Wednesday, May 25, 2011

ഇതെന്‍റെ പട്ടി വിശ്വസിക്കുംറ..റ..റാങ്കോ! മലപ്പുറത്തോ!

റാ..റാ.. റാങ്കെന്ന് വിക്കല് കൂടാതെ ഒന്ന് മൊഴിയാന്‍ പോലും കഴിയണില്ല എനിക്കിപ്പോള്‍.മലപ്പുറത്തെ ഒരു ഇര്‍.. ഇര്‍.. ഇര്‍ഫാനാണു റാ..റാ റാങ്കെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാ.ഒരസ്കിത.ഒരു ശ്വാസം മുട്ടല്‍.ഒരു വിമ്മിഷ്ടം.ഈ സൂക്കേടിന് എന്തെങ്കിലും പേരുണ്ടോ ആവോ.ഈ മല.. മല..(ശ്ശോ കണ്ടില്ലേ) മലപ്പുറംന്ന് കേള്‍ക്കുമ്പോള്‍ തന്നെ യെന്തോ ഒരു :(

സത്യത്തില്‍ ഇന്നത്തെ പത്ര വാര്‍ത്ത കണ്ടപ്പോഴാണ് സമനില തെറ്റിയത്.അങ്ങ്ട് സഹിക്കണില്ല.അല്ലെങ്കി ഇങ്ങനുണ്ടോ ഒരു റ..റ..റാങ്ക്! മലപ്പുറത്തുകാര് ഒന്നാം റാങ്കില്‍ ജയിക്കുക, അതും ലോട്ടറ് ഭാഗം പഠിക്കാനുള്ള പരൂഷക്ക്.എന്‍റെ പട്ടി വിശ്വസിക്കും.ഇത് കോപിയടി തന്നെ.നോ ഡൗട്ട്.

ചുമ്മാ പറയുന്നതല്ലെടെയ്.നോക്ക്.ആരാണ് റാങ്ക് പ്രഖ്യാപിച്ചത്?നല്ല ഒന്നാന്തരം മല..മല..മ്മല്‍പ്പൊര്‍ത്തുകാരനൊരു കാക്ക.പാണ്ടിക്കടവത്ത് അദ്ദു റബ്ബ്.അതും അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍.'അന്‍റെ ഒടുക്കത്തെ പച്ചക്കൊടിയും അതിലെ തീവ്രാദ, ഭീകരാദ സിംബലായ ചന്ദ്രക്കലയും പാക്കിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നെടാ ലീഗുകാരാ' യെന്ന് കര്‍ണാടക ജയിലില്‍ കിടക്കുന്ന മൂത്ത തീവ്രാദി മദനി സായ്‌വ് പോലും കുറ്റപ്പെടുത്തിയ പാര്‍ട്ടിയുടെ നേതാവ്.എന്തിനേറെ പറയുന്നു നിങ്ങളും കണ്ടതല്ലെ മലപ്പൊറത്തെ ഇലക്ഷന്‍ വിജയാഘോഷം.പച്ച ലഡു, പച്ച ബിരിയാണി, പച്ച വെള്ളം.ആകെക്കൂടിയൊരു പാക്കിസ്ഥാന്‍ മയം.എനിക്കാണെങ്കി ഈ പച്ച എന്ന് കേള്‍ക്കുന്നത് പണ്ടേ അലര്‍ജിയാ.ഈ തോന്നലുകളൊക്കെ ഇനി അതിന്‍റേയാണോ എന്തോ..!

ഒരു ടീം 20 വര്‍ഷം കൊണ്ട് നാട്ടിലെ അമുസ്ലിം പെണ്ണുങ്ങള്‍ക്കൊക്കെ പള്ളേലാക്കി കാക്കാ കുട്ടികളെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഉത്പാദിപ്പിച്ച് കേരളത്തെ ഒരു കാക്കാ കൂട്ടമാക്കാന്‍ കൈ മെയ് മറന്ന് പണിയെടുക്കുന്നു.മറ്റൊരു ടീം ദാ ഇങ്ങനേം.എല്ലാം കാണാന്‍ കേരളീയരുടെ ജന്മം ഇനിയും ബാക്കി.

ഇതിലെന്തൊക്കെയോ കാക്കക്കളിയുണ്ടെന്ന് പണ്ടേ പറഞ്ഞതാ മ്മ്ടെ മാമന്‍.അന്നെല്ലാ ക്ണാപ്പന്മാരും കൂടി ആ കാര്‍ന്നോരുടെ മെക്കിട്ട് കയറി.എല്ലാരും അനുഭവി.മുസ്ലിം മതമൗലിക പാര്‍ട്ടി വിദ്യാഭ്യാസം വിട്ടു കൊടുക്കാതെ അടയിരിക്കുന്നതിനു പിന്നില്‍ ഇത്തരത്തില്‍ എന്തൊക്കെയോ നിഗൂഢ ലക്‌ഷ്യങ്ങളുണ്ടെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.നോക്കൂ ആ മന്ത്രീടെ പേരില്‍ തന്നെയില്ലേ എന്തോ ഒരു വശപ്പിശക്.'റബ്ബ് റബ്ബ്'! ഒന്നും യാദൃഛികമല്ലെന്ന് കരുതാന്‍ തന്നെയാണ് ന്യായം.

ചോദിക്കാനും പറയാനും ആകെക്കൂടി ഉണ്ടായിരുന്നത് ഒരു മാമനായിരുന്നു.മൂപ്പര്‍ക്കാണേല്‍ ഇപ്പോ വയസ്സായി.കുട്ടിക്കാലത്ത് ഐസ്റൂട്ട് നുണയാന്‍ പറ്റാത്തതിലുള്ള വിഷമമോ എന്തോ വായ തുറന്നാലിപ്പോ ഐസ്റൂട്ട്,ഐസ്ക്രീം എന്ന് മാത്രമേ കേള്‍ക്കാനൊള്ളൂ.

അതിനാല്‍ റ..റ..(പണ്ടാരടങ്ങാനിത് എന്നേം കൊണ്ടേ പോകൂന്നാ തോന്നുന്നത്) റാങ്കിന് പിന്നിലെ മലപ്പുറം കളികളെക്കുറിച്ച് സി.ബി.ഐ യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുക ഇനിയുമിത് ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രി സഭയിലെ മലപ്പൊറം തരംഗം എന്നെന്നേക്കുമായി അവസാനിപ്പിക്കുക (കണ്ടിട്ട് സഹിക്കണില്ലാന്നേ) അതുമല്ലെങ്കില്‍ ഈ റാങ്കിങ് സമ്പ്രദായം തന്നെ അങ്ങു എടുത്ത് കളയുക എന്ന് ഞാന്‍ ജിപ്പൂസ് കേരള മുഖ്യമന്ത്രി ശ്രീ ഊമ്മന്‍ ചാണ്ടിയോട് ഇതിനാല്‍ രേഖാമൂലം ആവശ്യപ്പെടുന്നു.


രഹസ്യം:മ്മ്ടെ ബ്ലോഗര്‍ മലപ്പുറത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്നിനും കാലിക്കറ്റ് യൂനിവേര്‍സിറ്റിയില്‍ നിന്ന് രണ്ടു റാങ്കുകള്‍ കിട്ടിയതായി കേള്‍ക്കുന്നുണ്ട്.ഇനി അതും !

22 comments:

മുകിൽ said...

ഒരു റാങ്കു കിട്ടിപ്പോയീന്നു വച്ച് ഇങ്ങനെ തല്ലണോ?..

Anonymous said...

Yes, Something Fishy in Malapuuram.

അലി said...

‘കോപ്പിയടി ജിഹാദ്’ എന്നൊരു വാക്ക് കൂടെ ഉണ്ടാക്കണം...!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇയ്യൊന്നടങ്ങ് ജിപ്പൂസേ...

ബ്ലാക്ക്‌ മെമ്മറീസ് said...

ന്റെ ...ബദ്രിങ്ങളെ .....ഞമ്മക്കും ഇത് നേരത്തെ തോന്നിയതാ .ജീപന്‍ ചേട്ടാ ..ഓന്റെ ഒക്കെ അലാക്കിലെ .....റാങ്ക് .......പക്ഷേങ്കില് ...ആ പഹയംമാര് ....വേണ്ടേ ഞമ്മക്ക് ഭൂരി പക്ഷം തെകക്കാന്‍ ....(മാണിച്ചായാ നേതാവേ ....ധീരതയോടെ നയിച്ചോളു...ലക്ഷം ലക്ഷം പിന്നാലെ )

നാമൂസ് said...

വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സംഭവിച്ചിരിക്കുന്നു. എന്നാല്‍ അതിലിത്ര ഹാലിളകാന്‍ എന്തിരിക്കുന്നു..? കാര്യം പറയുന്നതിലെ വൈകാരിക തലം മനസ്സിലാകുന്നു. അത് തന്നെയാണ് എന്നെ ഏറെ സങ്കടപ്പെടുത്തുന്നതും. ഒന്നുമില്ലേലും ഒരു വയോധികനല്ലേ.? എന്തിനു വെറുതെ കുരുത്തക്കേട്‌ സമ്പാദിച്ചു കൂട്ടണം..?/////??!!!!jhh

junaith said...

ഇതങ്ങട് കലക്കീട്ടുണ്ടെടാ ചെക്കാ..

sm sadique said...

“പഠിച്ചാൾ ഞമ്മക്കും കിട്ടും
നല്ലവണ്ണം പഠിക്കുക
നിന്നെ എഴുതാൻ പഠിപ്പിച്ച നാഥന്റെ നാമത്തിൽ പഠിക്കുക .”
എന്ന് ഞമ്മന്റെ കക്ഷികളോട് ഞമ്മൾ

cyberboy said...

നിനക്കീ വിക്കിലീക്സ്, സോറി വിക്കലിന്റെ അസുഖം എന്ന് മുതല്‍ തുടങ്ങിയതാ?
യു ഡി എഫ് അധികാരത്തില്‍ വന്നതിനു ശേഷം ആണോ?

ഷമീര്‍ തളിക്കുളം said...

ജോറായി കാക്കാ...

Prakash said...

കാക്ക ഉറഞ്ഞു തുള്ളുകയാണല്ലോ.

Akbar said...

നന്നായി പഠിച്ചാല്‍ റാങ്കുകള്‍ ഇനിയും കിട്ടും. റാങ്ക് വാങ്ങിയ എല്ലാ മിടുക്കന്മാര്‍ക്കും അഭിനന്ദനം

ABDULLA JASIM IBRAHIM said...

ഇതു കൊള്ളാം>>>>>>>>

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ജിപ്പൂസ് ,
ഖത്തര്‍ മീറ്റ് കഴിഞ്ഞു മുങ്ങിയ താങ്കളെ പിന്നെ കാണാനില്ലല്ലോ..
പോസ്ടിട്ടതും അറിഞ്ഞില്ല.
കമന്റ് വിശദമായി പിന്നീട.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

:)

അഷ്ക്കർ തൊളിക്കോട് said...

മഴയത്ത്‌ സ്കൂള്‍ വരാന്തയില്‍ കയറി നിന്നിട്ടുന്ടോ ഈ പയ്യന്‍ എന്ന് നാളെ ആരെങ്കിലും ചോദിക്കാന്‍ സാധ്യതയുണ്ട്
കാരണം നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അങ്ങനെയുള്ള വാര്‍ത്തകളാണ്

ലീനാസ് said...

ഒരു സംശയവും വേണ്ടാ കോപ്പിയടിതന്നെ..!!

rahman kidangayam said...

nalla rasikan bhasha//kurikku kollunna moorcha. keep it up.

സിദ്ധീക്ക.. said...

ജിപ്പൂ ഇപ്പോഴാ കണ്ടത് ,മെയിലില്‍ കിട്ടിയിരുന്നത് മാത്രമേ കണ്ടിരുന്നുള്ളൂ, ഇന്ന് ഇങ്ങിനെ പലതും തപ്പിയെടുത്തു..നന്നായി പറഞ്ഞിരിക്കുന്നു.

Anonymous said...

mind your words

Anonymous said...

dontjudge humans on the basis of religion,caste,gender,region etc
If you keep on posting articles of this kind of pure stereotype,you will pay for it.

ജിപ്പൂസ് said...

ഉത്തരവ് അനോണി സാറേ.ഇനി മുതല്‍ ശ്രദ്ധിച്ചോളാമേ..

LinkWithin

Related Posts with Thumbnails