Monday, August 17, 2009

അമേരിക്കന്‍ അഹങ്കാരംമുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം,നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ അമേരിക്ക അടിവസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ പ്രമുഖരുടെ ലിസ്റ്റിലേക്ക് ഇപ്പോഴിതാ ഷാറൂഖും.മുമ്പേ തന്നെ ഈ ലിസ്റ്റിലിടം പിടിച്ച പതിനായിരക്കണക്കിനു വരുന്ന മുഹമ്മദ് കുട്ടിമാരും,ഖാന്‍‌മാരും,താടിക്കാരും,തലേക്കെട്ടുകാരും ഈ ഭൂമുഖത്തുണ്ടെങ്കിലും അവരാരും 'വി.വി.ഐ.പി' കളല്ല എന്നതിനാല്‍ തന്നെ നിങ്ങളുടെ കഥന കഥകളും പറഞ്ഞ് ബൂലോകരുടെ സമയം മിനക്കെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊള്ളട്ടെ.തത്ക്കാലം ക്ഷമിക്കുക സഹിക്കുക.

സത്യത്തില്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ പൊതുജനമധ്യത്തില്‍ സൗസറഴിച്ച് അപമാനിച്ചപ്പോള്‍ കൈത്തരിപ്പ് തീര്‍ക്കണമെന്ന് കരുതിയതാണു.തിരക്ക് മൂലം കഴിഞ്ഞില്ല.അമേരിക്ക അടുത്ത വി.വി.ഐ പിയുടെ തുണിയുരിയുമ്പോള്‍ വെച്ച് കാച്ചാം എന്ന് കരുതി അന്നെഴുതിയ വരികള്‍ ഗൂഗിള്‍ അമ്മച്ചിയുടെ പക്കല്‍ സൂക്ഷിക്കാനായി ഏല്‍‌പ്പിച്ചു.(ശ്ശൊ ന്നെക്കൊണ്ട് ഞാന്‍ തോറ്റു.എന്തൊരു ദീര്‍ഘബീക്ഷണം ല്ലേ..!)

കലാം കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് കേസിലുള്ള ഇന്ത്യന്‍ പ്രതികരണം ദാ ഇങ്ങനെ വായിക്കാം.

"അമേരിക്കന്‍ സുരക്ഷാ മാദണ്ഡങ്ങള്‍ അനുസരിച്ചുളള നടപടികള്‍ കൈക്കൊള്ളുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല."
കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍സ്.

"സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ ഉത്തരവാദികളായവരെകൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും"
വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.

എന്നാ പറയിപ്പിക്കുമെന്നാ..കോപ്പോ ?
ഹ.കോപ്പല്ല മാഷേ..മാപ്പെന്നേയ്...!

ആണും പെണ്ണും കെട്ടവന്മാരേ ഇങ്ങളു ആര്‍മാദിച്ചോളീന്‍ എന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധി വെറുതെയല്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിക്കാണും.ഡല്‍ഹിയിലൂടെ ഇങ്ങനെ കുണുങ്ങി നടക്കുന്ന ഈ ടൈപ്പ് സാധനങ്ങളെ കണ്ടിട്ട് തന്നെയാവണം ഹൈക്കോടതി വിധിവന്നത്.കുണ്ടന്മാര്‍ക്ക് അനുകൂലമായി വിധിച്ച ആ ജഡ്ജിമാരേം തെറി വിളിച്ച് ഒരു പോസ്റ്റിടാന്‍ കഴിയാത്തത് ഒരു കണക്കിനു അനുഗ്രഹമായി.

അല്ലെങ്കി ഇങ്ങളു പറ.മ്മ്ടെ സൈന്യത്തിന്‍റെ പരമാധികാരിയും ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു ശാസ്ത്രജ്ഞനുമായിരുന്ന ഈ വന്ദ്യവയോധികനെ ഇത്തരത്തില്‍ അപമാനിച്ചും വിട്ടിട്ട് ദാ കണ്ടില്ലേ ഈ കൊജ്ഞാണന്മാരുടെ പ്രതികരണം.

(ഇത് വായിക്കുമ്പോള്‍ ചാന്ത് പൊട്ടിലെ ദിലീപിനെ ഒന്നോര്‍ക്കണേ) "ഈശ്വരന്മാരേ എന്തായീ കേക്കണേ.കലാംക്കാന്‍റെ സുനേമെ കോണ്ടിനെന്‍റല്‍ തോണ്ടീന്നാ...!ദുഷ്ടന്മാര്‍, നിന്നെയൊക്കെ മൂര്‍ഖന്‍ പാമ്പ് കടിക്കും..ഹാ"

അമേരിക്കന്‍ നിയമം നടപ്പിലാക്കാന്‍ ഇതെന്താ നിന്‍റെയൊക്കെ അച്ചിവീടോ എന്നെങ്കിലും ചോദിക്കാന്‍ ആണോ പെണ്ണോ ആയിപ്പിറന്ന ഒറ്റ ഒരുത്തനും ഇല്ലാതെ പോയല്ലോ ഇവിടെ.രാജ്യത്ത് സുരക്ഷാപരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെട്ട വി.വി.ഐ പികളില്‍ പെട്ട ഒരാളാണു മുന്‍ രാഷ്ട്രപതി കൂടിയായ കലാം.ഇന്ത്യയില്‍ സര്‍‌വ്വീസ് നടത്തുന്ന വിദേശവിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ ഈ നിയമം ബാധകമാണെന്നിരിക്കെ കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് നടത്തിയ ഈ ധിക്കാരം ഇന്ത്യന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമല്ലേ..അഹങ്കാരികള്‍...!

നമ്മുടെ പൂര്‍‌വ്വികന്മാര്‍ ജീവനും ജീവിതവും കൊടുത്ത് പൊരുതി നേടിയ സ്വാതന്ത്ര്യം ഇങ്ങനെ മറ്റൊരുത്തന്‍റെ കാല്‍ക്കീഴിലേക്കിട്ട് കൊടുക്കണോ? (സോറ്യേ..കാലു പൊക്കി താഴേക്ക് വെച്ച് കൊടുക്കണോ എന്ന് തിരുത്തി വായിക്കാനപേക്ഷ)

മണ്മറഞ്ഞു പോയ ധീരദേശാഭിമാനികള്‍ പൊറുക്കട്ടെ ഈ കശ്മലന്മാരോട്.

ഇന്ത്യന്‍ മണ്ണില്‍ നടന്ന ഈ ധിക്കാരത്തോടുള്ള നമ്മുടെ സമീപനം ഇങ്ങനെയായിരുന്നെങ്കില്‍ അമേരിക്കയില്‍ നടന്ന ഷാറൂഖ് സംഭവത്തില്‍ ഇടപെടും എന്നുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.ഇതിനെല്ലാം 'ഇടയില്‍ പെടാതെ' അബ്ട്ന്ന് ഇജ്ജന്‍റെ തടി കൈച്ചലാക്കിക്കോ മോനേ ഷാറൂഖേ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ..

ഇസ്ലാമോഫോബിയ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യന്‍ സാഹചര്യത്തില്‍.

ബിരിയാണി തിന്നലും കയ്യില്‍ മൈലാഞ്ചിയിടലും മാത്രമാണു താനും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്ന് ശബാന ആസ്മി.പ്രശസ്ത ബോളിവുഡ് നടിയും,സാമൂഹിക പ്രവര്‍ത്തകയും,മുന്‍ എം.പി യുമായ ഈ നാരിയുടെ ഒരനുഭവം നോക്കൂ.ഈ തിക്താനുഭവം സൈഫ് അലി ഖാനും നേരിട്ടിട്ടുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബോളിവുഡിലെ ചുംബനവിദഗ്ധനായ ഇമ്രാന്‍ ഹാഷ്മിക്കും പറയാനുണ്ട് സമാനമായൊരു അനുഭവം.

മേല്‍‌പ്പറഞ്ഞ സുഹൃത്തുക്കളും ഇസ്ലാമും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമല്ലാതെ മറ്റെന്തു കുന്തമാണുള്ളത്?തങ്ങളുടെ മതേതരത്വം(മതമില്ലായ്മ) സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ചിട്ടും പേരിലൊരു മുസ്ലിം സാമ്യം ഉണ്ടായിപ്പോയത് കൊണ്ട് പ്രമുഖര്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ.

ഇസ്രായേലും അമേരിക്കയുമായുമായുള്ള നമ്മുടെ മൊഹബ്ബത്ത് കത്ത് കൈമാറ്റത്തില്‍ നിന്നും മാറി മതിലു ചാട്ടത്തിലും ഇപ്പോള്‍ കിടപ്പറ പങ്കിടുന്നതില്‍ വരെ എത്തിയിരിക്കുന്നു.താടി തലപ്പാവുകാരേയും ഖാന്‍‌മാരേയും സംശയിക്കണമെന്ന അവരുടെ ഉപദേശം ഇന്ത്യയിലെ ഹിന്ദുത്വരും ശിരസ്സാവഹിച്ചിരിക്കുന്നു.പരമോന്നത നീതിപീഠം പോലും നമ്മുടെ ബഹുസ്വര സമൂഹത്തില്‍ സംശയത്തിന്‍റെ വിഷവിത്തുകള്‍ വിതക്കുന്നു.

അതെ, അമേരിക്കയിലും ഇസ്രായേലിലും ആസ്ത്രേലിയയിലും മാത്രമല്ല നമ്മുടെ ഭാരതത്തിലും ഇത്തരം ആശയങ്ങള്‍ ആസൂത്രിതമായി പ്രായോഗികവത്ക്കരിച്ച് കൊണ്ടിരിക്കുന്നു എന്ന് തന്നെയാണു ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.

അമേരിക്കയിലേക്ക് ഇടക്കിടെ പറന്ന് കളിക്കുന്ന ഞങ്ങടെ മന്മോഹന്‍‌ജിക്ക്(സംഗതി ഒബാമ വല്ല്യേട്ടനു പ്രിയങ്കരന്‍ തന്നേയാണേലും) തുണിപൊക്കി പരിശോധനക്ക് നിന്ന് കൊടുക്കേണ്ട ഗതികേട് വരുത്തല്ലെ ദൈവമേ എന്ന് പ്രാര്‍ഥിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇന്ത്യന്‍ ജനത.

51 comments:

ശ്രീ said...

അഹങ്കാരം തന്നെ

അനിൽ@ബ്ലൊഗ് said...

കൊള്ളാം ജിപ്പൂസ്.
അമേരിക്കക്കാര‍ന്‍ എന്തു ചെയ്താലും ആരു ചോദിക്കാനാ.
മുസ്ലീം നാമധാരി എന്ന് കാണുമ്പോഴേ അമേരിക്കക്ക് ചങ്ക് പറിയും, അത് ഒരു ഫോബിയ ആണ്, മനോരോഗം, ചികിത്സ ഇല്ല എന്നു തന്നെ പറയായാം.

ജിപ്പൂസ് said...

ഭരണയന്ത്രം തിരിക്കാനായി നാം വിശ്വസിച്ചേല്‍‌ച്ചവര്‍ ജനദ്രോഹപരമായ കരാറുകള്‍ ഒരു മനസ്സാക്ഷിക്കുത്തും കൂടാതെ ഒപ്പിടുന്നതില്‍ മത്സരിക്കുന്നു.അത് വഴി കൈകളില്‍ വന്ന് ചേരുന്ന അദൃശ്യമായ വിലങ്ങുകള്‍ക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് സാമ്രാജ്യത്ത ഭീകരന്മാരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അവരോടുള്ള വിധേയത്വം പ്രകടമാക്കുന്ന സംഭവവികാസങ്ങള്‍ തന്നെയല്ലേ അടുത്തിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ഒട്ടേറെ മഹാത്മാക്കളുടെ ജീവനും ജീവിതവും കൊടുത്ത നാം നേടിയ സ്വാതന്ത്ര്യം വന്‍ശക്തികള്‍ക്ക് മുന്നില്‍ അടിയറവു വെക്കുന്ന ദയനീയ കാഴ്ചയാണു ഈ സ്വാതന്ത്ര്യദിനത്തിലും നമ്മെ കാത്തിരുന്നത്.അടിമത്തത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിത്തകരുന്ന ഒരു നല്ല നാളെ പുലരുമെന്ന ശുഭപ്രതീക്ഷയോടെത്തന്നെ അല്‍‌പം വൈകിയെങ്കിലും എല്ലാ ബൂലോകര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

ചാണക്യന്‍ said...

ജിപ്പൂസെ,
നല്ല പോസ്റ്റ്...

ആഗോള ഭീകരതയുടെ വക്താക്കളായ അമേരിക്കക്ക് ഓശാന പാടുന്ന നമ്മുടെ രാക്ഷ്ട്രീയ നേതൃത്വങ്ങളെ ഓർത്ത് നമുക്ക് ലജ്ജിക്കാം....

harish said...

നന്നായിരിക്കുന്നു.

എഴുത്തും നല്ല രസമുണ്ട് വായിക്കാന്‍‍‍... :)

Anonymous said...

യാഹൂവില്‍ ഇതിനെ കുറിച്ച് ഒരു ചര്‍ച്ചയും കമന്‍റു കളും കണ്ടു.(200-ല്‍ പരം )
അമേരിക്കക്കാരുടെ അഹങ്കാരം , തെറി പ്രയോഗങള്‍ ..ഹൊ..ഇത്രയും സംസ്കാര ശൂന്യരൊ...അവര്‍ .
ചിലര്‍ ഇന്ത്യക്കാരെ മൊത്തം തെറി വിളിക്കുന്നു തെറി വിളിയില്‍ നമ്മളൊന്നുലൊന്നുമല്ല അവരുടെ മുന്നില്‍ .

junaith said...

മോനെ ജിപ്പൂസേ,നന്നായെടാ...
"സംഭവം വിവാദമായതോടെ.ഷാരൂക് ഖാന്റെ ലഗ്ഗേജ്‌ കാണാതായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യേണ്ടി വന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു-ദീപിക പത്രം"

അരുണ്‍ കായംകുളം said...

അവന്‍മാരെ നമുക്ക് വെടിവെച്ച് കൊന്നാലോ?
:)

കൊട്ടോട്ടിക്കാരന്‍... said...

അമേരിയ്ക്ക ഒഴികെയുള്ളവര്‍ക്കൊന്നും അ@യ്ക്കുറപ്പില്ലാത്തതിന്റെ കുഴപ്പമാണ്. എല്ലാം അങ്ങു താങ്ങിക്കൊടുക്കും. പ്രതികരിയ്ക്കേണ്ടിടത്തു ശക്തമായി പ്രതികരിയ്ക്കണം, ബഹിഷ്കരിയ്ക്കേണ്ടിവന്നാല്‍ അതും ചെയ്യണം...

ആരോടാ ഇതൊക്കെ പറയുന്നെ...?
ഏവനെങ്കിലും കേള്‍ക്കാന്‍ വേണ്ടെ ?

Karuthedam said...

ജിപ്പൂസ് ഇജ്ജ്‌ പറഞ്ഞതാ അതിന്റെ നേര്. എന്താ അമേരിക്കകാരന്റെ ഒരഹങ്കാരം. ഞമ്മടെ മമ്മൂട്ടിനേം പിന്നെ ഞമ്മടെ കലാമിനേം ദ ഇപ്പൊ ഞമ്മടെ ഷാരൂകിനേം ഓന്‍ മാനം കെടുത്തി.

ആ ഓന ഞമ്മടെ ഇന്ത്യക്കാര് ഞമ്മളോലെ ദ്രോഹിക്ക്ണ് ന്നു പറയണതു. അത് കേട്ടപ്പോ ഞമ്മടെ ആള്‍ക്കാരും ഒന്നും മിണ്ടീട്ടില്ല. അത് മോസായി ന്ന ഞമ്മക്ക്‌ തോന്നണത്.

അമേരിക്ക അഹങ്കാരി ആണെങ്കിലും ഞമ്മടെ ആള്‍ക്കാര് ഓന് ബല്ല്യ കൂട്ടാണ്. അതന്നെ ഞമ്മടെ പാകിസ്താനും ഞമ്മടെ ദുബായിം ഒക്കെ. ന്ന ഓലുക്കു ഞമ്മളെ കണ്ട ഹറാമാ...

വിന്‍സ് said...

ശ്രീ കലാമിനെ ഇന്‍ഡ്യയില്‍ വച്ചു പരിശോധിച്ചതിനെയ് ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഈ കാക്കാ കൂട്ടത്തിനെ ഒക്കെ പരീശോധിക്കുന്നതു കൊണ്ട് വിമാനത്തിലൊക്കെ കയറാന്‍ ഒരു ധൈര്യം ഒണ്ടു. എപ്പോളാ ഇതിലൊരു കഴുവേറിമോനു വിമാനം പൊട്ടിക്കണം എന്നു തോന്നുക എന്നു പറയാന്‍ ഒക്കുമോ??? അല്ല ശെരിക്കൊന്നു മനസ്സിരുത്തി ആലോചിച്ചിട്ടു ഒള്ള കാര്യം പറ.

ഇനി നാളെ ഒരു മത്തായിയോ ശിവനോ വിമാനത്തില്‍ ആപ്പു വച്ചാ സകല മത്തായിയേയും ശിവനേയും തുണി അഴിച്ചു പരിശോധിക്കും. അതിനൊക്കെ വിമാനത്തില്‍ കയറാത്തവര്‍ കൊടി പിടിക്കും പക്ഷേ ബാക്കി ഉള്ളവരുടെ കാര്യം അങ്ങനെ ആണോ??

തീവ്രവാദം നടത്തുന്ന മുസ്ലീംസ് ശെരിക്കുള്ള മുസ്ലീംസ് അല്ല എന്നൊക്കെ പറയാന്‍ എളുപ്പമാ പക്ഷേ കാര്യങ്ങള്‍ അങ്ങനെ അല്ലല്ലോ. ഇവരല്ലേ ലോകത്തിലെ ഒരു തൊണ്ണൂറു ശതമാനം തീവ്രാവാദത്തിനും ഉത്തരവാദിത്തം. ഒരു ആയിരം മുഹമ്മദിനെ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഒരു മുഹമ്മദ് വിമാനം പൊട്ടിക്കാന്‍ വരുന്നതാണെങ്കിലോ??? അതു തടയാന്‍ കഴിഞ്ഞാല്‍ ഒരു പത്തു നൂറു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്യോ?? അങ്ങനെ ചിന്തിച്ചാല്‍ എന്നാ കുഴപ്പം??

എന്റെ ഒരു കൂട്ടുകാരന്‍ സൈമണ്‍ അവനെ ഏതു എയര്‍പോര്‍ട്ടില്‍ എപ്പോള്‍ പോയാലും പൊക്കും, കാര്യമായി പരിശോധിക്കും. അവനെ കണ്ടാല്‍ വിമാനം പൊട്ടിക്കാന്‍ വരുന്നവനാ എന്നു സെക്യൂരിറ്റിക്കാര്‍ക്കു തോന്നിയാല്‍ തെറ്റു പറയാന്‍ കഴിയില്ല.


പിന്നെ ഹൂ ദ ഫക്ക് ഈസ് ദി ഷാരൂഖ് ഖാന്‍?? കലാമിനെ തടഞ്ഞപ്പോള്‍ ഇല്ലാത്ത വിഷമം ഈ പന്നനെ തടഞ്ഞപ്പോള്‍ എന്തിനു? ഇവന്‍ അവിടെ പോയി ജാഡ ഇറക്കിക്കാണും. അല്ല പിന്നെ.

കൊട്ടോട്ടിക്കാരന്‍... said...

അതെ വിന്‍സ്, തീവ്രവാദികളല്ലാത്ത ഒറ്റ മുസ്ലിമും ഇന്നു ജീവിച്ചിരിപ്പില്ല, മുസ്ലിമെന്നാല്‍ തീവ്രവാദമെന്നാണ് !

വിന്‍സ് said...

എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. കഷ്ട കാലത്തിനു മുഹമ്മദും അബ്ദുള്ളയും ഒക്കെ ആണു തീവ്രവാദികളുടെ പേരുകള്‍. അവര്‍ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആണെങ്കില്‍ ആ പേരുള്ള ക്രിസ്ത്യന്‍സിനേയും ഹിന്ദൂസിനേയും ആളുകള്‍ സംശയത്തോടെ നോക്കും, ഒരു നൂറു അബ്ദുള്ളയും മുഹമ്മദും പോയി വരുമ്പോള്‍ ഒരെണ്ണത്തിനെ പിടിച്ചു കാര്യമായൊന്നു പരിശോധിക്കും. അതിലിപ്പം ആരെയാ മച്ചൂ കുറ്റം പറയുക???

ഈ പ്രശ്നം ഒഴിവാക്കാന്‍ ഒരൊറ്റ വഴിയേ ഞാന്‍ നോക്കിയിട്ടു കാണുന്നുള്ളു. നിങ്ങളൊക്കെ പേരു മാറി വിഷ്ണുവും, ശിവനും, മത്തായിയും, കറിയായും ഒക്കെ ആവുക. അല്ലാതിപ്പം ഞാന്‍ എന്നാ പറയാനാ.

അല്ല ഒരു ഷാരൂഖ് ഖാനെ ചോദ്യം ചെയ്തെന്നും പറഞ്ഞുള്ള ഒരു കോലാഹലമേ!!!!

Areekkodan | അരീക്കോടന്‍ said...

ജിപ്പൂസെ,
നല്ല പോസ്റ്റ്...

naeem said...

good

mubah said...

ജിപ്പൂസെ പോസ്‌റ്റ്‌ കൊള്ളാം....പ്രതികരണങ്ങളും.

ഇനി വിന്‍സിനോട്‌ ചിലത്‌..എന്തിനാ കലാമിന്റെ കാര്യത്തില്‍ ന്യായീകരിക്കാതിരിക്കുന്നത്‌?......... ന്യായീകരിച്ചോളൂ............

കാരണം കലാം കേരളത്തിലെ ഏതോ ഒരു ഗ്രാമത്തിലെ കടലക്കച്ചവടക്കാരന്‍ വയസ്സന്‍ കാക്കയാണല്ലോ.., അയാളെ എങ്ങനാ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയുന്നത്‌..................................അയാളുടെ അരയില്‍ മലപ്പുറം കത്തിയും കുപ്പായത്തിന്റെ പോക്കറ്റില്‍ ആര്‍ഡിഎക്‌സുമൊക്കെ കാണില്ലേ...? ദൈവമേ........ പരിശോധിച്ചത്‌ നല്ലത്‌......... അല്ലെങ്കില്‍ എന്താവുമായിരുന്നു............

പിന്നെ അമേരിക്ക ...... ഹൊ എത്ര നല്ല രാജ്യമാണെന്നോ........ ഇതുവരെ ഒരു കുഞ്ഞിനെ പോലും ഒന്നു നുള്ളി വേദനിപ്പിച്ചിട്ടു പോലുമില്ല........
പിന്നെ മുസ്‌ലിം വിശ്വാസിയാവണ്ട അതില്‍പ്പെട്ട ഒരു പേരിട്ടാല്‍ മതിയല്ലോ...ഭീകരര്‍ തന്ന സംശയമില്ല...................

കേട്ടിട്ടില്ലേ,,,,,,,,, ഹിറ്റ്‌ലര്‍ മുസ്‌ലിം ഭീകരനായിരുന്നു, മുസോളിനി ഇവനും കാക്കയായിരുന്നു......ഇറാഖിലും ഇറാനിലും ആയിരങ്ങളെ കൊന്നൊടുക്കിയ സംഖ്യസൈന്യവും അതിനൊക്കെ ചുക്കാന്‍ പിടിച്ച പന്നിയും മുസ്‌ലിമായിരുന്നു. പിന്നെ ഇങ്ങ്‌ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്‌ ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ കലാപത്തിനു നേതൃത്വം കൊടുത്ത നായീന്റെ മോനും മുസ്‌ലിമാണല്ലോ വിന്‍സെ.........?

ഇതുവരെ ഒരു ഹിന്ദുവോ, ക്രസ്‌ത്യനോ ഇതര മതത്തില്‍പ്പെട്ടവരോ ഒന്നിലുംപെടാത്തവരോ ഒരു തീവ്രതയും പറഞ്ഞിട്ടില്ല, ആരെയും കൊന്നിട്ടുമില്ല...ല്ലേ..?


കാര്യങ്ങളെ നല്ല നിലയില്‍ മനസ്സിലാക്കാതെ ഒരു വിഭാഗം ജനതയോടുള്ള അസഹ്‌ഷുണതയാണ്‌ ഒരുപക്ഷെ വിന്‍സിനെ പോലും ഇത്തരം പ്രതികരണങ്ങളിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌. അമേരിക്ക തന്നെ ക്ഷണിച്ചുവരുത്തിയതാണ്‌ സപ്‌തംബര്‍ പതനൊന്നു സംഭവം. കാരണം ലോകത്തിന്റെ പല ഭാഗത്തും അമേരിക്ക കാട്ടിക്കൂട്ടുന്ന ക്രൂരതയോട്‌ ഇരകളുടെ ഭാഗത്തു നിന്നുള്ള പ്രതികരണമായിരുന്നേക്കാം അത്‌. പ്രതികരണത്തിന്റെ രീതിയോടു നമുക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷെ ഒരു ഭാഗം മാത്രം വായിക്കുന്ന മനസ്സ്‌ രോഗമുള്ളതാണ്‌. ഇനി കനത്ത സുരക്ഷാ സംവിധാനമുള്ള അമേരിക്കയിലേക്ക്‌ വിമാനം റാഞ്ചിയെടുത്ത്‌ ആക്രമണം നടത്തിയെന്നു പറയുന്നതിലെ യാഥാര്‍ഥ്യത്തെ സംശയിക്കാതിരിക്കാനും കഴിയില്ല. അതു വേറെ സബ്‌ജെക്‌റ്റ്‌....


പിന്നെ വിന്‍സ്‌ പറഞ്ഞതു പോലെ മുസ്‌ലിംകള്‍ പേര്‌ വിഷ്‌ണു എന്നോ, ഗോപിയെന്നോ, ജോയിയെന്നോ ഒക്കെ ഇട്ടാല്‍ പ്രശ്‌നമുണ്ടവില്ല..
ശരിയാണ്‌ ..അനേകം സ്‌ത്രീകളെയും കുട്ടികളെയും വൃദ്ധരെയുമൊക്കെ ചുട്ടുകൊന്ന ഗുജറാത്ത്‌ കലാപത്തിനു നേതൃത്വം കൊടുത്ത നരേന്ദ്രമോഡി ഹിന്ദുവാണ്‌..., ബോംബെ കലാപത്തിനു നേതൃത്വം കൊടുത്ത താക്കറെയും .....അങ്ങനെ തുടങ്ങി അനേകം ചെറുതും വലുതുമായ കലാപങ്ങള്‍ നടത്തിയ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍......അവരുടെയൊന്നും പേരിട്ടതുകൊണ്ട്‌ ഒരു കുഴപ്പവുമില്ല...... ആരും വിളിക്കില്ല ഹിന്ദു തീവ്രവാദിയെന്ന്‌.....


അമേരിക്കയും ഇസ്രാഈലും ഇസ്‌ലാമിനെ എതിര്‍ക്കുന്നതില്‍ കാര്യമുണ്ട്‌. കാരണം ലോക പോലിസായി അമേരിക്കയ്‌ക്ക്‌ എവിടെയും എന്തും നടത്താന്‍ ഒരു തടസ്സമാവാന്‍ സാധ്യതയുള്ളത്‌ ഇസ്‌ലാമാണ്‌. കാരണം ഇസ്‌ലാം അക്രമത്തെ ചെറുക്കുന്ന മതമാണ്‌. കൊള്ളയെയും അരാജകത്വത്തെയും അത്‌ അംഗീകരിക്കില്ല. മറ്റു മതങ്ങള്‍ അക്രമങ്ങളെ അംഗീകരിക്കുന്നു എന്നല്ല പറഞ്ഞത്‌. പക്ഷെ ഇസ്‌ലാം കുറച്ചധികം ജാഗ്രതയോടെ കാണുകയും തിന്മയ്‌ക്കെതിരേയുള്ള പോരാട്ടത്തെ വിശ്വാസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അതിനാല്‍ ഇസ്‌ലാമിനെ നശിപ്പിക്കുക അവരുടെ ലക്ഷ്യമാണ്‌. അതിന്റെ ഒരു ഭാഗമാണ്‌ പറഞ്ഞു പേടിപ്പെടുത്തുക. അതില്‍ അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഇന്ന്‌ വിന്‍സ്‌ വരെ തന്റെ ഒപ്പമുള്ള സുഹൃത്തിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ അതില്‍ അവര്‍ (അമേരിക്ക) വിജയിക്കുകയാവാം.

പിന്നെ ലോകത്ത്‌ 90 ശതമാനം ഭീകരതയും നടത്തുന്നത്‌ മുസ്‌ലിംകളാണെന്ന്‌ വിന്‍സിന്റെ കണ്ടെത്തല്‍....ഒരു തരം അമേരിക്കന്‍ ഭാഷയാണ്‌്‌. മുസ്‌ലിംകള്‍ പോരാടുന്ന ര്‌ഷ്ട്രങ്ങളും അതിന്റെ പിന്നിലെ ചരിത്രവും നല്ലമനസ്സോടെ വായിക്കുകയാണെങ്കില്‍ ഈ ധാരണ തിരുത്തും. എന്നുവച്ച്‌ ചിലയിടത്ത്‌ മറിച്ച്‌ നടക്കുന്നില്ലായെന്നല്ല... അത്‌ എല്ലാ മത, ജാതി, വര്‍ഗ വിഭാഗങ്ങളില്‍ ഉള്ളതുപോലെ ഇസ്‌ലാമിന്റെ പേരു പറഞ്ഞ്‌്‌ മറ്റാര്‍ക്കോ വേണ്ടി പണിയെടുക്കുന്നവരുണ്ട്‌.

അധിനിവേശങ്ങള്‍ക്കും അക്രമത്തിനും അനീതിക്കുമെതിരെ പോരാടുന്നത്‌ ഭീകരതയാണങ്കില്‍ ആ ഭീകരത മാനവികതയുടെ ഭാഷയാണ്‌. അതംഗീകരിക്കാതിരിക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിയില്ല.

വിന്‍സ് said...

നരേന്ദ്ര മോഡിക്കു വിസ നിഷേധിച്ചതും അമേരിക്ക തന്നെ ആണു.

ഇന്‍ഡ്യ ആ സ്ഥാനത്തു മുഷാറഫിനെ പരവതാനി ഇട്ടു സ്വീകരിച്ചു.

വിന്‍സ് said...

/അമേരിക്കയും ഇസ്രാഈലും ഇസ്‌ലാമിനെ എതിര്‍ക്കുന്നതില്‍ കാര്യമുണ്ട്‌. കാരണം ലോക പോലിസായി അമേരിക്കയ്‌ക്ക്‌ എവിടെയും എന്തും നടത്താന്‍ ഒരു തടസ്സമാവാന്‍ സാധ്യതയുള്ളത്‌ ഇസ്‌ലാമാണ്‌. കാരണം ഇസ്‌ലാം അക്രമത്തെ ചെറുക്കുന്ന മതമാണ്‌. കൊള്ളയെയും അരാജകത്വത്തെയും അത്‌ അംഗീകരിക്കില്ല. മറ്റു മതങ്ങള്‍ അക്രമങ്ങളെ അംഗീകരിക്കുന്നു എന്നല്ല പറഞ്ഞത്‌. പക്ഷെ ഇസ്‌ലാം കുറച്ചധികം ജാഗ്രതയോടെ കാണുകയും തിന്മയ്‌ക്കെതിരേയുള്ള പോരാട്ടത്തെ വിശ്വാസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അതിനാല്‍ ഇസ്‌ലാമിനെ നശിപ്പിക്കുക അവരുടെ ലക്ഷ്യമാണ്‌. അതിന്റെ ഒരു ഭാഗമാണ്‌ പറഞ്ഞു പേടിപ്പെടുത്തുക. അതില്‍ അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഇന്ന്‌ വിന്‍സ്‌ വരെ തന്റെ ഒപ്പമുള്ള സുഹൃത്തിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ അതില്‍ അവര്‍ (അമേരിക്ക) വിജയിക്കുകയാവാം. /

കറക്ട് ആണു താങ്കള്‍ പറഞ്ഞത്. ഇത്രയും മഹത്തായ ഒരു മതം വേറെ ഇല്ല. അക്രമത്തെ ചെറുത്ത് ചെറുത്ത് ഇപ്പം ലോകം മുഴുവനും ജനം മുസ്ലീം ആവാന്‍ കൊതിച്ചു നടക്കുന്നു. അമേരിക്കക്കാര്‍ക്കു മാത്രം ആണല്ലോ മുസ്ലീം തീവ്രവാദം കൊണ്ടുള്ള ഭീഷണികള്‍. തിന്മക്കെതിരെ ഉള്ള പോരാട്ടം നടത്തുന്ന ഒരു മതം. കൊള്ളാം.

പിന്നെ എന്റെ സുഹ്രുത്ത് മുസ്ലീം അല്ല, ക്രിസ്ത്യാനി ആണു. അവന്‍ തനിയേ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും അവനെ പരിശോധിക്കാതെ, അതായതു മാറ്റി നിര്‍ത്തി പരിശോധിക്കാതെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി അവനെ കടത്തി വിട്ടിട്ടില്ല.

അപ്പോളേക്കും അമേരിക്ക എന്നെ എന്റെ സുഹ്രുത്തിനെ തന്നെ പേടിക്കാന്‍ കാരണക്കാരനാക്കി. കൊച്ചു കള്ളന്‍.

Shihas said...

Jippoose.. post is superb..

Btw, dear wins..just wishing you a bon voyage. Just wondering how far!

Faizal Kondotty said...

വിന്‍സ്
മുന്‍പ് Dr.ഹനീഫ്‌ എന്ന ഡോക്ടറെ ഓസ്ട്രേലിയ യില്‍ കള്ള തെളിവുണ്ടാക്കി കുടുക്കിയത് താങ്കള്‍
കേട്ടിരുന്നോ ?
ഓസ്ട്രേലിയന്‍ govt . മാപ്പ് പറയത്തക്ക രീതിയില്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയത് എന്തിനായിരുന്നു അവര്‍ ?

അപ്പൊ
വിന്സേ , ഇയാള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്കളങ്കം അല്ല കാര്യങ്ങള്‍ !

കൊട്ടോട്ടിക്കാരന്‍... said...

വിന്‍സ്,
താങ്കള്‍ പറഞ്ഞതു തന്നെയാണു ശരി...
ഞാന്‍ പിന്മാറുന്നു...

മുക്കുവന്‍ said...

security check for Sharuk is so problem? come on guys... did you hear Mr Russell Crowe got arrested in NY because of his violent act to a restaurant receptionist. Mr Mel Gibson got arrested because of drunk driving, that can happen only in america... even after killing 'n'( count no idea) in road side accident by Mr Salman khan there were not so much voice out there!!! yea... security check is for your safety... there may be profiling there... its because they had enough reason;s behind it.


being said that, in america all are not equal.. I had few bitter experience too.. but when I compare with other places.. its much lesser for me!


yea.. how the beautiful Muslim country behave to other religious people in middle east? all are treated like equal :)

കുടിയന്‍ said...

Mukkuvan asked a question

"yea.. how the beautiful Muslim country behave to other religious people in middle east? all are treated like equal :)" ??????????

Please anybody give the answer..English ariyille haraamaano?
enna malayalathil mathi..

Anil said...

Everything is about race.
Religion is a mean to assimilate or eliminate another races.
Bottomline is about survival & existance.

World->My Religion->My Race->My ethnicity->My group->My family->Me

If anybody thinks that his/her priority is not increasing right wards in the above link, I think that he/she have already broken the nature's law.

മുക്കുവന്‍ said...

company policy not to install any other software in office machine.. comenting done only in office :)

so I will have two option:

1- manglish
2) muri english

I opted muri english... is that a crime.. sorry kudiyan....

mukkuvan

ജിപ്പൂസ് said...

ശ്രീ,ചാണക്യന്‍,ഹാരിഷ്,അഞ്ജാത,ജുനൈദ്ക്ക,കറുത്തേടം നന്ദി സന്ദര്‍ശനത്തിനും കമന്‍റിനും.

അതെ അനിലേട്ടാ ഇസ്ലാമോഫോബിയ എന്നാത്രേ ഇതിന്‍റെ പേരു.ഈ പകര്‍ച്ച വ്യാധിക്ക് ചികിത്സ ഇല്ലാല്ലേ.കഷ്ടം തന്നെ...

അരുണ്‍ ചേട്ടാ വേണ്ടാന്നേ നമുക്കവരെ അരച്ചരച്ചരച്ചരച്ച് കൊല്ലാം.ന്തേയ് :)

"പ്രതികരിയ്ക്കേണ്ടിടത്തു ശക്തമായി പ്രതികരിയ്ക്കണം"
കൊട്ടോട്ടിക്കാരാ സായ്പ്പിനു മുമ്പില്‍ കവാത്ത് ചവിട്ടാനോ..നല്ല കാര്യായി.ഇങ്ങളു വേറെ വല്ലതും പറ കോയാ..

(വൈകിയതിനു ഷമി സുഹൃത്തുക്കളേ.നാട്ടിലല്ലേ നെറ്റ് കണക്ഷനു ഒച്ചിന്‍റെ വേഗതയാണു.കുത്തിപ്പിടിച്ചിരിക്കാനുള്ള സമയവും ശ്ശി കുറവാണു)

ജിപ്പൂസ് said...

"തീവ്രവാദം നടത്തുന്ന മുസ്ലീംസ് ശെരിക്കുള്ള മുസ്ലീംസ് അല്ല എന്നൊക്കെ പറയാന്‍ എളുപ്പമാ പക്ഷേ കാര്യങ്ങള്‍ അങ്ങനെ അല്ലല്ലോ. ഇവരല്ലേ ലോകത്തിലെ ഒരു തൊണ്ണൂറു ശതമാനം തീവ്രാവാദത്തിനും ഉത്തരവാദിത്തം. ഒരു ആയിരം മുഹമ്മദിനെ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഒരു മുഹമ്മദ് വിമാനം പൊട്ടിക്കാന്‍ വരുന്നതാണെങ്കിലോ??? അതു തടയാന്‍ കഴിഞ്ഞാല്‍ ഒരു പത്തു നൂറു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്യോ?? അങ്ങനെ ചിന്തിച്ചാല്‍ എന്നാ കുഴപ്പം??"

വിന്‍സ് പറഞ്ഞതാ അതിന്‍റെ ഒരു ശരി.ഞാനീ പോസ്റ്റ് പിന്‍‌വലിച്ചാലോ എന്നാലോചിക്യാ..കൈവിട്ട് പോയല്ലോ ഭഗവാനേ.ന്താ പ്പോ ചെയ്യാ.എങ്ങനാ പ്പോ ഡിലീറ്റ് ചെയ്യാ..ദുരഭിമാനം തന്നെ ദുരഭിമാനം...!

ന്തായാലും ഇപ്രാവശ്യത്തേക്ക് ഇജ്ജ് ഷമി ന്‍റെ വിന്‍സേ..പോസ്റ്റിപ്പോയില്ലേ ഒരു രണ്ടീസം അവ്ടെ കെടക്കട്ടന്നേയ്.

ജിപ്പൂസ് said...

തീവ്രവാദം നടത്തുന്ന മുസ്ലീംസ് ശെരിക്കുള്ള മുസ്ലീംസ് അല്ല എന്നൊക്കെ പറയാന്‍ എളുപ്പമാ പക്ഷേ കാര്യങ്ങള്‍ അങ്ങനെ അല്ലല്ലോ.അതേ വിന്‍സ് ഇവര്‍ തന്നെയാണു ലോകത്തിലെ ഒരു തൊണ്ണൂറു അല്ല തൊണ്ണൂറ്റൊമ്പതു ശതമാനം തീവ്രവാദത്തിനും ഉത്തരവാദികള്‍.ഇത്‍ പോലെ അഞ്ച് പത്തെണ്ണം പോയെങ്കിലെന്ത്.ലവളുമാര്‍ ഇനി ഏതേലും വിമാനത്തില്‍ കയറാന്‍ സാധ്യതയുണ്ടെങ്കിലോ???

ഇനി അല്ലെങ്കില്‍ തന്നെ ലവളുടെ വയറ്റില്‍ കിടക്കുന്നന്‍ പുറത്ത് വന്ന് ഒരു പത്തോ പതിനഞ്ചോ വര്‍ഷം കഴിയുമ്പോള്‍ അങ്ങ് തഴച്ച് വളരില്ലേ.എത്രയായാലും കാക്ക കാക്ക തന്നെയാ.ദാണ്ടെ ഇത്‍ കണ്ടില്ലേ.വിശ്വസിക്കാന്‍ കൊള്ളത്തില്ലന്നേ ഒന്നിനേം.SO ലവനും പോയത് നന്നായി.ഒരു പത്തു നൂറു പേരുടെ ജീവന്‍ രക്ഷിക്കാന്നൊക്കെപ്പറഞ്ഞാന്‍ ചില്ലറ കാര്യമാണോ??
അങ്ങനെ ചിന്തിച്ചാല്‍ എന്നതാ കൊഴപ്പം??

ഇതെല്ലാം കാണുമ്പോള്‍ വിമാനത്തില്‍ കയറാത്ത കണ്ട അണ്ടനും അടകോടനും കൊടി പിടിക്കും പക്ഷേ ബാക്കി ഉള്ളോരുടെ കാര്യം അങ്ങനെ ആണോ??ഹല്ല പിന്നെ...!

grahanila said...

അമേരിക്കയുടെ ഭീകരതയ്ക്കെരെയുള്ള യുദ്ധം ധാർമികമാണോ എന്നതിലേക്കൊന്നും കടക്കുന്നില്ല, അതല്ലല്ലോ ഇവിടുത്തെ വിഷയവും. അമേരിക്കയിലെ എയർപൊർട്ടുകളിലെ സെക്യൂരിറ്റി പരിശോധനകളുടെ കൃത്യതയും അതു കൃത്യമായി ചെയ്യുന്നവരുടെ നിശ്ചയദാർഢ്യവുമാണ് ഈ പോസ്റ്റിലൂടെ പരിഹസിക്കപ്പെടുന്നതെങ്കിൽ....

1. അമേരിക്കയിൽ (ഇന്ത്യയെ അപേക്ഷിച്ച്) സെലബ്രിറ്റികളോടുള്ള ആക്രാന്തം ഇത്തരം മേഖലകളിൽ വളരെ കുറവാണ്. ഉദാഹരണത്തിനു ഇന്ദ്രൻസിനു പോലും (അയ്യോ അങ്ങേരെ കുറച്ചു കണ്ടതല്ല, അന്തർദേശീയ പ്രസിദ്ധി മാത്രമാണ് താരതാമ്യത്തിനു ആധാരം) കേരളത്തിലെ വിമാനത്താവളങ്ങളിൽ യാതൊരുവിധ ദേഹപരിശോധനയും കൂടാതെ വി. ഐ. പി. പരിഗണനയോടെ പോവാം (ഞാൻ ഇത്തരം സംഭവം ഇന്ത്യൻ എയർപോർട്ടുകളിൽ കണ്ടിട്ടുണ്ട്). എന്നാൽ അമേരിക്കയിലെ ഒരു എയർപോർട്ടിലും എത്ര പ്രശസ്തരായാലും ഒരു സിനിമാതാരത്തെയും (മറ്റു സെലബ്രിറ്റികളെയും) പരിശോധനകൾ ഒഴിവാക്കി കടത്തിവിടില്ല. എന്തിനു സെനറ്റർമാർ പോലും എയർപോർട്ടുകളിൽ പരിശോധനകൾക്കു വിധേയരാവാറുണ്ട്. ഷാരുഖ് ഖാനെ അവർ റാണ്ടം ചെക്കിങ്ങിനു വിധേയനാക്കിയെങ്കിൽ അതിലിത്ര ബഹളമുണ്ടാക്കാനെന്തിരിക്കുന്നു ! (ഡോ. കലാമിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. അതിൽ പ്രോട്ടോക്കോളിന്റെ ലംഘനം പ്രകടമാണ്).

2. ഇത്തരം ചെക്കിങ്ങുകൾ (വിൻസ് പറഞ്ഞതുപോലെ) വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ്. അതു ചെയ്യുന്നതിൽ വിട്ടുവീഴ്ചകളില്ല എന്നതു പറക്കുന്നവരുടെ ആത്മവിശ്വാസത്തെ കുറച്ചൊന്നുമല്ല വളർത്തുന്നതു്.

3. പിന്നെ ഇസ്ലാമൊഫോബിയ വളർന്നു വരുന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണവുമുണ്ട്‌.

(കോട്ടയത്ത് ഞങ്ങളുടെ വീടിനടുത്തു നാടോടികളായ തമിഴ്കൂട്ടങ്ങൾ കുടിൽ കെട്ടി പാർത്തിരുന്നു. പകൽ പിച്ചയെടുപ്പും രാത്രി മോഷണവുമാണ് തൊഴിൽ. വന്നു് വന്നു് നാട്ടിൽ നിന്നും എന്തു കാണാതായാലും അതൊക്കെ തമിഴന്മാരു അടിച്ചുമാറ്റിയതാവും എന്ന ലൈനായി. ഇപ്പോൾ പരിസരത്തു കാണുന്ന തമിഴന്മാരെയൊക്കെ സംശയത്തോടെ വീക്ഷിക്കുന്നതു വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. ആരെ കുറ്റപ്പെടുത്തണം? നാട്ടിൽ വേറെയും കള്ളന്മാരില്ലേ !!!)

കുടിയന്‍ said...

ഗ്രഹനിലയുടെ അഭിപ്രായത്തോട് കുറച്ചൊക്കെ യോചിക്കാം.

ഭൂരിപക്ഷം സ്ഥലത്തും ഭാഗ്യമോ നിര്‍ഭാഗ്യമോ മുസ്ലീം നാമധാരികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കാളിയാവുന്നു. അതുകൊണ്ടാണ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അവരെ മാത്രം കര്‍ശന പരിശോധനയ്ക്ക്‌ വിധേയമാക്കുന്നതും.

ന്യൂനപക്ഷ പീഡനം എന്നൊക്കെ പറയാന്‍ (ഇന്ത്യയല്ലല്ലോ?) പറ്റില്ലല്ലോ? അവര്‍ക്ക് അവരുടെ രാജ്യവും ജനങ്ങളുമാണ് പ്രധാനം. ന്യൂനപക്ഷ വോട്ട് അല്ല.

പിന്നെ നമ്മുടെ മുന്‍ രാഷ്ട്രപതിയെ പരിശോധനയ്ക്ക്‌ വിധേയമാക്കിയത് ചട്ട വിരുദ്ധം തന്നെ. നാം പ്രധിഷേധിക്കുക തന്നെ വേണം. മമ്മൂട്ടിയും കമലഹാസനും മറ്റും രാജ്യത്തിന് വേണ്ടിയല്ല അവരുടെ സ്വകാര്യത്തിന് വേണ്ടിയല്ലേ വിദേശം സന്ദര്‍ശിക്കുന്നത്. അമേരിക്കയുടെ അടുത്തൊന്നും നമ്മുടെ വോട്ട് ബാങ്ക് രാഷ്ട്രീയം നടക്കില്ല.

ആയിരങ്ങളുടെ ജീവന്‍ കവര്‍ന്ന സെപ്റ്റംബര്‍ 2001 അവര്‍ക്ക് മറക്കാനാകുമോ?

ജിപ്പൂസ് said...

@ഗ്രഹനില:
കേവലം ഒരു സെലിബ്രിറ്റിയെ വഴിതടഞ്ഞു എന്നതിലേക്ക് കാര്യങ്ങളെ ചുരുക്കുമ്പോഴാണു സുഹൃത്തെ നാം വഴിതെറ്റുന്നത്.ലോകത്തെ ഒരു പ്രബല മതവിഭാഗത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണേണ്ടവരാണു എന്ന ഒരു ആശയം ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെടുന്നു എന്നുള്ളത്(ഇതിനു വേണ്ടുവോളം ഉദാഹരണം നമ്മുടെ മുമ്പിലുണ്ടായിട്ടും) താങ്കളെപ്പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു.

"ഈ കാക്കാ കൂട്ടത്തിനെ ഒക്കെ പരീശോധിക്കുന്നതു കൊണ്ട് വിമാനത്തിലൊക്കെ കയറാന്‍ ഒരു ധൈര്യം ഒണ്ടു. എപ്പോളാ ഇതിലൊരു കഴുവേറിമോനു വിമാനം പൊട്ടിക്കണം എന്നു തോന്നുക എന്നു പറയാന്‍ ഒക്കുമോ??? "
ഈ കമന്‍റിലൂടെ സുഹൃത്ത് വിന്‍സ് പറഞ്ഞ് വെച്ചതും മറ്റൊന്നല്ല.ഇതിലെ അപകടമൊന്നും ആരും കാണാത്തെതെന്ത് കൊണ്ടാണു ?

ഏത് സമൂഹത്തിലും കാണും കുലംകുത്തികള്‍.അതിനു കാക്കാ കൂട്ടത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കാമോ?ഇത്തിരി വികാരത്തോടെയാണെങ്കിലും മുബാഹ് പറഞ്ഞതില്‍ ചിലത് ചുമ്മാ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല.ക്രിമിനലുകളുടെ ജാതിയും പേരും മാത്രം നോക്കി തുണിഉരിയല്‍ തുടങ്ങിയാല്‍ അമേരിക്കയിലേയും,ഇസ്രായേലിലേയും ഭീകരന്മാര്‍ക്കും ഭാരതത്തിലെ ഹിന്ദുത്വര്‍ക്കും ഫ്ലൈറ്റിലുള്ള യാത്ര എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്നുള്ളതല്ലേ വാസ്തവം.

പ്രമുഖനായ ഷാറൂഖിനു വേണ്ടി എംബസി ഉദ്യോഗസ്ഥരും മറ്റും സമയത്തിനു ഓടിയത്തിയതിനാല്‍ ഒരു റാണ്ടം ചെക്കിങ് കൊണ്ട് അയാള്‍ രക്ഷപ്പെട്ടു.എന്നാല്‍ ഇന്ത്യന്‍ ഡോക്ടര്‍ ഹനീഫിനു ആസ്ത്രേലിയയില്‍ നിന്നും കിട്ടിയത് നാം ഇത്ര പെട്ടെന്ന് മറന്നോ?
വി.ഐ.പി കളല്ലാത്തതിനാല്‍ പുറം ലോകമറിയാതെ ഒതുക്കപ്പെടുന്ന ഹനീഫുമാരുടേയും ഷാറൂഖുമാരുടേയും കഥകള്‍ ഇതിനു പുറമെയാണു.

ഭാരതത്തിന്‍റെ മുന്‍ പ്രസിഡന്‍റ് അബ്ദുല്‍ കലാമിനെപ്പോലുള്ളവരെ അദ്ധേഹത്തിന്‍റെ നാട്ടില്‍ വെച്ച് തടയുക.അതും അദ്ധേഹം ഒരു വി.വി.ഐ.പി ആണെന്നത് കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സുകാരെ മുമ്പെ അറിയിച്ചിട്ടുണ്ടെന്നുള്ളത് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തങ്ങളെന്ത് ചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്ന അഹങ്കാരവും നടേ പറഞ്ഞ രോഗവുമല്ലാതെ മറ്റെന്താണിത്?

മുസ്ലിം പേരുള്ളത് കൊണ്ട്(പേരു മാത്രമാണു കേട്ടോ) ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിക്ക് പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരന്‍റെ പ്രശ്നങ്ങളെക്കുറിച്ച് ഒന്നോര്‍ത്ത് നോക്കിക്കേ.

മറ്റൊന്ന് ഷാറൂഖിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞ ഒരു സംഭവം മാത്രമായിട്ടല്ല ഞാന്‍ ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത് എന്നാണെന്‍റെ വിശ്വാസം.അയാള്‍ ഒരു നിമിത്തമായെന്നു മാത്രം.എന്‍റെ പോസ്റ്റ് ഒരാവര്‍ത്തി കൂടെ വായിച്ചാല്‍ തിരുത്താവുന്നതേ ഉള്ളൂ ഈ ധാരണകള്‍.ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്തുത സമൂഹം നേരിടുന്ന സമാനപ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഞാന്‍ കൊടുത്ത വാര്‍ത്തയെക്കുറിച്ച് നിര്‍ഭാഗ്യവശാല്‍ ആരും പ്രതികരിച്ച് കണ്ടില്ല.ഇത് രണ്ടും കൂട്ടി വായിച്ചാല്‍ ഇസ്ലാമോഫോബിയ എന്ന രോഗം തന്നെയാണു ഇതിനെല്ലാം പിന്നില്‍ എന്ന് മനസ്സിലാവും.

ബഷീര്‍ Vallikkunnu said...

ജിപ്പൂസ്, എന്റെ ബ്ലോഗിലിട്ട ലിങ്ക് വഴിയാണ് ഈ പോസ്റ്റ്‌ വായിച്ചത്. സംഗതി കസറി. കൊട് കൈ..

somebody said...

വിന്സിനെ പോലുള്ള ഭൂരിപക്ഷം ചിന്തിക്കുനത് നിര്‍ഭാഗ്യവശാല്‍ ഈ കാക്കാകൂട്ടം ആണ് ലോകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നാണ് . ഇസ്രേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമങ്ങളും , റഷ്യ ചെച്നിയയില്‍ നടത്തുന്ന ആക്രമങ്ങളും ചൈന ടിബറ്റ്‌ അബയാര്തികലോടും നടത്തുന്ന ആക്രമം അമേരിക്ക ഇറാഖ്‌/അഫ്ഗാനിസ്ഥാന്‍ /വാസീരിസ്ടന്‍ എന്നീ രാജ്യങ്ങളിലും നടത്തുന്ന അക്രമങ്ങളും നമുക്ക് കണ്ടില്ലെന്നു നടിക്കാം , അമേരിക്ക ഇസ്രാലിനു നല്‍കുന്ന പിന്തുണയും ഒരളവു വരെ ഭൂരിപക്ഷം വരുന്ന മുസ്ലിമ്ങളെയും അമേരികായോടു വിദ്യേഷം വളര്‍ത്താന്‍ കാരണം ആയി എന്നതാണ് വാസ്തവം , പക്ഷെ ഒരു വശത്ത്‌ പാക്കിസ്ഥാന്‍ പോലുള്ള ഇസ്ലാമിക രാജ്യം കാശ്മീരിലും India യിലും നടത്തുന്ന വികടനവാതവും മറ്റുള്ളവര്‍ക്ക് മുസ്ലിമ്ങളെ സംശയിക്കാന്‍ അവസരം നല്‍കുന്നു എന്നതും ഒരു സത്യം ആണ് , എന്നാല്‍ വിന്‍സ് അഭിപ്രായപെട്ടത് പോലെ എല്ലാ കക്കന്മാരും തീവ്ര ചിന്താഗതികാരാനെകില്‍ ഈ ലോകം എവിടെ ചെന്ന് അവസാനിക്കും ? കഷ്മീരിലുള്ള ഭൂരിപക്ഷം വരുന്ന മുസ്ലിമ്ങളും തീവ്രവാതത്തിനു എതിരാണ് അല്ലെങ്ങില്‍ വര്ഷങ്ങള്‍ മുന്‍പേ അത് പാകിസ്ഥാന്റെ കയ്യില്‍ എത്തിയേനെ .. അത് പോലെ തന്നെ.. ഇന്ത്യലുള്ള ഭൂരിപക്ഷം ഹിന്ദുക്കളും വിന്സിനെ പോലെ ചിന്തിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത ..അല്ലെങ്ങില്‍ ഇതിനു മുന്‍പേ BJP RSS Sangpariwar അവരുടെ അജണ്ട നടപ്പക്കിയേനെ ! ഒര്രീസ്സ/ഗുജരാത്ത്‌ മോഡല്‍ വംശീയ അക്രമണം ഇന്ത്യ മുഴുവന്‍ അവര്‍ നടപ്പകിയേനെ മൊത്തം ഹിന്ദുക്കളുടെ പകുതി പോലും അവരെ പിന്തങ്ങുനില്ല..അവരിലും മോഡിയും താകരെയും മുതലിക്കും ഉണ്ട് എന്ന് കരുതി എല്ലാവരും മോടികളല്ല എന്ന് മനസിലാക്കാനുള്ള സന്മനസ് മുസ്ലിംങല്കും ക്രിസ്തിയാനികല്കും ഉണ്ട് എന്നാണ് എന്റെ വിശ്വാസം , വിന്സിനെ ഭാഷ കുറച്ചു കൂടി മന്യമാക്കെണ്ടിയിരുന്നു എന്ന് എന്നിക്ക് തോന്നുന്നു ..

☮ Kaippally കൈപ്പള്ളി ☢ said...

എന്റെ പേലും ഒരു ഇസ്ലാമിന്റെ മണം ഉണ്ടു്. അതു് കാരണം 9/11നു ശേഷം എല്ലാ international airportലും എന്നെ ചൊദ്യം ചെയ്തീട്ടുണ്ടു്. കഴിഞ്ഞ രണ്ടു വർഷമായി ഈ കുഴപ്പമില്ല.

വികടശിരോമണി said...

കലക്കി,ജിപ്പൂസ്.

ജിപ്പൂസ് said...

@ somebody
താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിച്ച് കൊണ്ട് തന്നെ പറയട്ടെ,പാകിസ്ഥാന്‍ എന്ന മുസ്ലിം ഭൂരിപക്ഷരാജ്യം ഇന്ത്യയില്‍ നടത്തുന്ന വിഘടനവാദം മറ്റുള്ളവര്‍ക്ക് മുസ്ലിംകളെ സംശയിക്കാന്‍ അവസരം നല്‍കുന്നു എന്ന് താങ്കള്‍ പറയുന്നു.

എന്നാല്‍ അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന സഖ്യകക്ഷികള്‍ ലോകത്ത്(മുസ്ലിം രാജ്യങ്ങളില്‍ മാത്രമല്ല) ചെയ്ത് കൂട്ടുന്ന വിഘടനവാദത്തിന്‍റേയും ഭീകരതയുടേയും പേരില്‍ അവിടുത്തെ ഭൂരിപക്ഷസമുദായമായ കൃസ്ത്യാനികളെ ഒന്നടങ്കം സംശയിക്കാമോ ?

ഇന്ത്യയില്‍ ഹിന്ദുത്വര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യകള്‍ക്കും വിഘടനവാദങ്ങള്‍ക്കും(അക്കമിട്ട് നിരത്താന്‍ സമയക്കുറവുണ്ട്) ഇവിടെയുള്ള ഹിന്ദുസമൂഹത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്താമോ ?

ഇല്ല എന്നാണു താങ്കളുടെ ഉത്തരമെങ്കില്‍ ചില മുസ്ലിം നാമധാരികള്‍ ചെയ്ത് കൂട്ടുന്ന വിഘടനവാദങ്ങള്‍ക്ക് പിറകില്‍ (പിറന്ന നാടിനും,അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരം ഭീകരതയാണോ എന്നത് വേറെ വിഷയം) ലോകത്തിലെ ഒരു പ്രബല സമുദായത്തെ കൂട്ടിക്കെട്ടുന്നതിലെ, അവരെ ഒന്നടങ്കം സംശയിക്കുന്നതിലെ യുക്തിയെന്താണു?

ജിപ്പൂസ് said...

പാകിസ്ഥാന്‍ പോലുള്ള ഒരു രാഷ്ട്രം നടത്തുന്ന വിഘടനവാദങ്ങള്‍ക്ക് മതമുണ്ടോ പ്രിയ സുഹൃത്തേ?ബോംബെ ആക്രമണം നമ്മള്‍ കണ്ടു.അക്രമികളില്‍ പലരുടേയും കാലുകള്‍ നിലത്ത് ഉറച്ചിരുന്നില്ല എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആക്രമണ സമയത്ത് തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പിടികൂടിയ കസബ് എന്ന കൊടും ഭീകരവാദി തന്നെ വെളിപ്പെടുത്തുന്നു.

ജിഹാദിന്‍റെ വീര്യം കൂട്ടാന്‍ മയക്കുമരുന്ന്.തന്നെ തന്നെ ഇവന്‍ ഇസ്ലാമിക പോരാളി തന്നെ.വീര്യം കൂട്ടാന്‍ പട്ടയടിച്ച് വന്ന് ഇവന്‍റെ കൂടെ പോരാടി 'വീരരക്തസാക്ഷികളായവരും' സ്വര്‍ഗ്ഗത്തില്‍ തന്നെ.ആരെയാണു സുഹൃത്തേ നാം വിഡ്ഢികളാക്കുന്നത്.രണ്ട് കുപ്പിക്ക് വേണ്ടി എന്തും ചെയ്യുന്ന കസബിനെപ്പോലെയുള്ള കൂലിത്തല്ലുകാരെ കാണിച്ച് 'അവനും കാക്ക.ഇജ്ജും കാക്ക'.അത് കൊണ്ട് ഏത് കലാമായാലും,മമ്മദ് കുട്ടി ആയാലും ഇനി ഇവന്മാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആണെങ്കില്‍ പോലും അണ്ടര്‍ വെയര്‍ വരെ ഊരി വെപ്പിക്കണം.ബാക്കിയുള്ളോര്‍ക്ക് സ്വൈര്യമായി യാത്ര ചെയ്യാലോ എന്നൊക്കെ പറയുന്നവരുടെ ഭാഷയല്ല മനസ്സാണു മാന്യമാവേണ്ടതും മാറേണ്ടതും.

ജിപ്പൂസ് said...

മുക്കുവന്‍,
റസ്സല്‍ ക്രോവിനെ അറസ്റ്റ് ചെയ്തത് പോലെയാണോ ഈ സംഭവങ്ങള്‍.ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ഇത്തരം പീഢനങ്ങളെ ഈ രീതിയില്‍ തുലനം ചെയ്യാമോ?റസ്സലിന്‍റെ കേസ് ഒരു എക്സംപ്ഷന്‍ മാത്രമല്ലേ?

ഷാറൂഖിനേയും മമ്മൂട്ടിയേയും അമേരിക്കക്കാര്‍ക്ക് അറിയില്ല എന്ന് തന്നെ ഇരിക്കട്ടെ.അബ്ദുള്‍ കലാമിന്‍റേത് ഏതായാലും അങ്ങനെ അല്ലല്ലോ.അദ്ധേഹത്തെക്കുറിച്ച് കോണ്ടിനെന്‍റല്‍ എയര്‍‌വെയ്സ് അധികൃതര്‍ക്ക് ആദ്യമേ വിവരം കൊടുത്തിരുന്നു എന്നത് ഇതോട് കൂട്ടി വായിക്കുക.

മറ്റൊന്ന് സെക്യൂരിറ്റി ചെക്കിങിനു ആരും എതിരല്ല.അത് തന്നെ എത്ര സമയമെടുക്കുമെന്ന് സ്ഥിരമായി യാത്ര ചെയ്യാറുള്ള താങ്കള്‍ക്ക് അറിയാമല്ലോ.രണ്ട് മണിക്കൂര്‍ വേണോ സുഹൃത്തേ..!ഇനിയും വിശദീകരിച്ചാല്‍ ഞാന്‍ മുകളില്‍ പറഞ്ഞ കമന്‍റുകളിലേക്ക് തന്നെ എത്തും.അത് ആവര്‍ത്തന വിരസതയാകുമെന്നത് കൊണ്ട് നിര്‍ത്തട്ടെ.

ജിപ്പൂസ് said...

"how the beautiful Muslim country behave to other religious people in middle east? all are treated like equal?"
ഇംഗ്ലീസ് മനസ്സിലായി കോയാ.അത് ന്‍റെ വിഷയവുമായി ബന്ധമില്ലാത്തത് കൊണ്ട് ഇജ്ജ് വിട്ട് പിടി കുടിയാ.പിന്നെ ഒരിക്കല്‍ ചര്‍ച്ചിക്കാം.

ജിപ്പൂസ് said...

മറ്റു കമന്‍റിയവര്‍ക്കെല്ലാം നന്ദ്രി.
റമളാന്‍ തുടങ്ങിയില്ലേ സുഹൃത്തുക്കളേ.തിരക്കായിപ്പോയി.വൈകിയതിനു ഷമി.

rafeeque said...

hai jippu oru vivaramillallo? blog nannaayittundu....ur language also very nice......keep do posting......

Jenshia said...

"അടിമത്തത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിത്തകരുന്ന ഒരു നല്ല നാളെ പുലരുമെന്ന ശുഭപ്രതീക്ഷയോടെ........"

എന്നെങ്കിലും ഈ ചങ്ങലകള്‍ തകരുമെന്ന് പ്രതീക്ഷിക്കാം......

Akbar said...

വള്ളിക്കുന്നിന്റെ ബ്ലോഗില്‍ കണ്ട ലിങ്ക് വഴിയാണ് ഇവിടെ എത്തിയത് . വളരെ പഴയ പോസ്റ്റാണെങ്കിലും വിഷയം ഇപ്പോഴും പ്രസക്തം. നല്ല ലേഖനം. നനായി പറഞ്ഞു. ജിപ്പൂസ് ആശംസകള്‍

ജിപ്പൂസ് said...

ഞമ്മടെ പേര് ഖാന്‍.പടച്ചോനാണേ ഞമ്മളു പീകരനല്ല

ചുമ്മാ ഒന്ന് മലബാറീകരിച്ചതാ കൂട്ടരേ.കേട്ടറിവ് വെച്ച് കാണേണ്ട പടം തന്നെയാണെന്ന് തോന്നുന്നു.ഒടുക്കത്തില്‍ ചോക്കലേറ്റ് പ്രണയകഥകളുടെ നിലവാരത്തിലേക്ക് മൈ നെയിം ഈസ് ഖാന്‍ താഴുന്നുവെന്നും പുറത്ത് സംസാരമുണ്ട്.ഏതായാലും ഇങ്ങനൊരു 'സാഹസത്തിന്' മുതിര്‍ന്ന ഖാന്‍ കുട്ടിക്കും കരണ്‍ ജോഹറിനും അഭിനന്ദനംസ്...

ആര്‍ബി said...

jippposeeee jj paranhathu kalakki


"how the beautiful Muslim country behave to other religious people in middle east? all are treated like equal?"dear mukkuvan...
thaankal gulfil vannittundaavilla

ivide oruthanum raamanum, kunjanumaayathinte p[eril ithra valiya " SECURITY CHECKING" nerittathaayi ente pravaasathilo alaathappozho kettittilla...inim paranhaa kure parayaanundaavum...
jipppppppppos thanne ellaam paranhallo

appo jippose..... kodu kai,,,
ijj kakaamaarude muthaanedaa,,,

LOve jihad zindaabaad....!!

Mujeeb Rahman പാറോപ്പടി said...
This comment has been removed by the author.
Mujeeb Rahman പാറോപ്പടി said...

.....മുസ്ലീം വസ്ത്രധാരണത്തോടുകൂടിയ യാത്രക്കര്‍ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും സംശയിക്കപ്പെട്ടു. ഹാസന്‍ എന്ന പേരിലുള്ള അറബ്‌ ചായ്‌വിനാല്‍ ലോകോത്തര കലാകാരനായ കമലഹാസന്‍ പോലും അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ അപമാനിക്കപ്പെട്ടു.....
കെ പി രാമനുണ്ണിയുടെ മുസ്ലീം അനുഭവങ്ങളില്‍ നിന്ന്‌ (പച്ചക്കുതിര/ഫെബ്രുവരി/2010)
ലേഖനം മുഴുവനും വായിക്കുവാന്‍ ഇവിടെ
ക്‌ളിക്കുക

തെച്ചിക്കോടന്‍ said...

എത്താന്‍ വൈകിയെങ്കിലും, ഇന്നും പ്രസക്തമായ പോസ്റ്റ്‌.
ആശംസകള്‍

ജിപ്പൂസ് said...

നന്ദി അക്ബര്‍ക്കാ സന്ദര്‍ശനത്തിനും കമന്‍റിനും.

മാനേ ആര്‍ബ്യേ ന്താ പറ്റ്യേ കുട്യേ അനക്ക് :)

നന്ദ്രി ട്ടാ.. ലവ് ജിഹാദ് ശിന്ദാബോ

മുജീബ് ഭായ്, വായിച്ചിരുന്നു കെ.പി രാമനുണ്ണിയുടെ കിടിലന്‍ ലേഖനം.സന്ദര്‍ശനത്തിന് നന്ദി.

ഇത്തിരി വൈക്യേങ്കിലും ഇങ്ങളെത്ത്യേലോ തെച്ചിക്കോടന്‍‌ക്കാ...പെരുത്ത് നന്ദി.

anas.av said...

http://anas2721.blogspot.com/2010/02/blog-post.html

പഥികന്‍ said...

കാണാനിത്തിരി വൈകി. നല്ല ലേഖനം.

LinkWithin

Related Posts with Thumbnails