Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Saturday, August 31, 2013

ജനാധിപത്യ സം‌രക്ഷകര്‍ വരുന്നുണ്ട്

'ജനങ്ങള്‍ക്ക് നേരെയുള്ള സിറിയയുടെ രാസായുധപ്രയോഗത്തില്‍ ശക്കൊന്നുമില്ലെന്നും തെളിവുകള്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്ത് വിടുമെന്നും അമേരിക്ക.' അങ്കക്കലി പൂണ്ട അങ്കിള്‍സാമിന്‍റെ ആരാച്ചാര്‍മാര്‍ സിറിയ ലക്ഷ്യമാക്കി നീങ്ങികഴിഞ്ഞു.

മാനവരാശിക്ക് 'ഭീഷണി ഉയര്‍ത്തി' ഇറാഖിന്‍റെ കൈവശമുണ്ടായിരുന്ന ജൈവരാസായുധ ശേഖരങ്ങളാണ് ഈ സമയം ഓര്‍മ്മ വരുന്നത്.ഇറാഖ് കിളച്ച് മറിച്ചതിന് ശേഷം വന്ന 'സദ്ദാമിന്‍റെ പക്കല്‍ രാസായുധങ്ങളുണ്ടെന്ന റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന' അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കുമ്പസാരവും ഓര്‍ക്കുക. സിറിയ കത്തി ചാമ്പലായതിനും അവിടുത്തെ വിഭവങ്ങള്‍ ഊറ്റിയെടുത്തതിനും ശേഷം നിഷേധിക്കാന്‍ പോകുന്ന ടോയ്ലറ്റ് പേപ്പറിന്‍റെ പോലും വിലയില്ലാത്ത ഇത്തരമൊരു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടായിരിക്യാം 'പുറത്ത് വിടുമെന്ന്' അമേരിക്ക വീമ്പിളക്കുന്നതെന്ന് സംശയിക്കുന്നതില്‍ ന്യായമുണ്ട്.അധിനിവേശത്തിന് പച്ചപ്പരവതാനി വിരിക്കാന്‍ സിറിയന്‍ പ്രതിപക്ഷമാണ് രാസായുധപ്രയോഗം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും കൂട്ടി വായിക്കുക.

നരമേധത്തിന് പ്രസിഡന്‍റ് ഒബാമയുടെ അനുമതിക്ക് കാത്തു നില്‍ക്കുകയാണത്രെ അമേരിക്കന്‍ സൈന്യം. ഒരു സ്വതന്ത്ര്യരാഷ്ട്രത്തിനു മേല്‍ കടന്നു കയറാന്‍ ഒബാമയുടെ 'അനുമതി' മാത്രം മതിയോ ലോക പോലീസേ? സ്വന്തം താത്പര്യത്തിനനുസരിച്ച് ചുട്ടെടുക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടെന്ന വാറോലയുടെ പിന്തുണ മാത്രം മതിയാവുമോ? സിറിയയുടെ രാസായുധപ്രയോഗത്തിന് തെളിവുണ്ടെങ്കില്‍ തന്നെ അവരെ ശിക്ഷിക്കാന്‍ മാത്രം ധാര്‍മ്മികമായ എന്ത് യോഗ്യതയാണു ഈ ദുനിയാവിലെ ഏറ്റവും വലിയ തെമ്മാടികളായ നിങ്ങള്‍ക്കുള്ളത്?

സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിച്ച്, ജനങ്ങളെ കൂട്ടക്കൊല ചെയ്ത്, അന്താരാഷ്ട്ര മര്യാദകളെല്ലാം കാറ്റില്‍ പറത്തി ഒരു ഭരണാധികാരിയെ കൊലപ്പെടുത്തി, ഇനിയൊരു തിരിച്ചു വരവിന് ശേഷിയില്ലാത്ത വിധം അഫ്ഘാനടക്കമുള്ള സ്വതന്ത്രരാഷ്ട്രങ്ങളെ ആഭ്യന്തരകലാപത്തിലേക്കും അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിട്ട്, അവരുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ജീവിക്കുന്ന പരാന്ന ജീവികള്‍.,. ഹിരോഷിമയും നാഗസാക്കിയും വിയറ്റ്നാമും അവിടങ്ങളില്‍ വെന്തു ചത്ത മനുഷ്യമക്കളേയും അംഗവൈകല്യങ്ങളോടെ ഇന്നും പിറന്ന് കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളേയും മനുഷ്യകുലം പെട്ടെന്നങ്ങ് മറന്നു കളയുമെന്നാണോ ഈ മൂഢന്മാര്‍ കരുതുന്നത്!

ഇറാഖില്‍ ജനാധിപത്യ,മനുഷ്യാവകാശ സം‌രക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അങ്കിള്‍ സാമിന്‍റെ നാട്ടിലെ ചേച്ചി..
ദുരവസ്ഥ: സ്വന്തം ഭരണാധികാരിയുടെ വെടിയേറ്റ് ചാവണോ, അമേരിക്കയുടെ ക്ലസ്റ്റര്‍ / ക്രൂയില്‍ മിസൈലില്‍ പൊട്ടിച്ചിതറണോ! 'കണ്‍ഫ്യൂഷനിലാണത്രെ' സിറിയന്‍ ജനത.

Sunday, June 6, 2010

'ഹെഡ്‌ലിയെ ചോദ്യം ചെയ്യല്‍'. (ആന മയിലൊട്ടകം)

ചെങ്ങായീന്‍റെ ഒരു പോട്ടോയെങ്കിലും തായോ ഒബാമ സായിപ്പേ.'ജോധ്യം' ചെയ്ത് ഞങ്ങളിന്ത്യക്കാരൊന്ന് വിഷമം തീര്‍ക്കട്ടെ.നമ്മളു കാല്‍ക്കല്‍ വീണു മുറവിളി കൂട്ടാന്‍ തുടങ്ങീട്ട് കാലം കൊറച്ചായിരിക്കുന്നു.ആണവകരാറില്‍ ഒപ്പിട്ടില്ലേ.ഇറാനെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ലേ.പണ്ടത്തെ പോലല്ല.ഇങ്ങളെ ഗേള്‍ ഫ്രണ്ട് ഇസ്രായേലിനെ ഞങ്ങക്കിപ്പോ പെരുത്തിഷ്ടാണ്.പോരാത്തേന് ഇടക്കിടക്ക് സുയിപ്പിക്കണുണ്ട്.എണ്ണയിട്ട് കാല് ഞെക്കിത്തരണ്‌ണ്ട്.ഇങ്ങനൊക്കെ ചെയ്തിട്ടും.ഒന്നു മൈന്‍ഡ് ചെയ്യ.ഒരനുകൂല പ്രതികരണം. ആഹ! ഒന്നുല്ല :(

ഓനെ വിട്ട് തരാന്‍ അമേരിക്കയിലെ എന്തോ കോപ്പ് നിയമം അനുവദിക്കുന്നില്ല പോലും.മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലി ഗൂഢാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് ഇന്ത്യ.ഇന്ത്യയില്‍ വന്ന് ബോംബും പൊട്ടിച്ച് നമ്മുടെ നാട്ടാരേം കൊന്ന് ജനങ്ങളുടെ സമാധാനം തകര്‍ത്ത് രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച്...

കള്ള ഹിമാറ്.അമേരിക്കന്‍ പാസ്സ്പോര്‍ട്ട് ഉണ്ടെന്ന് വെച്ച് പൂ മോനെ ഒരു വാര അകലെ നിന്നെങ്കിലും ഒന്ന് കാണാന്‍ ഇത് വരെ അനുവദിച്ചിട്ടില്ല.ഇത് തിണ്ണബലവും അഹങ്കാരവും മാത്രമല്ലത്രെ.ഗഡി ലശ്ക്കറിന്‍റേം എഫ്.ബി.ഐ യുടേയും സം‌യുക്ത ഏജന്‍റാണ്.ലവനെ വിട്ട് കൊടുത്താല്‍ ബോംബെ പോലുള്ള പൊട്ടലുകള്‍ക്കും ചീറ്റലുകള്‍ക്കും പിന്നിലെ അമേരിക്കന്‍ താത്പര്യം പുറത്താവും.അതിനാലാണ് ഇവനെ വിട്ട് കൊടുക്കാതിരിക്കാനുള്ള അമേരിക്കന്‍ 'നിയമങ്ങള്‍' ഉണ്ടാവുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ അടക്കം പറയുന്നുണ്ട്.

ഇനി ഈ അനീതിക്കെതിരെയുള്ള നമ്മുടെ നേതാക്കന്മരുടെ പ്രസ്താവന നോക്കാം.

'ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്‌ലിക്ക് നല്‍കിയ ആനുകൂല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട്' - എസ്.എം കൃഷ്ണ.

മനസ്സിലായില്ലേ?അയ്ക്കുറപ്പില്ലാന്ന് അന്താരാഷ്ട്ര ഭാഷയില്‍ പറഞ്ഞതാ മൂപ്പര്‍.നിയമ സം‌വിധാനങ്ങളും ഒരു യു.എസ് ബഹുമാനവും..

അങ്ങനെ അവസാനം ആറ്റ്നോറ്റ് കാത്തിരുന്നിട്ട് നമ്മുടെ എന്‍.ഐ.എക്ക് ഹെഡ്‌ലിയെ ഒരു നോക്ക് കാണാനുള്ള ഫാഗ്യം ലഭിച്ചിരിക്കുന്നു.

കൊച്ചിയില്‍ നിന്ന് അണ്‍ഡര്‍വെയര്‍ വാങ്ങിയ കടവരെ ഹെഡ്‌ലി തൊട്ട് കാണിക്കുമെന്നാണ് എന്‍.ഐ.എ പ്രതീക്ഷ.ഒരു വഴിക്ക് പോകുന്നതല്ലേ.പ്രതീക്ഷ നല്ലതാണ്.ഒരു എഫ്.ബി.ഐ ഏജന്‍റിനോട് ഓന്‍റെ കുടീ ചെന്നുള്ള ഈ ഇന്‍റര്‍വ്യൂവില്‍ രഹസ്യങ്ങള്‍ എത്ര കണ്ട് 'ചുരുളഴിയുമെന്ന്' കാത്തിരുന്ന് തന്നെ കാണണം.

ഇന്ത്യയില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പാനീയം.സാത്തുക്കുടി,നാരങ്ങ വെള്ളം ഇനി വല്ല മോരോ സംഭാരമോ?'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യം കൂടെ ഉള്‍പ്പെടുത്തിയാല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.

Monday, August 17, 2009

അമേരിക്കന്‍ അഹങ്കാരം



മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം,നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ അമേരിക്ക അടിവസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ പ്രമുഖരുടെ ലിസ്റ്റിലേക്ക് ഇപ്പോഴിതാ ഷാറൂഖും.മുമ്പേ തന്നെ ഈ ലിസ്റ്റിലിടം പിടിച്ച പതിനായിരക്കണക്കിനു വരുന്ന മുഹമ്മദ് കുട്ടിമാരും,ഖാന്‍‌മാരും,താടിക്കാരും,തലേക്കെട്ടുകാരും ഈ ഭൂമുഖത്തുണ്ടെങ്കിലും അവരാരും 'വി.വി.ഐ.പി' കളല്ല എന്നതിനാല്‍ തന്നെ നിങ്ങളുടെ കഥന കഥകളും പറഞ്ഞ് ബൂലോകരുടെ സമയം മിനക്കെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊള്ളട്ടെ.തത്ക്കാലം ക്ഷമിക്കുക സഹിക്കുക.

സത്യത്തില്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ പൊതുജനമധ്യത്തില്‍ സൗസറഴിച്ച് അപമാനിച്ചപ്പോള്‍ കൈത്തരിപ്പ് തീര്‍ക്കണമെന്ന് കരുതിയതാണു.തിരക്ക് മൂലം കഴിഞ്ഞില്ല.അമേരിക്ക അടുത്ത വി.വി.ഐ പിയുടെ തുണിയുരിയുമ്പോള്‍ വെച്ച് കാച്ചാം എന്ന് കരുതി അന്നെഴുതിയ വരികള്‍ ഗൂഗിള്‍ അമ്മച്ചിയുടെ പക്കല്‍ സൂക്ഷിക്കാനായി ഏല്‍‌പ്പിച്ചു.(ശ്ശൊ ന്നെക്കൊണ്ട് ഞാന്‍ തോറ്റു.എന്തൊരു ദീര്‍ഘബീക്ഷണം ല്ലേ..!)

കലാം കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് കേസിലുള്ള ഇന്ത്യന്‍ പ്രതികരണം ദാ ഇങ്ങനെ വായിക്കാം.

"അമേരിക്കന്‍ സുരക്ഷാ മാദണ്ഡങ്ങള്‍ അനുസരിച്ചുളള നടപടികള്‍ കൈക്കൊള്ളുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല."
കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍സ്.

"സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ ഉത്തരവാദികളായവരെകൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും"
വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.

എന്നാ പറയിപ്പിക്കുമെന്നാ..കോപ്പോ ?
ഹ.കോപ്പല്ല മാഷേ..മാപ്പെന്നേയ്...!

ആണും പെണ്ണും കെട്ടവന്മാരേ ഇങ്ങളു ആര്‍മാദിച്ചോളീന്‍ എന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധി വെറുതെയല്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിക്കാണും.ഡല്‍ഹിയിലൂടെ ഇങ്ങനെ കുണുങ്ങി നടക്കുന്ന ഈ ടൈപ്പ് സാധനങ്ങളെ കണ്ടിട്ട് തന്നെയാവണം ഹൈക്കോടതി വിധിവന്നത്.കുണ്ടന്മാര്‍ക്ക് അനുകൂലമായി വിധിച്ച ആ ജഡ്ജിമാരേം തെറി വിളിച്ച് ഒരു പോസ്റ്റിടാന്‍ കഴിയാത്തത് ഒരു കണക്കിനു അനുഗ്രഹമായി.

അല്ലെങ്കി ഇങ്ങളു പറ.മ്മ്ടെ സൈന്യത്തിന്‍റെ പരമാധികാരിയും ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു ശാസ്ത്രജ്ഞനുമായിരുന്ന ഈ വന്ദ്യവയോധികനെ ഇത്തരത്തില്‍ അപമാനിച്ചും വിട്ടിട്ട് ദാ കണ്ടില്ലേ ഈ കൊജ്ഞാണന്മാരുടെ പ്രതികരണം.

(ഇത് വായിക്കുമ്പോള്‍ ചാന്ത് പൊട്ടിലെ ദിലീപിനെ ഒന്നോര്‍ക്കണേ) "ഈശ്വരന്മാരേ എന്തായീ കേക്കണേ.കലാംക്കാന്‍റെ സുനേമെ കോണ്ടിനെന്‍റല്‍ തോണ്ടീന്നാ...!ദുഷ്ടന്മാര്‍, നിന്നെയൊക്കെ മൂര്‍ഖന്‍ പാമ്പ് കടിക്കും..ഹാ"

അമേരിക്കന്‍ നിയമം നടപ്പിലാക്കാന്‍ ഇതെന്താ നിന്‍റെയൊക്കെ അച്ചിവീടോ എന്നെങ്കിലും ചോദിക്കാന്‍ ആണോ പെണ്ണോ ആയിപ്പിറന്ന ഒറ്റ ഒരുത്തനും ഇല്ലാതെ പോയല്ലോ ഇവിടെ.രാജ്യത്ത് സുരക്ഷാപരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെട്ട വി.വി.ഐ പികളില്‍ പെട്ട ഒരാളാണു മുന്‍ രാഷ്ട്രപതി കൂടിയായ കലാം.ഇന്ത്യയില്‍ സര്‍‌വ്വീസ് നടത്തുന്ന വിദേശവിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ ഈ നിയമം ബാധകമാണെന്നിരിക്കെ കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് നടത്തിയ ഈ ധിക്കാരം ഇന്ത്യന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമല്ലേ..അഹങ്കാരികള്‍...!

നമ്മുടെ പൂര്‍‌വ്വികന്മാര്‍ ജീവനും ജീവിതവും കൊടുത്ത് പൊരുതി നേടിയ സ്വാതന്ത്ര്യം ഇങ്ങനെ മറ്റൊരുത്തന്‍റെ കാല്‍ക്കീഴിലേക്കിട്ട് കൊടുക്കണോ? (സോറ്യേ..കാലു പൊക്കി താഴേക്ക് വെച്ച് കൊടുക്കണോ എന്ന് തിരുത്തി വായിക്കാനപേക്ഷ)

മണ്മറഞ്ഞു പോയ ധീരദേശാഭിമാനികള്‍ പൊറുക്കട്ടെ ഈ കശ്മലന്മാരോട്.

ഇന്ത്യന്‍ മണ്ണില്‍ നടന്ന ഈ ധിക്കാരത്തോടുള്ള നമ്മുടെ സമീപനം ഇങ്ങനെയായിരുന്നെങ്കില്‍ അമേരിക്കയില്‍ നടന്ന ഷാറൂഖ് സംഭവത്തില്‍ ഇടപെടും എന്നുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.ഇതിനെല്ലാം 'ഇടയില്‍ പെടാതെ' അബ്ട്ന്ന് ഇജ്ജന്‍റെ തടി കൈച്ചലാക്കിക്കോ മോനേ ഷാറൂഖേ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ..

ഇസ്ലാമോഫോബിയ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യന്‍ സാഹചര്യത്തില്‍.

ബിരിയാണി തിന്നലും കയ്യില്‍ മൈലാഞ്ചിയിടലും മാത്രമാണു താനും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്ന് ശബാന ആസ്മി.പ്രശസ്ത ബോളിവുഡ് നടിയും,സാമൂഹിക പ്രവര്‍ത്തകയും,മുന്‍ എം.പി യുമായ ഈ നാരിയുടെ ഒരനുഭവം നോക്കൂ.ഈ തിക്താനുഭവം സൈഫ് അലി ഖാനും നേരിട്ടിട്ടുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബോളിവുഡിലെ ചുംബനവിദഗ്ധനായ ഇമ്രാന്‍ ഹാഷ്മിക്കും പറയാനുണ്ട് സമാനമായൊരു അനുഭവം.

മേല്‍‌പ്പറഞ്ഞ സുഹൃത്തുക്കളും ഇസ്ലാമും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമല്ലാതെ മറ്റെന്തു കുന്തമാണുള്ളത്?തങ്ങളുടെ മതേതരത്വം(മതമില്ലായ്മ) സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ചിട്ടും പേരിലൊരു മുസ്ലിം സാമ്യം ഉണ്ടായിപ്പോയത് കൊണ്ട് പ്രമുഖര്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.

ഇസ്രായേലും അമേരിക്കയുമായുമായുള്ള നമ്മുടെ മൊഹബ്ബത്ത് കത്ത് കൈമാറ്റത്തില്‍ നിന്നും മാറി മതിലു ചാട്ടത്തിലും ഇപ്പോള്‍ കിടപ്പറ പങ്കിടുന്നതില്‍ വരെ എത്തിയിരിക്കുന്നു.താടി തലപ്പാവുകാരേയും ഖാന്‍‌മാരേയും സംശയിക്കണമെന്ന അവരുടെ ഉപദേശം ഇന്ത്യയിലെ ഹിന്ദുത്വരും ശിരസ്സാവഹിച്ചിരിക്കുന്നു.പരമോന്നത നീതിപീഠം പോലും നമ്മുടെ ബഹുസ്വര സമൂഹത്തില്‍ സംശയത്തിന്‍റെ വിഷവിത്തുകള്‍ വിതക്കുന്നു.

അതെ, അമേരിക്കയിലും ഇസ്രായേലിലും ആസ്ത്രേലിയയിലും മാത്രമല്ല നമ്മുടെ ഭാരതത്തിലും ഇത്തരം ആശയങ്ങള്‍ ആസൂത്രിതമായി പ്രായോഗികവത്ക്കരിച്ച് കൊണ്ടിരിക്കുന്നു എന്ന് തന്നെയാണു ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.

അമേരിക്കയിലേക്ക് ഇടക്കിടെ പറന്ന് കളിക്കുന്ന ഞങ്ങടെ മന്മോഹന്‍‌ജിക്ക്(സംഗതി ഒബാമ വല്ല്യേട്ടനു പ്രിയങ്കരന്‍ തന്നേയാണേലും) തുണിപൊക്കി പരിശോധനക്ക് നിന്ന് കൊടുക്കേണ്ട ഗതികേട് വരുത്തല്ലെ ദൈവമേ എന്ന് പ്രാര്‍ഥിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇന്ത്യന്‍ ജനത.

LinkWithin

Related Posts with Thumbnails