മാനവരാശിക്ക് 'ഭീഷണി ഉയര്‍ത്തി' ഇറാഖിന്റെ കൈവശമുണ്ടായിരുന്ന ജൈവരാസായുധ ശേഖരങ്ങളാണ് ഈ സമയം ഓര്‍മ്മ വരുന്നത്.ഇറാഖ് കിളച്ച് മറിച്ചതിന് ശേഷം വന്ന 'സദ്ദാമിന്റെ പക്കല്‍ രാസായുധങ്ങളുണ്ടെന്ന റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന' അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കുമ്പസാരവും ഓര്‍ക്കുക. സിറിയ കത്തി ചാമ്പലായതിനും അവിടുത്തെ വിഭവങ്ങള്‍ ഊറ്റിയെടുത്തതിനും ശേഷം നിഷേധിക്കാന്‍ പോകുന്ന ടോയ്ലറ്റ് പേപ്പറിന്റെ പോലും വിലയില്ലാത്ത ഇത്തരമൊരു ഇന്റലിജന്‍സ് റിപ്പോര്ട്ടായിരിക്യാം 'പുറത്ത് വിടുമെന്ന്' അമേരിക്ക വീമ്പിളക്കുന്നതെന്ന് സംശയിക്കുന്നതില്‍ ന്യായമുണ്ട്.അധിനിവേശത്തിന് പച്ചപ്പരവതാനി വിരിക്കാന്‍ സിറിയന്‍ പ്രതിപക്ഷമാണ് രാസായുധപ്രയോഗം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും കൂട്ടി വായിക്കുക.
നരമേധത്തിന് പ്രസിഡന്റ് ഒബാമയുടെ അനുമതിക്ക് കാത്തു നില്ക്കുകയാണത്രെ അമേരിക്കന്‍ സൈന്യം. ഒരു സ്വതന്ത്ര്യരാഷ്ട്രത്തിനു മേല്‍ കടന്നു കയറാന്‍ ഒബാമയുടെ 'അനുമതി' മാത്രം മതിയോ ലോക പോലീസേ? സ്വന്തം താത്പര്യത്തിനനുസരിച്ച് ചുട്ടെടുക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന വാറോലയുടെ പിന്തുണ മാത്രം മതിയാവുമോ? സിറിയയുടെ രാസായുധപ്രയോഗത്തിന് തെളിവുണ്ടെങ്കില്‍ തന്നെ അവരെ ശിക്ഷിക്കാന്‍ മാത്രം ധാര്‍മ്മികമായ എന്ത് യോഗ്യതയാണു ഈ ദുനിയാവിലെ ഏറ്റവും വലിയ തെമ്മാടികളായ നിങ്ങള്‍ക്കുള്ളത്?
സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിച്ച്, ജനങ്ങളെ കൂട്ടക്കൊല ചെയ്ത്, അന്താരാഷ്ട്ര മര്യാദകളെല്ലാം കാറ്റില്‍ പറത്തി ഒരു ഭരണാധികാരിയെ കൊലപ്പെടുത്തി, ഇനിയൊരു തിരിച്ചു വരവിന് ശേഷിയില്ലാത്ത വിധം അഫ്ഘാനടക്കമുള്ള സ്വതന്ത്രരാഷ്ട്രങ്ങളെ ആഭ്യന്തരകലാപത്തിലേക്കും അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിട്ട്, അവരുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ജീവിക്കുന്ന പരാന്ന ജീവികള്‍.,. ഹിരോഷിമയും നാഗസാക്കിയും വിയറ്റ്നാമും അവിടങ്ങളില്‍ വെന്തു ചത്ത മനുഷ്യമക്കളേയും അംഗവൈകല്യങ്ങളോടെ ഇന്നും പിറന്ന് കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളേയും മനുഷ്യകുലം പെട്ടെന്നങ്ങ് മറന്നു കളയുമെന്നാണോ ഈ മൂഢന്മാര് കരുതുന്നത്!
ഇറാഖില്‍ ജനാധിപത്യ,മനുഷ്യാവകാശ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അങ്കിള്‍ സാമിന്റെ നാട്ടിലെ ചേച്ചി.. |
1 comment:
ദുരവസ്ഥ: സ്വന്തം ഭരണാധികാരിയുടെ വെടിയേറ്റ് ചാവണോ, അമേരിക്കയുടെ ക്ലസ്റ്റര്‍ / ക്രൂയില്‍ മിസൈലില്‍ പൊട്ടിച്ചിതറണോ! 'കണ്ഫ്യൂഷനിലാണത്രെ' സിറിയന്‍ ജനത.
എത്ര ശരിയായി പറഞ്ഞു
എന്തൊരു ദുരവസ്ഥ.
Post a Comment