Monday, November 8, 2010

ഇത് കണ്ടില്ലേ ?

"പ്രിയപ്പെട്ടവരെ, ഏറെ ആശങ്കയോടെയാണ് മാംസ വിപണിയില്‍ ആണ്കുട്ടികള്‍ വില്പ്പനക്ക് എന്ന പരമ്പര തയ്യാറാക്കാന്‍ ഇറങ്ങിത്തിരിച്ചത്.ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരുസമൂഹം കടന്ന് പോകുന്നവഴിയിലെ വൃത്തികേടുകളെക്കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ പല കേന്ദ്രങ്ങളും കിടുങ്ങി . സംഘര്‍ഷങ്ങള്‍ എന്റെ മൊബൈല്‍ ത്തുമ്പത്ത് വന്ന് പൊട്ടിത്തെറിച്ചു. ചില അഗ്നിപര്‍‌വ്വതങ്ങള്‍ പത്രഓഫീസിലും നിന്നുകത്തി. ഒടുവില്‍ ഈയുദ്ധത്തില്‍ പരാജയപ്പെട്ടത് ഞാന്‍ തന്നെ.എന്നാല്‍ പരാജയപ്പെട്ടത് ഞാനാണോ....? സ്വന്തം പത്രാധിപത്യത്തില്‍ ഒരുപത്രം ഇറക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ പോയത് എന്റെ കുറ്റംകൊണ്ടാണോ...? ഞാന്‍ പറഞ്ഞ സത്യങ്ങള്ക്ക് നൂറില്‍ നൂറുമാര്ക്കുമിടുന്നു ചില തത്പരകക്ഷികള്‍ ... ഇത് സാര്‍‌വ്വത്രികമാണെന്നും ഇവിടെ ഇനിയുമിത് തുടരുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു വേറെചിലര്‍ .നല്ലത്. അവരെ ദൈവം രക്ഷിക്കട്ടെ.ഇവിടെ നിരോധനത്തിന്റെ ആക്രോശങ്ങളുമായി ആരും കടന്നുവരില്ലല്ലോ..."

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്റെ വാക്കുകളാണ് മുകളില്‍ .ഒരുമാതിരി വളിച്ച തമാശയും, ഹാസ്യമെന്ന രീതിയില്‍ (ഹാസ്യമാത്രെ ഹാസ്യം) പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയ ചില സ്ഥിരം നമ്പറുകളും പോസ്റ്റാക്കി ചിന്തയും ജാലകവും നിറക്കുന്ന എന്നെപ്പോലുള്ളവരേക്കാളും എത്രയോ മഹത്തരമാണ് ഹംസക്കാന്റെ പോസ്റ്റുകള്‍ .സംസ്ക്കാരത്തെ മുച്ചൂടും നശിപ്പിച്ച് സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിട്ട് കൊണ്ട് നമ്മുടെയൊക്കെ മൂക്കിനു താഴെ നടമാടിക്കൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അദ്ധേഹം നടത്തിയ അന്വേഷണറിപ്പോര്ട്ടുകള്‍ ഉള്ക്കൊള്ളുന്ന കനപ്പെട്ടൊരു പോസ്റ്റ് അദ്ധേഹത്തിന്റെ ബ്ലോഗി
ല്‍ കാണാം.

ജീവന്‍ പോലും പണയം വെച്ച്(ആലങ്കാരികമായി പറഞ്ഞതല്ല കേട്ടോ) തയ്യാറാക്കി നല്‍കിയ റിപ്പോര്ട്ടിനു അദ്ധേഹത്തിന്റെ തന്നെ പത്രം നല്കിയ സപ്പോര്ട്ട് ഹംസക്കയുടെ തന്നെ വാക്കുകളിലൂടെ വായിക്കാം.

"ഇവിടെ എന്തും നടക്കും ആരുണ്ടിവിടെ ചോദിക്കാന് ...അതുതന്നെയാണ് ഞാന് പ്രതിനിധാനം ചെയ്യുന്ന പത്രത്തിന്റെ മാനേജ്മെന്റും എന്നോട് ചോദിച്ചത്. ഈ പരമ്പര ഏഴു ലക്കങ്ങളുണ്ടായിരുന്നു. എന്നാല് ഒന്നാമത്തെ ലക്കം പുറത്തിറങ്ങിയപ്പോള് തന്നെ ഞെട്ടലും എതിര്പ്പിന്റെ അലയൊലികളുമുണ്ടായി. മൂന്നാം ദിവസമായപ്പോഴേക്ക് അത് പൊട്ടിത്തെറിയിലെത്തി. നാലാം ദിനം പരമ്പര നിര്ത്തിവെപ്പിക്കാനാണ് മാനേജ്മെന്റ് നിര്ദേശം നല്കിയത്. അവര് പ്രഖ്യാപിച്ചതും ഇതല്ലാതെ മറ്റെന്താണ്....?~സുഹൃത്തുക്കളെ ഈ സങ്കടങ്ങ
ള്‍ ഞാന്‍ നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടാണ് പറയുക."

കട്ട തിരക്കിലായതിനാല്‍ എഴുതാനായി ഉദ്ധേശിച്ച പല കാര്യങ്ങളും തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല.ഇടക്ക് ബൂലോകത്തൊരു ഓട്ടപ്രദക്ഷിണം നടത്താറുണ്ട്.അങ്ങനെ തിരക്കിട്ടുള്ള ഓട്ടത്തിനിടയിലാണ് ഹംസ ആലുങ്ങലിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.അദ്ധേഹത്തിന്റെ ചില വാക്കുകള്‍ എന്തോ ഉള്ളില്‍ തട്ടി.

ഹംസ ആലുങ്ങലിന്റെ സങ്കടങ്ങള്‍ ബൂലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും ഒരു കമന്റ് കൊണ്ടെങ്കിലും അദ്ധേഹത്തിന്റെ ഈ എളിയ ശ്രമത്തിന് പിന്തുണ അറിയിക്കുമല്ലോ.

ലിങ്ക് ദാ ഇവിടെ :-
1)'മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌'
2)
'ഒരേ പങ്കാളികള്‍ .ഭാര്യക്കും ഭര്‍ത്താവിനും'

5 comments:

ജിപ്പൂസ് said...

സാമൂഹികപ്രതിബദ്ധതയാണ് ഹംസ ആലുങ്ങലിന്റെ ഞാന്‍ വായിച്ച ഒട്ടുമിക്ക പോസ്റ്റുകളുടേയും മുഖമുദ്ര.അദ്ധേഹത്തിന്റെ പുതിയ പോസ്റ്റും അത്തരത്തിലുള്ളത് തന്നെ.ഇത് ബൂലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.മറ്റൊന്നിനും കഴിയില്ലെങ്കിലും ഒരു കമന്റ് കൊണ്ടെങ്കിലും അദ്ധേഹത്തിന്റെ ഈ എളിയ ശ്രമത്തിന് പിന്തുണ അറിയിക്കുമല്ലോ.

പഞ്ചാരക്കുട്ടന്‍ said...

ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

മേഘമല്‍ഹാര്‍(സുധീര്‍) said...

shocking

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആലുങ്കലിന്റെ ലേഖനങ്ങൾ വായിക്കാറുണ്ട്
its really shocking ....


ഇവിടെ അതിനെ പറ്റി എഴുതിയതും നന്നായി ജിപ്പൂസ്

haina said...

EID MUBARAK

LinkWithin

Related Posts with Thumbnails