
ഉള്ളി മാഹാത്മ്യം
നീയില്ലാത്ത ഓംലെറ്റ് !
നിന്റെ 'വട്ടം' കാണാത്ത സാലഡ് !
കച്ചംബര്‍ വിത്തൗട്ട് യു !!
ഗ്ലും ഗ്ലും.(കണ്ഡമിടറിയ സൗണ്ടാണു പ്രിയരെ)
നീയറിയുന്നോ പൊന്നുള്ളീ..
നീയില്ലാത്ത കിച്ചന്
ഞങ്ങള്‍ക്ക്
ഹര്‍ത്താലില്ലാത്ത കേരളം പോലെയെന്ന്.
ഗ്രൂപ്പില്ലാത്ത കോങ്കറസ്സുണ്ടോ ?
കോഴിമുട്ടയില്ലാത്ത സി.ദിവാകരനുണ്ടോ ?
പറ പറ.ഉണ്ടോ ?
ജയരാജന്മാരില്ലാതെയെന്ത് സി.പി.എം.
എന്തിന്ത്യ.
ലത് പോല്‍
നീയില്ലാത്ത ജീവിതവുമചിന്ത്യം
കരകരളേ ഉള്ളീ..
അടുക്കളയിലൊഴിഞ്ഞ നിന് കട്ടിലു
കണ്ടെന്നുള്ളുലയുന്നുള്ളീ..
ഇനിയെന്നാണാ കിലുക്കമൊന്ന് കേള്‍ക്വാ..
ഉള്ളിക്കിലുക്കം ! (താത്താന്റെ ഗദ് ഗദ്)
അന്നാ സൈഡ് വലിവുള്ളവന്‍
കയറി 'സവാള കിരികിരി'
മൊഴിഞ്ഞപ്പഴേ ഞാനോര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് :(
പെറ്റമ്മതന്‍ വാത്സല്യത്തോടെ
കൈക്കുമ്പിളില്‍ കോരിയെടുത്ത്
അഴുക്ക് പുരണ്ട പട്ടുടവയഴിച്ച്
ദിനം നിന്നെ കുളിപ്പിക്കാറുള്ള
എന്നുമ്മയെപ്പോലും
നീ മറന്ന് കളഞ്ഞല്ലോയെന്റുള്ളീ..
നിന്റെ ഹാലറിഞ്ഞെന്നുമ്മ
ജലപാനം പോലും വെടിഞ്ഞ്
ഉറക്കവും പോയി തലക്ക് കയ്യും
വെച്ച് കിച്ചനില്‍ കുത്തിരിക്കുന്നത്
നീയറിയാതെയോ അതോ ?
ഒടുക്കത്തെ അപേക്ഷയാണ്.
അടുക്കളയിലെ കട്ടിങ് ബോര്‍ഡിലെത്തി
നിന്റെ തുണിയഴിക്കും മുമ്പിങ്ങനെ
മനിതരെ കരയിപ്പിക്കല്ലെന്റെ ഉള്ളീ..
ഇനി മസില് പിടിക്കാന്‍ തന്നെയാണു
നിന്റെ ഭാവമെങ്കില്‍...
തള്ളയാണേ..
ചന്തയിലെ ചന്തമില്ലാത്ത ചാക്കിലെ
ചൂടിലും പരുപരുപ്പിലും
ഒടുക്കത്തെ നാറ്റത്തിലും കിടന്ന്
അളിഞ്ഞ് പിളിഞ്ഞ് നീ
മുടിഞ്ഞു പോകത്തേയുള്ളൂ
കോപ്പിലെ ഉള്ളീ..