"താടിയും തൊപ്പിയും താലിബാനിസത്തിന്‍റെ ലക്ഷണങ്ങള്‍.നാളെ ഒരു പെണ്‍കുട്ടി ബുര്‍ഖ ധരിക്കണമെന്നു പറഞ്ഞു വന്നാല്‍ അതും അനുവദിക്കണോ ?"
സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
ന്‍റെ കണ്ണിന്‍റെ തകരാറായിരിക്കുമോ അതോ ഇനി വല്ല അച്ചടിപ്പിശകോ...!
ഒരു വേള സംശയിച്ചു.സാധാരണ കേള്‍ക്കാറുള്ള വാചകക്കസര്‍ത്തുകള്‍ തന്നെയെങ്കിലും വല്ല പ്രവീണ്‍ തൊഗാഡിയയോ നരേന്ദ്ര മോഡിയോ അല്ലെങ്കില്‍ ഇച്ചിരി കൂടി വീര്യം കൂടിയ,പത്തരമാറ്റ് ദേശാഭിമാനികളായ പ്രജ്ഞാസിങ്,ശ്രീ കാന്ത് പുരോഹിത് മാരോ ആണെന്നു കരുതിയവര്‍ക്കു തെറ്റി.ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ജാതി,മത വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിന്യായ പീ്ഠത്തിന്‍റെ തിട്ടൂരം.
ന്‍റെ കണ്ണിന്‍റെ തകരാറായിരിക്കുമോ അതോ ഇനി വല്ല അച്ചടിപ്പിശകോ...!
ഒരു വേള സംശയിച്ചു.സാധാരണ കേള്‍ക്കാറുള്ള വാചകക്കസര്‍ത്തുകള്‍ തന്നെയെങ്കിലും വല്ല പ്രവീണ്‍ തൊഗാഡിയയോ നരേന്ദ്ര മോഡിയോ അല്ലെങ്കില്‍ ഇച്ചിരി കൂടി വീര്യം കൂടിയ,പത്തരമാറ്റ് ദേശാഭിമാനികളായ പ്രജ്ഞാസിങ്,ശ്രീ കാന്ത് പുരോഹിത് മാരോ ആണെന്നു കരുതിയവര്‍ക്കു തെറ്റി.ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ജാതി,മത വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിന്യായ പീ്ഠത്തിന്‍റെ തിട്ടൂരം.
സ്ക്കൂള്‍ അധികൃതര്‍ ഓടിച്ചു വിട്ടപ്പോള്‍ താടി വെക്കാനുള്ള അനുമതിയും തേടി ചെന്നതാണു പാവം ഒരു ചെറുക്കന്‍.എന്തായാലും കണക്കിനു കിട്ടി.ഇനി ഏതേലും പെണ്‍കൊച്ചുങ്ങള്‍ ബുര്‍ഖ മോഹം തലക്കു പിടിച്ചു കോടതി കയറി കഷ്ടപ്പെടേണ്ടെന്നു കരുതിയാവണം ജഡ്ജിയദ്ധേഹം ബുര്‍ഖയും കൂടെ ചുരുട്ടിക്കൂട്ടി തോറബോറയില്‍ കൊണ്ടുപോയിട്ടത്.
ബഹുമാന്യ സുപ്രീം കോടതി ജഡ്ജിയുടെ അറിവിനെ എത്ര അഭിനന്ദിച്ചാലാണു മതിയാവുക...!താടിയും തലപ്പാവും ഇന്നോ ഇന്നലെയോ അഫ്ഘാനിസ്ഥാനില്‍ പൊട്ടിമുളച്ച താലിബാന്‍ എന്ന വിദ്യാര്‍ഥി സംഘടനയുടെ യൂനിഫോമാണത്രെ.
രാജ്യത്തെ ഒരു പ്രബല മതവിഭാഗത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെ ഇത്തരത്തില്‍ നിരീക്ഷിച്ചത് കടന്ന കയ്യായിപ്പോയെന്ന് പറയാതെ വയ്യ.
ഇന്ത്യയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ പല കോണുകളില്‍ നിന്നും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു,സംരക്ഷകരാവേണ്ടവര്‍ അക്രമികള്‍ക്കു ചൂട്ടിപിടിക്കുന്നതിനാല്‍ അവരുടെ ആത്മ വിശ്വാസം തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നു സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍(സച്ചാര്‍ കമ്മീഷന്‍ ഒരുദാഹരണം)തന്നെ വെളിപ്പെടുത്തിയ ഈ സാഹചര്യത്തില്‍ വിദൂര പ്രത്യാഘാധങ്ങളുണ്ടാക്കുന്ന ഇത്തരമൊരു വിധി അതും ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തില്‍ നിന്നും ഉണ്ടായത് ജുഗുപ്സാവഹമാണു.
മറ്റൊന്ന് മുസ്ലിംകള്‍ക്കു മാത്രമാണോ നടേ പറഞ്ഞ സംഗതിയുള്ളത്.നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ജിയുടെ തലപ്പാവും,ഷിബു സോറന്റേയും ടാഗോറിന്‍റേയും നീണ്ട താടിയും,കന്യാസ്ത്രീകളുടെ വസ്ത്രവും താലിബാന്‍ വത്ക്കരണത്തിന്‍റെ ഭാഗമാണെന്നു കോടതിക്കഭിപ്രായമുണ്ടോ ?
അതല്ല ഈ താടിയും തൊപ്പിയും ഇനി വല്ല അബോക്കറിനും,അന്ത്രൂനും ആയാലേ പ്രശ്നം ഉള്ളൂ എന്നാണോ ബഹുമാന്യ കോടതി ഉദ്ധേശിച്ചിരിക്കുക.
അല്ല ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പാടുണ്ടോ.ഇനി ഇതിന്മേല്‍ വല്ല കോടതിയലക്ഷ്യമോ കുണ്ടാമണ്ടിയോ..! ഈശ്വരാ ഞാനോടി.
2 comments:
ഇതുമായി ബന്ധപെട്ട് ഒരു ഗ്രൂപ്പില്‍ കമന്റിയതാണ്
എന്നാലും ജിപ്പൂസിന്റെ ബ്ലോഗിന് ഒരു സ്പെഷ്യല്‍ കമന്റ്
കാരണം ബ്ലോഗ് രാജാക്കന്മാരും വിവാദ നായകരും ഇത് കണ്ടില്ല
എന്നത് കൊണ്ട് തന്നെ....
ജസ്റ്റിസ് മാര്‍ക്കന്ദേയ കട്ജുവിന്‍റെ പുതിയ താലിബാന്‍ ലിസ്റ്റ് (താടി വെച്ചവര്‍)
അബ്രഹാം .മോസസ് .യേശു ക്രിസ്തു .(ക്രിസ്ത്യന്‍ സ്കൂളാണ് താടി വെക്കാന്‍ അനുമതി നിഷേധിച്ചത് (Nirmala Convent Higher Secondary School)
കാറല്‍ മാര്‍ക്സ്
ലെനിന്‍
എംഗല്‍സ്
ലിയോ ടോള്‍സ്റ്റോയ്
എബ്രഹാം ലിങ്കണ്‍
ലിയനാര്‍ഡോ ഡാവിന്ചി
ചാര്‍ല്സ് ഡാര്‍വിന്‍
കണ്‍ഫ്യൂഷസ്
സിഗ്മണ്ട് ഫ്രോയിഡ്
റുഡോള്‍ഫ് ഗോക്ലീനിയസ്
രബീന്ദ്രനാഥ ടഗോര്‍
ഗോള്‍വള്‍ക്കര്‍
അരബിന്ദ ഘോഷ്
ശ്രീ ശ്രീ രവി ശങ്കര്‍
നരേന്ദ്ര മോഡി
മന്‍മോഹന്‍ സിങ്ങ്..........
സ്വാമി ചിന്മയാനന്ദ
ചട്ടമ്പി സ്വാമികള്‍
സ്വാമി ആതുരദാസ്
നിത്യ ചൈതന്യയതി
ഓ വി വിജയന്‍
അയ്യപ്പ പണിക്കര്‍......
പട്ടിക നീളുകയാണ്
എന്തിനു സാക്ഷാല്‍ ബ്രഹ്മാവ് വരെ താടി വെച്ചിട്ടില്ലേ ...
"നാം തെറ്റ് പറ്റുന്നവരായത് കൊണ്ട് അവസാന വാക്കാവുകയല്ല;
നാം അവസാന വാക്കായതു കൊണ്ട് തെറ്റ് പറ്റാതിരിക്കുകയാണ് വേണ്ടത് "
(അമേരിക്കന്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് ജാക്സണ്‍)
പക്ഷെ ജസ്റ്റിസ് മാര്‍ക്കന്ദേയ കട്ജുവിനു പറ്റിയത് തെറ്റല്ല
മറ്റു എന്തോ വികാരമാണ് എന്നാണ് താടിക്കും പുറമേ പരദ്ദക്കുമെതിരെ
അദ്ധേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്....
ഇനി ഇദ്ധേഹം പര്‍ദയാനെന്നു കരുതി വക്കീല്‍ കൊട്ടിട്ടവരെ
കോടതിയില്‍ നിന്ന് പുറത്താക്കുമോ അആആആവോ .....
സംഭവിക്കാന്‍ പാടില്ലാത്തതു തന്നെ മുഹമ്മദേ.
വിവേകത്തോടെ കാര്യങ്ങളെ നോക്കിക്കാണേണ്ടവര്‍ പകരം വികാരത്തിനു അടിമപ്പെടുന്നത് അപകടകരം തന്നെ.ഏതു തരം വികാരത്തിനടിമപ്പെട്ടാണെങ്കിലും ശരി ഇദ്ധേഹത്തെപ്പോലുള്ളവര്‍ ജനങ്ങള്‍ക്കു നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നശിപ്പിക്കുക തന്നെയാണു.
സുദീര്‍ഘമായ താങ്കളുടെ കമന്റിനു നന്ദി.
Post a Comment