Friday, December 11, 2009

ഗീബത്സിയോ മീറ്റര്‍

പ്രണയത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ എഴുതിവിട്ടവിട്ടവനാരെടാ..ആ ചെങ്ങായി ഇന്നുണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളും സംഘികളും ചില ജഡ്ജിയേമാന്മാരും ചേര്‍ന്ന് എടുത്തിട്ടടിച്ചേനെ.പ്രണയത്തിനു കണ്ണും മൂക്കും പല്ലും നഖവും മതവും എല്ലാമുണ്ട് കൂട്ടരേ.ചുമ്മാ പറഞ്ഞതല്ല കേട്ടാ.ദാണ്ടെ ഇത് കണ്ടോ.കണക്കുകള്‍ സംസാരിക്കുന്നു...


'ഇരുന്നൂറ്റിപയ്നാറ്,എയ്പത്തെട്ട്,നൂറ്റിപ്പൈനൊന്ന്'.ഹൊ എത്ര കണിശം എത്ര വ്യക്തം.ഇത്ര കൃത്യവും വ്യക്തവുമായി സംഗതി കാണിച്ചിട്ടും പിന്നെയും കണക്കിന്‍റെ ആധികാരികത മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് ചിലര്‍ അലറിവിളിക്കുന്നത് കാണുമ്പോള്‍ സത്യായിട്ടും സങ്കടം തോന്നുന്നു.നോ ഡൗട്ട്, ഇവര്‍ മൊഞ്ചന്‍ ജിഹാദീ ഫീകരന്മാര്‍ക്ക് കഞ്ഞി വെക്കുന്നവര്‍ തന്നെ.ഈ കശ്മല്‍സിനറിയുമോ കാര്യങ്ങളുടെ കിടപ്പ്.സംഗതികള്‍ ഇത്രത്തോളമെത്തിയ നിലക്ക് കഷ്ടപ്പെട്ട് നുമ്മടെ പുള്ളാര്‍ 'കണ്ടെത്തിയ' ഈ കണക്കുകളെ പൊതുജനം അവിശ്വസിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ ഞങ്ങള്‍ രഹസ്യം പുറത്ത് വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

തുടര്‍ന്ന് വായിക്കുക...

കേരളമാകെ വേരു പടര്‍ത്തിയ ലൗ ജിഹാദികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലകളിലേയും ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒരു അത്യാധുനിക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.മ്മ്ടെ നേതാക്കള്‍ പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് 'ഹ ഇന്ത്യയിലും നമ്മന്‍റെ ആശയങ്ങളോ' എന്നും പറഞ്ഞ് സന്തോഷത്താല്‍ പുള്ളി സമ്മാനമായി കൊടുത്തതാണത്രെ ഇതിന്‍റെ സാങ്കേതിക വിദ്യ.ഇത് വെച്ച് നാളുകളായുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ സംഘീ ചുണക്കുട്ടികള്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് 'ഗീബത്സിയോ മീറ്റര്‍' എന്ന് പേരിട്ടിട്ടുള്ള ഈ പൊളപ്പന്‍ സാധനം.ഈ ജിഹാദിപ്പരിഷകള്‍ക്കും റോമിയോമാര്‍ക്ക് കഞ്ഞിവെക്കുന്നവര്‍ക്കും അറിയില്ല ഈ കുന്ത്രാണ്ടം വികസിപ്പിച്ചെടുക്കാനും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും നുമ്മ പെട്ട പാട്.

ഗീബത്സിയോ മീറ്ററിന്‍റെ പ്രവര്‍ത്തന രീതി...
ജില്ലയില്‍ എവിടെയെങ്കിലും പ്രണയം മൊട്ടിട്ട് അവസാനം ടീംസ് വേലി ചാടുന്ന സമയത്ത് കാമുകന്‍റെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണിന്‍റെ പ്രവര്‍ത്തനഫലമായി ഒരു പ്രത്യേക തരത്തിലുള്ള ഗന്ധം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും.ചെക്കന്‍ ഇനി മേത്തനാണെങ്കില്‍ അതിന് ഏതാണ്ട് അത്തറിന്‍റെ ഗന്ധമായിരിക്കും.ഇനി മേത്തനല്ലെങ്കില്‍ വല്ല ഭസ്മത്തിന്‍റേയോ മറ്റോ ഗന്ധമായിരിക്കും.

ഇനീപ്പോ ഗീബത്സിയോ മീറ്റര്‍ കൂടുതലായി ഡിറ്റക്ടുന്നത് ഭസ്മത്തിന്‍റെ ഗന്ധമാണെന്ന് ആരേലും പറഞ്ഞാലും സംഗതി ശരിയാണെങ്കിത്തന്നെയും ഇങ്ങളു കാര്യമാക്കേണ്ട.കാരണം അത് സനാതനമൂല്യത്തിലേക്കുള്ള തിരിച്ച് വരവാണ്.അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.നമുക്ക് ഇല്ലാതാക്കേണ്ടത് ലോകം മുഴുവനും ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന ഇങ്ങ് നമ്മുടെ നാലപ്പാട്ടെ തറവാട്ടില്‍ വരെ അതിക്രമിച്ച് കയറിയ ഈ അത്തറിന്‍റെ രൂക്ഷഗന്ധം തന്നെയാണ്.

ഉപകരണം അങ്ങനെ അന്തരീക്ഷത്തിലെ മേല്‍‌പ്പറഞ്ഞ രീതിയിലുള്ള ഗന്ധംസ് ഡിറ്റക്ട് ചെയ്ത് തിരോന്തോരത്തെ നമ്മുടെ മെയിന്‍ ഓഫീസിലേക്ക് അയക്കുന്നു.ഇങ്ങനെ അയക്കുന്ന ഗന്ധത്തിനനുസരിച്ചുള്ള വ്യക്തമായ കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കാണിക്കാന്‍ അത്തര്‍,ഭസ്മം എന്നീ പേരുകളില്‍ രണ്ട് തരത്തിലുള്ള ഡിസ്പ്ലെ ബോര്‍ഡുകള്‍ അവിടുത്തെ ഗീബത്സിയോ മീറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്..കണക്കുകളുടെ ആധികാരികതക്ക് ഇതില്‍‌പ്പരം മറ്റെന്ത് വേണം..!

ഇനിയും സംശയമുള്ളവര്‍ക്ക് കുമ്മനം രാജശേഖരന്‍റെ സ്പെഷ്യല്‍ പെര്‍മിഷനുണ്ടെങ്കില്‍ സാധനം പോയി തൊട്ട് നോക്കാവുന്നതാണ്.കേരളാ കൗമുദി,കലാകൗമുദി,മലയാള മനോരമ എന്നിവയുടെ ലേഖകന്‍മാര്‍ കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ:ജോണി കൊച്ചുപറമ്പിലിനെ പോലുള്ള ചില കുഞ്ഞാടുകള്‍ കേരളത്തിലെ തലമുതിര്‍ന്ന ഒരു ജഡ്ജിയേമാന്‍(ന്നെ കൊന്നാലും മൂപ്പര്‍ടെ പേരു ഞാന്‍ പറയൂല്ല.ഉപകാരസ്മരണ,ഉപകാരസ്മരണ) എന്നിങ്ങനെ തിരഞ്ഞെടുത്ത വളരെക്കുറച്ച് മഹാന്മാര്‍ക്ക് മാത്രമേ ഇത് വരെ 'ഗീബത്സിയോ മീറ്റര്‍' വീക്ഷിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടൊള്ളൂ.ശൂദ്ര ജന്മമായതിനാല്‍ മ്മ്ടെ വെള്ളാപ്പള്ളി ചേട്ടനെ സുനാപ്പി യന്ത്രമിരിക്കുന്ന മുറിയില്‍ കയറ്റാനോ തൊട്ട് നോക്കാനോ അനുവദിച്ചില്ല.ആ ദേഷ്യം കാരണാ ഗഡി ആദ്യം കൂടെ നിന്നിട്ടും പിന്നീട് വാക്ക് മാറ്റിക്കളഞ്ഞത്.

ഇപ്പറഞ്ഞ സംഗതികള്‍ ഇനീം മനസ്സിലാവാത്ത ഏതെങ്കിലും മതേതര ഏഭ്യന്മാരോ കണക്കിന്‍റെ ആധികാരികതയില്‍ പിടിച്ച് തൂങ്ങുന്ന മേത്തന്മാരോ ഉണ്ടെങ്കില്‍ ലവന്മാരെയെല്ലാം പിടിച്ച് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ ആര്യസമാജം,ഹിന്ദു മിഷന്‍,അയ്യപ്പ സേവാസംഘം,(ഹി ഹീ കണ്ടില്ലേ.മ്മ്‌ളോട് കളി വേണ്ട മക്കളേ) ഇതിലേതിലെങ്കിലും കൊണ്ട് പോയി കുറി തൊടീപ്പിക്കുമെന്നും ഏറ്റവും ചുരുങ്ങിയത് ഒരു കഷണം റൊട്ടിയും തന്ന് മാമോദീസ വെള്ളത്തില്‍ മുക്കിത്താഴ്ത്തി കുഞ്ഞാടായി പരിവര്‍ത്തിപ്പിക്കുമെന്നും ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

10 comments:

Anonymous said...

പ്രണയ മത പരിവര്‍തനം:ഹൈക്കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്ന റിപ്പോര്‍ട്ട്ട്ട്
ഇവിടെ കാണാമ്

Muhammad Sathwa said...

Love Jihad Adhyam Prayogichathu Hitler Joodanmarkkethire 1924 il
Joodanmar German Penkuttikale Pranayichu Vashathakki Raktham Ashudhamakkunnu ennu(Mein Kampf)

Hitlerine Veera purushan ayi kanunna Sanghikal Hitlerinte oro thanthravum Avarthikkunnu

കിട്ടാവുന്നതില്‍ ഏറ്റവും മികച്ച തലച്ചോറുകളെ വേണം പ്രചാരണം ഏല്‍പ്പിക്കേണ്ടതെന്ന് ഹിറ്റ്ലര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇരുപക്ഷത്തിന്റെയും ന്യായാന്യായങ്ങള്‍ ഒത്തുനോക്കി ശരിയും തെറ്റും കണ്ടെത്തലല്ല, സ്വന്തം നുണ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം എപ്പോഴും പറയാതെ പറഞ്ഞത്. 'ഒരു ചര്‍ച്ചയും കൂടാതെ തന്നെ സര്‍വ കൊള്ളരുതായ്കളുടെയും ഉത്തരവാദിത്തം ശത്രുവിന്റെ തലയില്‍ വെച്ചുകെട്ടണം', എന്നാണദ്ദേഹം നിരന്തരം ആവര്‍ത്തിച്ചത്. 'പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും.

രജപുത്രരാജപരമ്പരയുടെ സ്ഥാപകനായ ബപ്പാറാവല്‍ ഒന്നിലധികം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്തു. പ്രണയത്തെക്കുറിച്ചൊരു പരാമര്‍ശവും എവിടെയും കാണുന്നില്ല! 'മാര്‍മാഡിലെ റായ്പാല്‍ രാജാവ് തന്റെ കീഴിലുള്ള ഹിന്ദുസര്‍ദാര്‍മാരെ കൊണ്ട് അറുനൂറോളം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്യിക്കുകയും ചെയ്തു'. അവര്‍ക്കാര്‍ക്കുമിടയില്‍ പ്രണയത്തിന്റെ ചിത്രശലഭങ്ങള്‍ പറന്നതായി രേഖപ്പെടുത്തി

ഒരു സംഘപരിവാര്‍ഗ്രന്ഥം പറയുന്നത് കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതില്‍ തൊണ്ണൂറ്റിരണ്ടു ശതമാനം ഹിന്ദുക്കളാണെന്നാണ്. 'കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തിനാണ് ഇത്രയധികം ആത്മഹത്യചെയ്യുന്നതെന്ന ചോദ്യം കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്. ഹിന്ദുക്കളില്‍ ആത്മവിശ്വാസം കുറവായതിനാലാണ് ഈ ദുരന്തം ഉണ്ടാകുന്നത്. മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍) ഇതനുസരിച്ച് ഹിന്ദുക്കളെ കള്ള് കുടിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സൂചിപ്പിക്കാന്‍ ഒരു 'ആല്‍ക്കഹോള്‍ ജിഹാദ്' എന്ന വാക്കും, ഭാഗ്യപരീക്ഷണങ്ങളില്‍ കുടുക്കി തകര്‍ക്കുന്നു എന്ന് വിശദമാക്കാന്‍ ഒരു 'ലക്ക് ജിഹാദും' ആത്മഹത്യ ചെയ്യിപ്പിച്ച് ഹിന്ദുക്കളെ ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാക്കാന്‍ ഒരു സൂയിസൈഡ് ജിഹാദും കൂടി മിനിമം അനിവാര്യമാകും! മുസ്ളിം ഡോക്ടറെ അവിശ്വസിക്കുന്ന ഹിന്ദു രോഗിയും ഹിന്ദുവക്കീലിനെ ഭയക്കുന്ന മുസ്ളിം കക്ഷിയും, ഭക്ഷണത്തില്‍ പരസ്പരം വിഷം ചേര്‍ക്കുമോ എന്ന് പേടിക്കുന്ന ഹിന്ദു-മുസ്ളിം വിഭാഗങ്ങളുമായി, കേരളീയ സമൂഹം നെറുകെ പിളര്‍ന്നാല്‍, പിറന്ന മണ്ണില്‍ നമ്മളെങ്ങനെ തലനിവര്‍ത്തി നില്‍ക്കും? ഗുജറാത്തിലും ഒറീസയിലും വംശഹത്യക്ക് മുമ്പും പിമ്പുമായി ഇത്തരം പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. എന്നാലിപ്പോള്‍ മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തിലാണ്,

Akbar said...

ജിപ്പൂസ്
'ഗീബത്സിയോ മീറ്റര്‍' കൊള്ളാം. നമ്മുടെ പോലീസ് കണക്കുകള്‍ ശേഖരിച്ചത് വെബ്‌ സൈറ്റുകളില്‍ നിന്നാണെന്നു പറയുന്നു. എന്തൊരു ഫുദ്ധി
എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

ജിപ്പൂസ് said...

ചങ്കരന്‍ ഇനിയും ഇറങ്ങിയില്ലേ തെങ്ങിന്‍റെ മണ്ടയില്‍ നിന്നും !

'ലൗ ജിഹാദ്' നുണക്കഥകള്‍ എട്ട് നിലയില്‍ പൊട്ടിയ സ്ഥിതിക്ക് അടുത്ത തിരക്കഥ ഇറക്കുന്നതിനു മുമ്പ് ചങ്കരന്‍മാരും കുഞ്ഞാടുകളും ഗീബത്സിയന്മാരും 'മുഖ്യധാരാ' മാധ്യമഭീകരന്മാരും കുറച്ച് കൂടെ ഹോംവര്‍ക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

നീതിപീഠത്തിന്‍റെ വിശ്യാസ്യത കാത്ത് സൂക്ഷിക്കുന്ന വിധി തന്നെയാണ് ജസ്റ്റിസ് എ.ശശിധരന്‍ നമ്പ്യാരിലൂടെ പുറത്ത് വന്നത്.

pulari said...

ജിപ്പുസ് പുലരി യിലേക്ക് സ്വാഗതം
പുലരി

അപ്പൂട്ടന്‍ said...

ജിപ്പൂസേ...
ഇതും അടിച്ചുമാറ്റിയല്ലൊ ഒരു മഹാൻ

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

ജിപ്പൂ...
ഒടുവില്‍ ജിഹാദികളെ കോടതി വെറുതെ വിട്ടു...
അന്വേഷണം നിര്‍ത്തിവെക്കാനും ഉത്തരവായി...
പാവം കണക്കുകള്‍...

ജിപ്പൂസ് said...

കമന്‍റിനു നന്ദി സത്യാന്വേഷി.പുലരി,മുഖ്താര്‍ ഭായ് & അക്ബര്‍.മുഹമ്മദേ താങ്കളുടെ നെടുങ്കന്‍ കമന്‍റിനും നന്ദിയുണ്ട് ട്ടോ.

അപ്പൂട്ടന്‍ പറഞ്ഞപ്പോഴാണ് സംഗതി കണ്ടത്.അദ്ധേഹത്തിന്‍റെ ഒരു ഹോബിയാണെന്ന് തോന്നുന്നു ഈ കോപ്പി പേസ്റ്റ്.പാട്ടിനു വിട്ടേക്കുക.

സത്യത്തില്‍ അടിച്ച്മാറ്റലിനു വിധേയമായവരുടെ ക്ലബ്ബിലേക്ക് ഈയുള്ളവനു അംഗത്വം 'ബൂജാതനായി' ഒരു മാസം പ്രായമായപ്പോള്‍ തന്നെ കിട്ടിയിരുന്നു.എന്നാല്‍ പുള്ളി ഇത്തിരി വായനക്കാരുള്ള ബ്ലോഗറായതിനാലും ഒരബദ്ധം പറ്റിയതായിരിക്യാമെന്നുള്ള നിഗമനത്തിലും വിവാദമാക്കേണ്ടെന്ന് തീരുമാനിച്ചു.

ജിപ്പൂസ് said...

സംഘ്പരിവാര ആസൂത്രിത ലൗ ജിഹാദ് നുണക്കഥകളുടെ ശവപ്പെട്ടിയിന്മേല്‍ അങ്ങനെ കോടതി തന്നെ(ജസ്റ്റിസ് എ.ശശിധരന്‍ നമ്പ്യാരിലൂടെ) അവസാനത്തെ ആണിയടിച്ചിരിക്കുന്നു.മൊഞ്ചന്‍ ജിഹാദികളെക്കുറിച്ച് 'വ്യാകുലപ്പെട്ടിരുന്ന' ബ്ലോഗ് ഫുലികളേ ചങ്കരന്മാരേ കുഞ്ഞാടുകളേ... നിങ്ങടെ ശവത്തില്‍ കുത്താന്‍ താത്പര്യമില്ല എന്നതിനാല്‍ തന്നെ തല്‍ക്കാലം വിടവാങ്ങുന്നു.അടുത്ത കഥയില്‍ വീണ്ടും സന്ധിക്കാം.വണക്കം.

Prinsad said...

ജിപ്പൂസെ കലക്കി... പുനവായനയിലേക്ക് സ്വാഗതം

LinkWithin

Related Posts with Thumbnails