Monday, January 24, 2011

കറിവേപ്പില ജന്മം



മിനുസമാര്‍ന്ന കൈകളാല്‍
എന്നെ നീ വറചട്ടിയിലെടുത്തിടും.
നനുനനുത്ത മൃദുലമേനിയില്‍
തിളച്ചെണ്ണ കോരിയൊഴിക്കും.
തിരിച്ചും മറിച്ചുമിട്ട് ഹരിതാഭയാര്‍ന്നെന്‍
ശരീരം നീ ചുവപ്പിക്കും.

ഒരു നിമിഷനേരമെങ്കിലും
നിന്നെയാനന്ദിപ്പിക്കാനായാല്‍..
ധന്യമാകുമീ ജന്മം.
അത് തന്നെയല്ലോ
എന്‍ ജീവിത ദൗത്യവും.

കരളുപോലും വെന്തെരിയുന്നു.
പ്രാണവേദനയാല്‍ പിടയുമ്പൊഴും
നിന്‍ മേനി ഒരിക്കലെങ്കിലും
ഞാന്‍ പൊള്ളിച്ചിട്ടുണ്ടോ..

അലമുറകള്‍ക്കൊടുവിലെന്‍
ജീവന്‍ ആവിയായി പൊന്തുമ്പൊഴും
നരകത്തീയില്‍ കിടന്നന്ത്യശ്വാസമെടുക്കുമ്പൊഴും
നിനക്ക് വേണ്ടിയല്ലേ എന്നാശ്വസിക്കും.

അസഹ്യമായ വേദനയാലുള്ള
അലര്‍ച്ചയും ഞരക്കവും
നിന്നെയലോസരപ്പെടുത്തിയോ..
പൊറുക്കൂ ഈയെന്നോട്
മിണ്ടാതെ അനങ്ങാതെ ഒടുങ്ങാം ഞാന്‍.

അവസാനം വാരിക്കൂട്ടി
വലിച്ചെറിയുന്നതിന് മുമ്പൊരു വാക്ക്...

അവജ്ഞയോടിങ്ങനെ
തൊടിയിലെ ചവറ്റുകൂനയിലേക്ക്
എടുത്തെറിയാന്‍ മാത്രം
എന്ത് തെറ്റാണു ഞാന്‍ ചെയ്തത് ?

25 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അല്ലാ എന്താ ഉദ്ദേശം.? ഇതിനു മുമ്പത്തെ പോസ്റ്റ് ഉള്ളിയെ കുറിച്ചായിരുന്നു.ഇപ്പോ ദാ കറിവേപ്പില..ലോകത്തുള്ള സകല പച്ചക്കറി സാധനങ്ങളെ കുറിച്ചും കവിത എഴുതിക്കൊള്ളാമെന്നു വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ...?


സംഗതി എന്തായാലും കലക്കീണ്ട് ട്ടാ...

zephyr zia said...

പാവം കറിവേപ്പില... അതുപോലെ കുറേ ജന്മങ്ങളും... നന്നായി എഴുതി ജിപ്പൂസേ!

കുഞ്ഞൂസ് (Kunjuss) said...

കറിവേപ്പില പോലെയാകുന്ന കുറെ ജന്മങ്ങളെ ഓർമപ്പെടുത്തി ഈ കവിത.

റിയാസ് ചോദിച്ചതു കേട്ടില്ലേ...??

വാഴക്കോടന്‍ ‍// vazhakodan said...

ജിപ്പൂസേ, ചിലത് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചേ മതിയാവൂ...ചിലത് മാത്രം :)
നീ സമാധാനിക്കെടാ !

Akbar said...

കറിവേപ്പിലയുടെ യോഗം. കവിത നന്നായി ജിപ്പൂസേ.

എന്തായാലും എന്നെപ്പോലെ അത്യന്താധുനികംഎഴുതിയില്ലല്ലോ. അതിനു നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിക്കുന്നുണ്ട്..ആസ്വദിക്കുന്നുണ്ട്..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.......

SAJAN S said...

വാഴക്കോടന്‍ പറഞ്ഞതിനോട് യോജിക്കുന്നു....:)

mini//മിനി said...

ഇറക്കുമതി ചെയ്ത കറിവേപ്പിലയിൽ എന്റോസൾഫാൻ ഇതിലും ഉണ്ടെന്നാ പറയുന്നത്. പാവം കറിവേപ്പില, കവിതയും കറിവേപ്പിലയും കളയുന്നില്ല.

hafeez said...

ഉപേക്ഷിക്കപ്പെട്ടാലും അതിന്റെ ജന്മത്തിന് ഒരു സാഫല്യമുണ്ട്.

മുകിൽ said...

നന്നായി പാവം കറിവേപ്പിലയെ ഓർത്തത്...

ശ്രീജ എന്‍ എസ് said...

കറിവേപ്പിലയായി നിന്ന് കൊടുക്കരുത് എന്നെ പറയാന്‍ ഉള്ളു ..

മനു കുന്നത്ത് said...

ഞാന്‍ ഒട്ടൂം അമാന്തിക്കുന്നില്ല.. കമന്‍റിടാന്‍........!!
;)

നന്നായി കേട്ടോ..എനിക്കിപ്പോള്‍ കടുകിനെ കുറിച്ച് കവിതയെഴുതാന്‍ തോന്നിപ്പിച്ചു....! പക്ഷെ.. ഞാന്‍ എഴുതുന്നില്ല..!! നന്നായി.. നിസ്സാരകാര്യങ്ങളായ് തള്ളുന്നവയുടേ ഈ വലിയ എഴുത്ത്.......!!

ഹന്‍ല്ലലത്ത് Hanllalath said...

കമന്റാന്‍ സൌകര്യമില്ല

(നിനക്കിപ്പോ വിളിക്കാന്‍ വെല്യ വെയിറ്റാണല്ലോ..ഒരു ജിപ്പൂസ്...)

Junaiths said...

ചക്കരെ....

കുസുമം ആര്‍ പുന്നപ്ര said...

ഞാനും കറിവേപ്പിലയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്.അത് സൌഹൃദം എന്നു പറഞ്ഞ ഒരു സോഷ്യല്‍ നെറ്റുവര്‍ക്കില്‍ പോസ്ററു.ചെയ്തിട്ടുണ്ട്.ഈ കറിവേപ്പില കവിത
എനിയ്ക്കിഷ്ടപ്പെട്ടപ.പാവം കറിവേപ്പില

അനീസ said...

കറിവേപ്പിലയുടെ ഉപമ നന്നായി , വലിച്ചെറിയ പെടാന്‍ മാത്രം വിധിക്കപെട്ടവര്‍ പലരും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ജന്മം സഫലമാകുന്നത് ഇങ്ങനെയാണ്. പക്ഷെ പിന്നെയും കുറ്റപ്പെടുത്തലുകള്‍ ബാക്കി.....
അതസഹനീയം തന്നെ.
പ്രവാസിയെ കറിവേപ്പില മണക്കുന്നുണ്ട്, പണ്ടേതന്നെ.

നാമൂസ് said...

കറിവേപ്പില തന്നെയും ഒരു നല്ല ബിംബമാണ്. അപ്പോള്‍, അത് തന്നെയും ഒരു കവിതയാകുമ്പോള്‍, ചേര്‍ത്തു വെക്കാന്‍ ധാരാളം ജീവിതങ്ങളും..!!

ബിന്‍ഷേഖ് said...

എല്ലാ കറിവേപ്പിലകള്‍ക്കും സ്ഥാനം കരിവേപ്പിലയാകുന്നത് വരെ മാത്രം.
അവതരണത്തില്‍ പുതുമയുണ്ട്.

മുമ്പത്തെത് സവാളയായിരുന്നുവല്ലേ.
ഇനി രണ്ടു മുട്ടേം ഇത്തിരി പച്ചമുളകും ആയിക്കോട്ടെ- "ആമ്പ്ലെയിറ്റ്" എന്നൊരു പേരും.

തമാശ് പറഞ്ഞതാണേ-ആശംസകള്‍.

കുറ്റൂരി said...

എന്തുട്ടാ കമണ്റ്റാനാ? എല്ലാം നിണ്റ്റെ സ്വന്തം, പിന്നെ മറ്റു ചിലരുടെയു, പിന്നെ ഇതിലെല്ലാം സമാധാനിചേ മതിയാകൂ, അതാനു വിധിയെന്നു കരുതുക അല്ലാതെന്തു പരയാന്‍?

mayflowers said...

ഏതായാലും ഈ ബ്ലോഗ്ഗെര്‍ എങ്കിലും കറിവേപ്പിലയെ ഓര്‍ത്തല്ലോ.
നന്നായി.
അത്യാവശ്യമാണ്,എന്നാല്‍ ആവശ്യം കഴിഞ്ഞാലോ തിരിഞ്ഞു നോക്കില്ല..
ഇത്തരം ഓര്‍മപ്പെടുത്തലുകലാണ് ആവശ്യം.

ഏ.ആര്‍. നജീം said...

അടിച്ചമർത്തപ്പെട്ടവർക്കായ്..മറ്റുള്ളവർക്ക് വെണ്ടി സ്വയം വെന്തടങ്ങുന്ന കറിവേപ്പിലകൾക്കായ് കവിതയെഴുതാനും വേണമല്ലൊ ആരെങ്കിലും ഒക്കെ.. അല്ലെ ജിപ്പൂസേ...

ഫോളൊ ചെയ്തിട്ടുണ്ട്, ബുക്ക് മാർക്കും.. സമയം പോലെ ബാക്കിയുള്ള പോസ്റ്റുകളും വായിക്കാം )

Jyotsna P kadayaprath said...

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...കറിവേപ്പിലയ്ക്കും..!!!!!!!

Shahid Ibrahim said...

eniyum jeevitham bakki

LinkWithin

Related Posts with Thumbnails