Saturday, February 13, 2016

അര്‍ണാബ് ഗോസായിയും അവന്‍റെ പശുമാര്‍ക്ക് ദേശസ്നേഹവും


ചര്‍ച്ചയാണത്രെ! ചര്‍ച്ചയെന്നും പറഞ്ഞു വിളിച്ചു വരുത്തി മറ്റുള്ളവരുടെ വായില്‍ കയറിയിരുന്ന് മൂത്രമൊഴിക്കുക.സംഘിപ്പട്ടിത്തീട്ടങ്ങളെ ചുറ്റുമിരുത്ത് അവരുടെ അലര്‍ച്ചയില്‍ മറ്റുള്ളവരുടെ വോയ്സ് മുക്കുക! എന്തൊരു ഹിംസയാണു.എന്തൊരു ബോറനാണിവന്‍.. അസഹിഷ്ണുത വാഴുന്ന മോഡിക്കാലത്തിനു പറ്റിയ ചാനല്‍ മൊതലു തന്നെയാണിവന്‍..

ഇവന്‍റെ ദേശസ്നേഹ ക്ലാസ് കേള്‍ക്കാനാണോ മറ്റുള്ളവര്‍ വന്നിരിക്കുന്നത്.എതിര്‍ ശബ്ദങ്ങള്‍ക് യാതൊരു തരത്തിലുള്ള സ്പേസും അനുവദിക്കാത്ത ജനാധിപത്യവിരുദ്ധത കുത്തി നിറച്ച നാവുമായി ദേശസ്നേഹത്തിന്‍റെ സര്‍ട്ടിപിക്കറ്റുമായി ഇരിക്കുന്ന ഒരു സംഘീ മോറോണ്‍.മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും നിഷേധിച്ച് ശാഖയില്‍ ഓതിപ്പടിച്ച പ്രസംഗത്തിലുടനീളം ഓരോ വാക്കിലും മറ്റുള്ളവരെ അപഹസിക്കുകയും ദേശദ്രോഹിയായി മുദ്രകുത്തുകയും ചെയ്യുന്ന ഇവന്‍റെ ഹിംസയും സഹിച്ച് ഇത്ര നേരം ആ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ എങ്ങനെ ഇരുന്നെന്നാണ് അത്ഭുതപ്പെടുത്തുന്നത്!

ഭരണകൂടത്തിന്‍റെ കഥകളും കൊലകളും 'അര്‍ണാബ് ഗോസായിക്ക്' മഹത്തരമാകാം.എന്നാല്‍ ഡെത്ത് പെനാല്‍റ്റിയെ എതിര്‍കുന്ന, അഫ്സലും മേമനുമൊക്കെ ഭരണകൂടഭീകരതയുടെ ഇരകളാണെന്ന മറുവശം പറയുന്ന അനേകം പേര്‍ ഇന്ത്യാ രാജ്യത്തുണ്ട്.അറിയപ്പെടുന്ന അഭിഭാഷകരും മുന്‍ ജഡ്ജിമാരും പോലീസ് ഉദ്യോഗസ്ഥന്മാരും പ്രമുഖരായ രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരും അവരിലുണ്ട്. സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തിയവര്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും മുക്രയിടുകയും അട്ടഹസിച്ച് അതിനെ തടയുകയും അവരുടെ വായില്‍ കയറിയിരിക്കുകയും ചെയ്യുന്ന ഈ പശുമാര്‍ക്ക് ദേശസ്നേഹിയും അയാളെ വാഴ്ത്തുന്നവരും രാഷ്ട്രപിതാവ് വെടിയേറ്റു മരിച്ച ദിനം ആഘോഷിക്കുന്ന സംഘി ഭീകരന്മാരുടെ ചിത്രവും വാര്‍ത്തകളും കാണാന്‍ വഴിയില്ല.

ഗോദ്സെ എന്ന ഭീകരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ഗാന്ധി കൊല്ലപ്പെട്ട ദിവസം വിളംബരം ചെയ്ത് ആഘോഷിക്കുകയും മധുരവിതരണം നടത്തുകയും ചെയ്യുന്നതിനെ കാണാതിരിക്കാന്‍ മാത്രം തിമിരം നമ്മുടെ കോടതികളേയും നിയമസം‌വിധാനങ്ങളേയും ബാധിച്ചിരിക്കുന്നു!

അനുപമ ആനമങ്ങാട് അവരുടെ Facebook പോസ്റ്റില്‍ അക്കമിട്ട് നിരത്തിയ വസ്തുതകള്‍ മിനിറ്റിനു വെച്ച് ദേശസ്നേഹം സ്ഖലിച്ചോണ്ടിരിക്കുന്ന എല്ലാ ഫ്രോഡുകള്‍ക്കും കൂടിയുള്ളതാണ്.

ഭരണകൂടത്തിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കും ജനാധിപത്യവിരുദ്ധതകള്‍ക്കും ഭീകരതകള്‍ക്കും ഓശാന പാടലാണു ദേശീയതയെങ്കില്‍, അത്തരക്കാര്‍ക്കുള്ള പേരാണു ദേശസ്നേഹിയെങ്കില്‍ അതിനു വല്ല ഉണ്ണാക്കന്‍ സംഘിയേയും കിട്ടും. അത്തരമൊരു ദേശസ്നേഹി സര്‍ട്ടിഫിക്കറ്റും പശുമാര്‍ക്ക് പതക്കവും ഒരു സംഘീ മോറോണില്‍ നിന്നും ആവശ്യവുമില്ല.അര്‍ണാബ് പശു സാമിക്കും അവന്‍റുപ്പാപ്പാക്കും മഴുവെറിഞ്ഞു കിട്ടിയതല്ല ഇന്ത്യ എന്നു കൂടി പറഞ്ഞു പോവുന്നു.

LinkWithin

Related Posts with Thumbnails