Wednesday, September 9, 2009

അവരുടെ മനോവീര്യം തകര്‍ക്കരുത്"ശ്ശ്....മിണ്ടരുത്.ശബ്ദിക്കരുത്.
അന്വേഷണമോ...എന്തന്ന്വേഷണം ?
നിങ്ങള്‍ പോലീസുകാരുടെ മനോവീര്യം തകര്‍ക്കരുത്."

അവര്‍ ആര്‍മാദിക്കട്ടെ.ഇശ്റത്ത്മാരുടേയും സൊഹ്റാബുദ്ധീന്മാരുടേയും ജീവിതം തകര്‍ന്നടിയട്ടെ.തെളിവ് നശിപ്പിക്കാന്‍ സൊഹ്റാബുദ്ധീന്‍റെ കെട്ട്യോളെ ഒരു പിടി ചാരമാക്കിയും,പ്രാണേഷ് കുമാറിന്‍റെ തലയോട്ടി പിളര്‍ത്തുന്ന വെടിയുണ്ടകള്‍ പായിച്ചും പോലീസിന്‍റെ മനോവീര്യം അങ്ങു കുത്തനെ ഉയരട്ടെ.

ഇശ്റത്ത് ജഹാന്‍ മുംബൈയിലെ ഖല്‍സാ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണെന്നും നാലു പേരടങ്ങുന്ന കുടുംബത്തിന്‍റെ പശിയടക്കാന്‍, സഹോദരങ്ങളുടെ പഠന ചെലവ് വഹിക്കാന്‍ കോളേജ് സമയം കഴിഞ്ഞ് ട്യൂഷനെടുത്തിരുന്ന അല്ലറ ചില്ലറ ജോലികളിലൊക്കെ ഏര്‍പ്പെട്ടിരുന്ന ഒരു സാധു പെണ്‍കുട്ടിയാണെന്നും മറ്റും അഹമ്മദാബാദ് മെട്രൊ പോളിറ്റന്‍ ജഡ്ജ് എസ്.പി തമാങ്ങിനെപ്പോലുള്ള ആരോ അടക്കം പറയുന്നുണ്ട്.ചുരുക്കത്തില്‍ ലവള്‍ നിരപരാധിയാണത്രെ...

ഇനീപ്പോ നിരപരാധിയാണെങ്കില്‍ കൂടി നമുക്ക് നമ്മുടെ പോലീസിന്‍റെ മനോവീര്യമല്ലേ വലുത്.പ്ലീസ് ദയവ് ചെയ്ത് ശല്യപ്പെടുത്തരുത്.അവര്‍ വെടി വെച്ച്പഠിക്കട്ടെ.

ഇനിയുമെത്ര സമീര്‍മാര്‍ പിടഞ്ഞ് മരിക്കണം നമ്മുടെ കണ്ണൊന്ന് തുറക്കാന്‍ ?

ഇനിയുമെത്ര കൗസര്‍ബിമാരുടെ മാനം ചവിട്ടിയരക്കപ്പെടണം ??

14 comments:

ജിപ്പൂസ് said...

"ഇശ്റത്ത് ജഹാന്‍ നിരപരാധിയായിരുന്നു.അവള്‍ ഒരു മുസ്ലിമായത് കൊണ്ടും ഗുജറാത്ത് പോലീസിനു ഭീകരവാദിയാക്കാന്‍ അനുയോജ്യമായത് കൊണ്ടും മാത്രമാണു വധിക്കപ്പെട്ടത്."

വ്യാജ ഏറ്റുമുട്ടലിലാണു 2004-ല്‍ ഇശ്റത്ത് ജഹാന്‍,മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവീദ് ഉള്‍പ്പെടെ മൂന്ന് സുഹൃത്തുക്കളെ ഗുജറാത്ത് പോലീസ് വധിച്ചതെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് എസ്.പി തവാംഗിന്‍റെ റിപ്പോര്‍ട്ടിലെ വാക്കുകളാണിവ.ഇത് കൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങ്‌വെട്ടം.

പ്രിയപ്പെട്ടവരേ ഇതൊരിക്കലും ഒരു പ്രത്യേക വിഭാഗത്തിന്‍റെ ഇഷ്യൂ ആയിക്കൂടാ.മനുഷ്യത്വം മരിക്കാത്തര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ശ്രീ said...

സത്യം എന്താണെന്ന് ആര്‍ക്കറിയാം ?

bhoolokajalakam said...

kollaaam

ജിപ്പൂസ് said...

സത്യം എല്ലാവര്‍ക്കും അറിയാം പ്രിയപ്പെട്ട ശ്രീ...

ഇത്രയൊക്കെ ആയിട്ടും ഈ കാട്ടാളത്തത്തിനെതിരെ പ്രതികരണത്തിന്‍റെ ഒരു ചെറുവിരലെങ്കിലും അനക്കാതിരിക്കാന്‍ മാത്രം ഷണ്ഡീകരിക്കപ്പെട്ട് പോയോ നമ്മുടെ മനസ്സാക്ഷി എന്നാണു താങ്കള്‍ ചോദിക്കേണ്ടിയിരുന്നത്.

സ്വതന്ത്രൻ said...

ഇതുകൂടി

jamal said...

സത്യം പുറത്ത്‌ വരട്ടെ എന്ന് പ്രർഥിക്കാം

പണ്യന്‍കുയ്യി said...

വരും സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും

ലതി said...

സത്യം പുറത്തു വരട്ടെ.

വേദ വ്യാസന്‍ said...

സത്യം പുറത്ത് വരണം ...

കുഞ്ഞായി said...

സത്യം പുറത്ത് കൊണ്ട് വരാനും അതുപോലെതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കാം

ശാന്തകാവുമ്പായി said...

മാ നിഷാദ

ജിപ്പൂസ് said...

സാക്ഷാല്‍ നരേന്ദ്രമോഡി തന്നെ കുമ്പസാരം നടത്തിയിട്ടും നമുക്കിനിയും എന്ത് സത്യമാണാവോ പുറത്ത് വരേണ്ടത്?

നമ്മുടെ 'I.A.S' കാരന്‍ സിയാബാണു ഭൂമിയുടെ ശരിയായ രീതിയിലുള്ള കറക്കത്തെ തടഞ്ഞ് നിര്‍ത്തുന്നത് എന്ന രീതിയിലുള്ള കോലാഹലങ്ങള്‍ക്കിടയില്‍ (ഇത് വായിച്ച് സിയാബിന്‍റെ കയ്യീന്ന് കായി വാങ്ങീന്നൊന്നും വ്യാഖ്യാനിച്ച് കളഞ്ഞേക്കല്ലേ) എന്തേ നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നു ഇത്തരം വാര്‍ത്തകള്‍?

ഇന്ത്യയിലെ ഒരു പ്രബല ജനവിഭാഗത്തിനു നേരെയുള്ള ഇത്തരം ഭീകരമായ ഭരണകൂട ഭീകരതകളെ നാം അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നില്ലേ പ്രിയരേ?

'സത്യം പുറത്ത് വരണം,വരട്ടെ' എന്നൊക്കെ അഭിപ്രായപ്പെട്ട എന്‍റെ പ്രിയപ്പെട്ടവര്‍ പ്ലീസ് എനിക്ക് വേണ്ടിയെങ്കിലും ഇതൊന്ന് പോയി നോക്കണമെന്ന് താത്പര്യപ്പെടുന്നു.

വമ്പിച്ച ഈ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒറ്റയാനായി ചിന്നം വിളിച്ചത് കൊണ്ട് ബൂലോകമൊന്നാകെ ഇളകി മറിയുമെന്നും മതേതരന്മാരെല്ലാം ഇതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ പോസ്റ്റിടുമെന്നുമുള്ള അതിമോഹമൊന്നും ഏതായാലും എനിക്കില്ലായിരുന്നു.പിന്നെ ചുമ്മാ ഒരു ആത്മസം‌പ്തൃപ്തി.അത്രേ ഒള്ളൂ.ബൂലോകത്ത് ഈ എലിജന്മം കൊണ്ട് ഇത്രയെങ്കിലും ആയല്ലോ.

OpenThoughts said...

ഗുജറാത്തിലെ ഒരു കിണറില്‍ മുസ്ല്ലിങ്ങളുടെ ശവശരീരങ്ങള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കരിച്ചു കളഞ്ഞത്‌ നാം വായിച്ചല്ലോ...നിഷ്പക്ഷരായ പത്രപ്രവര്‍ത്തകര്‍ ഈ വാര്‍ത്തകള്‍ ഒരിക്കല്‍ ഗുജറാത്തിലെ വര്‍ഗീയ ഭൂമിയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്തു ...അതില്‍ ഭരണാധികാരികളുടെ പങ്കും അവര്‍ പുറത്തു കൊണ്ട് വന്നു ...
എന്നിട്ടും പുലരാനുള്ള ഏതു സത്യത്തെയാണ്‌ നാം പ്രതീക്ഷിച്ചിരിക്കുന്നത്..!!

കുരുത്തം കെട്ടവന്‍ said...

ഇതു ശ്റദ്ദയില്‍ പെടാന്‍ കുറചു താമസിചു. എന്നാലും പറയുകയാനു. ഇസ്ളാം മുസ്ളിം എന്നൊക്കെ കേട്ടാല്‍ മതി ഉടനെ വരും തീവ്രവാദി അതാ ഭീകരന്‍ എന്നൊക്കെ. പലപ്പൊഴും ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളാണു ബൊംബ്‌ സ്ഫൊടനങ്ങള്‍ മറ്റു കലാപങ്ങല്‍ എന്നിവ ഉണ്ടാകുന്നതു. ഇത്തരം സന്ദര്‍ഭങ്ങലില്‍ പ്രതി സ്താനത്‌ ഒരു മുസ്ളിം നാമ ധാരിയായാല്‍ മതി. ഉദനെ ഇസ്ളാമിനെതിരില്‍ ശകാരം തുടങ്ങുകയായി. നമ്മുടെ ജബ്ബാര്‍ മാഷെ പോലെ പേരില്‍ മാത്രമായിരിക്കും മുസ്ളിം പ്രവര്‍തിയില്‍ മന്‍ട്ടെന്തെങ്കിലുമൊക്കെയായിരിക്കും. നമ്മുദെ ബ്ളൊഗര്‍മാര്‍ ആരെങ്കിലും ഗൊവ സ്ഫൊദനത്തെ കുരിചു വല്ലതും പൊസ്റ്റിയൊ. പൊട്ടെ ആസാമിലെ സ്ഫൊദനം? ശിവസെനക്കാരുടെ ദെശീയ ഭാഷയൊടുള്ള വിരൊധം? മാലഗൊവ്‌ സ്ഫൊദനം എന്തായി? ബബരി മസ്ജിദ്‌ ഒരു കൂട്ടം ഹിന്ദു ഭീകരര്‍ തകര്‍ത്തതു എല്ലാവരും മറന്നു. എന്നിട്ടും ഇവരെ നാം ഭീകരര്‍ എന്നു വിളിക്കാറീല്ല. ഇവരെ ഒരു പൊലീസും മുഖം മൂടി അണിയിച്‌ പ്രദര്‍ശിപ്പിക്കാരില്ല. ന്യുസ്‌ ഹവറുകളില്‍ ചര്‍ച ചെയ്യാന്‍ ആളെ കിട്ടാരില്ല. ബ്ളൊഗുകളില്‍ ചര്‍ച നടക്കാറില്ല. അതെ സമയം പ്രേമത്തില്‍ ഇല്ലാത്ത ജിഹാദ്‌ കാണാനും ഗ്ഘൊര ഗ്ഘൊരം ചര്‍ച ചെയ്യാനും പൊസ്റ്റുകള്‍ ലെഖനങ്ങല്‍. ഇപ്പൊഴും ഇല്ലാത്ത കാര്യതിനു സത്യവും തെളിവും അന്വ്ഷികുന്നവരുണ്ഡൂ. കേരളതിലെ ഹിന്ദുക്കളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ സങ്ക്‌ പരിവാരം കുരേ കാലമായി ശ്റമികുന്നു. അതില്‍ അവര്‍ വിജയികുന്നതായിട്ടാണൂ അവസാനം കേരളതില്‍ നടന്ന സംഭവ വികാസങ്ങല്‍ വിരല്‍ ചൂണ്ടുന്നതു.

LinkWithin

Related Posts with Thumbnails