Wednesday, December 15, 2010

ഇത് നൂറമോള്‍


ഇത് നൂറ മോള്‍.ചിത്രത്തില്‍ കാണുന്ന പോലെ ദാ ഇത്തിരിയേ ഉള്ളൂവെങ്കിലും ആളു ചില്ലറക്കാരിയല്ല കേട്ടോ.മിടുമിടുക്കിയാണ്.ഒരു വിശ്വാസിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ പ്രാര്‍ഥനകളും വിശുദ്ധഖുര്‍‌ആനിലെ അദ്ധ്യായം 'ഫാത്തിഹയും'യും തടസ്സമേതുമില്ലാതെ ആ കുഞ്ഞു വായില്‍ നിന്നും ഒഴുകിവരുന്നത് കേള്‍ക്കുമ്പോള്‍ ആരും അന്തം വിട്ടിരുന്ന് പോകും.

വിശുദ്ധഖുര്‍‌ആനിലെ തന്നെ 'തക്‌വീര്‍' 'അബസ' എന്നീ അദ്ധ്യായങ്ങള്‍ നൂറമോള്‍ കണ്ണുമടച്ച് മണിമണിയായി പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി,അത്ഭുതവും.ഇന്ന് വരെ നുമ്മക്കിത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ(മെനക്കെട്ടില്ലല്ലോ എന്നതാണ് ശരി) എന്നോര്‍ത്തപ്പോള്‍ അനുഭവപ്പെട്ട ജാള്യതയും ഞാന്‍ മറച്ച് വെക്കുന്നില്ല.

നിറഞ്ഞ് കവിഞ്ഞ ജിമെയില്‍ ഇന്‍ബോക്സ് തൂത്ത് വാരുമ്പോള്‍ യാദൃഛികമായാണൊരു മെയില്‍ ശ്രദ്ധയില്‍ പെട്ടതും മെയിലിലെ ലിങ്കില്‍ തൂങ്ങി യൂട്യൂബിലെത്തി ഈ മിടുക്കിയെ പരിചയപ്പെടുന്നതും.ഇത്തരത്തില്‍ മിടുക്കികളും മിടുക്കന്മാരുമായ അനേകരെ യുട്യൂബില്‍ കാണാമെങ്കിലും ആദ്യായിട്ടാണൊരു മലയാളിക്കുരുന്നിനെ കണ്ടുകിട്ടുന്നത്.

തിരൂര്‍ സ്വദേശികളായ അന്‍‌വര്‍ ജഫ്ന ദമ്പദികളുടെ അരുമസന്തതിയാണ് നാലു വയസ്സുകാരി നൂറ.കുവെറ്റില്‍ സ്ഥിരതാമസമാണിവര്‍.ഉമ്മ, ബാപ്പ എന്ന് വിളിച്ച് തുടങ്ങുമ്പോഴേക്കും കുഞ്ഞുവായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങളും ആഭാസപരിപാടികളും പഠിപ്പിച്ച് മക്കളെ റിയാലിറ്റി ഷോകളുടെ മായികലോകത്തേക്ക് തള്ളിവിടുന്നവര്‍ക്ക് മാതൃകയാണ് നൂറയുടെ ഉമ്മ ബാപ്പമാര്‍.അവര്‍ക്കും നൂറമോള്‍ക്കും നാഥന്‍ അര്‍ഹിച്ച പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

കണ്ടപ്പോള്‍ വല്ലാത്ത കൗതുകം.ഈ കൊച്ചുമിടുക്കിയെ പ്രിയപ്പെട്ട ബൂലോകരെ കൂടി ഒന്നു പരിചയപ്പെടുത്തിയാലോ എന്ന് അപ്പോഴാണ് തോന്നിയത്.കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല.നേരിട്ട് തന്നെ പരിചയപ്പെട്ടോളൂ.

നൂറമോളെ മെയില്‍ വഴി മീറ്റിയവരൊക്കെ ഒന്നു മാറി നിക്കിന്‍.മീറ്റാത്തവര്‍ മുന്നോട്ട് കടന്ന് വന്ന് മീറ്റിന്‍.






20 comments:

saifu kcl said...

Thats good

സാബിബാവ said...

നൂറ
കുഞ്ഞു ചുണ്ടുകളില്‍ ഉതിരുന്ന പൊന്‍ മുത്തുകള്‍ എന്നെന്നും നില നില്‍ക്കട്ടെ
ജിപ്പൂസിന് അഭിനന്ദനം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ക്യൂട്ട് മോളു...

വീഡീയോ ക്ലിപ്പ് മുമ്പ് കണ്ടിരുന്നു..
കൂടുതലറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം...
നന്ദി ജിപ്പൂസ്

Junaiths said...

റബ്ബ് അവരെ അനുഗ്രഹിക്കട്ടെ..

അലി said...

ماشاء الله... تبارك الله

Anonymous said...

ഈ ഈ മോളെ പറ്റി യുള്ള ഈ വീഡിയോ യൂറ്റൂബിൽ കണ്ടിരുന്നു ഇങ്ങനെ എഴുതാനും അത് ഞങ്ങളിൽ എത്തിക്കാനും ശ്രമിച്ചതിൽ താങ്കൾ അഭിനന്ദനം അർ ഹിക്കുന്നു..

അസീസ്‌ said...

Thanks Jippus

മുകിൽ said...

അറിഞ്ഞിരിക്കേണ്ടതുതന്നെ നമ്മൾ ഇത്തരം നല്ല കാര്യങ്ങൾ. നൂറമോൾ നന്നായി വരും.

thahseen said...

maasha Allah!

Naushu said...

very good..

K@nn(())raan*خلي ولي said...

യൂടൂബില്‍ ഇത് കണ്ടതിനു ശേഷം മൂന്നു വയസ്സുള്ള മോനെ ഇതൊക്കെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് കണ്ണൂരാന്റെ ശ്രീമതി.
അമ്മിഞ്ഞപ്പാലിന്റെ നറുമണം മാറും മുന്‍പേ ടീവിയിലെ പാട്ടുകള്‍ക്കൊപ്പം തുള്ളിച്ചാടാന്‍ പ്രേരിപ്പിക്കുന്ന മുസ്ലിം മാതാപിതാക്കള്‍ നൂറയെ കാണുന്നുണ്ടോ!
(ചുമ്മാതല്ല മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാദികളാകുന്നത്. കുഞ്ഞു നാളില്‍ ശരിയായ മതബോധം വളര്‍ത്തിയാല്‍ ഒരു മോനും തെറ്റിലേക്ക് പോകില്ല.)

കുഞ്ഞൂസ് (Kunjuss) said...

നൂറമോള്‍ മതവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും വളര്‍ന്നു വരട്ടെ എന്നാശംസിക്കുന്നു....

കണ്ണൂരാന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ്!

ഹംസ said...

യൂട്യൂബില്‍ കണ്ടിരുന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്തെടുത്തു.. ഒരുപാട് സന്തോഷം തോന്നി അതിലേറെ വാത്സല്യവും (എന്‍റെ രണ്ടാമത്തെ മോളുടെ അതേ മുഖം )
നന്നായി ജിപ്പുസ് കാണാത്തവര്‍ക്കായുള്ള ഈ പരിചയപ്പെടുത്തല്‍ ... നന്ദി

Akbar said...

നൂറ മോളെ പരിചയപ്പെടുത്തിയ ഈ പോസ്റ്റിനു ജിപ്പൂസിനു അഭിനന്ദനങ്ങള്‍. ആദ്യത്തെ വിദ്യാലയം വീടും ആദ്യത്തെ അദ്ധ്യാപിക മാതാവുമാണ്. അപ്പോള്‍ കുട്ടികള്‍ എങ്ങിനെ വളരണമെന്നതില്‍ അവര്‍ക്കുള്ള പങ്കു വലുതാണ്‌. ഇവിടെ നൂറയുടെ മാതാ പിതാക്കള്‍ക്ക് അഭിമാനിക്കാം.

ജിപ്പൂസ് said...

നൂറമോളെ പരിചയപ്പെടാനെത്തിയവര്‍ക്കെല്ലാം നന്ദി.

Unknown said...

مشاء الله بارك الله في
ishaqkunnakkavu

ALAVI KUTTY C.T said...

സര്‍വ്വ ശക്തന്റെ അനുഗ്രഹം എന്നും ആ കുഞ്ഞിമോക്ക് ഉണ്ടാവട്ടെ

Anonymous said...

so cute noora mol..!
maasha allah...may god bless her..!
thanks jippu..!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ വിത്യസ്തമായ ഒരു പോസ്റ്റ്‌.ആ കുരുന്നു പ്രതിഭയ്ക്കു ആദരവും താങ്ങള്‍ക്ക്‌ അഭിനന്ദനവും നേരുന്നു..

Cm Shakeer said...

ജിപ്പൂസ് ഇപ്പോഴാണ് ഇത് കണ്ടത്,നമ്മെ കുറിച്ച് ഓര്‍ത്ത് ലജ്ജ തോന്നുന്നു. നമ്മുടെ കുട്ടികള്‍ക്ക് ABCD- യല്ലാതെ വേറെ എന്തെങ്കിലും നമ്മള്‍ പഠിപ്പിക്കുവാര്‍ ശ്രമിക്കാറുണ്ടോ?
THANKS FOR SHARING..

LinkWithin

Related Posts with Thumbnails