ഇത് നൂറ മോള്‍.ചിത്രത്തില്‍ കാണുന്ന പോലെ ദാ ഇത്തിരിയേ ഉള്ളൂവെങ്കിലും ആളു ചില്ലറക്കാരിയല്ല കേട്ടോ.മിടുമിടുക്കിയാണ്.ഒരു വിശ്വാസിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ പ്രാര്‍ഥനകളും വിശുദ്ധഖുര്‍ആനിലെ അദ്ധ്യായം 'ഫാത്തിഹയും'യും തടസ്സമേതുമില്ലാതെ ആ കുഞ്ഞു വായില്‍ നിന്നും ഒഴുകിവരുന്നത് കേള്‍ക്കുമ്പോള്‍ ആരും അന്തം വിട്ടിരുന്ന് പോകും.
വിശുദ്ധഖുര്‍ആനിലെ തന്നെ 'തക്‌വീര്‍' 'അബസ' എന്നീ അദ്ധ്യായങ്ങള്‍ നൂറമോള്‍ കണ്ണുമടച്ച് മണിമണിയായി പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി,അത്ഭുതവും.ഇന്ന് വരെ നുമ്മക്കിത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ(മെനക്കെട്ടില്ലല്ലോ എന്നതാണ് ശരി) എന്നോര്‍ത്തപ്പോള്‍ അനുഭവപ്പെട്ട ജാള്യതയും ഞാന്‍ മറച്ച് വെക്കുന്നില്ല.
നിറഞ്ഞ് കവിഞ്ഞ ജിമെയില്‍ ഇന്‍ബോക്സ് തൂത്ത് വാരുമ്പോള്‍ യാദൃഛികമായാണൊരു മെയില്‍ ശ്രദ്ധയില്‍ പെട്ടതും മെയിലിലെ ലിങ്കില്‍ തൂങ്ങി യൂട്യൂബിലെത്തി ഈ മിടുക്കിയെ പരിചയപ്പെടുന്നതും.ഇത്തരത്തില്‍ മിടുക്കികളും മിടുക്കന്മാരുമായ അനേകരെ യുട്യൂബില്‍ കാണാമെങ്കിലും ആദ്യായിട്ടാണൊരു മലയാളിക്കുരുന്നിനെ കണ്ടുകിട്ടുന്നത്.
തിരൂര്‍ സ്വദേശികളായ അന്‍വര്‍ ജഫ്ന ദമ്പദികളുടെ അരുമസന്തതിയാണ് നാലു വയസ്സുകാരി നൂറ.കുവെറ്റില്‍ സ്ഥിരതാമസമാണിവര്‍.ഉമ്മ, ബാപ്പ എന്ന് വിളിച്ച് തുടങ്ങുമ്പോഴേക്കും കുഞ്ഞുവായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങളും ആഭാസപരിപാടികളും പഠിപ്പിച്ച് മക്കളെ റിയാലിറ്റി ഷോകളുടെ മായികലോകത്തേക്ക് തള്ളിവിടുന്നവര്‍ക്ക് മാതൃകയാണ് നൂറയുടെ ഉമ്മ ബാപ്പമാര്‍.അവര്‍ക്കും നൂറമോള്‍ക്കും നാഥന്‍ അര്‍ഹിച്ച പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
കണ്ടപ്പോള്‍ വല്ലാത്ത കൗതുകം.ഈ കൊച്ചുമിടുക്കിയെ പ്രിയപ്പെട്ട ബൂലോകരെ കൂടി ഒന്നു പരിചയപ്പെടുത്തിയാലോ എന്ന് അപ്പോഴാണ് തോന്നിയത്.കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല.നേരിട്ട് തന്നെ പരിചയപ്പെട്ടോളൂ.
നൂറമോളെ മെയില്‍ വഴി മീറ്റിയവരൊക്കെ ഒന്നു മാറി നിക്കിന്‍.മീറ്റാത്തവര്‍ മുന്നോട്ട് കടന്ന് വന്ന് മീറ്റിന്‍.
