Monday, July 19, 2010

സ്വ.ലേഖകന്‍

തൃശ്ശൂരില്‍ ജനങ്ങളെ ആക്രമിക്കുകയും ഒട്ടനവധി വാഹനങ്ങള്‍ തകര്‍ക്കുകയും കേളപ്പന്‍റെ തോട്ടത്തിലെ വാഴക്കൈകളെല്ലാം ചവിട്ടി ചമ്മന്തിയാക്കുകയും ചെയ്ത ചെയ്ത ഭീകരന്മാരായ ആനകളെ ന്യായീകരിച്ചും ആനയുണ്ടാക്കിയ നാശനഷ്ടങ്ങളെ ലഘൂകരിച്ചുമുള്ള വളരെ പ്രകോപനപരമായ മെയിലുകള്‍ പരക്കുന്നു.മെയിലിന്‍റെ ഉറവിടത്തെ കുറിച്ച് സംസ്ഥാന സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മെയിലിന് പിന്നിലെന്നും ഇത് സംബന്ധമായി സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇടഞ്ഞ കൊമ്പന്മാര്‍ക്ക് മുസ്ലിം തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന കേരള പോലീസിന്‍റെ സംശയം ഇതോടെ ബലപ്പെടുകയാണ്.ആക്രമണങ്ങള്‍ക്കായി ഇവര്‍ ആനകളേയും ഉപയോഗിക്കുന്നുവെന്ന് ഡേഷാഭിമാനി,മരണഭൂമി,കൊങ്കളം,പിതൃഭൂമി,മലയാള രമരമരമ പോലുള്ള 'മുഖ്യധാരാ' പത്രങ്ങളും മുഖ്യധാരയില്‍ അലിഞ്ഞ് ചേരാന്‍ വേണ്ടി കൈമെയ് മറന്ന് പണിയെടുത്തെങ്കിലും മുഖ്യധാരയില്‍ നിന്നും ഒരു രണ്ടടി താഴെ നില്‍ക്കുന്ന മറ്റു ചിലരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വ.ലേഖകന്‍റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.നല്ല പനമ്പട്ടയും കദളിപ്പഴവും കൊടുത്ത് അടുത്ത് കൂടി ആനകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണത്രെ ആദ്യപടി.പിന്നീട് തങ്ങള്‍ പീഢിതരാണെന്നും അരക്ഷിതരാണെന്നുമുള്ള ചിന്ത ആനകളിലേക്ക് പയ്യെ പയ്യെ കുത്തിവെക്കുന്നു.ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനായി മഞ്ചേരി ആസ്ഥാനമായുള്ള ഒരു വാലിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ വാഴ&പട്ട കൃഷിയിറക്കിയിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്വ.ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രസ്തുത കേന്ദ്രം റെയ്ഡ് ചെയ്ത് പനമ്പട്ടയടക്കമുള്ള 'ദേശവിരുദ്ധ വസ്തുക്കള്‍' പിടിച്ചെടുക്കണമെന്ന് ശ്രീ ആര്യാടന്‍ കമ്മദും അരുമ മകന്‍ സുക്കൂറും ഇന്നലെ നിലമ്പൂരില്‍ ആവശ്യപ്പെട്ടു.

ആനകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ വ്യാപകമായിത്തന്നെ സി.ഡികളും ഇവര്‍ വിതരണം ചെയ്യുന്നുണ്ടത്രെ.ആലുവയിലെ തീവ്രവാദ സംഘടന പ്രവര്‍ത്തകന്‍റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച നീല കവറില്‍ പൊതിഞ്ഞ സി.ഡിയിലെ കാഴ്ചകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഗുരുവായൂര്‍ ആനക്കോട്ടയില്‍ 'ആലിബാനികള്‍' എന്നപേരില്‍ അറിയപ്പെടുന്ന ക്രൂരന്മാരായ ചില ആന പാപ്പാന്മാര്‍ ആനകളെ വളരെ ഭീകരമായി പീഢിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു സി.ഡിയില്‍.ഇത്തരം സി.ഡികളും പ്രകോപനപരമായ ക്ലാസുകളും നല്‍കി വമ്പിച്ച പക ഇവറ്റയുടെ മനസ്സില്‍ ബോധപൂര്‍‌വ്വമായി വളര്‍ത്തിയെടുക്കുന്നു.

ആനപ്പക ആനപ്പക എന്നൊക്കെ കേട്ടിട്ടില്ലേ.ലത് തന്നെ.ഇത്തരത്തില്‍ വരുതിയിലാക്കിയാണ് ആനകളെ രക്തമുറയുന്ന ആക്രമണങ്ങള്‍ക്കായി നിയോഗിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചക്ക് ഇടഞ്ഞ് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി പാപ്പാനെ കൊമ്പില്‍ കോര്‍ത്ത് കൊലവിളിച്ച് നടന്ന സുബ്രഹ്മണ്യന്‍ എന്ന ആനക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് കൂറോ കണ്ടെത്തി.ഇതനുസരിച്ച് സുബ്രഹ്മണ്യന് പരിശീലനം നല്‍കിയെന്ന് സംശയിക്കുന്ന ചേറ്റുവ സ്വദേശിയായ തീവ്രവാദ സംഘടനാ പ്രവര്‍ത്തന്‍ നിരീക്ഷണത്തിലാണ്."മുസ്ലിം സമുദായം നടത്തുന്ന നേര്‍ച്ചകള്‍ പോലും ആക്രമണത്തിനായി തെരെഞ്ഞെടുക്കുന്നത് ഇവര്‍ക്ക് സമുദായവുമായി യാതൊരു ബന്ധവുമില്ലെന്നതിന്‍റെ തെളിവാണ്.മുസ്ലിം സമുദായം ഇവരെ ഒറ്റപ്പെടുത്തണമെന്നും പള്ളിവക മൂത്രപ്പുരയില്‍ മൂത്രിക്കാനായി പോലും ഇവന്മാരെ കയറ്റരുതെന്നും" എം.ഐ.പി.സി സംസ്ഥാന സെക്രട്ടറി ശ്രീ പിണങ്ങാറായി അജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

"ഭീകരന്‍ ആന ചവിട്ടിക്കൂട്ടിയ ഒരാള്‍ക്ക് പത്ത് കുപ്പി ചോര നല്‍‌കിയത് കൊണ്ട് നിങ്ങളുടെ ദേഹത്തുള്ള ആനച്ചൂര് മാറില്ല.ഇനി പത്തല്ല പതിനായിരം കുപ്പി ചോര നല്‍കിയാലും മനുഷ്യാവകാശ സംഘടനകളെന്ന പേരില്‍ പുനഃരവതരിച്ചാലും നിങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഒറ്റപ്പെടുത്തുമെന്നും" എ.പി ഗ്രൂപ്പുകാരനാണെന്ന് സ്വയം അവകാശപ്പെടുന്നവനും എം.ഐ.പി.സി നേതാവുമായ ശ്രീ ടി.ടി ഹംസക്കോയ സാഹിബ് ഇന്നലെ ഒരു ലേഖനത്തിലൂടെ വ്യക്തമാക്കി.

ചങ്ക് പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണെന്നേ ഈ പുന്നാര മക്കളൊക്കെ പറയൂ എന്ന് പണ്ടാരോ പറഞ്ഞ ഒരവസ്ഥയിലും ഇനിയെന്ത് സൗസര്‍ ഊരിക്കാണിച്ചാണീ ഒടുക്കത്തെ 'മതേതരത്വം' ഒന്ന് വെളിപ്പെടുത്തുക എന്നുള്ള ചിന്തയിലും അന്തിച്ച് നില്‍ക്കുകയാണീ കൂട്ടരെന്നും സ്വ.ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആനകളെ ഇത്തരത്തില്‍ ഇറക്കി വിട്ട് നാട്ടിലെ ക്രമസമാധാന നില തകര്‍ക്കാനായുള്ള ശ്രമം ആസൂത്രിതമാണെന്നും മലപ്പുറം ജില്ലയിലെ ചില വീടുകളില്‍ പരിശീലനത്തിനായി എന്തിനും പോന്ന കൊലകൊമ്പന്മാരെ 'ഒളിപ്പിച്ച്' താമസിപ്പിക്കുന്നതായും ഏതാണ്ട് ഒരു പന്ത്രണ്ട് ഒരു മണി സമയത്ത് ഈ വീടുകളില്‍ നിന്നും ആനയുടെ ചിന്നം വിളി കേള്‍ക്കാറുണ്ടെന്ന് അയല്‍ വാസികള്‍ സാക്ഷ്യപ്പെടുത്തിയതായും ബൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ശ്രീ ശ്രീ അടിവാരം ഷാജി അവര്‍കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.ഈ വിവരങ്ങള്‍ അന്ന് തന്നെ താന്‍ അടുത്ത ബന്ധമുള്ള 'ഐശീബീ'ടെ കാതില്‍ അടക്കം പറഞ്ഞിരുന്നതായി അദ്ധേഹം പറഞ്ഞു.

കേരളത്തില്‍ ഇതിന് മുമ്പ് ആന വിരണ്ട് പാപ്പാനെ കുത്തിമലര്‍ത്തിയ സംഭവങ്ങളും ഇതോടൊപ്പം കേന്ദ്ര ഏജന്‍സി 'നിയ' യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുക.മുസ്ലിം തീവ്രവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക.എന്നിട്ടങ്ങ്ട് നിരോധിക്കുക എന്ന് അഹിംസയെന്ന മഹത്തായ ആശയം നാട്ടില്‍ നടപ്പില്‍ വരുത്താനായി അഹോരാത്രം യഞ്ജിക്കുന്ന എം.ഐ.പി.സി(M.I.P.C) യും പി.ജെ.ബി(P.J.B) യും അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ സം‌യുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

38 comments:

sm sadique said...

ഇടഞ്ഞ കൊമ്പന്മാര്‍ക്ക് മുസ്ലിം തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന കേരള പോലീസിന്‍റെ സംശയം ഇതോടെ ബലപ്പെടുകയാണ്.ആക്രമണങ്ങള്‍ക്കായി ഇവര്‍ ആനകളേയും ഉപയോഗിക്കുന്നുവെന്ന് ഡേഷാഭിമാനി,മരണഭൂമി,കൊങ്കളം,പിതൃഭൂമി,മലയാള രമരമരമ പോലുള്ള 'മുഖ്യധാരാ' പത്രങ്ങളും നാടോടുമ്പോള്‍ നടുവേ ഓടാന്‍ വേണ്ടിയാവാം മുഖ്യധാരയില്‍ നിന്നും ഒരു രണ്ടടി താഴെ നില്‍ക്കുന്ന മറ്റു ചിലരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

"എനിക്ക്ങ്ങ് ഇഷ്ട്ടമായി ജിപ്പൂസെ., ഇതിൽ ഞാൻ വായിക്കുന്ന പത്രമില്ലല്ലോ എന്ന അഭിമാനവും."

ചങ്ക് പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണെന്നേ ഈ പുന്നാര മക്കളൊക്കെ പറയൂ എന്ന് പണ്ടാരോ പറഞ്ഞ ഒരവസ്ഥയിലും ഇനിയെന്ത് സൗസര്‍ ഊരിക്കാണിച്ചാണീ ഒടുക്കത്തെ 'മതേതരത്വം' ഒന്ന് വെളിപ്പെടുത്തുക എന്നുള്ള ചിന്തയിലും അന്തിച്ച് നില്‍ക്കുകയാ "ഞാനും "

junaith said...

ഇനിയെന്ത് സൗസര്‍ ഊരിക്കാണിച്ചാണീ ഒടുക്കത്തെ 'മതേതരത്വം' ഒന്ന് വെളിപ്പെടുത്തുക എന്നുള്ള ചിന്തയിലും അന്തിച്ച് നില്‍ക്കുകയാണീ കൂട്ടരെന്നും സ്വ.ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹഹ്ഹ ജിപ്പൂസേ മോനെ...നീയാടാ ആങ്കുട്ടി...
സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമങ്ങളും,അതിന്റെ വാലില്‍ തൂങ്ങുന്ന രാഷ്ട്രീയ ദല്ലാളന്മാരും..
സ്വം എന്നാ ഭാവം നിറഞ്ഞു കഴിയുമ്പോള്‍..എന്ത് മതം എന്ത് ദീന്‍..എന്തിനു സ്വന്തം ജനയിതാക്കളെ കൂടെ മറക്കുന്ന രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ ഒരു തരം ലീഗല്‍ ആള്‍ക്കാരും..
നല്ല ആക്ഷേപ ഹാസ്യം..തുടരെടാ..

അലി said...

മുഖ്യനെ കൊമ്പുകോർക്കുമെന്ന് ഭീഷണിയോടെ ചിഹ്നം വിളിച്ച കൊമ്പന്റെ സൗസര്‍ ഊരി നോക്കിയപ്പോൾ അത് മോഴയാണെന്നും ഇണചേരാനുള്ള മോങ്ങൽ മാത്രമാണെന്ന് കണ്ടെത്തുകയും ചെയ്തത് കൊണ്ട് അത് ഫ്ലാഷ് ന്യൂസിൽ നിന്നും ന്യൂസ് അവർ ചർച്ചയിൽ നിന്നും ഒഴിവാക്കുന്നു.

thoufeeq umer said...

Kalakki......

Joker said...

സ്വ.ലേഖകന്‍റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.നല്ല പനമ്പട്ടയും കദളിപ്പഴവും കൊടുത്ത് അടുത്ത് കൂടി ആനകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണത്രെ ആദ്യപടി.പിന്നീട് തങ്ങള്‍ പീഢിതരാണെന്നും അരക്ഷിതരാണെന്നുമുള്ള ചിന്ത ആനകളിലേക്ക് പയ്യെ പയ്യെ കുത്തിവെക്കുന്നു....

ഹ ഹ ഹ , കിടിലോല്‍ കിടിലം. നന്ദി.

കുരുത്തം കെട്ടവന്‍ said...

സമകാലീന പൊറാട്ട്‌ നാടകം ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച ജിപ്പൂസ്‌, നന്ദി, അഭിനന്ദനങ്ങള്‍.

കെട്ടുങ്ങല്‍ KettUngaL said...

കലക്കി.. ഇനിയും ഇത്തരത്തിലുള്ള ‘ഒറ്റയാനെഴുത്തുകള്‍’ പ്രതീക്ഷിക്കുന്നു..

pulari said...

soooooooooooooooper

Anonymous said...

ജിപ്പുവേ കിക്കുടു ഈ ആക്ഷേപ ഹാസ്യം ..അപ്പൊ ഒരു പുത്യ കുഞ്ചന്‍ ജിപ്പു നമ്പ്യാരും ഭുലോകത്തിനു സ്വന്തം :D

shabi said...

GOOD ARTICLE...................

ആര്‍ബി said...

:)

tharakkedilla jipoose...
booth league :( :)

Muhammad Sathwa said...

http://www.mathrubhumi.com/online/story.php?id=423699
മുല്ലപ്പെരിയാറിന് തീവ്രവാദിഭീഷണിയും

Posted on: 21 Jul 2010
എസ്.ഡി. സതീശന്‍നായര്‍

തൊടുപുഴ: ബലക്ഷയം മൂലം അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദിഭീഷണിയും. സംസ്ഥാനത്തെ ഡാമുകള്‍ക്ക് ഇസ്‌ലാമിക തീവ്രവാദസംഘടനകളുടെയും എല്‍.ടി.ടി.യുടെയും ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ച കാര്യം വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു. സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലല്ലാത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാസംവിധാനങ്ങള്‍ തീരെ പരിമിതമാണ്.

പാവപ്പെട്ടവന്‍ said...

പോസ്റ്റ്കൊള്ളാം ....പക്ഷെ അക്ഷരങ്ങള്‍ തിരിച്ചിട്ടാല്‍ ഒന്നും മനസിലാക്കില്ല എന്ന് കരുതുന്നോ ജിപ്പുസ് എം.ഐ.പി.സി (സി .പി ഐ .എം ) പിന്നെ പി.ജെ.ബി ( ബി .ജെ .പി )

thulika said...

ഈ ആനകളുടെ ഒരു കാര്യം

M.A Bakar said...

വളരെ നന്നായിട്ടുണ്ട്‌...

Muhammad Sathwa said...

ഇടഞ്ഞ കൊമ്പന്റെ കൃഷ്ണ മണിക്ക് തോട്ടി കേറ്റി
കളിയ്ക്കാന്‍ പരിശീലിപ്പിക്കുന്ന നവാസ് സര്‍പൂന്‍റെ
ലഘു ലേഖകള്‍ കണ്ടെടുത്തോ?

കുരുത്തം കെട്ടവന്‍ said...

അത്‌ നവാസല്ലല്ലോ മംഗലശ്ശേരി നീലകണ്ടനല്ലേ?!!!

കുരുത്തം കെട്ടവന്‍ said...

പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ആഫീസുകളീല്‍ നിന്നും 'രാജ്യദ്രോഹപരമായ' സിഡികള്‍ കിട്ടി! സി ഡി എന്താണന്നല്ലേ. വര്‍ഷാവര്‍ഷം നടത്തുന്ന 'പരേഡ്‌'. അത്‌ രാജ്യദ്രോഹപരമായിരുന്നെങ്കില്‍ ഇപ്പോഴാണോ പിടിച്ചെടുക്കുന്നത്‌? പുസ്തകങ്ങളുടെ കാര്യം പറയേ വേണ്ട. എമാന്‍മാര്‍ നോക്കിയപ്പോള്‍ എതാ പുസ്തകം. മാത്രഭൂമി ആഴ്ചതപതിപ്പ്‌, മാധ്യമം ആഴ്ചപതിപ്പ്‌, ഭാഷാപോഷിണി .... ഹൊ ഇതൊക്കെ കൈവശം വെക്കുന്നത്‌ രാജ്യദ്രോഹമാണെന്ന് അറിഞ്ഞിരുന്നില്ല. ആയുധങ്ങളും പിടിച്ചെടുത്തു. അത്‌ സംശയമില്ല 'ആയുധം'തന്നെ. പക്ഷേ ഫ്രണ്ടുകാര്‍ പറയുന്നത്‌ അതവിടെ കൊണ്ടിട്ടവര്‍ ഞങ്ങളൂടെ 'ഫ്രണ്ടല്ല' പകരം സ്ഥിരമായി വെട്ടും കുത്തും കുത്തകയാക്കിവരുടെ വേലയാണെന്നാണു. ദൈവത്തിനറിയാം (യുക്തിവാദികള്‍ ക്ഷമി).

ജിപ്പൂസ് said...

@ പാവപ്പെട്ടവന്‍ ചേട്ടന്‍
ആരും മനസ്സിലാക്കില്ലേ എന്നുള്ള ശങ്ക വന്നതിനാലാണ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂടെ കൊടുത്തത് :)
'പൊട്ടിത്തെറിക്കുന്ന' ലഘുലേഖകള്‍ 'പിടിച്ചെടുക്കുന്ന' കാലമല്ലേ പാവപ്പെട്ടവന്‍ ചേട്ടാ.പൊട്ടിത്തെറിക്കുന്ന ബ്ലോഗ് പോസ്റ്റുകളിലേക്കും അധികദൂരം വേണ്ടി വരില്ല.അമ്മച്ചിയാണെ പേടിച്ചിട്ടാ..

@മുഹമ്മദ് സത്‌വ
കളി കേരളാ പോലീസിനോടും സി.പി.എമ്മിനോടും വേണ്ട മോനേ ദിനേശാ.അങ്ങനെ പലതും കണ്ടെടുക്കും.മാത്രമല്ല ഇങ്ങള് എത്ര വല്യ പുണ്യാളനാണേലും സാക്ഷാല്‍ ഹരിശ്ചന്ദ്രനാണേല്‍ പോലും മ്മ്ടെ സഖാവ് ചന്ദ്രന്‍റെ പോലോത്തെ തൊലിക്കട്ടിയുള്ള ഒന്ന് രണ്ടെണ്ണവും ഡേഷാഭിമാനിയും പിന്നെ കൈരളിയും ഉണ്ടെങ്കില്‍ ഏത് 'കുട്ടി'യുടെയും തുണിയും മാനവും ഞങ്ങള്‍ പബ്ലിക്കായി ഉരിയും.

ജിപ്പൂസ് said...

@കുരുത്തം കെട്ടവന്‍
പോലീസ് റെയ്ഡിന് പോകുന്നത് ആയുധങ്ങള്‍ നിറച്ച 'ആപെ' വണ്ടിയുമായിട്ടാണത്രെ.എന്നിട്ട് സൗകര്യമുള്ളിടത്ത് സൗകര്യം പോലെ ആയുധങ്ങള്‍ സ്ഥാപിച്ച് അവര്‍ തന്നെ 'പിടിച്ചെടുക്കുന്നു'.മഗ്‌രിബ് നംസ്കാരം കഴിഞ്ഞിറങ്ങിയ നാട്ടുകാര്‍ സംഗതി കണ്ട് ചോദ്യംചെയ്തപ്പോള്‍ വണ്ടിയുമായി കടന്ന് കളഞ്ഞെന്നും വാര്‍ത്ത വന്നിരുന്നു.കാസര്‍കോട് പൊതു ശ്മശാനത്തില്‍ നിന്നും 'പിടിച്ചെടുത്തത്' തലേന്ന് അടിച്ച് പൊളിച്ച് പെയ്ത മഴയില്‍ ഒരു തുള്ളി പോലും നനയാത്ത തരത്തില്‍ 'അത്ഭുതസിദ്ധിയുള്ള' ബോംബുകളും.ഇത് ബോംബിന്‍റെ കറാമത്താണോ അതോ ഇനി ഫ്രണ്ടുകാരന്‍റെ കറാമത്താണോ എന്നതേ തെളിയാനൊള്ളൂ.ബഹുമാന്യ 'POLLICE' മന്ത്രിയുടെ ശ്രദ്ധ ഈ വഴിക്കും ഉണ്ടാകുമായിരിക്കും.

എടക്കാട് പള്ളി പരിസരത്ത് നിന്നും 'പിടിച്ചെടുത്ത' മാരകായുധങ്ങള്‍ കണ്ടില്ലേ.ഫ്രണ്ടുകാരന്‍റെ ലഘുലേഖയിലും തൊപ്പിയിലും വളരെ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍.ഇത് കണ്ടപ്പോ ഈ ചെറിയ മനസ്സില്‍ ഒരു സംശയം.

"ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തും 'അതിവിദഗ്ധമായാണിവര്‍' പ്രവര്‍ത്തിക്കുന്നത്".ചാനല്‍ ചര്‍ച്ചകളിലും പത്രങ്ങളിലും പലരും ഫ്രണ്ടുകാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

തേങ്ങാ ബോംബും വടിവാളും തങ്ങളുടെ തൊപ്പിയിലും ലഘുലേഖയിലും തന്നെ പൊതിഞ്ഞ് 'ഭദ്ര'മാക്കുന്ന രസകരമായ കാഴ്ച ഒരിടത്ത്.രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുള്ള 'അതിവിദഗ്ധമായ' പ്രവര്‍ത്തനം മറ്റൊരിടത്ത്.ടോട്ടലി കണ്‍ഫ്യൂ.ഇതില്‍ ഏത് വിശ്വസിക്കണം?

കുത്തിപ്പിടിച്ചിരുന്ന് മറുപടി എഴുതാന്‍ എന്തോ വല്ലാത്ത മടി.വൈകിയതില്‍ ക്ഷമിക്കുമല്ലോ.അഭിപ്രായം രേഖപ്പെടുത്തിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒറ്റവാക്കില്‍ നന്ദി രേഖപ്പെടുത്തുന്നു.

Kalavallabhan said...

ആനയ്ക്ക് കാറും ...............

എന്‍.ബി.സുരേഷ് said...

ജിപ്പൂസ്, ആക്ഷേപ ഹാസ്യം നന്നായി. വക്രീകരണം ഒരുതരം ആക്രമണമാണ്. മാധ്യമങ്ങൾ ഒരു തരം ഹിഡൻ അജന്റ കാത്തുസൂക്ഷിക്കുന്നു എന്നത് നേര്. എംബഡഡ് ജേണലിസത്തിന്റെ കാലമല്ലേ.രാഷ്ട്രീയക്കാർക്കും തങ്ങളുടെ വോട്ടുരാഷ്ട്രീയത്തിൽ കവിഞ്ഞ് വേറൊന്നിലും തീരെ താല്പര്യമില്ല.
ഇതൊക്കെയാണെങ്കിലും നാട്ടിൽ കൂട്ടം കൂടലും ദുഷ്ടചിന്തയുമൊന്നും നടക്കുന്നില്ല, എല്ലാം കെട്ടിചമയ്ക്കുന്നതാണെന്ന ഒരു ധ്വനി ജിപ്പൂസിന്റെ എഴുത്തിൽ വരുന്നോ. നക്സലൈറ്റുകൾ ആദിവാസിമേഖലകളിൽ പിടിമുറുക്കുന്നു എന്ന വാർത്ത പുറത്തുവന്നപ്പൊൾ നാം കേരളീയർ അതിനെതിരെ ഒന്നും പറഞ്ഞില്ല. നക്സലൈറ്റ് നേതാവിനെ അറസ്റ്റ് ചെയ്തപ്പോഴും ആരും ഒന്നും മിണ്ടിയില്ല. മാധ്യമങ്ങൾ പറഞ്ഞതൊക്കെ ശരിയാണെന്നും അവരെയൊക്കെ അടിച്ചൊതുക്കേണ്ടത് അത്യാവശ്യമാ‍ണെന്നും നാം വാദിച്ചു. മതപരമായ ഭീകരപ്രവർത്തനത്തെക്കുറിച്ഛ്(അത് ഏതു മതത്തോട് ചേർന്നു നിൽക്കുന്നതായാലും)നാം പറഞ്ഞാൽ നാം എടുത്തു ചാടുന്നു. കള്ളം എല്ലായിടത്തും ഉണ്ട്. പോലീസിലും കലാപകാരികളിലും. വർക്കലയിൽ ഡി.എച്. ആർ.എം. പ്രവർത്തകരെ വേട്ടയാടുമ്പോൾ നാം കേരളീയർ നോക്കി നിൽക്കുകയായിരുന്നു. അതും നമ്മുടെ പോലീസായിരുന്നു. ഒടുവിൽ ബി.ആർ.പി.ഭാസ്കർ ഇറങ്ങിപ്പുറപ്പെട്ടാണ് സത്യം പുറത്തു കൊണ്ടുവന്നത്. ഗോദ്രാ സംഭവം കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് വന്നപ്പോൾ അതിനെ ഇന്ത്യയിലെമ്പാടും എത്തിക്കാനും മാധ്യമങ്ങൾ ഉണ്ടായിരുന്നു. ഗോദ്രാ റിപ്പോർട്ട് മലയാളം വാരിക പൂർണ്ണമായും പബ്ലിഷ് ചെയ്തില്ലേ? ഒന്നിനെയും അടച്ചാക്ഷേപിക്കരുത്.നമുക്ക് സത്യത്തെ സംരക്ഷിക്കുകയല്ലേ ആത്യന്തികമായി വേണ്ടത്?

ദീപുപ്രദീപ്‌ said...

നല്ല ആക്ഷേപ ഹാസ്യം തന്നെ. ഇടഞ്ഞ ആനയെക്കൊണ്ട് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ നന്നായി വിമര്‍ശിച്ചിരിക്കുന്നു.മുകളിലെ കമന്റുമായി ഞാനും യോജിക്കുന്നു . മാധ്യമങ്ങള്‍ പറയുന്നതെല്ലാം അസത്യമാണ്, എന്നൊരു ധ്വനി ശരിയല്ല.അതിനൊരു ഉദാഹരണം കൂടി.

1970-ഇല്‍ തിരുനെല്ലി കാട്ടില്‍ വെച്ച്, നക്സലൈറ്റ് വര്‍ഗ്ഗീസ് "പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു" എന്നാ വാര്‍ത്ത വന്നപ്പോള്‍, വര്‍ഗ്ഗീസിനെ പോലീസ് മനപൂര്‍വ്വം കൊലപെടുത്തുക യായിരുന്നു എന്നെഴുതിയത് രണ്ടേരണ്ടു പത്രങ്ങള്‍ മാത്രം. തായാട്ട് ശങ്കരന്‍ പത്രാതിപരായിരുന്ന 'പോരാട്ടം 'വും , ദേശാഭിമാനിയും മാത്രമാണ് .പോരാട്ടം അതോടു കൂടി പോലീസ് പൂട്ടിച്ചു. ജയിലിലുമായി .പക്ഷെ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, പുറത്തു വന്ന സത്യം എന്തായിരുന്നു ??

Jishad Cronic™ said...

ആക്ഷേപ ഹാസ്യം നന്നായി.

Naseef U Areacode said...

ആക്ഷേപഹാസ്യം ഉഗ്രനായി..

ഇത്തരം ആനകളെയും, അതിനു തീറ്റയാക്കാന്‍ പാകത്തില്‍ ഓലകള്‍ വളര്‍ത്തുന്ന പനകളെയും മൊത്തത്തില്‍ സമൂഹത്തിനു മുമ്പില്‍ കൊണ്ട് വരണം..

മാധ്യമങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കാം...

നല്ല പോസ്റ്റ്

. ആശംസകള്‍

ആചാര്യന്‍ said...

എന്താ പറയുകാ കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട്.
-- "ഭീകരന്‍ ആന ചവിട്ടിക്കൂട്ടിയ ഒരാള്‍ക്ക് പത്ത് കുപ്പി ചോര നല്‍‌കിയത് കൊണ്ട് നിങ്ങളുടെ ദേഹത്തുള്ള ആനച്ചൂര് മാറില്ല.ഇനി പത്തല്ല പതിനായിരം കുപ്പി ചോര നല്‍കിയാലും മനുഷ്യാവകാശ സംഘടനകളെന്ന പേരില്‍ പുനഃരവതരിച്ചാലും നിങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഒറ്റപ്പെടുത്തുമെന്നും" എ.പി ഗ്രൂപ്പുകാരനാണെന്ന് സ്വയം അവകാശപ്പെടുന്നവനും എം.ഐ.പി.സി നേതാവുമായ ശ്രീ ടി.ടി ഹംസക്കോയ സാഹിബ് ഇന്നലെ ഒരു ലേഖനത്തിലൂടെ വ്യക്തമാക്കി.

Akbar said...

ജിപ്പൂസേ..സംഗതി ഭീഗരമാണെങ്കിലും ആനയുടെ തീവ്രവാദം പോരാട്ടവും മാധ്യമങ്ങളുടെ അന്വേഷനാത്മകവും വായിച്ചപ്പോ ചിരിച്ചു പോയി. ആക്ഷേപ ഹാസ്യത്തിന്റെ പാരക്കോല് കൂര്‍പ്പിച്ചു എറിയുകയാണല്ലേ.. "ആലിബാനികള്‍" എന്ന പ്രയോഗം വായിച്ചു ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ഒരു പൊടിക്ക് ഹാസ്യവും താങ്കള്‍ക്കു വഴങ്ങും. നല്ലത്.

വസ്തുതകള്‍ കുറച്ചൊക്കെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ. ചെറിയ തീപ്പൊരിയില്‍ നിന്നാണ് വലിയ തീക്കുണ്ടങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ചെറിയ തീപ്പൊരി അണക്കാന്‍ വലിയ ബഹളങ്ങള്‍ നല്ലതാണ്. എല്ലാ തീപ്പോരിക്കും ഇതേ ബഹളം വേണം എന്നത് സമ്മതിക്കുന്നു. ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.

gulfmallu said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

www.gulfmallu.tk
The First Pravasi Indian Network

mubah said...

ഹ ഹ പൊളപ്പന്‍

Anonymous said...

പാവപ്പെട്ട പൂമോനെ, ഇങ്ങനെ വേണോടാ സത്യം പറയാന്‍. കണ്ടുപടിക്ക്.

ജിപ്പൂസ് said...

@സുരേഷ് മാഷ് & ദീപു

മാഷിന്‍റെ കമന്‍റിനെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ.മാധ്യമങ്ങള്‍ സത്യങ്ങളൊന്നും പറയുന്നില്ലെന്നല്ല.പറയാന്‍ ശ്രമിച്ചത് അവരുടെ സമീപനങ്ങളിലെ ഇരട്ടത്താപ്പിനെക്കുറിച്ചാണ്.ഉദാഹരണങ്ങള്‍ നൂറ് കണക്കിന് അക്കമിട്ട് നിരത്താനാകും.അജ്മീര്‍,മക്ക മസ്ജിദ് സ്ഫോടനങ്ങളിലെ ഹിന്ദുത്വ ബന്ധം പുറത്ത് വന്നത് ഇതിനിടയിലല്ലേ.എന്തേ ചാനല്‍ ടോക്ക് തൊലിലാളികള്‍ക്ക് ഇതൊരു ചര്‍ച്ചാ വിഷയമാകുന്നില്ല?എവിടെപ്പോയൊളിച്ചു ഇവരുടെയൊക്കെ ശൂരത?അവസാനം മ‌അദനി വിഷയത്തിലും നാം കണ്ടതല്ലേ അന്‍‌വാര്‍ശ്ശേരിയെ തോറാബോറയാക്കിക്കൊണ്ടുള്ള ചില ന്യൂസ് അവര്‍ തൊഴിലാളികളുടെ ആഘോഷങ്ങള്‍.പ്രതിസ്ഥാനത്ത് മുസ്ലിം സംഘടനകളോ കേവലം മുസ്ലിം നാമധാരികളോ ആകുമ്പോഴേക്കും ഇനിയത് പച്ച നുണയാണെങ്കില്‍ പോലും നമ്മുടെ ചാനല്‍&പത്രക്കാരെ പിടി കൂടുന്ന ഒരു തരം ഹാലിളകലിനെ താങ്കളെപ്പോലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന്? വരുന്നത് വിഷമകരമാണ്.

വര്‍ക്കലയില്‍ ഡി.എച്. ആര്‍.എം. പ്രവര്‍ത്തകരെ പോലീസും ഭരണകൂടവും സംഘ്പരിവാരവും ചേര്‍ന്ന് വേട്ടയാടുമ്പോള്‍ മാഷ് പറഞ്ഞ പോലെ 'കേരളീയരെല്ലാം' നോക്കി നില്‍ക്കുകയായിരുന്നില്ലെന്ന് പറയുന്നത് ഡി.എച്ച്.ആര്‍.എം നേതാവ് 'ദാസ് കെ വര്‍ക്കല'തന്നെയാണ്.താഴെ വായിക്കൂ.(നോ കമന്‍റ്സേ..)

ഇന്ത്യയിലെ മുഴുവന്‍ ദളിത് സമൂഹത്തേയും തീവ്രവാദികളെന്ന് ആരോപിക്കുന്നതിന് വേണ്ടി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും അത് പോലെത്തന്നെ ടി.വി ചാനലുകളും ഇവിടത്തെ ഭരണകൂടവും എല്ലാം മുന്നോട്ട് വന്നപ്പൊ നമ്മളെ സഹായിക്കുന്നതിന് വേണ്ടി ഇവിടത്തെ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരായ പോപ്പുലര്‍ ഫ്രണ്ടിന്‍റേയും അത് പോലെതന്നെ എസ്.ഡി.പി.ഐ യുടേയും സഹായം നമുക്കുണ്ടായി എന്നുള്ളത് ഈയവസ്ഥയില്‍ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്.(ദാസ് കെ വര്‍ക്കലയുടെ വാക്കുകളാണിത്.അതേ പടി കോപ്പി ചെയ്തിട്ടുണ്ട്)

മറുപടിയെഴുതല്‍ വല്ലാതെ മടുപ്പിക്കുന്നു മാഷേ.മുകളിലെ കമന്‍റില്‍ ഒരിക്കല്‍ പറഞ്ഞതാണെങ്കിലും വൈകിയ റിപ്ലേക്ക് ഒന്നൂടെ മാപ്പ് പറയുന്നു.വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത മറ്റു സുഹൃത്തുക്കള്‍ക്കും ഈയവസരത്തില്‍ നമ്മുടെ നന്ദ്രി അറിയിക്കുന്നു :)

മുജീബ് ശൂരനാട് said...

jippoose, kalakkeettund, tto...... njaan thudakkakkaaranaa, ineeppo sheelaakkaallo....!!!!

Anonymous said...

ജിപ്പൂസെ
ഞാൻ കരുതിയത് തന്നെ താങ്കളും കരുതിയത്
കാളിദാസൻ എന്ന കള്ളദാസൻ എന്നവൻ
വ്യാജ ഐഡിയിൽ കമന്റിട്ട് ചർച്ച കൊഴുപ്പിക്കുകയാണ് അവൻ തന്നെയാ ഈ ഫസലിയും അറിയപെടുന്ന ബ്ലോഗറാകാനുള്ള
ശ്രമമാണ്.ഇതൊന്നു കാണൂ www.smakaleesam.blogspot.com

Pranavam Ravikumar a.k.a. Kochuravi said...

Kollaam !!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആനക്കലഹം ഇപ്പഴാ കാണുന്നത്.. ആക്ഷേപ ഹാസ്യം കൊള്ളാം..

ഷംസ്-കിഴാടയില്‍ said...

ഇത് കൊള്ളാം ഇവിടെ ഇപ്പോഴാണെത്തിയത്.....
ഇനിയും വരാം...

rajan vengara said...

ജിപ്പൂസ് നീയൊരു ഒന്നൊന്നരയാണെ...

Anonymous said...

thanks for meet a person who think like this.

LinkWithin

Related Posts with Thumbnails