1, ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന്
പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്ലാമിനെയും ഒരു പരിഷ്കൃതസമൂഹത്തിന് ചേരാത്ത രീതിയില്‍ അധിക്ഷേപിച്ച് കൊണ്ടുള്ള ചിന്‍വാദ് പാലം എന്ന പുസ്തകം ഇറങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.അറസ്റ്റ് വാര്‍ത്ത 23ആം തിയ്യതിയിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട
പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി
അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ള സ്വാതന്ത്ര്യമല്ലെന്നാണ്.
(അഭിപ്രായ സ്വാതന്ത്ര്യമെന്നും പറഞ്ഞ് വായില്‍ വന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബൂലോകത്തെ വിഷമയമാക്കുന്ന ചില മാഷന്മാര്‍ക്കുമുള്ള താക്കീതാണ് കോടതിയുടെ ഈ അഭിപ്രായപ്രകടനം)
2, ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും
ചിന്‍വാദ് പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്.നിച്ച് ഓഫ്
ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില
ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ
അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു.അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം.പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കുള്ള കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
3, ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്ലാമിനെ വിമര്‍ശിച്ച്
കൊണ്ട് 'ഇസ്‌ലാമികദര്‍ശനം-വിമര്‍ശനങ്ങള്‍ വസ്തുതകള്‍' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി
വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍
സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്‍റേതാണ് ആമുഖം.പുസ്തകത്തില്‍
ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുന്നുവെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം
ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന.ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്.(വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)
4, ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം
മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി.എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു
പുറത്താക്കി(വാര്‍ത്ത 05-05-10ന്‍റേയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും
പത്രങ്ങളില്‍)
5, പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള
സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്‍റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്‍റോയെ
പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ്
ദിനപത്രത്തില്‍)
6, ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും
ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും
ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ
പ്രക്ഷോഭം( വാര്‍ത്ത 09-05-10ലെ പത്രങ്ങളില്‍)
7, മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍
ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പൊന്തക്കോസ്ത്
വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.(വാര്‍ത്ത
27-05-10ലെ പത്രങ്ങളില്‍)
8, കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ
രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ലെ തേജസില്‍.പ്രക്ഷോഭത്തെ തുടര്‍ന്ന്
നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)
9, പൂന്തുറ സെന്‍റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി
അഗസ്റ്റിന്‍ 7ആം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍
മുംതാസിന്‍റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്‍റെ
പേരില്‍ മര്‍ദ്ദിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദ്ദേശം
നല്‍കി(വാര്‍ത്ത 18-06-10, 20-06-10ലെ പത്രങ്ങളില്‍)
10, മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി
അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും
ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്.ഇതെ തുടര്‍ന്ന്
രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.(വാര്‍ത്ത 22-05-10ലെ
പത്രങ്ങളില്‍)
11, തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം
രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ്
(പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം
പ്രസിദ്ധീകരിച്ചു.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു.പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ്
ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)
12, തിരുവനന്തപുരം പൂന്തുറ സെന്‍റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ
മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു.രക്ഷിതാക്കളുടെ
പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത
03-06-10ലെ പത്രങ്ങളില്‍)
13, കൃസ്ത്യന്‍ മാനേജ്‌മെന്‍റിലുള്ള വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി.(വാര്‍ത്ത
13-06-10ലെ പത്രങ്ങളില്‍)