Monday, July 19, 2010

സ്വ.ലേഖകന്‍

തൃശ്ശൂരില്‍ ജനങ്ങളെ ആക്രമിക്കുകയും ഒട്ടനവധി വാഹനങ്ങള്‍ തകര്‍ക്കുകയും കേളപ്പന്‍റെ തോട്ടത്തിലെ വാഴക്കൈകളെല്ലാം ചവിട്ടി ചമ്മന്തിയാക്കുകയും ചെയ്ത ചെയ്ത ഭീകരന്മാരായ ആനകളെ ന്യായീകരിച്ചും ആനയുണ്ടാക്കിയ നാശനഷ്ടങ്ങളെ ലഘൂകരിച്ചുമുള്ള വളരെ പ്രകോപനപരമായ മെയിലുകള്‍ പരക്കുന്നു.മെയിലിന്‍റെ ഉറവിടത്തെ കുറിച്ച് സംസ്ഥാന സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മെയിലിന് പിന്നിലെന്നും ഇത് സംബന്ധമായി സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇടഞ്ഞ കൊമ്പന്മാര്‍ക്ക് മുസ്ലിം തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന കേരള പോലീസിന്‍റെ സംശയം ഇതോടെ ബലപ്പെടുകയാണ്.ആക്രമണങ്ങള്‍ക്കായി ഇവര്‍ ആനകളേയും ഉപയോഗിക്കുന്നുവെന്ന് ഡേഷാഭിമാനി,മരണഭൂമി,കൊങ്കളം,പിതൃഭൂമി,മലയാള രമരമരമ പോലുള്ള 'മുഖ്യധാരാ' പത്രങ്ങളും മുഖ്യധാരയില്‍ അലിഞ്ഞ് ചേരാന്‍ വേണ്ടി കൈമെയ് മറന്ന് പണിയെടുത്തെങ്കിലും മുഖ്യധാരയില്‍ നിന്നും ഒരു രണ്ടടി താഴെ നില്‍ക്കുന്ന മറ്റു ചിലരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വ.ലേഖകന്‍റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.നല്ല പനമ്പട്ടയും കദളിപ്പഴവും കൊടുത്ത് അടുത്ത് കൂടി ആനകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണത്രെ ആദ്യപടി.പിന്നീട് തങ്ങള്‍ പീഢിതരാണെന്നും അരക്ഷിതരാണെന്നുമുള്ള ചിന്ത ആനകളിലേക്ക് പയ്യെ പയ്യെ കുത്തിവെക്കുന്നു.ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനായി മഞ്ചേരി ആസ്ഥാനമായുള്ള ഒരു വാലിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ വാഴ&പട്ട കൃഷിയിറക്കിയിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്വ.ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രസ്തുത കേന്ദ്രം റെയ്ഡ് ചെയ്ത് പനമ്പട്ടയടക്കമുള്ള 'ദേശവിരുദ്ധ വസ്തുക്കള്‍' പിടിച്ചെടുക്കണമെന്ന് ശ്രീ ആര്യാടന്‍ കമ്മദും അരുമ മകന്‍ സുക്കൂറും ഇന്നലെ നിലമ്പൂരില്‍ ആവശ്യപ്പെട്ടു.

ആനകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ വ്യാപകമായിത്തന്നെ സി.ഡികളും ഇവര്‍ വിതരണം ചെയ്യുന്നുണ്ടത്രെ.ആലുവയിലെ തീവ്രവാദ സംഘടന പ്രവര്‍ത്തകന്‍റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച നീല കവറില്‍ പൊതിഞ്ഞ സി.ഡിയിലെ കാഴ്ചകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഗുരുവായൂര്‍ ആനക്കോട്ടയില്‍ 'ആലിബാനികള്‍' എന്നപേരില്‍ അറിയപ്പെടുന്ന ക്രൂരന്മാരായ ചില ആന പാപ്പാന്മാര്‍ ആനകളെ വളരെ ഭീകരമായി പീഢിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു സി.ഡിയില്‍.ഇത്തരം സി.ഡികളും പ്രകോപനപരമായ ക്ലാസുകളും നല്‍കി വമ്പിച്ച പക ഇവറ്റയുടെ മനസ്സില്‍ ബോധപൂര്‍‌വ്വമായി വളര്‍ത്തിയെടുക്കുന്നു.

ആനപ്പക ആനപ്പക എന്നൊക്കെ കേട്ടിട്ടില്ലേ.ലത് തന്നെ.ഇത്തരത്തില്‍ വരുതിയിലാക്കിയാണ് ആനകളെ രക്തമുറയുന്ന ആക്രമണങ്ങള്‍ക്കായി നിയോഗിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചക്ക് ഇടഞ്ഞ് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി പാപ്പാനെ കൊമ്പില്‍ കോര്‍ത്ത് കൊലവിളിച്ച് നടന്ന സുബ്രഹ്മണ്യന്‍ എന്ന ആനക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് കൂറോ കണ്ടെത്തി.ഇതനുസരിച്ച് സുബ്രഹ്മണ്യന് പരിശീലനം നല്‍കിയെന്ന് സംശയിക്കുന്ന ചേറ്റുവ സ്വദേശിയായ തീവ്രവാദ സംഘടനാ പ്രവര്‍ത്തന്‍ നിരീക്ഷണത്തിലാണ്."മുസ്ലിം സമുദായം നടത്തുന്ന നേര്‍ച്ചകള്‍ പോലും ആക്രമണത്തിനായി തെരെഞ്ഞെടുക്കുന്നത് ഇവര്‍ക്ക് സമുദായവുമായി യാതൊരു ബന്ധവുമില്ലെന്നതിന്‍റെ തെളിവാണ്.മുസ്ലിം സമുദായം ഇവരെ ഒറ്റപ്പെടുത്തണമെന്നും പള്ളിവക മൂത്രപ്പുരയില്‍ മൂത്രിക്കാനായി പോലും ഇവന്മാരെ കയറ്റരുതെന്നും" എം.ഐ.പി.സി സംസ്ഥാന സെക്രട്ടറി ശ്രീ പിണങ്ങാറായി അജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

"ഭീകരന്‍ ആന ചവിട്ടിക്കൂട്ടിയ ഒരാള്‍ക്ക് പത്ത് കുപ്പി ചോര നല്‍‌കിയത് കൊണ്ട് നിങ്ങളുടെ ദേഹത്തുള്ള ആനച്ചൂര് മാറില്ല.ഇനി പത്തല്ല പതിനായിരം കുപ്പി ചോര നല്‍കിയാലും മനുഷ്യാവകാശ സംഘടനകളെന്ന പേരില്‍ പുനഃരവതരിച്ചാലും നിങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഒറ്റപ്പെടുത്തുമെന്നും" എ.പി ഗ്രൂപ്പുകാരനാണെന്ന് സ്വയം അവകാശപ്പെടുന്നവനും എം.ഐ.പി.സി നേതാവുമായ ശ്രീ ടി.ടി ഹംസക്കോയ സാഹിബ് ഇന്നലെ ഒരു ലേഖനത്തിലൂടെ വ്യക്തമാക്കി.

ചങ്ക് പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണെന്നേ ഈ പുന്നാര മക്കളൊക്കെ പറയൂ എന്ന് പണ്ടാരോ പറഞ്ഞ ഒരവസ്ഥയിലും ഇനിയെന്ത് സൗസര്‍ ഊരിക്കാണിച്ചാണീ ഒടുക്കത്തെ 'മതേതരത്വം' ഒന്ന് വെളിപ്പെടുത്തുക എന്നുള്ള ചിന്തയിലും അന്തിച്ച് നില്‍ക്കുകയാണീ കൂട്ടരെന്നും സ്വ.ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആനകളെ ഇത്തരത്തില്‍ ഇറക്കി വിട്ട് നാട്ടിലെ ക്രമസമാധാന നില തകര്‍ക്കാനായുള്ള ശ്രമം ആസൂത്രിതമാണെന്നും മലപ്പുറം ജില്ലയിലെ ചില വീടുകളില്‍ പരിശീലനത്തിനായി എന്തിനും പോന്ന കൊലകൊമ്പന്മാരെ 'ഒളിപ്പിച്ച്' താമസിപ്പിക്കുന്നതായും ഏതാണ്ട് ഒരു പന്ത്രണ്ട് ഒരു മണി സമയത്ത് ഈ വീടുകളില്‍ നിന്നും ആനയുടെ ചിന്നം വിളി കേള്‍ക്കാറുണ്ടെന്ന് അയല്‍ വാസികള്‍ സാക്ഷ്യപ്പെടുത്തിയതായും ബൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ശ്രീ ശ്രീ അടിവാരം ഷാജി അവര്‍കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.ഈ വിവരങ്ങള്‍ അന്ന് തന്നെ താന്‍ അടുത്ത ബന്ധമുള്ള 'ഐശീബീ'ടെ കാതില്‍ അടക്കം പറഞ്ഞിരുന്നതായി അദ്ധേഹം പറഞ്ഞു.

കേരളത്തില്‍ ഇതിന് മുമ്പ് ആന വിരണ്ട് പാപ്പാനെ കുത്തിമലര്‍ത്തിയ സംഭവങ്ങളും ഇതോടൊപ്പം കേന്ദ്ര ഏജന്‍സി 'നിയ' യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുക.മുസ്ലിം തീവ്രവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക.എന്നിട്ടങ്ങ്ട് നിരോധിക്കുക എന്ന് അഹിംസയെന്ന മഹത്തായ ആശയം നാട്ടില്‍ നടപ്പില്‍ വരുത്താനായി അഹോരാത്രം യഞ്ജിക്കുന്ന എം.ഐ.പി.സി(M.I.P.C) യും പി.ജെ.ബി(P.J.B) യും അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ സം‌യുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Monday, July 5, 2010

ആരാണ് നഞ്ച് കലക്കുന്നത്?

പ്രവാചകനെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിച്ച കേസിലെ പ്രതിയും അദ്ധ്യാപകനും കൂടിയായ ശ്രീ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയെടുത്ത കേസിനെച്ചൊല്ലി കേരളം ഇന്ന് വരെ കാണാത്ത തരത്തില്‍ കലങ്ങിമറിയുകയാണ്.ജോസഫിനെതിരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമാണ്.നാട്ടിലെ നിയമവാഴ്ചയെ തകര്‍ക്കുമെന്നതിനാല്‍ എല്ലാ തരത്തിലുള്ള ആക്രമണങ്ങളും ഏത് ഭാഗത്ത് നിന്നായാലും അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതും തന്നെയെന്നതില്‍ സംശയമില്ല.

പ്രതിഷേധ കോലാഹലങ്ങളില്‍ മുങ്ങി അക്രമത്തിന് നിദാനമായ അക്രമം പോലെത്തന്നെ അപലപിക്കപ്പെടേണ്ട ചില കാര്യങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നുവോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.

സംഭവം നടക്കുന്നതിന് മുമ്പ് ഹരിതപതാകയുമേന്തി കുതിരപ്പുറത്തേറി പറപറക്കുകയായിരുന്ന മുസ്ലിം സമുദായമിപ്പോള്‍ പ്രതിരോധത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു.ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണ് എന്നെല്ലാം വമ്പിച്ച ഒച്ചയില്‍ വിളിച്ച് പറയുന്നു ചിലര്‍.ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും നെന്‍റെയൊന്നും ഔദാര്യം വേണ്ട.സമുദായ സം‌രക്ഷണത്തിന് ഇവിടെ ഞങ്ങളൊക്കെയുണ്ടെന്ന് വേറെ ചിലര്‍.

പ്രതിഷേധങ്ങളെല്ലാം ഭംഗിയായി നടക്കട്ടെ.ലോകത്തെ ഒരു പ്രബല ജനവിഭാഗത്തിന്‍റെ കണ്ണിലുണ്ണിയായ പ്രവാചകനെ തെറിവിളിച്ചാക്ഷേപിച്ച ടി.ജെ ജോസഫിന്‍റെ സമുദായത്തില്‍ നിന്നും ഈ കുറിപ്പെഴുതുന്നത് വരെക്കും കാണാത്ത ഒന്നാണിത്(ഒറ്റപ്പെട്ട ചില പ്രതികരണങ്ങളെ വിസ്മരിക്കുന്നില്ല).'രാജാവിനേക്കാള്‍ വലിയ രാജഭക്തി' എന്നൊക്കെ തോന്നിപ്പോകാവുന്ന കോലത്തിലാണെങ്കില്‍ കൂടി രാജ്യത്ത് സമാധാനവും സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്തവും നിലനില്‍ക്കാനായി യഞ്ജിക്കുന്നവരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മുസ്ലിം സമുദായം തന്നെയാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

തീവ്രവാദ ക്ലബ്ബിലേക്ക് പുതുതായി അംഗത്വം കിട്ടിയ ചിലര്‍ അപേക്ഷ കൂടാതെ വീട്ടിലേക്കെത്തിയ തങ്ങളുടെ അംഗത്വം റദ്ദ് ചെയ്ത് കിട്ടുന്നതിനായി അഹോരാത്രം പണിയെടുക്കുന്ന കാഴ്ചയും കാണാം ഇതിനിടക്ക്.കഥാന്ത്യം 'ഇനിയെത്ര കുപ്പി ചോര കൂടി കൊടുക്കണം ഈ ഹലാഖിലെ ബാധയൊന്നൊഴിയാന്‍' എന്ന് വിലപിക്കേണ്ടുന്ന അവസ്ഥയില്‍ തന്നെയായിരിക്കും കാര്യങ്ങളെന്ന് വന്ന് കൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ അടിവരയിടുന്നു.എല്ലാ ബാധകളും വിട്ടൊഴിയുമെന്ന് പ്രത്യാശിക്കാം.

സ്വന്തം വീട്ടുകുളത്തില്‍ ചാകര കിട്ടിയ മുക്കുവനെപ്പോലെ ആഹ്ലാദത്തിന്‍റെ പരമകോടിയില്‍ മതിമറന്നാഘോഷിക്കുന്നുണ്ട് ചില നികൃഷ്ട ജീവികള്‍.താലിബാന്‍റെ ഹദ്ദടിയുടെ ശബ്ദം മുഴങ്ങുന്നത് കേള്‍ക്കാന്‍ അഫ്ഘാനിലേക്ക് കണ്ണും കാതും തിരിച്ച് പിടിച്ച് ഇരിക്കുന്ന മതമില്ലാത്ത ചില കുലം കുത്തികളും വര്‍ഗ്ഗീയ ഭ്രാന്ധന്മാരും.ചിലതിന്‍റെ സൃഷ്ടിപ്പ് അങ്ങനെയാണല്ലോ.'പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവാന്‍ പോണില്ല'.

എല്ലാം ഒന്നോടിച്ച് വായിച്ചപ്പോള്‍ എന്തോ എനിക്കൊരു സംശയം.പടച്ചോനേ 'ടി.ജെ ജോസഫ്' എന്ന് കേള്‍ക്കുമ്പോള്‍ റളിയള്ളാഹു അന്‍‌ഹു എന്നാണോ അതോ അലൈഹിസ്സലാം എന്നാണോ ഇനിമുതല്‍ ചൊല്ലേണ്ടത്.അടുത്ത തവണത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ അവാര്‍ഡിന് കൊച്ചുകേരളത്തില്‍ നിന്ന് പരിഗണിക്കാവുന്ന ഒരു മാതൃകാദ്ധ്യാപകനായിരുന്നു ശ്രീ ടി.ജെ ജോസഫ് എന്ന് ബ്ലോഗിലും മറ്റും വന്ന് കൊണ്ടിരിക്കുന്ന ചില ലേഖനങ്ങളും ഗവിതകളും കണ്ടാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടിയാന്‍റെ മഹനീയ സൃഷ്ടി ഞാനൊന്ന് അറ്റാച്ച് ചെയ്യുന്നുണ്ട്.

"പി.എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പി.ടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പില്‍ നിന്നാണ് വിവാദ സംഭാഷണം ഉദ്ധരിച്ചത്.തിരക്കിട്ട് തയ്യാറാക്കിയതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒന്ന് തെരെഞ്ഞെടുക്കുകയായിരുന്നു.അതില്‍ 'മുഹമ്മദ്' എന്ന പേര് നല്‍കുക മത്രമേ താന്‍ ചെയ്തൊള്ളൂ.ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല" എന്ന് ശ്രീ ജോസഫിന്‍റെ പ്രസ്താവന ഈയടുത്ത് വായിച്ചിരുന്നു.ബി.കോം കുട്ടികള്‍ക്ക് പരീക്ഷക്ക് കൊടുത്ത ചോദ്യപേപ്പറില്‍ തികച്ചും 'യാദൃഛികമായി' കടന്ന് കൂടിയതാണത്രെ 'മുഹമ്മദ്' എന്ന് പേര്.

ഹിമാലയന്‍ ഗിരിശൃംഗങ്ങളില്‍ ആരാലും അറിയപ്പെടാതെ താമസിക്കുന്ന ഗുഹാവാസികളായ ചില പുരാതന ഗോത്ര വിഭാഗങ്ങളുടെ പുണ്യപുരുഷനും ദൈവവുമൊക്കെയായ ഈ 'പടച്ചോനെയും മുഹമ്മദിനെയും' ശ്രീ ജോസഫ് എങ്ങനെ അറിയാനാ.നോ ചാന്‍സ്!!

ഒരു സഹജീവി എന്ന നിലയില്‍ താങ്കളുടെ ദുഃഖത്തില്‍ പങ്ക് കൊള്ളുന്നതോടൊപ്പം തന്നെ ചോദിക്കട്ടെ സര്‍,

*തിരക്കിട്ട് തയ്യാറാക്കിയപ്പോള്‍ ഈയൊരു ഉദ്ധരണി തന്നെ താങ്കള്‍ തെരെഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
*തികച്ചും മോശമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് താങ്കള്‍ 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്?
*ഇനി പേര് നല്‍കിയത് തികച്ചും യാദൃഛികമാണെന്ന വാദം അംഗീകരിച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ.സഹപ്രവര്‍ത്തകരില്‍ ചിലരും ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റ് വരെ ചോദ്യപേപ്പറിലെ പ്രസ്തുതഭാഗം തെറ്റിദ്ധാരണക്കിടയാക്കുമെന്നത് ചൂണ്ടിക്കാണിച്ചിട്ടും എന്തേ 'മുഹമ്മദ്' എന്ന പേരെങ്കിലും മാറ്റാനുള്ള സന്മനസ്സ് താങ്കള്‍ കാണിച്ചില്ല?

പോലീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റി ചോദ്യപേപ്പര്‍ തയാറാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ടിനെ ചില പൂലീസുകാര്‍ വളരെ സമര്‍ഥമായി അട്ടിമറിച്ചെന്ന വാര്‍ത്തയും ഇതോട് കൂട്ടി വായിക്കുക.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ താങ്കളുടെ വാക്കുകളെ എങ്ങനെയാണു പൊതുജനം വിശ്വാസത്തിലെടുക്കേണ്ടത്.എന്തൊക്കെയോ ചീഞ്ഞ് നാറുന്നില്ലേ പ്രിയ ജോസഫ് സര്‍?

തിരക്കഥകളുടെ രീതിശാസ്ത്രത്തെയും പി.ടിയേയും മറ്റുപലരും ഉദ്ധരിക്കുന്നതായി കാണാം.പടച്ചോനേയും മുഹമ്മദിനേയും തെറിവിളിക്കാനായി മാത്രം വായ തുറക്കുന്ന ചില മനോരോഗികളാണവരില്‍ ഭൂരിഭാഗവും എന്നതിനാല്‍ തന്നെ അവര്‍ക്ക് എന്‍റെ കയ്യില്‍ ഉത്തരമില്ല.ബിനുലാലിന്‍റേയും പി.ടിയുടേയും പ്രതികരണം മാധ്യമം പത്രത്തിലുണ്ട്.പോയി നോക്കാം.

120 കോടിയിലധികം വരുന്ന ലോകത്തെ ഒരു സമൂഹം അവരുടെ ജീവനേക്കാല്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മനുഷ്യനെ മുകളില്‍ പറഞ്ഞ പോലെ അവഹേളിച്ചത് യാദൃഛികമാണെന്ന് ജനങ്ങള്‍ ഇനിയും വിശ്വസിക്കണോ?

നിഷ്പക്ഷമായി കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍,ചോദ്യപേപ്പര്‍ വിവാദത്തിന് മുമ്പും ശേഷവും മുസ്ലിം സമുദായത്തിനെതിരെ ആസൂത്രിതമായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതാപരമായ കടന്നാക്രമണങ്ങളും കൂട്ടി വായിക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് കരുതാന്‍ തന്നെയാണ് ന്യായം.

നമുക്ക് പരിശോധിക്കാം.ഇവ്വിഷയവുമായി മെയിലില്‍ കിട്ടിയ ചില സംഭവങ്ങള്‍ സമയം ലാഭിക്കാനായി കോപ്പി ചെയ്യുന്നുണ്ട്.

1, ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന്
പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്ലാമിനെയും ഒരു പരിഷ്കൃതസമൂഹത്തിന് ചേരാത്ത രീതിയില്‍ അധിക്ഷേപിച്ച് കൊണ്ടുള്ള ചിന്‍വാദ് പാലം എന്ന പുസ്തകം ഇറങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.അറസ്റ്റ് വാര്‍ത്ത 23ആം തിയ്യതിയിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട
പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി
അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ള സ്വാതന്ത്ര്യമല്ലെന്നാണ്.

(അഭിപ്രായ സ്വാതന്ത്ര്യമെന്നും പറഞ്ഞ് വായില്‍ വന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബൂലോകത്തെ വിഷമയമാക്കുന്ന ചില മാഷന്മാര്‍ക്കുമുള്ള താക്കീതാണ് കോടതിയുടെ ഈ അഭിപ്രായപ്രകടനം)

2, ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും
ചിന്‍വാദ് പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്.നിച്ച് ഓഫ്
ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില
ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ
അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു.അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം.പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കുള്ള കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

3, ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്ലാമിനെ വിമര്‍ശിച്ച്
കൊണ്ട് 'ഇസ്‌ലാമികദര്‍ശനം-വിമര്‍ശനങ്ങള്‍ വസ്തുതകള്‍' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി
വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍
സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്‍റേതാണ് ആമുഖം.പുസ്തകത്തില്‍
ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുന്നുവെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം
ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന.ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്.(വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)

4, ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം
മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി.എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു
പുറത്താക്കി(വാര്‍ത്ത 05-05-10ന്‍റേയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും
പത്രങ്ങളില്‍)

5, പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള
സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്‍റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്‍റോയെ
പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ്
ദിനപത്രത്തില്‍)

6, ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും
ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും
ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ
പ്രക്ഷോഭം( വാര്‍ത്ത 09-05-10ലെ പത്രങ്ങളില്‍)

7, മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍
ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പൊന്തക്കോസ്ത്
വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.(വാര്‍ത്ത
27-05-10ലെ പത്രങ്ങളില്‍)

8, കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ
രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ലെ തേജസില്‍.പ്രക്ഷോഭത്തെ തുടര്‍ന്ന്
നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)

9, പൂന്തുറ സെന്‍റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി
അഗസ്റ്റിന്‍ 7ആം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍
മുംതാസിന്‍റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്‍റെ
പേരില്‍ മര്‍ദ്ദിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദ്ദേശം
നല്‍കി(വാര്‍ത്ത 18-06-10, 20-06-10ലെ പത്രങ്ങളില്‍)

10, മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി
അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും
ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്.ഇതെ തുടര്‍ന്ന്
രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.(വാര്‍ത്ത 22-05-10ലെ
പത്രങ്ങളില്‍)

11, തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം
രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ്
(പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം
പ്രസിദ്ധീകരിച്ചു.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു.പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ്
ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)

12, തിരുവനന്തപുരം പൂന്തുറ സെന്‍റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ
മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു.രക്ഷിതാക്കളുടെ
പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത
03-06-10ലെ പത്രങ്ങളില്‍)

13, കൃസ്ത്യന്‍ മാനേജ്‌മെന്‍റിലുള്ള വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി.(വാര്‍ത്ത
13-06-10ലെ പത്രങ്ങളില്‍)

14, എന്‍റെ നാട്ടില്‍ തൃപ്രയാറിനടുത്തുള്ള ഒരു കോണ്‍‌വെന്‍റില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഖം മറച്ച കന്യാസ്ത്രീ തട്ടമിട്ട കുരുന്ന് പൈതലിന്‍റെ മുഖത്ത് ആഞ്ഞടിക്കണമെങ്കില്‍ എത്രത്തോളം അസഹിഷ്ണുതയും പരമതനിന്ദയും കുത്തിനിറച്ചതായിരിക്കും അവരുടെ മനസ്സ്.ശിരോവസ്ത്ര വിവാദം ഒറ്റപ്പെട്ട സംഭവമല്ല.കേരളത്തിലങ്ങോളമിങ്ങോളം സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്.

മുസ്ലിം സമുദായത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ചൊരിഞ്ഞ് കൊണ്ട് ഒരു തെളിവുമില്ലാതെ ലൗ ജിഹാദ് നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ സഭയും സംഘ്പരിവാറും കോട്ടയം പത്രങ്ങളും മുന്നിട്ടിറങ്ങിയതും കേരളസമൂഹം മറക്കാറായിട്ടില്ല.

ഇതര സമൂഹങ്ങള്‍ ഇടകലര്‍ന്ന് പരസ്പര സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വെറുപ്പിന്‍റേയും സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്ത് പാകാനുള്ള ഗൂഢശ്രമങ്ങള്‍ വളരെ ആസൂത്രിതമായിത്തന്നെ നടന്ന് കൊണ്ടിരിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.ഇതൊക്കെ സംഭവിക്കുന്നത് നമ്മുടെയൊക്കെ മൂക്കിന് താഴെത്തന്നെയല്ലേ പ്രിയരെ...

അന്നൊന്നും കാണാത്തത്ര ആവേശമാണ് പലര്‍ക്കും കൈവെട്ടല്‍ കേസില്‍ കാണുന്നത്.ഇരുപത്തഞ്ചിലധികം പോസ്റ്റുകള്‍.ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് ചെയ്തവന്മാരെ ബാസ്റ്റാര്‍ഡ് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ചെയ്തവന്മാരുടെ ഉമ്മമാര്‍ക്ക് പണി വല്ലവന്‍റേയും കൂടെ കിടക്കലാണെന്ന് വരെ അങ്ങാടി ഭാഷയില്‍ പറഞ്ഞ് വെക്കുന്നുണ്ട് ചില 'സമുദായ സ്നേഹികള്‍'.'വികാരവിക്ഷോഭത്താല്‍' ആയുധമെടുത്തവരെ നിലക്ക് നിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയവരുടെ 'വികാരത്തള്ളിച്ച' കണ്ട് മൂക്കത്ത് വിരല്‍ വെക്കാനല്ലാതെ മറ്റെന്ത് ചെയ്യാന്‍!

ആനയുടെ ചെവിയിലെ തോട്ടി പോലെ മതേതരത്വം എന്നത് മുസ്ലിം സമുദായത്തിന്‍റെ മാത്രം ചെവിയില്‍ സ്ഥാപിക്കപ്പെട്ട ഒരു തോട്ടിയല്ല.തങ്ങളുടെ ചെവിയിലുമുണ്ട് ഒരു 'മതേതരത്വ തോട്ടി' എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം.അത് നിലത്ത് വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.തോട്ടി തട്ടിത്തെറിപ്പിക്കുന്നത് അതിനി ഏത് കൊമ്പത്തെ മോനായാലും അപലപിക്കപ്പെടണം.അവന്‍റെ കൈക്ക് പിടിക്കുകയും വേണം.

കയ്യെടുക്കുന്നത് താലിബാനിസമാണെങ്കില്‍ കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടി നുറുക്കുന്നതും,തലകള്‍ അറുത്തെടുത്ത് കണ്ണൂരിന്‍റെ തെരുവില്‍ കാഴ്ചക്ക് വെക്കുന്നതും,കുഴിമാടങ്ങളില്‍ പോലും ബോംബുകള്‍ അടുക്കി വെച്ച് കണ്ണൂരിനെ ബോംബൂരാക്കുന്നതും,അസ്നമാരുടെ കാലുകളും സ്വപ്നങ്ങളും ബോംബെറിഞ്ഞ് തകര്‍ക്കുന്നതും,പള്ളിയിലേക്ക് പോകുന്നവരെ സ്വന്തം മക്കളുടെ മുമ്പിലിട്ട് കൊത്തിയരിയുന്നതും, നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ഒരു കുടുംബത്തിന്‍റെ അത്താണിയായ സാധുമനുഷ്യനായ ഒരദ്ധ്യാപകനെ ക്ലസ്റ്റര്‍ യോഗസ്ഥലത്തിട്ട് അകാരണമായി ചവിട്ടിക്കൊല്ലുന്നതും 'തത്താലിബാനിസമാണ്'.

സമാധാനവും ശാന്തിയും പുലരേണ്ടത് നമ്മുടെ ഏവരുടേയും ആവശ്യമാണ്.രാജ്യത്തിന്‍റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷികമാണ്.സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെ.കുറ്റവാളികളും കുറ്റം ചെയ്യാന്‍ കാരണക്കാരായവരും മുകളില്‍ പറഞ്ഞ 'തത്താലിബാനിസക്കാരെ' ശിക്ഷിച്ച നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ശിക്ഷിക്കട്ടെ.

ഒരു ചാനല്‍ ചര്‍ച്ചയില്‍ കെ.ഇ.എന്നും സിവിക് ചന്ദ്രനും അഭിപ്രായപ്പെട്ടത് പോലെ "പാര്‍ശ്വവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ കാടിളക്കല്‍ അപകടകരമാണ്".
"തികച്ചും പ്രാദേശികമായ ഒരു സംഭവത്തെ ഊതിപ്പെരുപ്പിച്ച് മുസ്ലിം സമുദായത്തില്‍ നിന്നും ഏതോ ഒരു ഭീകരപ്രസ്ഥാനം പിറവിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണത്തില്‍ നിന്നും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും വിട്ട് നില്‍ക്കണം.അത് ദോഷം ചെയ്യും.മുസ്ലികളെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാനേ അത് ഉപകരിക്കൂ" എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വിശിഷ്യാ മുസ്ലിം സംഘടനകള്‍ക്കും ഉണ്ടാവുമെന്ന് തന്നെ പ്രത്യാശിക്കാം.

ചെന്നായും കുഞ്ഞാടും പിന്നെ മൊഹബ്ബത്തും

ഈ പുകിലുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന ഒരു 'മൊഹബ്ബത്തി'നെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ പോകുന്നതെങ്ങനെ!ലൗ ജിഹാദിന്‍റെ സമയത്ത് പരസ്പരം ഒന്ന് ആലിംഗനം ചെയ്തപ്പോള്‍ തുടങ്ങിയതാണത്രെ സംഘ്പരിവാറിന് സഭയോടീ മൊഹബ്ബത്ത്.സംഗതി എന്തോ ഒരു പൊടി പാലില്‍ കലക്കിക്കൊടുത്തതാണെന്നാ നാട്ടിലൊക്കെ സംസാരം.അല്ലെങ്കി ഇങ്ങനുണ്ടോ ചടപടാന്നൊരു മൊഹബ്ബത്.

ഗ്രഹാം സ്റ്റെയിനിന്‍റേയും പിഞ്ചുമക്കളുടെയും മാംസം കരിഞ്ഞ ആ പച്ചമണം ഇന്നും തങ്ങി നില്‍‌പ്പുണ്ട് ഒറീസയുടെ അന്തരീക്ഷത്തില്‍.കാണ്ഡമാലിന്‍റെ തെരുവില്‍ ഒരു കൂട്ടം സംഘിക്കുട്ടികള്‍ തന്‍റെ മാനം പിച്ചിച്ചീന്തിയെറിയുന്ന സമയത്ത് ആ കന്യാസ്ത്രീ സഹോദരിയുടെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുടെ പ്രതിധ്വനി ഇത് വരെ നിലച്ചിട്ടില്ല.

ചരിത്രപരമായും സാമൂഹ്യപരമായും തന്‍റെ കൂട്ടായവന്‍റെ ചോരക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ സംഘിയുമായി കൈ കോര്‍ക്കുമ്പോള്‍ ചെന്നായ്ക്ക് ആട്ടിന്‍ കുട്ടിയോട് തോന്നുന്ന ഈ മൊഹബ്ബത്തിന്‍റെ കാപട്യത്തെക്കുറിച്ച് ഒരു വട്ടം ആലോചിക്കുക.ഇനി ഓര്‍മ്മകള്‍ മരിച്ചെന്നാണെങ്കില്‍ ഒന്ന് 'കാണ്ഡമാല്‍' സന്ദര്‍ശിക്കാന്‍ അപേക്ഷ.ഓര്‍മ്മകള്‍ പുതുക്കാന്‍ ഉപകരിക്കും.

LinkWithin

Related Posts with Thumbnails