
അന്വേഷണമോ...എന്തന്ന്വേഷണം ?
നിങ്ങള്‍ പോലീസുകാരുടെ മനോവീര്യം തകര്‍ക്കരുത്."
അവര്‍ ആര്മാദിക്കട്ടെ.ഇശ്റത്ത്മാരുടേയും സൊഹ്റാബുദ്ധീന്മാരുടേയും ജീവിതം തകര്‍ന്നടിയട്ടെ.തെളിവ് നശിപ്പിക്കാന്‍ സൊഹ്റാബുദ്ധീന്റെ കെട്ട്യോളെ ഒരു പിടി ചാരമാക്കിയും,പ്രാണേഷ് കുമാറിന്റെ തലയോട്ടി പിളര്‍ത്തുന്ന വെടിയുണ്ടകള്‍ പായിച്ചും പോലീസിന്റെ മനോവീര്യം അങ്ങു കുത്തനെ ഉയരട്ടെ.
ഇശ്റത്ത് ജഹാന് മുംബൈയിലെ ഖല്‍സാ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണെന്നും നാലു പേരടങ്ങുന്ന കുടുംബത്തിന്റെ പശിയടക്കാന്‍, സഹോദരങ്ങളുടെ പഠന ചെലവ് വഹിക്കാന്‍ കോളേജ് സമയം കഴിഞ്ഞ് ട്യൂഷനെടുത്തിരുന്ന അല്ലറ ചില്ലറ ജോലികളിലൊക്കെ ഏര്‍പ്പെട്ടിരുന്ന ഒരു സാധു പെണ്‍കുട്ടിയാണെന്നും മറ്റും അഹമ്മദാബാദ് മെട്രൊ പോളിറ്റന്‍ ജഡ്ജ് എസ്.പി തമാങ്ങിനെപ്പോലുള്ള ആരോ അടക്കം പറയുന്നുണ്ട്.ചുരുക്കത്തില്‍ ലവള് നിരപരാധിയാണത്രെ...
ഇനീപ്പോ നിരപരാധിയാണെങ്കില്‍ കൂടി നമുക്ക് നമ്മുടെ പോലീസിന്റെ മനോവീര്യമല്ലേ വലുത്.പ്ലീസ് ദയവ് ചെയ്ത് ശല്യപ്പെടുത്തരുത്.അവര്‍ വെടി വെച്ച്പഠിക്കട്ടെ.
ഇനിയുമെത്ര സമീര്മാര് പിടഞ്ഞ് മരിക്കണം നമ്മുടെ കണ്ണൊന്ന് തുറക്കാന്‍ ?
ഇനിയുമെത്ര കൗസര്‍ബിമാരുടെ മാനം ചവിട്ടിയരക്കപ്പെടണം ??