വിസ
കൈപ്പറ്റി.
ഖല്‍ബ് കോരിയൊഴിച്ചൊരു
കുറിമാനം.
പരിഭവങ്ങള്‍,
പൊട്ടിത്തെറികള്‍,
അവസാനം
കണ്ണീരില്‍ കുതിര്‍ന്നൊരു
മുത്തവും.
കണ്ഡമിടറിയതു നേര്.
കരളു പിടഞ്ഞൊന്ന് തേങ്ങിയതും നേര്.
കാഴ്ച മറച്ചു-
കാല്ക്കീഴില് വീണുടയാന്‍ വെമ്പിയ
കണ്ണീര് കണങ്ങള്‍,
കൈ വിരലാല്‍ കോരിയെടുത്ത്
കുടഞ്ഞെറിയുമ്പോള്‍...
കണ്മണീ.. .
കെറുവ് അന്നു
കടല്‍ കടന്നെത്തിയ
കവറിനോടായിരുന്നു.
5 comments:
വിസ :(
ഇന്നും കവറുണ്ടോ?
കവറിനായി എത്രയെത്ര കാത്തിരുന്നതാ!!!
ആശംസകള്‍
മധുരിച്ചിട്ടു തുപ്പാനും കയ്ച്ചിട്ടു ഇറക്കാനും വയ്യാത്ത കവര്‍, ല്ലേ.
ഉം.. :(
സ്വപ്നം പലതും വിറ്റുപെറുക്കി ..
പഴയൊരു സിനിമ ഓര്‍മ്മവന്നു
Post a Comment