Monday, July 5, 2010

ആരാണ് നഞ്ച് കലക്കുന്നത്?

പ്രവാചകനെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിച്ച കേസിലെ പ്രതിയും അദ്ധ്യാപകനും കൂടിയായ ശ്രീ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയെടുത്ത കേസിനെച്ചൊല്ലി കേരളം ഇന്ന് വരെ കാണാത്ത തരത്തില്‍ കലങ്ങിമറിയുകയാണ്.ജോസഫിനെതിരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമാണ്.നാട്ടിലെ നിയമവാഴ്ചയെ തകര്‍ക്കുമെന്നതിനാല്‍ എല്ലാ തരത്തിലുള്ള ആക്രമണങ്ങളും ഏത് ഭാഗത്ത് നിന്നായാലും അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതും തന്നെയെന്നതില്‍ സംശയമില്ല.

പ്രതിഷേധ കോലാഹലങ്ങളില്‍ മുങ്ങി അക്രമത്തിന് നിദാനമായ അക്രമം പോലെത്തന്നെ അപലപിക്കപ്പെടേണ്ട ചില കാര്യങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നുവോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.

സംഭവം നടക്കുന്നതിന് മുമ്പ് ഹരിതപതാകയുമേന്തി കുതിരപ്പുറത്തേറി പറപറക്കുകയായിരുന്ന മുസ്ലിം സമുദായമിപ്പോള്‍ പ്രതിരോധത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു.ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണ് എന്നെല്ലാം വമ്പിച്ച ഒച്ചയില്‍ വിളിച്ച് പറയുന്നു ചിലര്‍.ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും നെന്‍റെയൊന്നും ഔദാര്യം വേണ്ട.സമുദായ സം‌രക്ഷണത്തിന് ഇവിടെ ഞങ്ങളൊക്കെയുണ്ടെന്ന് വേറെ ചിലര്‍.

പ്രതിഷേധങ്ങളെല്ലാം ഭംഗിയായി നടക്കട്ടെ.ലോകത്തെ ഒരു പ്രബല ജനവിഭാഗത്തിന്‍റെ കണ്ണിലുണ്ണിയായ പ്രവാചകനെ തെറിവിളിച്ചാക്ഷേപിച്ച ടി.ജെ ജോസഫിന്‍റെ സമുദായത്തില്‍ നിന്നും ഈ കുറിപ്പെഴുതുന്നത് വരെക്കും കാണാത്ത ഒന്നാണിത്(ഒറ്റപ്പെട്ട ചില പ്രതികരണങ്ങളെ വിസ്മരിക്കുന്നില്ല).'രാജാവിനേക്കാള്‍ വലിയ രാജഭക്തി' എന്നൊക്കെ തോന്നിപ്പോകാവുന്ന കോലത്തിലാണെങ്കില്‍ കൂടി രാജ്യത്ത് സമാധാനവും സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്തവും നിലനില്‍ക്കാനായി യഞ്ജിക്കുന്നവരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മുസ്ലിം സമുദായം തന്നെയാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

തീവ്രവാദ ക്ലബ്ബിലേക്ക് പുതുതായി അംഗത്വം കിട്ടിയ ചിലര്‍ അപേക്ഷ കൂടാതെ വീട്ടിലേക്കെത്തിയ തങ്ങളുടെ അംഗത്വം റദ്ദ് ചെയ്ത് കിട്ടുന്നതിനായി അഹോരാത്രം പണിയെടുക്കുന്ന കാഴ്ചയും കാണാം ഇതിനിടക്ക്.കഥാന്ത്യം 'ഇനിയെത്ര കുപ്പി ചോര കൂടി കൊടുക്കണം ഈ ഹലാഖിലെ ബാധയൊന്നൊഴിയാന്‍' എന്ന് വിലപിക്കേണ്ടുന്ന അവസ്ഥയില്‍ തന്നെയായിരിക്കും കാര്യങ്ങളെന്ന് വന്ന് കൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ അടിവരയിടുന്നു.എല്ലാ ബാധകളും വിട്ടൊഴിയുമെന്ന് പ്രത്യാശിക്കാം.

സ്വന്തം വീട്ടുകുളത്തില്‍ ചാകര കിട്ടിയ മുക്കുവനെപ്പോലെ ആഹ്ലാദത്തിന്‍റെ പരമകോടിയില്‍ മതിമറന്നാഘോഷിക്കുന്നുണ്ട് ചില നികൃഷ്ട ജീവികള്‍.താലിബാന്‍റെ ഹദ്ദടിയുടെ ശബ്ദം മുഴങ്ങുന്നത് കേള്‍ക്കാന്‍ അഫ്ഘാനിലേക്ക് കണ്ണും കാതും തിരിച്ച് പിടിച്ച് ഇരിക്കുന്ന മതമില്ലാത്ത ചില കുലം കുത്തികളും വര്‍ഗ്ഗീയ ഭ്രാന്ധന്മാരും.ചിലതിന്‍റെ സൃഷ്ടിപ്പ് അങ്ങനെയാണല്ലോ.'പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവാന്‍ പോണില്ല'.

എല്ലാം ഒന്നോടിച്ച് വായിച്ചപ്പോള്‍ എന്തോ എനിക്കൊരു സംശയം.പടച്ചോനേ 'ടി.ജെ ജോസഫ്' എന്ന് കേള്‍ക്കുമ്പോള്‍ റളിയള്ളാഹു അന്‍‌ഹു എന്നാണോ അതോ അലൈഹിസ്സലാം എന്നാണോ ഇനിമുതല്‍ ചൊല്ലേണ്ടത്.അടുത്ത തവണത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ അവാര്‍ഡിന് കൊച്ചുകേരളത്തില്‍ നിന്ന് പരിഗണിക്കാവുന്ന ഒരു മാതൃകാദ്ധ്യാപകനായിരുന്നു ശ്രീ ടി.ജെ ജോസഫ് എന്ന് ബ്ലോഗിലും മറ്റും വന്ന് കൊണ്ടിരിക്കുന്ന ചില ലേഖനങ്ങളും ഗവിതകളും കണ്ടാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടിയാന്‍റെ മഹനീയ സൃഷ്ടി ഞാനൊന്ന് അറ്റാച്ച് ചെയ്യുന്നുണ്ട്.

"പി.എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പി.ടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പില്‍ നിന്നാണ് വിവാദ സംഭാഷണം ഉദ്ധരിച്ചത്.തിരക്കിട്ട് തയ്യാറാക്കിയതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒന്ന് തെരെഞ്ഞെടുക്കുകയായിരുന്നു.അതില്‍ 'മുഹമ്മദ്' എന്ന പേര് നല്‍കുക മത്രമേ താന്‍ ചെയ്തൊള്ളൂ.ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല" എന്ന് ശ്രീ ജോസഫിന്‍റെ പ്രസ്താവന ഈയടുത്ത് വായിച്ചിരുന്നു.ബി.കോം കുട്ടികള്‍ക്ക് പരീക്ഷക്ക് കൊടുത്ത ചോദ്യപേപ്പറില്‍ തികച്ചും 'യാദൃഛികമായി' കടന്ന് കൂടിയതാണത്രെ 'മുഹമ്മദ്' എന്ന് പേര്.

ഹിമാലയന്‍ ഗിരിശൃംഗങ്ങളില്‍ ആരാലും അറിയപ്പെടാതെ താമസിക്കുന്ന ഗുഹാവാസികളായ ചില പുരാതന ഗോത്ര വിഭാഗങ്ങളുടെ പുണ്യപുരുഷനും ദൈവവുമൊക്കെയായ ഈ 'പടച്ചോനെയും മുഹമ്മദിനെയും' ശ്രീ ജോസഫ് എങ്ങനെ അറിയാനാ.നോ ചാന്‍സ്!!

ഒരു സഹജീവി എന്ന നിലയില്‍ താങ്കളുടെ ദുഃഖത്തില്‍ പങ്ക് കൊള്ളുന്നതോടൊപ്പം തന്നെ ചോദിക്കട്ടെ സര്‍,

*തിരക്കിട്ട് തയ്യാറാക്കിയപ്പോള്‍ ഈയൊരു ഉദ്ധരണി തന്നെ താങ്കള്‍ തെരെഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
*തികച്ചും മോശമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് താങ്കള്‍ 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്?
*ഇനി പേര് നല്‍കിയത് തികച്ചും യാദൃഛികമാണെന്ന വാദം അംഗീകരിച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ.സഹപ്രവര്‍ത്തകരില്‍ ചിലരും ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റ് വരെ ചോദ്യപേപ്പറിലെ പ്രസ്തുതഭാഗം തെറ്റിദ്ധാരണക്കിടയാക്കുമെന്നത് ചൂണ്ടിക്കാണിച്ചിട്ടും എന്തേ 'മുഹമ്മദ്' എന്ന പേരെങ്കിലും മാറ്റാനുള്ള സന്മനസ്സ് താങ്കള്‍ കാണിച്ചില്ല?

പോലീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റി ചോദ്യപേപ്പര്‍ തയാറാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ടിനെ ചില പൂലീസുകാര്‍ വളരെ സമര്‍ഥമായി അട്ടിമറിച്ചെന്ന വാര്‍ത്തയും ഇതോട് കൂട്ടി വായിക്കുക.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ താങ്കളുടെ വാക്കുകളെ എങ്ങനെയാണു പൊതുജനം വിശ്വാസത്തിലെടുക്കേണ്ടത്.എന്തൊക്കെയോ ചീഞ്ഞ് നാറുന്നില്ലേ പ്രിയ ജോസഫ് സര്‍?

തിരക്കഥകളുടെ രീതിശാസ്ത്രത്തെയും പി.ടിയേയും മറ്റുപലരും ഉദ്ധരിക്കുന്നതായി കാണാം.പടച്ചോനേയും മുഹമ്മദിനേയും തെറിവിളിക്കാനായി മാത്രം വായ തുറക്കുന്ന ചില മനോരോഗികളാണവരില്‍ ഭൂരിഭാഗവും എന്നതിനാല്‍ തന്നെ അവര്‍ക്ക് എന്‍റെ കയ്യില്‍ ഉത്തരമില്ല.ബിനുലാലിന്‍റേയും പി.ടിയുടേയും പ്രതികരണം മാധ്യമം പത്രത്തിലുണ്ട്.പോയി നോക്കാം.

120 കോടിയിലധികം വരുന്ന ലോകത്തെ ഒരു സമൂഹം അവരുടെ ജീവനേക്കാല്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മനുഷ്യനെ മുകളില്‍ പറഞ്ഞ പോലെ അവഹേളിച്ചത് യാദൃഛികമാണെന്ന് ജനങ്ങള്‍ ഇനിയും വിശ്വസിക്കണോ?

നിഷ്പക്ഷമായി കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍,ചോദ്യപേപ്പര്‍ വിവാദത്തിന് മുമ്പും ശേഷവും മുസ്ലിം സമുദായത്തിനെതിരെ ആസൂത്രിതമായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതാപരമായ കടന്നാക്രമണങ്ങളും കൂട്ടി വായിക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് കരുതാന്‍ തന്നെയാണ് ന്യായം.

നമുക്ക് പരിശോധിക്കാം.ഇവ്വിഷയവുമായി മെയിലില്‍ കിട്ടിയ ചില സംഭവങ്ങള്‍ സമയം ലാഭിക്കാനായി കോപ്പി ചെയ്യുന്നുണ്ട്.

1, ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന്
പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്ലാമിനെയും ഒരു പരിഷ്കൃതസമൂഹത്തിന് ചേരാത്ത രീതിയില്‍ അധിക്ഷേപിച്ച് കൊണ്ടുള്ള ചിന്‍വാദ് പാലം എന്ന പുസ്തകം ഇറങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.അറസ്റ്റ് വാര്‍ത്ത 23ആം തിയ്യതിയിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട
പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി
അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ള സ്വാതന്ത്ര്യമല്ലെന്നാണ്.

(അഭിപ്രായ സ്വാതന്ത്ര്യമെന്നും പറഞ്ഞ് വായില്‍ വന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബൂലോകത്തെ വിഷമയമാക്കുന്ന ചില മാഷന്മാര്‍ക്കുമുള്ള താക്കീതാണ് കോടതിയുടെ ഈ അഭിപ്രായപ്രകടനം)

2, ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും
ചിന്‍വാദ് പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്.നിച്ച് ഓഫ്
ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില
ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ
അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു.അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം.പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കുള്ള കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

3, ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്ലാമിനെ വിമര്‍ശിച്ച്
കൊണ്ട് 'ഇസ്‌ലാമികദര്‍ശനം-വിമര്‍ശനങ്ങള്‍ വസ്തുതകള്‍' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി
വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍
സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്‍റേതാണ് ആമുഖം.പുസ്തകത്തില്‍
ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുന്നുവെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം
ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന.ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്.(വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)

4, ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം
മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി.എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു
പുറത്താക്കി(വാര്‍ത്ത 05-05-10ന്‍റേയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും
പത്രങ്ങളില്‍)

5, പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള
സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്‍റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്‍റോയെ
പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ്
ദിനപത്രത്തില്‍)

6, ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും
ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും
ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ
പ്രക്ഷോഭം( വാര്‍ത്ത 09-05-10ലെ പത്രങ്ങളില്‍)

7, മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍
ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പൊന്തക്കോസ്ത്
വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.(വാര്‍ത്ത
27-05-10ലെ പത്രങ്ങളില്‍)

8, കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ
രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ലെ തേജസില്‍.പ്രക്ഷോഭത്തെ തുടര്‍ന്ന്
നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)

9, പൂന്തുറ സെന്‍റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി
അഗസ്റ്റിന്‍ 7ആം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍
മുംതാസിന്‍റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്‍റെ
പേരില്‍ മര്‍ദ്ദിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദ്ദേശം
നല്‍കി(വാര്‍ത്ത 18-06-10, 20-06-10ലെ പത്രങ്ങളില്‍)

10, മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി
അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും
ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്.ഇതെ തുടര്‍ന്ന്
രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.(വാര്‍ത്ത 22-05-10ലെ
പത്രങ്ങളില്‍)

11, തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം
രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ്
(പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം
പ്രസിദ്ധീകരിച്ചു.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു.പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ്
ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)

12, തിരുവനന്തപുരം പൂന്തുറ സെന്‍റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ
മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു.രക്ഷിതാക്കളുടെ
പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത
03-06-10ലെ പത്രങ്ങളില്‍)

13, കൃസ്ത്യന്‍ മാനേജ്‌മെന്‍റിലുള്ള വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി.(വാര്‍ത്ത
13-06-10ലെ പത്രങ്ങളില്‍)

14, എന്‍റെ നാട്ടില്‍ തൃപ്രയാറിനടുത്തുള്ള ഒരു കോണ്‍‌വെന്‍റില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഖം മറച്ച കന്യാസ്ത്രീ തട്ടമിട്ട കുരുന്ന് പൈതലിന്‍റെ മുഖത്ത് ആഞ്ഞടിക്കണമെങ്കില്‍ എത്രത്തോളം അസഹിഷ്ണുതയും പരമതനിന്ദയും കുത്തിനിറച്ചതായിരിക്കും അവരുടെ മനസ്സ്.ശിരോവസ്ത്ര വിവാദം ഒറ്റപ്പെട്ട സംഭവമല്ല.കേരളത്തിലങ്ങോളമിങ്ങോളം സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്.

മുസ്ലിം സമുദായത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ചൊരിഞ്ഞ് കൊണ്ട് ഒരു തെളിവുമില്ലാതെ ലൗ ജിഹാദ് നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ സഭയും സംഘ്പരിവാറും കോട്ടയം പത്രങ്ങളും മുന്നിട്ടിറങ്ങിയതും കേരളസമൂഹം മറക്കാറായിട്ടില്ല.

ഇതര സമൂഹങ്ങള്‍ ഇടകലര്‍ന്ന് പരസ്പര സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വെറുപ്പിന്‍റേയും സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്ത് പാകാനുള്ള ഗൂഢശ്രമങ്ങള്‍ വളരെ ആസൂത്രിതമായിത്തന്നെ നടന്ന് കൊണ്ടിരിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.ഇതൊക്കെ സംഭവിക്കുന്നത് നമ്മുടെയൊക്കെ മൂക്കിന് താഴെത്തന്നെയല്ലേ പ്രിയരെ...

അന്നൊന്നും കാണാത്തത്ര ആവേശമാണ് പലര്‍ക്കും കൈവെട്ടല്‍ കേസില്‍ കാണുന്നത്.ഇരുപത്തഞ്ചിലധികം പോസ്റ്റുകള്‍.ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് ചെയ്തവന്മാരെ ബാസ്റ്റാര്‍ഡ് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ചെയ്തവന്മാരുടെ ഉമ്മമാര്‍ക്ക് പണി വല്ലവന്‍റേയും കൂടെ കിടക്കലാണെന്ന് വരെ അങ്ങാടി ഭാഷയില്‍ പറഞ്ഞ് വെക്കുന്നുണ്ട് ചില 'സമുദായ സ്നേഹികള്‍'.'വികാരവിക്ഷോഭത്താല്‍' ആയുധമെടുത്തവരെ നിലക്ക് നിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയവരുടെ 'വികാരത്തള്ളിച്ച' കണ്ട് മൂക്കത്ത് വിരല്‍ വെക്കാനല്ലാതെ മറ്റെന്ത് ചെയ്യാന്‍!

ആനയുടെ ചെവിയിലെ തോട്ടി പോലെ മതേതരത്വം എന്നത് മുസ്ലിം സമുദായത്തിന്‍റെ മാത്രം ചെവിയില്‍ സ്ഥാപിക്കപ്പെട്ട ഒരു തോട്ടിയല്ല.തങ്ങളുടെ ചെവിയിലുമുണ്ട് ഒരു 'മതേതരത്വ തോട്ടി' എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം.അത് നിലത്ത് വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.തോട്ടി തട്ടിത്തെറിപ്പിക്കുന്നത് അതിനി ഏത് കൊമ്പത്തെ മോനായാലും അപലപിക്കപ്പെടണം.അവന്‍റെ കൈക്ക് പിടിക്കുകയും വേണം.

കയ്യെടുക്കുന്നത് താലിബാനിസമാണെങ്കില്‍ കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടി നുറുക്കുന്നതും,തലകള്‍ അറുത്തെടുത്ത് കണ്ണൂരിന്‍റെ തെരുവില്‍ കാഴ്ചക്ക് വെക്കുന്നതും,കുഴിമാടങ്ങളില്‍ പോലും ബോംബുകള്‍ അടുക്കി വെച്ച് കണ്ണൂരിനെ ബോംബൂരാക്കുന്നതും,അസ്നമാരുടെ കാലുകളും സ്വപ്നങ്ങളും ബോംബെറിഞ്ഞ് തകര്‍ക്കുന്നതും,പള്ളിയിലേക്ക് പോകുന്നവരെ സ്വന്തം മക്കളുടെ മുമ്പിലിട്ട് കൊത്തിയരിയുന്നതും, നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ഒരു കുടുംബത്തിന്‍റെ അത്താണിയായ സാധുമനുഷ്യനായ ഒരദ്ധ്യാപകനെ ക്ലസ്റ്റര്‍ യോഗസ്ഥലത്തിട്ട് അകാരണമായി ചവിട്ടിക്കൊല്ലുന്നതും 'തത്താലിബാനിസമാണ്'.

സമാധാനവും ശാന്തിയും പുലരേണ്ടത് നമ്മുടെ ഏവരുടേയും ആവശ്യമാണ്.രാജ്യത്തിന്‍റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷികമാണ്.സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെ.കുറ്റവാളികളും കുറ്റം ചെയ്യാന്‍ കാരണക്കാരായവരും മുകളില്‍ പറഞ്ഞ 'തത്താലിബാനിസക്കാരെ' ശിക്ഷിച്ച നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ശിക്ഷിക്കട്ടെ.

ഒരു ചാനല്‍ ചര്‍ച്ചയില്‍ കെ.ഇ.എന്നും സിവിക് ചന്ദ്രനും അഭിപ്രായപ്പെട്ടത് പോലെ "പാര്‍ശ്വവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ കാടിളക്കല്‍ അപകടകരമാണ്".
"തികച്ചും പ്രാദേശികമായ ഒരു സംഭവത്തെ ഊതിപ്പെരുപ്പിച്ച് മുസ്ലിം സമുദായത്തില്‍ നിന്നും ഏതോ ഒരു ഭീകരപ്രസ്ഥാനം പിറവിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണത്തില്‍ നിന്നും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും വിട്ട് നില്‍ക്കണം.അത് ദോഷം ചെയ്യും.മുസ്ലികളെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാനേ അത് ഉപകരിക്കൂ" എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വിശിഷ്യാ മുസ്ലിം സംഘടനകള്‍ക്കും ഉണ്ടാവുമെന്ന് തന്നെ പ്രത്യാശിക്കാം.

ചെന്നായും കുഞ്ഞാടും പിന്നെ മൊഹബ്ബത്തും

ഈ പുകിലുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന ഒരു 'മൊഹബ്ബത്തി'നെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ പോകുന്നതെങ്ങനെ!ലൗ ജിഹാദിന്‍റെ സമയത്ത് പരസ്പരം ഒന്ന് ആലിംഗനം ചെയ്തപ്പോള്‍ തുടങ്ങിയതാണത്രെ സംഘ്പരിവാറിന് സഭയോടീ മൊഹബ്ബത്ത്.സംഗതി എന്തോ ഒരു പൊടി പാലില്‍ കലക്കിക്കൊടുത്തതാണെന്നാ നാട്ടിലൊക്കെ സംസാരം.അല്ലെങ്കി ഇങ്ങനുണ്ടോ ചടപടാന്നൊരു മൊഹബ്ബത്.

ഗ്രഹാം സ്റ്റെയിനിന്‍റേയും പിഞ്ചുമക്കളുടെയും മാംസം കരിഞ്ഞ ആ പച്ചമണം ഇന്നും തങ്ങി നില്‍‌പ്പുണ്ട് ഒറീസയുടെ അന്തരീക്ഷത്തില്‍.കാണ്ഡമാലിന്‍റെ തെരുവില്‍ ഒരു കൂട്ടം സംഘിക്കുട്ടികള്‍ തന്‍റെ മാനം പിച്ചിച്ചീന്തിയെറിയുന്ന സമയത്ത് ആ കന്യാസ്ത്രീ സഹോദരിയുടെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുടെ പ്രതിധ്വനി ഇത് വരെ നിലച്ചിട്ടില്ല.

ചരിത്രപരമായും സാമൂഹ്യപരമായും തന്‍റെ കൂട്ടായവന്‍റെ ചോരക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ സംഘിയുമായി കൈ കോര്‍ക്കുമ്പോള്‍ ചെന്നായ്ക്ക് ആട്ടിന്‍ കുട്ടിയോട് തോന്നുന്ന ഈ മൊഹബ്ബത്തിന്‍റെ കാപട്യത്തെക്കുറിച്ച് ഒരു വട്ടം ആലോചിക്കുക.ഇനി ഓര്‍മ്മകള്‍ മരിച്ചെന്നാണെങ്കില്‍ ഒന്ന് 'കാണ്ഡമാല്‍' സന്ദര്‍ശിക്കാന്‍ അപേക്ഷ.ഓര്‍മ്മകള്‍ പുതുക്കാന്‍ ഉപകരിക്കും.

18 comments:

ഒഴാക്കന്‍. said...

കാലിക പ്രാധാന്യം ഉള്ള പോസ്റ്റ്‌!

"നഞ്ച്" അല്ലെ ഒന്നുടെ "നഞ്ഞ്‌" എന്നതിനെകാല്‍ നന്ന്

ജിപ്പൂസ് said...

മാറ്റിയിരിക്കുന്നു ഒഴാക്കന്‍ ചേട്ടന്‍.നന്ദി :)

CKLatheef said...

നാടിന്റെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും നമ്മുക്ക് നേട്ടമൊന്നുമില്ലേ?. വര്‍ഗീയ ധ്രുവീകരണത്തിലും വെറുപ്പിലുമാണോ കേരളീയന്റെ പ്രതീക്ഷ മുഴുവന്‍?. ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നത്, മാധ്യമങ്ങളും ചാനലുകളും കൂടി കാണിക്കുന്ന പിത്തലാട്ടം കാണുമ്പോഴാണ്. മുസ്‌ലിംകളുടെ പക്ഷത്തുനിന്ന് നന്മ ചെയ്യുമ്പോള്‍ അത് കേവലം വോട്ടിനും പാര്‍ട്ടിവളര്‍ത്താനുമുള്ള കൗശലമായി കാണുകയും തെറ്റായ പ്രവൃത്തി
ചെയ്യുമ്പോള്‍ അത് മതത്തിന്റെ പേരില്‍ വരവുചേര്‍ത്ത് പരസ്പര അകല്‍ച സൃഷ്ടിക്കുകയും ചെയ്യുന്ന അധമവികാരത്തിന് എന്ത് പേരിട്ട് വിളിക്കും?.

നല്ല പോസ്റ്റ്, നന്നായി പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു പ്രതികരണം ഇവിടെയും വായിക്കാം.

സന്തോഷ്‌ said...

>> *തിരക്കിട്ട് തയ്യാറാക്കിയപ്പോള്‍ ഈയൊരു ഉദ്ധരണി തന്നെ താങ്കള്‍ തെരെഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?*തികച്ചും മോശമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് താങ്കള്‍ 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്?*ഇനി പേര് നല്‍കിയത് തികച്ചും യാദൃഛികമാണെന്ന താങ്കളുടെ വാദം അംഗീകരിച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ.താങ്കളുടെ സഹപ്രവര്‍ത്തകരില്‍ ചിലരും ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റ് വരെ ചോദ്യപേപ്പറിലെ പ്രസ്തുതഭാഗം തെറ്റിദ്ധാരണക്കിടയാക്കുമെന്നത് ചൂണ്ടിക്കാണിച്ചിട്ടും എന്തേ 'മുഹമ്മദ്' എന്ന പേരെങ്കിലും മാറ്റാനുള്ള സന്മനസ്സ് താങ്കള്‍ കാണിച്ചില്ല? <<

ഉത്തരങ്ങള്‍ ദാ ഇവിടെ ഉണ്ട്. മാധ്യമവും തേജസ്സും മാത്രം വായിച്ചാല്‍ പോരാ. ഇടയ്ക്കൊക്കെ മറ്റു പത്രങ്ങളും വായിക്കണം.

വിവാദമായ ചോദ്യത്തിനു ആസ്പദമായ തിരക്കഥകളുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പി.ടി കുഞ്ഞിമുഹമ്മദ് എഴുതിയ അനുഭവക്കുറിപ്പിലെ ഭാഗം ദാ ഇവിടെ നോക്കിയാല്‍ കാണാം..

"മുവാറ്റുപുഴ സംഭവത്തിന് കാരണമായ വിവാദമായ ചോദ്യപേപ്പറിന്റെ ഉറവിടമായി ചൂണ്ടിക്കാണിക്കപ്പെടുന്ന 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന ഗ്രന്ഥത്തിന്റ രചന താനല്ല നിര്‍വഹിച്ചിട്ടുള്ളതെന്ന് പ്രശസ്ത സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചു." - ഇതു മാധ്യമം പത്രത്തിലെ റിപ്പോര്‍ട്ടിലെ വരികള്‍ ആണ്. ഈ വാക്കുകള്‍ ശരിയാണ്. 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന ഗ്രന്ഥത്തിന്റ രചന നിര്‍വഹിച്ചത് പി.ടി. കുഞ്ഞുമുഹമ്മദ് അല്ല പി.എം ബിനുലാല്‍ ആണ്. എന്നാല്‍ ആ ഗ്രന്ഥത്തിലെ "തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍" എന്ന ഭാഗം എഴുതിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആണ്. പക്ഷെ മാധ്യമം ഉപയോഗിച്ചിരിക്കുന്ന ശൈലി വായനക്കാരില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നത് ആണ്.

"പ്രഫ. ജോസഫ് ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ആദ്യം അദ്ദേഹം കഥാപാത്രത്തിന് എന്റെ പേരാണ് ഉദ്ദേശിച്ചിരുന്നതന്ന് പറയുന്നു. അങ്ങനെയെങ്കിലും ഒരു കുഴപ്പവും ഇല്ലായിരുന്നു. പ്രവാചകനെകുറിച്ച് പ്രഫസര്‍ മനസ്സില്‍ പോലും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറയുമ്പോള്‍ ഒരു അധ്യാപകന്‍ എന്നനിലയില്‍ അദ്ദേഹത്തെ വിശ്വസിക്കാനേ പറ്റുകയുള്ളൂ. മുഹമ്മദ് എന്നത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കുള്ള പേരാണ്. ഞാനും മുഹമ്മദാണ്". ഇതു പി.ടിയുടെ പ്രതികരണം മാധ്യമം പത്രത്തില്‍ വന്നതിലെ വരികള്‍ ആണ്.

ബിനുലാലിന്‍റേയും പി.ടിയുടേയും പ്രതികരണം മാധ്യമം പത്രത്തില്‍ വന്നതു പ്രഫ. ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തിനു ശേഷമാണ് എന്നുകൂടി ഓര്‍ത്താല്‍ നല്ലത്.

കുഞ്ഞുമോന്‍ said...

islamic fanaticism is in your brain. that is the only reason why you want to defend normal people's fear. you dont mind muslims are becoming terrorist. but you mind hearing that truth.


islamic terrorism is a fact. either you become a part of it or just oppose it.

unfortunately you have only that 2 choices now. and its not anyone's fault but islam's.

Anonymous said...

വിടാന്‍ ഭാവമില്ല അല്ലേ.ഉദ്ദേശിച്ച ഫലം കിട്ടാതിരുന്നതിന്റെ ഇച്ഛാഭംഗം നന്നായി ഫീലു ചെയ്യുന്നുണ്ട്.ഇനിയുമെഴുതുക ധാരാളം.വായിച്ച് കോള്‍മയിര്‍ കൊള്ളാനെങ്കിലും ഉപകരിക്കും.വിശ്വാസമാകാം എന്തിനോടും.അത് ഭ്രാന്തായി മാറരുത്.അത്ര മാത്രം.

സുഗുണന്‍ said...

sana : ഇസ്ലാമിക് ടെററിസം എന്ന ഒന്നില്ല ... മാധ്യമ വര്ഘീയ കോമരങ്ങളുടെ സ്രിഷ്ടിപ്പാനിതെന്നു ഓരോ ദിവസങ്ങളും നമുക്ക് പറഞ്ഞു തരുന്നുണ്ട് .. മുസ്ലിംകളെ പ്രാക്രിതരായി സമൂഹത്തില്‍ ചിത്രീകരിക്കാന്‍ വേണ്ടി മാത്രമായി ചില വര്ഘീയ വിഷ ബീജങ്ങലാനിതിനു പിന്നില്‍ ഒക്കെ തന്നെ പ്രവര്‍ത്തിക്കുന്നത് ...
മലെഗവ് ,സംജോദ എക്സ്പ്രസ്സ്‌ , മക്ക മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിട്ടുള്ള സ്ഫോടനങ്ങള്‍ക് ശേഷം sana തന്നെ എത്ര പ്രാവശ്യം ശപിചിട്ടുണ്ടാവും മുസ്ലിം സമുധായത്തെ, ഇല്ലേ ??? ഇന്നിപ്പോള്‍ ഓരോ ദിവസവും നമുക്ക് കേള്‍കാന്‍ കഴിയുന്നത്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച , ആര്‍ എസ് എസ് പോലുള്ള വര്ഘീയ സംഘങ്ങളുടെ ബുധിയാനെന്നാണ് .. തെളിവ് സഹിതം ..... ഇന്ത്യന്‍ സൈന്യതിണ്ടേ പക്കല്‍ നിന്നും ആയുധങ്ങള്‍ മോഷ്ട്ടിച്ചാണ് ഇതൊക്കെ ചെയ്തത് എന്നതും എത്ര വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത് എന്നു മനസ്സിലാകുക .... പക്ഷെ നമ്മുടെ ധര്‍മ ധീരരായ മാധ്യമാങ്ങല്കിതൊന്നും തന്നെ നോകാനുള്ള സമയമോ ചര്‍ച്ച ചെയ്യാനുള്ള ആവേശമോ കാനാരില്ലേന്നതാണ് സത്യം .... മറുപുറം ചിന്തിചിട്ടില്ലാത്ത sana യെ പോലുള്ള നിഷ്കളങ്കരായവര്‍ അത് അപ്പപാടി വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും ദുഖകരം ... ( അവര്‍ പറയുന്നത് കേള്‍കുമ്പോള്‍ ആരും വിശ്വസിച്ചു പോകും ) മലെഘവ് സ്ഫോടനത്തിന് ശേഷം പത്ര മാധ്യമങ്ങള്‍ നടത്തിയ ചര്‍ച്ചകളൊന്നും എന്തെ ഇപ്പോള്‍ യഥാര്‍ത് പ്രതികള്‍ ആരെന്നു മനസ്സിലായപ്പോള്‍ കാണിക്കുന്നില്ല ..... സഹതപിക്കാം

പിന്നെ ഇസ്ലാം, അത് സമാധാനതിണ്ടേ മതമാണ്‌ .... സലാം എന്ന വാക് തന്നെ സമാധാനം എന്നതാണ് ... അതായത് ഇസ്ലാം മതതിന്ടെ അന്ധസ്സത്ത എന്നു പറയുന്നത് തന്നെ സ്നേഹിക്കുക എന്നതാണ് ....
ഒരാളെ അന്യായമായി കൊല്ലുക എന്നതിന് ഇസ്ലാം പറഞ്ഞതു " അവന്‍ ലോകത്തെ മുഴുവന്‍ ആള്‍കാരെയും കൊന്നത് പോലെ ക്രൂരവും ശിക്ഷര്‍ഹാവുമാനെന്നാണ്" ... ജോസെഫിനെതിരെ വാലെടുത്തി നീതീകരികനവില്ല എന്നു പറയുന്നതോടൊപ്പം , ഇത്തരം വിവാദങ്ങള്‍ അനാവശ്യമായി സൃഷ്ട്ടിച്ചു വിടുന്നത്തിനു പിന്നിലെ ഗൂടലോചനയും മറ്റും നമ്മുടെ നിയമ പാലകരും രാഷ്ട്രീയ നേത്രത്വവും എന്തെ മുന്‍കൂട്ടി തടഞ്ഞില്ല, അന്വേഷിച്ചില്ല , നടപടിയെടുത്തില്ല ....????? ഈ ചോദ്യ പേപ്പര്‍ അനെവ്ഷിച്ച ഉധ്യോഗസ്തരെ പോലും നിരന്തരം സ്ഥലം മാട്ടിക്കൊണ്ടിരുന്നതിലെ വിവേകവും വിചാരവും എന്തായിരുന്നു ....???? അതിനു ശേഷം ഇപ്പോള്‍ ഈ കാട്ടിക്കൂട്ടുന്ന രിടുകളും മറ്റും തികച്ചും രാഷ്ട്രീയ പിമ്ബുകളുടെ കൌശലങ്ങള്‍ മാത്രമാണെന്ന് പറയാതെ വയ്യ ....

Akbar said...

മതപരമായ വിഷയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പോലും ഇവിടെ ഒരു സംസ്ക്കാര ശൂന്യതയുടെ പ്രശ്നം ഉണ്ട്. "നായ, നായിന്റെ മോന്‍" എന്നൊന്നും ഒരു വിദ്യാലയത്തിലെ ചോദ്യ പേപ്പറില്‍ വരുന്നത് സാംസ്ക്കാരിക കേരളത്തില്‍ തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് മാത്രമായിരുന്നു ഉചിതമായിട്ടുള്ളത്. അതാണ്‌ സര്‍ക്കാരും കോളേജു അതിക്രുതരും ചെയ്തതും. അതെ അര്‍ത്ഥത്തില്‍ തന്നെയാണ് കൈ വെട്ടിയവരെയും സമൂഹം ഒറ്റക്കെട്ടായി പുറം തള്ളിയതു. നിയമത്തിന്റെ വഴിഅല്ലാതെ ആയുധം കയ്യിലെടുക്കാന്‍ ആരെയും അനുവദിച്ചു കൂടാ. ഒരു തെറ്റിനെയും മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാനാവില്ലെന്നും ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ അവസരത്തിലെങ്കിലും ഒരു പോസ്റ്റുമോര്‍ട്ടം നല്ലതാണ് എന്നതിലെക്കാണ് ജിപ്പുവിന്റെ ലേഖനം വിരല്‍ ചൂണ്ടുന്നത്.

ആചാര്യന്‍ said...

ഏതായാലും നെറ്റിലും ബ്ലോഗിലും വര്‍ഗീയ ,മത വേര്‍തിരിവ് ഉണ്ടാക്കാന്നായി മാത്രം കമന്റുകള്‍ നല്‍കി അലഞ്ഞു നടക്കുന്ന ചില അനോനികളെക്കുരിച്ചും മറ്റും ,കേരള സൈബര്‍ സെല്ലും ,പോലീസും ജഗരൂകരാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് ,അനോണികള്‍ ശ്രദ്ധിക്കുക കേട്ടോ...എന്തും എങ്ങനെയും എഴുതനുള്ളതല്ല ..

TPShukooR said...

ഈ വിവാദത്തില്‍ ഇട പെട്ടത് സ്വാഗതാര്‍ഹം.ആശംസകള്‍. അഭിപ്രായങ്ങള്‍ വ്യത്യസ്തങ്ങളാണ്. എന്റെ അഭിപ്രായം ഇവിടെ ഉണ്ട് .

കുറ്റൂരി said...

സംഗതി വലിയ കുഴപ്പമില്യ,

SAM said...

എന്താ സന്തോഷേ...
മാതൃഭുമിയില്‍ നിന്നുള്ള ഉത്തരങ്ങള്‍ താങ്കള്‍ക്ക് മാത്രമേ മനസ്സിലാവുകയുള്ളോ??
"മുഹമ്മദ്‌നബിയെ മനുഷ്യവര്‍ഗത്തെ പ്രബുദ്ധമാക്കാന്‍ നിയോഗമെടുത്ത സ്‌നേഹപ്രവാചകനെന്നാണ് താന്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്നു" കോളേജ് മാഗസിനുവേണ്ടിയെഴുതിയ തന്റെ ലേഖനത്തില്‍ പറയുന്ന പ്രൊഫ. ജോസഫ് തന്റെ കത്തില്‍ തന്നെ പറയുന്നത് കേള്‍ക്കൂ "മുഹമ്മദ് എന്നെഴുതിയാല്‍ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്ന്" അതും വേണമെങ്കില്‍ സമ്മതിക്കാം. അതിനു ശേഷം അത് ആദ്യമായി കണ്ട typist ഉം മറ്റൊരു സഹപ്രവര്‍ത്തകനും തന്നെ ഇത് തെറ്റിധരിച്ചിട്ടും ജോസെഫിനു അങ്ങനെ ഒരു ചിന്ത വരാതിരുന്നത് വളരെ കഷ്ടമായി പ്പോയി. "വിനാശ കാലേ വിപരീത ചിന്ത" എന്നല്ലാതെ എന്ത് പറയാന്‍ !!

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ കാരണം ആകുന്ന വിധത്തില്‍ ദൈവ നിന്ദയും പ്രവാചക നിന്ദയും കലര്‍ന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ ജോസഫ്‌ എന്ന അധ്യാപകനെ അനുകൂലിച്ച് പോസ്റ്റുകളും കമന്റ്റുകളും ഇടുന്ന 'മത ഭക്തന്‍'മാരെ,ജോസെഫിന്റെ കൈ വെട്ടിയതിനെ ഒരിക്കലും അനുകൂലിക്കാത്ത മുസ്ലിം 'മത ഭ്രാന്തന്മാര്‍'
തന്നെയാണ് യഥാര്‍ത്ഥ രാജ്യ സ്നേഹികള്‍ എന്നതില്‍ സംശയമില്ല.

മുസ്ലിമിനെതിരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്ത്തിയാല്‍ അതൊരിക്കലും തീവ്രവാദമാവില്ല.
മുസ്ലിം അവന്‍റെ മതത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ മറ്റു മതങ്ങളെ വെറുക്കുന്നു എന്നല്ല അതിന്‍റെ അര്‍ത്ഥം.
എന്‍റെ ബ്ലോഗ്‌.
www.badruism.blogspot.com

CKLatheef said...

>>> നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ കാരണം ആകുന്ന വിധത്തില്‍ ദൈവ നിന്ദയും പ്രവാചക നിന്ദയും കലര്‍ന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ ജോസഫ്‌ എന്ന അധ്യാപകനെ അനുകൂലിച്ച് പോസ്റ്റുകളും കമന്റ്റുകളും ഇടുന്ന 'മത ഭക്തന്‍'മാരെ,ജോസെഫിന്റെ കൈ വെട്ടിയതിനെ ഒരിക്കലും അനുകൂലിക്കാത്ത മുസ്ലിം 'മത ഭ്രാന്തന്മാര്‍'
തന്നെയാണ് യഥാര്‍ത്ഥ രാജ്യ സ്നേഹികള്‍ എന്നതില്‍ സംശയമില്ല. <<<

നാട്ടില്‍ കലാപമുണ്ടാകും വിധം കൈവെട്ടിയവരും അതുവഴി പ്രവാചകാധ്യാപനങ്ങളെ നിന്ദിക്കുകയും ചെയ്തവരെ തുറന്നുകാണിക്കുക എന്നതും ഒരു ഇസ്്‌ലാമിക മര്യാദയാണ്. തെറ്റ് തെറ്റുതന്നെ എന്ന് അത് ചെയ്തയാള്‍ക്ക് ബോധ്യമായിട്ടും വീണ്ടും അതിനെ ന്യായീകരിക്കുന്നതും. കൈവെട്ടിയത് തെറ്റാണെന്ന് പറഞ്ഞതിന് ശേഷം മറ്റുരൂപത്തില്‍ അതിനെ ന്യായീകരിക്കുന്നതും സമാനകുറ്റങ്ങള്‍. ഈ സമാനത അധ്യാപകനയും കൈവെട്ടിയവരെയും ഒന്നിപ്പിക്കുന്നു. സത്യത്തില്‍ വിശ്വസിക്കുന്ന സമാധാനം കാംക്ഷിക്കുന്ന ആര്‍ക്കും ഈ രണ്ട് കൂട്ടരെയും അനുകൂലിക്കാനാവില്ല. അവരാണ് ഭൂരിപക്ഷം എന്നത് ആശ്വാസമേക്കുന്നു.

കുരുത്തം കെട്ടവന്‍ said...

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ഒരു അധ്യാപകന്‍ ചെയ്തതതും തെറ്റിദ്ദാരണകള്‍ക്കിടവരുത്തുന്നവിധം സിലബസില്‍ പോലും നിര്‍ദ്ദേശിക്കാത്ത ഒരു ഭാഗം വെറും ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ചോദ്യപേപ്പറില്‍ ഉള്‍പെടുത്തിയത്‌ തെറ്റു തന്നെ. ഇനി അങ്ങിനെ ഉള്‍പെടുത്തിയപ്പോള്‍ അതിലെ ഭ്രാന്തന്‍ കഥാ പാത്രത്തിനു 'മുഹമ്മദ്‌' എന്ന നാമകരണം ചെയ്യാന്‍ 'പ്രത്യാകം' ശ്രദ്ദിക്കുകയും, ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനു മുന്‍പ്‌ തന്നെ അത്‌ തിരുത്തണമെന്നാവശ്യപ്പെട്ടവരോട്‌ (ടൈപ്പിസ്റ്റ്‌ ഉള്‍പ്പെടെ ചിലര്‍) അത്‌ തിരുത്തേണ്ട എന്നും അതങ്ങിനെ തന്നെ വേണം എന്നും വാശിപിടിച്ച അധ്യാപകന്‍ ഈ സംഭവത്തില്‍ പ്രതിയും കുറ്റക്കാരനും തന്നെ. അതിനെ സന്തോഷിനെ പോലുള്ളവര്‍ എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും കുറ്റം കുറ്റമല്ലാതാകുന്നില്ല. പി. ടി കുഞ്ഞുമുഹമ്മദാകട്ടെ അങ്ങിനെയൊരു കഥാ പാത്രം എപ്പോള്‍, എവിടെ ഉണ്ടായി എന്നുള്ളതിണ്റ്റെ സന്ദര്‍ഭം വളരെ ക്രിത്യമായി വ്യക്തമാക്കുന്നുണ്ട്‌. മാത്രമല്ല കഥാപാത്രത്തിനു അദ്ദേഹം ഒരിക്കലും ഒരു നാമവും നല്‍കിയിട്ടുമില്ല. പിന്നെ, ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള നമ്മുടെ ഈ അധ്യാപകന്‍ എവിടന്ന് കണ്ടുപിടിച്ചു അത്‌ മുഹമ്മദാണെന്ന്!! ഇനി സാധാരണ ഉപയോഗിക്കുന്ന നാമങ്ങള്‍ മുഹമ്മദ്‌ മാത്രമല്ല. അലി, ഉസ്മാന്‍, ഉമര്‍, അക്ബര്‍ ഹൊ എന്തെല്ലാം കിടക്കുന്നു. എന്നാലും ടീയാനു യേശു എന്നോ, തോമസ്‌ എന്നോ മാറ്റാന്‍ തോന്നിയില്ല എന്നുള്ളത്‌ അതിലേറേ ആശ്ചര്യം തന്നെ! (കാരണം പുള്ളിക്കാരനു വ്യക്തിപരമായി പരിചയവും അടുപ്പവും മുഹമ്മദിനേക്കാള്‍ അതിനോടൊക്കെയായിരിക്കുമല്ലോ). ഇനി സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും അധ്യാപകനു നേരെ ചെയ്ത അക്രമത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത്‌ തെമ്മാടിത്തരം തന്നെ. ആര്‍ എസ്‌ എസുകാരനായ അധ്യാപ്കനെ വിദ്യാര്‍ത്ഥികളൂടെ മുന്‍പിലിട്ട്‌ വെട്ടിയിട്ട്‌, ന്യായീകരിച്ച സി പി എമ്മിനെപോലെയോ അല്ലെങ്കില്‍ സക്കറിയെയും നീലകണ്ടനെയും സി പി എമ്മുകാര്‍ ആക്രമിച്ചിട്ട്‌ അത്‌ അണികളൂടെ 'സ്വാഭാവിക' പ്രതികരണം ആണെന്ന് പിണറായി പറഞ്ഞപോലെയോ ഒരു മുസ്ളിം സംഘടനയും ന്യായീകരിച്ചില്ലെന്നതും ശ്രെദ്ദേയമാണു. ന്യായീകരിച്ചില്ലെന്ന് മാത്രമല്ല അധ്യാപകനെ അക്രമിച്ചതില്‍ ഖിന്നരായ മുസ്ളിം സംഘടനകളില്‍ പെട്ട ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ അധ്യാപകനു രക്തം നല്‍കി സമൂഹത്തിനു മാത്രക കാട്ടുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെ, മുറു മുറുപ്പ്‌ മാറാതെ മുസ്ളീങ്ങളൂടെ രക്തത്തിനുവ്വെണ്ടി ദാഹിക്കുകയാണു നമ്മുടെ ചില 'മനുഷ്യത്വത്തിനുവേണ്ടി' നിലകൊള്ളുന്ന മതേതര നാട്യക്കാര്‍. അവരൊന്ന് മനസ്സിലാക്കണം അക്രമത്തിനിരയായ അധ്യാപ്കനെയും കുടുംബത്തെയും ആശ്വസിപ്പിക്കയും സഹായിക്കുകയും ചെയ്യുകയായിരുന്നു മുസ്ളീങ്ങള്‍. എന്നിട്ടും അതിനു നേരെ കണ്ണടച്ച്‌ ഇരുട്ടാക്കാണോ? സാംഘികള്‍ ഒറീസയില്‍ കാന്യാസ്തീയെ ബലാത്സംഗം ചെയതപ്പോഴും ആര്‍ എസ്‌ എസുകാരന്‍ കൂടിയാ അധ്യാപ്കനെ സി പി എമ്മുകാര്‍ വെട്ടി വീഴ്ത്തിയപ്പോഴും അവരൊക്കെയും അതിനെ ന്യായീകരിക്കൂകയായിരുന്നു. അവരെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ ചെന്നിരുന്നില്ല. മൂവാറ്റുപുഴയില്‍ അതല്ല സ്ഥിതി എന്നുകൂടി മനസ്സിലാക്കണം.

Anonymous said...

"ഇതര സമൂഹങ്ങള്‍ ഇടകലര്‍ന്ന് പരസ്പര സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വെറുപ്പിന്‍റേയും സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്ത് പാകാനുള്ള ഗൂഢശ്രമങ്ങള്‍ വളരെ ആസൂത്രിതമായിത്തന്നെ നടന്ന് കൊണ്ടിരിക്കുന്നു"

Anonymous said...

janichu veena nadine ottukodukunnathu ammaye kootikodukuunnathinu thullyam alle kootukare ? kaashmeeril vediyetu veena theevravathikalil malayalikalum undayirunnallo sathyathil eniku pedi thonnunnu oru vargeeya kalapathinu ivar koppu kootukayano orkuka hinduvinteyum musleeminteyum christhianiyudeyum chora chuvappanu pachayo kaaviyo vellayo alla

Anonymous said...

iniyum oruoadezhuthan allahu thunakkatte


by


faisal uk

LinkWithin

Related Posts with Thumbnails