Friday, May 8, 2009

ജനപ്രതിനിധികളേ ഇതിലേ ഇതിലേ...


"പതിനഞ്ചാം ലോക്സഭയിലേക്ക് ജനവിധി തേടുന്ന 6735 സ്ഥാനാര്‍ഥികളില്‍ 1042 സ്ഥാനാര്‍ഥികളും കുറ്റവാളികള്‍.ഇതില്‍ 463 സ്ഥാനാര്‍ഥികളാവട്ടെ ബലാല്‍സംഗമുള്‍പ്പെടെയുള്ള ഹീനമായ കുറ്റങ്ങളുടെ പട്ടികയില്‍ പെടുന്നവര്‍."

വല്യ മോശല്ലാത്ത കണക്ക് ല്ലേ...!ഒരു പത്രത്തീന്ന് അടിച്ചു മാറ്റിയതാണു ട്ടോ.

ഇടതന്മാരേ,വലതന്മാരേ ഇതും രണ്ടും അല്ലാത്തവന്മാരേ അഭിമാനിച്ചോളീന്‍.എല്ലാവരും ആത്മാര്‍ഥമായിത്തന്നെ തങ്ങളുടേതായ സംഭാവന ഈ വകുപ്പിലേക്ക് നല്‍കിയിരിക്കുന്നു.ഇക്കണക്കിനു പോയാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അധികം താമസിയാതെ തന്നെ ക്രിമിനലുകളുടെ ശ്രീകോവിലായി മാറും.ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചതിനാല്‍ കിട്ടിയതാണു ക്രിമിനല്‍ എന്ന ചെല്ലപ്പേര് എന്നാരും സംശയിക്കേണ്ട കേട്ടോ.പലരും ബലാല്‍സംഗമുള്‍പ്പെടെയുള്ള സാഹസിക,മഹനീയക്രിത്യങ്ങളില്‍ കഴിവുതെളിയിച്ചവരത്രെ.

മുസ്ലിംകള്‍ക്കും,ദളിതര്‍ക്കും,പട്ടികജാതിക്കാരനും സീറ്റ് നല്‍കിയില്ലെങ്കിലെന്ത് ക്രിമിനലുകള്‍ക്കുള്ള സീറ്റ് കിറുകൃത്യമായി വീതം വെച്ചിരിക്കുന്നു എന്ന് രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാദിച്ചാല്‍ അത് അംഗീകരിച്ച് കൊടുക്കാതെ തരമില്ല.എന്നാല്‍ നാഴികക്കു നാല്‍പ്പതു വട്ടം നിയമം ലംഘിക്കുന്ന,ഹീകൃത്യങ്ങളില്‍ പങ്കാളികളായ ഈ മഹാന്മാരുള്‍പ്പെടുന്ന ഒരു കൂട്ടമാണു ഭാരതത്തെ നന്നാക്കാനുള്ള,രാജ്യത്തെ ക്രിമിനലുകളെ നിലക്കു നിര്‍ത്താനുള്ള നിയമങ്ങള്‍ പാസാക്കിയെടുക്കേണ്ടത് എന്നതാണു ഇതിലെ ഏറ്റവും ക്രൂരമായ തമാശ.നമ്മള്‍ വോട്ടര്‍മാര്‍ നട്ടപ്പിരാന്തന്മാര്‍.ഹല്ല പിന്നെ...!

കൊലപാതകികള്‍ക്കും,ബലാല്‍സംഗവീരന്മാര്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ട്.സമൂഹത്തില്‍ നിന്നും 'ആട്ടിയകറ്റപ്പെടുന്ന' അല്ലെങ്കില്‍ 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്' കൊണ്ടിരിക്കുന്ന ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള എന്തെങ്കിലും പാക്കേജ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ന്യായമായും പ്രതീക്ഷിക്കാം.കളവും ബലാല്‍സംഗവുമെല്ലാം കയ്യോടെ പിടിക്കപ്പെട്ട് നാട്ടുകാര്‍ പൊതിരെ തല്ലുമ്പോള്‍ every dog has a day എന്നു ചുമ്മാതെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടാകില്ലേ.ആരും നിരാശരാവേണ്ടതില്ല കേട്ടോ...

നിയമസഭാസാമാജികരില്‍ ചിലര്‍ക്ക് മെംബര്‍ ഓഫ് പാര്‍ലിമെന്‍റ്(MP) എന്നതിനു പകരം കുറച്ചു കൂടെ യോജിക്കുന്നത് മെംബര്‍ ഓഫ് പ്രിസണ്‍(MP) എന്നല്ലേ ? ന്‍റെ ഒരു സംശ്യം ആണൂ ട്ടോ ബൂലോകരേ.കഴമ്പുണ്ടോന്ന് ഇങ്ങളു തീരുമാനിച്ചോളീന്‍...

4 comments:

ജനശക്തി said...

പതിനഞ്ചാം ലോകസഭ അല്ലേ?

ഇടതന്മാരുടെ പേരിലുള്ള കേസ് സമരത്തിന്റെ ഭാഗമായി എടുത്തിട്ടുള്ള കേസുകളാണെന്ന് എവിടെയോ വായിച്ചു. എല്ലാവരും ഒന്നു പോലല്ല.

ഗുല്‍മോഹര്‍... said...

hai chetta.....
its too intresting
keep going

നിരക്ഷരൻ said...

ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഇവന്മാരെ ഭരണത്തിലേക്കെത്തുന്നതില്‍ നിന്ന് വിലക്കുന്ന വല്ലതും ചെയ്യാനും ഇവര് സമ്മതിക്കില്ല. ഭരിക്കുന്നതും, ഭരണഘടന ഉണ്ടാക്കുന്നതുമൊക്കെ ഇവര്‍ തന്നെയാണല്ലോ ?!

സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി സമാനമായ ഒരു പോസ്റ്റ് ഞാനുമിറക്കിയിരുന്നു.

ജിപ്പൂസ് said...

കാടടച്ചു വെടി വെക്കാനുള്ള ശ്രമമായിരുന്നില്ല ജനശക്തി.പത്രങ്ങളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വെച്ച് കൊണ്ടുള്ള ഒരു പോസ്റ്റ്.അത്രേ ഉദ്ധേശിച്ചൊള്ളൂ.മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ.

എന്തു ചെയ്യാനാ നിരക്ഷരന്‍ ചേട്ടാ...നമ്മള്‍ ഇതെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ.

സരൂപേ കമന്റിയതിനു നന്ദി ണ്ട് ട്ടോ.

LinkWithin

Related Posts with Thumbnails