‍ പെടാതെ' അബ്ട്ന്ന് ഇജ്ജന്‍റെ തടി കൈച്ചലാക്കിക്കോ മോനേ ഷാറൂഖേ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ..
ഇസ്ലാമോഫോബിയ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യന്‍ സാഹചര്യത്തില്‍.
ബിരിയാണി തിന്നലും കയ്യില്‍ മൈലാഞ്ചിയിടലും മാത്രമാണു താനും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്ന് ശബാന ആസ്മി.പ്രശസ്ത ബോളിവുഡ് നടിയും,സാമൂഹിക പ്രവര്‍ത്തകയും,മുന്‍ എം.പി യുമായ ഈ നാരിയുടെ ഒരനുഭവം നോക്കൂ.ഈ തിക്താനുഭവം സൈഫ് അലി ഖാനും നേരിട്ടിട്ടുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബോളിവുഡിലെ ചുംബനവിദഗ്ധനായ ഇമ്രാന്‍ ഹാഷ്മിക്കും പറയാനുണ്ട് സമാനമായൊരു അനുഭവം.
മേല്‍പ്പറഞ്ഞ സുഹൃത്തുക്കളും ഇസ്ലാമും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമല്ലാതെ മറ്റെന്തു കുന്തമാണുള്ളത്?തങ്ങളുടെ മതേതരത്വം(മതമില്ലായ്മ) സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ചിട്ടും പേരിലൊരു മുസ്ലിം സാമ്യം ഉണ്ടായിപ്പോയത് കൊണ്ട് പ്രമുഖര്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.
ഇസ്രായേലും അമേരിക്കയുമായുമായുള്ള നമ്മുടെ മൊഹബ്ബത്ത് കത്ത് കൈമാറ്റത്തില്‍ നിന്നും മാറി മതിലു ചാട്ടത്തിലും ഇപ്പോള്‍ കിടപ്പറ പങ്കിടുന്നതില്‍ വരെ എത്തിയിരിക്കുന്നു.താടി തലപ്പാവുകാരേയും ഖാന്‍മാരേയും സംശയിക്കണമെന്ന അവരുടെ ഉപദേശം ഇന്ത്യയിലെ ഹിന്ദുത്വരും ശിരസ്സാവഹിച്ചിരിക്കുന്നു.പരമോന്നത നീതിപീഠം പോലും നമ്മുടെ ബഹുസ്വര സമൂഹത്തില്‍ സംശയത്തിന്‍റെ വിഷവിത്തുകള്‍ വിതക്കുന്നു.
അതെ, അമേരിക്കയിലും ഇസ്രായേലിലും ആസ്ത്രേലിയയിലും മാത്രമല്ല നമ്മുടെ ഭാരതത്തിലും ഇത്തരം ആശയങ്ങള്‍ ആസൂത്രിതമായി പ്രായോഗികവത്ക്കരിച്ച് കൊണ്ടിരിക്കുന്നു എന്ന് തന്നെയാണു ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.
അമേരിക്കയിലേക്ക് ഇടക്കിടെ പറന്ന് കളിക്കുന്ന ഞങ്ങടെ മന്മോഹന്‍ജിക്ക്(സംഗതി ഒബാമ വല്ല്യേട്ടനു പ്രിയങ്കരന്‍ തന്നേയാണേലും) തുണിപൊക്കി പരിശോധനക്ക് നിന്ന് കൊടുക്കേണ്ട ഗതികേട് വരുത്തല്ലെ ദൈവമേ എന്ന് പ്രാര്‍ഥിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇന്ത്യന്‍ ജനത.