(പോട്ടം ഗൂഗിളമ്മച്ചി തന്നതാണേ..)
ഖത്തറില്‍ കാലു കുത്തീട്ട് കന്നിമഴയാണ്.മാമലനാട്ടിലെ പോലെ തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാവില്ല.എന്തൂട്ടായാലും ഉള്ളതോണ്ട് ഓണം പോലെ.മഴത്തുള്ളിയൊന്ന് തൊടാനും 'ഹല' കാര്‍ഡിന്റെ ആവശ്യം തത്ക്കാലം ഇല്ലെങ്കിലും ലതൊന്ന് വാങ്ങാനുമായി ഞാന്‍ പയ്യെ ഫ്ലാറ്റിനു താഴെയിറങ്ങി.ടോപ്പ് ഫോമിന്റെ അടുത്തുള്ള ഗ്രോസറിയില്‍ കയറി കാര്‍ഡ് വാങ്ങി.
*127*ഉം പിന്നെ കാര്‍ഡ് നമ്പറും അടിക്കുമ്പോഴും കണ്ണ് റോട്ടിലേക്കായിരുന്നു.മഴപ്പെയ്ത്ത് തുടങ്ങിയിരിക്കുന്നു.കുഞ്ഞു തുള്ളികള്‍ റോട്ടില് വീണ് ചിന്നിച്ചിതറുന്നുണ്ട്.റോടരികില്‍ കുഞ്ഞു തുള്ളികള്‍ തീര്‍ത്ത ജലാശയത്തിനു മുകളിലൂടെ ഒരു പഠാണിയുടെ ക്രസിഡ കാര്‍ പാഞ്ഞു പോയി.ഇതിനിടെ റീച്ചാര്‍ജ് ചെയ്യുന്നത് ഒന്ന് രണ്ട് തവണ തെറ്റി.'താനിത് എവിടെ നോക്കിയാടോ മാഷേ കുത്തുന്നേ.നിന്ന് സ്വപ്പനം കാണാണ്ട് കണ്ണ് തുറന്ന് കുത്തടാ ചെക്കാ' എന്ന് നോക്കിയപ്പെണ്ണിന്റെ മുന്നറിയിപ്പ്.ഇതിന്റെ പേരിലിനി ഓളെ പിണക്കണ്ടാന്ന് കരുതി കണ്ണുതുറന്ന് നമ്പര്‍ കുത്തി.സസ്കസ് സസ്കസ്.10 ഖത്തര്‍ റിയാല്‍ കയറിയിരിക്കുന്നു.
കടയില്‍ നിന്നും ഞാന്‍ വരാന്തയിലേക്കിറങ്ങി.സോഫിറ്റലിന്റെ ഭാഗത്ത് നിന്നും ഒരു കുഞ്ഞിക്കാറ്റ് തുള്ളിക്കളിച്ച് വരുന്നുണ്ട്.കാറ്റിനൊപ്പം ശീതലടിച്ചു രോമകൂപങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.രോമങ്ങളിലെല്ലാം ചെറു കുമിളകള്‍ .ഹോ!! എന്തൊരു അനുഭൂതിയാണെന്നോ..സ്വയം മറന്ന് ഇച്ചിരി നേരം ഞാനാ നില്‍പ്പ് നിന്നു.കയ്യിലിരുന്ന് നോക്കിയപ്പെണ്ണ് കഭി അല്‍വിദ നാ കെഹ്നാ മൂളിയപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.കൃഷ്ണ കുമാറാണ് ലൈനില്‍ .കൃഷ്ണന് ദുബായിലെ എന്റെ പ്രിയ സുഹൃത്താണ്.മാന്ദ്യം തലക്കടിച്ച ഇമാറാത്തി അറബി ഗത്യന്തരമില്ലാതെ കുത്തിനു പിടിച്ച് പുറത്താക്കിയതാണ് അങ്ങോരെ.എന്റെ പോലെത്തന്നെ നാട്ടിലൊക്കെ കറങ്ങിപ്പിടിച്ച് അവസാനം മൂപ്പരും ദോഹയില്‍ എത്തിയിരിക്കുന്നു.റിയാല്‍ പൂക്കണ മരമൊന്ന് വാങ്ങിക്കാന്‍ .
*ഡേയ് എവിടെയാഡെയ് ?
ഞാനിവിടെയീ ഖത്തര്‍ മഹാലോകത്ത് തന്നെയുണ്ട് കൃഷ്ണാ..
*ഇവിടെ നല്ല മഴ.മഴ കണ്ടപ്പോള്‍ നിന്നെ ഓര്‍മ്മ വന്നു.അങ്ങനെ വിളിച്ചതാ.
ഞാന്‍ ദാ മഴയത്താണല്ലോ.ഒന്നു കുളിരാനായി റോട്ടിലിറങ്ങി നില്ക്കുന്നു.
*ഹ ഹ.എന്നാ നീ കുളിരൂ മഹനേ.ശല്യപ്പെടുത്തുന്നില്ല. എന്നും പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൃഷ്ണന് ഫോണ്‍ ഡിസ്കണക്റ്റി.
ഞാന്‍ റോട്ടിലേക്കിറങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി പയ്യെ നടന്നു.മഴ നിലച്ചിരിക്കുന്നു.എന്റെ ഫ്ലാറ്റിന്റെ മുമ്പിലെത്തിയിട്ടും ആകെക്കൂടി അഞ്ചോ പത്തോ തുള്ളികളേ നെറുകയില്‍ പതിച്ചിട്ടൊള്ളൂ.ശ്ശെടാ ഇത് കൊലച്ചതിയായിപ്പോയി.ലിവളിത്ര പെട്ടെന്ന് സ്കൂട്ടാവുമെന്ന് കരുതിയില്ല.കുറച്ച് നേരം കൂടി അവിടെ തട്ടിമുട്ടി നിന്നു.നോ രക്ഷ.രണ്ട് മിനിറ്റ് കൂടെ നോക്കാം.പയ്യെ മൊബൈല്‍ കയ്യിലെടുത്തു.ക്രിയേറ്റ് മെസേജ് എടുത്ത് ഗൗരവമായെന്തോ ടൈപ്പാനെന്ന വ്യാജേന 'മകളേ പാതിമലരേ.ബ്ലീസേ കനിയണം കെട്ടാ' എന്ന ദുആയോടെ നില്‍പ്പ് തുടര്‍ന്നു.ടൈപ്പിത്തുടങ്ങുമ്പോള്‍ ഒരു കുഞ്ഞു തുള്ളി ഇറ്റി മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക്.ഹാഹ്..അവള് വീണ്ടും വരുന്നുണ്ടെന്ന് തോന്നുന്നു.
രണ്ട് വരി എന്തൊക്കെയോ കുത്തിക്കുറിക്കുമ്പോഴേക്കും മഴത്തുള്ളികളാല്‍ മൊബൈലിന്റെ ഡിസ്പ്ലേ നിറഞ്ഞിരുന്നു.കുപ്പായത്തിന്റെ തല കൊണ്ട് ഞാന്‍ തുള്ളികള്‍ തുടച്ചു ടൈപ്പിങ് തുടര്‍ന്നു.മഴ കനക്കുന്നുണ്ട്.നെറുകയിലിറ്റിയ മഴത്തുള്ളികള്‍ കവിളിലൂടെ ചെറു ചാലുകള്‍ തീര്‍ത്ത് താഴേക്ക് പതിച്ച് തുടങ്ങി.ഇനിയും ഇവിടെ നിന്നീ പണി തുടര്‍ന്നാല്‍ നോക്കിയപ്പെണ്ണ് എന്നെന്നേക്കുമായി കണ്ണടക്കും.വേറൊന്ന് ചൂണ്ടാനാണെങ്കില്‍ കയ്യിലിപ്പോള്‍ മാഫി ഫുലൂസ്.അങ്ങനെ മൊബൈല്‍ പോക്കറ്റിലിട്ട് അര്‍ദ്ധമനസ്സോടെ ഫ്ലാറ്റിലേക്ക് കയറാന്‍ നേരമാണ് ശ്രദ്ധിച്ചത്.അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും കറുത്ത വട്ട് തലയില്‍ ധരിച്ച ഒരു വട്ടന്‍ (തലയില്‍ വട്ടുള്ളവന്‍ എന്നേ അര്‍ഥമുള്ളൂ) ഖത്തറിയാകാം കൗതുകത്തോടെ അതോ പുഛത്തോടെയോ എന്നെയും നോക്കി നില്ക്കുന്നു.'ഷൂ ഹാദാ മലബാറി.അനക്കൊന്നും ബേറെ പണീല്ലെടാ നാട്ടില്‍' എന്നവന് ചോദിച്ചോ!!ഹേയ്.തോന്ന്യേതാകും. ചുമ്മാ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി ഖത്തറിക്കാക്കാന്റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.ഈ ചെക്കനെന്താ ആദ്യായിട്ടാണോ വെള്ളം കാണുന്നേ എന്ന മട്ടില്‍ .
'ഹ.എന്തൂട്രാ ശവീ ഒരു മാതിരി ഏതാണ്ട് കണ്ട ഏതാണ്ടിനെപ്പോലെ കോപ്പിലെ നോട്ടം നോക്കണേ.എന്റെ തല, പടച്ചോന്റെ മഴ.അനക്കൊക്കെ യെന്ത് ചേദം!' എന്ന് അവന്മാരോടൊക്കെ നല്ല നാടന്‍ ശൈലിയില്‍ ചോദിക്കാന്‍ വന്നതാ ഞാന്‍ .പിന്നെ ഖത്തറികളായ ഖത്തറികളെല്ലാം 2022വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഖത്തറിനു ദാ ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിലായതിനാല്‍ മുന്നില്‍ കാണുന്നതൊക്കെ ലവന്മാര്ക്ക് ഫുട്ബോളായാണത്രെ തോന്നുന്നത്.സോ ഞാനായിട്ടൊരു സീനുണ്ടാക്കണ്ടാന്ന് കരുതി സബൂറായതാ.അല്ലെങ്കി ഇങ്ങളു പറ...ഒരു പ്രവാസിയായെന്ന് കരുതി സ്വസ്ഥമായി ഒരു മഴ നനയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഹേ ഈ നാട്ടില്‍ ?
അവശിഷ്ടം(രഹസ്യമാണു കെട്ടാ):-അവന്മാരോടുള്ള ദേഷ്യത്തിന് ഫ്ലാറ്റിന്റെ അപ്പുറത്തെ സൈഡില്‍ പോയി ആരും കാണാതെ നല്ല അന്തസ്സായി മഴയില്‍ കുളിച്ച് കൂത്താടിയിട്ടാ ഞാന്‍ റൂമിലേക്ക് തിരികെ കയറിയത്.ഹല്ല പിന്നെ.മ്മ്ടടുത്താ കളി.
14 comments:
ഗള്‍ഫിലെ മഴയ്ക്ക് ഏതായാലും നാട്ടിലെ മഴയുടെ മണമോ രുചിയോ കിട്ടില്ല.
പിന്നെ തമ്മില്‍ ഭേദം തൊമ്മന് അല്ലെ?
ഗഡീ, ഇവിടെ NDIA Siteല്‍ ഒരൊന്നൊന്നര ‘മയ‘യായിരുന്നു. നനയണമെന്നുണ്ടായിരുന്നു. പക്ഷെ പേടി. ‘പണി’യായാലൊ...
ഹമ്പടാ...അത് നീയായിരുന്നോ...?
"ഖത്തറിക്കാക്കാന്റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.."
ഇതില്‍ രണ്ട് കണ്ണുകള്‍ എന്റേതായിരുന്നു...
ജിപ്പൂസേ...പരിചയമുള്ള സ്ഥലങ്ങളായത് കൊണ്ട് എല്ലാം നേരില്‍ കാണുന്ന പോലെ തോന്നി...നന്നായി അവതരിപ്പിച്ചു...
മഴ...അതിനെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല...
നാട്ടില്‍ മഴ പെയ്യുന്നെ..എനിക്ക് നനയാന്‍ പറ്റുന്നില്ലേ..ആ വിഷമം അങ്ങ് മാറിയല്ലോ..
നോകിയക്കും നിനക്കും ജലദോഷം പിടിക്കുവാണേല്‍ അടുത്തുള്ള ഫാര്‍മസിയില്‍ കയറി രണ്ടു പനഡോള്‍ കോള്‍ഡ് & ഫ്ളൂ വാങ്ങി കഴിച്ചോ...എന്റെ പേര് പറഞ്ഞാല്‍ മതി..
ഇന്നലത്തെ മഴ നന്നായി ആസ്വദിച്ചു അല്ലേ.
അവതരണം സൂപ്പര്‍
nalloru mazha nannaayi nanajnja pratheethi..good one..keep it up ..
great !
പനിയായി കിടപ്പാണന്നുകേട്ടു.
കൊള്ളാം!
ഖത്തറീക്കു പണികൊടുത്തു പനിയായി ഇല്ലേ!?
@മെയ്ഫ്ലവര്‍
കാലാവസ്ഥാ മാറ്റാനായി പടച്ചോന് ഒന്നു രണ്ട് തുള്ളി ഇറ്റിക്കയല്ലേ ഇവിടെ ഈ മരുക്കാട്ടില്‍ .ഇതെവിടെ കിടക്കുന്നു തുള്ളിക്കൊരു കുടം കണക്കെ ആര്‍ത്തലച്ചു പെയ്യുന്ന നമ്മുടെ മഴയെവിടെ കിടക്കുന്നു. മഴക്കിടയില്‍ ഹുക്കയുടെ അല്ലെങ്കില്‍ സിഗരറ്റിന്റെ ഗന്ധവും പേറി വരുന്ന കാറ്റെവിടെ കിടക്കുന്നു.മുറ്റത്തെ മുല്ലയുടെ , പാതിരാക്ക് പൂത്ത പാലയുടെ വശ്യഗന്ധവുമായെത്തുന്ന ആ മന്ദമാരുതന് എവിടെ കിടക്കുന്നു.പിന്നെ മഴക്കാലമൊക്കെ ഓര്‍മ്മകളില്‍ മാത്രമാവുന്ന എന്നെപ്പോലുള്ള മലയാളി ഇവളുടെ പേരും മഴയെന്നു തന്നെയല്ലേ എന്നു കരുതി ആശ്വസിക്കുന്നു.ഇതെങ്കി ഇത് എന്നു കരുതി ആര്‍മാദിക്കുന്നു :)
@കെട്ടുങ്ങല്‍ ഭായ്.
ശീലമില്ലെങ്കി മിനക്കെടേണ്ട കെട്ടാ.മെനക്കേടാവുമേ..
@റിയാസ്ക്ക.
അപ്പോ യൂ റ്റൂ ബ്രൂട്ടസ് ?സഹ ബ്ലോഗറെന്നത് പോട്ടെ നാട്ടുകാരനെന്ന ഒരു പരിഗണനയെങ്കിലും തരാമായിരുന്നു കെട്ടാ.ഹും ഇരിക്കട്ടെ.ഒരു മഴക്കൊന്നും ലോകം അവസാനിക്കില്ലല്ലോ :(
@ജുനൈദ്ക്ക.
എന്നെ ജലദോഷിയാക്കാന് മാത്രം അഹങ്കാരിയോ ഈ ഖത്തറി മഴ!!ലവളുടെ അടവൊന്നും മ്മ്ടടുത്ത് നടക്കാന്‍ പോണില്ല.
പിന്നേയ് ഇന്ന് രാവിലെ എഴുന്നേറ്റപ്പോ തുടങ്ങീതാ ഒലക്കേലെ തുമ്മല്‍ .ഇത് വരെ മാറീട്ടില്ല.എതാന്നാ പറഞ്ഞേ ആ സാനം ?
@അസീസ് ഭായ്.
പരിമിതമായ അസ്വാദനം ഭയ്യാ.കണ്ടില്ലേ റിയാസ്ക്കാനെപ്പോലുള്ള ബ്ലോഗര്‍മാര്‍ വരെ പാരയാ ഈ അസ്വാദനത്തിന് :)
@രാജേട്ടന്
ഒരാളെങ്കിലും നനഞ്ഞല്ലോ.ഞാന്‍ കൃതാര്‍ഥനായി.അപ്പൊ ഓക്കെ അപ്പുറത്തെ കടയില്‍ പോയൊരു പനഡോള്‍ വാങ്ങിക്കാന്‍ മറക്കണ്ടാട്ടോ..
@തഹ്സീന്ക്ക
ഭാവഗായകനു നമ്മുടെ ഇടത്തിലേക്ക് സ്വാഗതം.കമന്റിലൂടെ പോയപ്പോഴാണ് ഇങ്ങനൊരു ഫുലി ബൂലോകത്തുണ്ടെന്ന് അറിഞ്ഞത്.നന്ദി
@ഹൈന
പനിയോ എനിക്കോ!!ഹും അതിനിമ്മിണി പുളിക്കും.നാട്ടിലുള്ളപ്പോ മഴ പെയ്താ ഊണും ഉറക്കവും വരെ മുറ്റത്താക്കുന്ന നമ്മളെ പനിപ്പിക്കാനീ ഇത്തിരി മഴക്ക് വേറൊരു ജന്മം കൂടെ ജനിക്കേണ്ടി വരും ഹൈനേ..
@ജയേട്ടന്
എല്ലാരും പറഞ്ഞ് നിക്ക് പനി പിടിക്കുമെന്നാ തോന്നണേ.ദാ ചെറിയൊരു ചൂട് തോന്നിത്തുടങ്ങി.
ഹായ്ജിപ്പൂസ്, ജിപ്പൂസ് ഒരു കള്ളം പറഞ്ഞു ജിപ്പൂസ്മ ഴ നനയാതെ ഓടുന്നത് ഞാന്‍കണ്ടു ഞാന്‍ അടുത്ടഫ്ലാറ്റില് ഒന്ടയരുന്നു മോസമയിപ്പോയി love to you.
മഴയുടെ താളം പോലെ എഴുത്തിനും ഒരു താളമുണ്ട്. അതുകൊണ്ട് തന്നെ നല്ല വായനാ സുഖം കിട്ടുന്നു. നല്ല വിഷയങ്ങളിലേക്ക് പ്രവേശിച്ചു എഴുത്ത് കുറച്ചു ഗൌരവമായെടുക്കണം .ഭാഷാസ്വാധീനവും , നല്ലശൈലിയും അനുഗ്രഹീതമാണ് . എഴുത്ത് തുടരുക .
nannaayi. aashamsakal
Post a Comment