Monday, March 12, 2012

വിശുദ്ധ വെടിയും വിശുദ്ധ പ്രതികളും



ഇറ്റാലിയന്‍ വിശുദ്ധ പ്രതികള്‍ക്ക് ജയിലിനു പകരം ഊട്ടിയിലോ കൊടൈക്കനാലിലോ ചുരുങ്ങിയത് മൂന്നാറിലെങ്കിലും സുഖവാസത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ കത്തിനെക്കുറിച്ചുള്ള പത്ര വാര്‍ത്ത സഹനത്തിന്‍റെ നെല്ലിപ്പലക തകര്‍ത്തത് കൊണ്ടും ഇജ്ജ് ആപ്പീസിലിന്ന് കാര്യമായ പണിയൊന്നും എടുക്കണ്ട മോനേന്ന് മൊയ്‌ലാളി മൊഴിഞ്ഞത് കൊണ്ടും ഇരുന്നതാണ്.ഔട്ട് ഓഫ് ഫാഷനായെന്ന് തോന്നുന്നവര്‍ ചുമ്മാ ഒന്ന് കണ്ണടച്ചേക്കുക.

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി കോടതി വ്യവഹാരങ്ങളുടെ ഭാഗമായി റിമാന്‍ഡിലായാല്‍ ഡോ:മന്മോഹനായാലും ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ മോഹന്‍ ലാലായാലും ദപ്പര്‍ത്തെ മൊമ്മദോ കമ്മദോ ജോസപോ ആയാലും അതിനി നമ്മുടെ രായപ്പന്‍ തന്നെയായാലും ജയിലിലേക്ക് സെന്‍ഡലാണ് നാട്ടുനടപ്പ്.ഭാരതത്തിന്‍റെ ടെലികോം മന്ത്രി പുങ്കവനാണെന്നു വെച്ച് ഘഠാഘഠിയനായ രാജയെ സ്വന്തം കുടുമത്തേക്ക് 'റിമാന്‍ഡ്' ചെയ്ത പതിവും നമുക്കില്ല.

പിന്നെ ഈ ഈ പുന്നാര മക്കള്‍ക്കെന്നതാ ഇത്ര പ്രത്യേകത? ഇവന്മാര്‍ക്കെന്നാ കണ്ണോ മൂക്കോ ചെവിയോ ഇനി സുനയോ നുമ്മ ഭാരതീയരേക്കാളും ഒന്ന് കൂടുതലുണ്ടോ?

നിരായുധരും സാധുക്കളുമായ രണ്ട് പച്ച മനുഷ്യരെ ഒരു പ്രകോപനവും കൂടാതെ കൊന്ന് തള്ളിയ കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ ജയിലിനു പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ! ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള കത്ത് ജയില്‍ ഡി.ജി.പി തീരുമാനമെടുക്കാനായി ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ടത്രെ.(ഇന്നത്തെ പത്ര വാര്‍ത്ത)

ഈ വെള്ളരിക്കാ പട്ടണം, വെള്ളരിക്കാ പട്ടണം എന്നൊക്കെ പറയുന്നത് അങ്ങു ഉഗാണ്ടയിലൊന്നുമല്ലെന്ന് അടിവരയിടുന്നു പത്ര വാര്‍ത്തകള്‍... . തൊണ്ടി പിടിച്ചെടുക്കല്‍ ഓപ്പറേഷനും അന്വേഷണ മാമാങ്കവും കണ്ട് 'പുളകിതരാ'യിരിക്കുന്ന ജനങ്ങളെ നോക്കി ഗോക്രി കാണിക്കുന്ന മറ്റൊരേര്‍പ്പാട്.

വെടിവെപ്പ് കേസിലെ തൊണ്ടിയായ തോക്ക് ദോണ്ടെ നമ്മുടെ യീ കൊച്ചി കടാപ്പൊറത്തെ തെങ്ങിന്‍മേല്‍ പിടിച്ച് കെട്ടിയിരിക്കുന്ന ലോ ലാ കപ്പലില്‍ പോയൊന്ന് എടുത്തേച്ചും വരാന്‍ നുമ്മടെ ഏമാന്മാര്‍ എടുത്തത് പത്ത് ദിവസം.വെടി വെച്ച തോക്ക് വെടി മരുന്നുമായി അതേ കോലത്തില്‍ ഏമാന്മാര്‍ വരുന്നത് വരെ പട്ടില്‍ പൊതിഞ്ഞ് കാത്ത് സൂക്ഷിക്കാന്‍ മാത്രം വകുന്തന്മാരാണ് ഇറ്റലിക്കാര്‍ എന്നാണ് പുന്നൂസച്ചായന്‍റെ പൊല്ലീസിന്‍റെ പക്ഷം.ഇരിക്കട്ടെ.ബാക്കി വിധി വരുമ്പോള്‍ പറയാം.

അവസാനം ഇറ്റാലിയന്‍ വിശുദ്ധപ്രതികളെ കസ്റ്റഡിയിലെടുത്ത് സുഖവാസ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത് 'പീഢിപ്പിക്കുന്ന' കോലവും ചാനലുകളില്‍ കണ്ടു നാം കോള്‍മയിര്‍ കൊണ്ടു.പൊതുനിരത്തില്‍ വെച്ച് ആരെങ്കിലുമൊരു ബീഡിക്കുറ്റി പുകച്ചാല്‍ പുകച്ചവന്‍റെ കരണം പുകയ്പ്പിക്കുന്ന നമ്മുടെ പോലീസ്, ഹെല്‍മെറ്റ് ധരിക്കാതെ ടുവീലറില്‍ കറങ്ങുന്ന പൗരന്മാരുടെ ജീവനില്‍ ആശങ്ക പൂണ്ട് വണ്ടിക്ക് പിറകെ പാഞ്ഞ് ലാത്തി കൊണ്ടവരെ അടിച്ച് വീഴ്ത്തി ബോധവത്ക്കരിക്കുന്ന മ്മ്ടെ പോലീസ്.ഇവരില്‍ മൂത്ത ചേട്ടന്മാരുടെ മൂക്കിലേക്കാണ് മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും പുകയൂതി വിട്ടിരുന്നത്.

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന ചൊല്ല് ചുമ്മാ എഴുതാനും പറയാനും മാത്രം ഉണ്ടാക്കിയതല്ലെന്ന് സാരം.തള്ളക്കും തന്തക്കും വിളിച്ചിരുന്നത് പിന്നെ ഇറ്റാലിയന്‍ ഭാഷയിലായിരുന്നതിനാല്‍ ഏമാന്മാര്‍ക്ക് മനസ്സിലായിക്കാണത്തില്ലെന്ന് വെക്കാം.ഇവര്‍ വായ തുറന്ന് നാല് വാക്ക് ഉരിയാടിയാല്‍ അതിലൊന്ന് 'പുത്താന' എന്നായിരിക്കുമെന്നത് കുറഞ്ഞ കാലത്തെ അനുഭവം.motherfucker, son-of-a-bitch എന്നോ മറ്റോ ആണ് ആംഗലേയം :)

നൂറ് കോടി ഭാരതീയന്‍റെ (ആലഞ്ചേരി തമ്പ്രാക്കളെ ഈ കൂട്ടത്തില്‍ എണ്ണിയിട്ടില്ല) ക്ഷമ ഇനിയും പരീക്ഷിക്കല്ലെ സാറന്മാരെ.ശിക്കാരി ശംഭുവിനെ വെച്ച് അന്വേഷിപ്പിച്ച് വിശാരണ ചെയ്ത് ലെവന്മാരുടെ സുനയില്‍ കാന്താരി മൊളക് തേച്ച് കരയിപ്പിക്കുമെന്ന പ്രതീക്ഷയൊന്നും പാവമീ ജനതക്കില്ല.അറ്റ്ലീസ്റ്റ് ആ ഗോതമ്പുണ്ടെയെങ്കിലും അതിനി ഇറ്റാലിയന്‍ വിശുദ്ധ മാവ് കൂട്ടിക്കുഴച്ച് പണ്ടാരടങ്ങിയതാണേലും വേണ്ടില്ല, ഇച്ചിരി ദിവസമെങ്കിലും തീറ്റിക്കടെയ്.

9 comments:

തിര said...

ഞാന്‍ ആലോചിക്കുകയായിരിന്നു എന്തുകൊണ്ട് ഇത്തരം വിഷയങ്ങള്‍ ബ്ലോഗുകള്‍ വിട്ടുകളയുന്നു എന്ന്.ഇപ്പോള്‍ സന്തോഷമായി ...ആശംസകള്‍ ഇതുമായി ബന്ധമുള്ള എന്‍റെ ഒരു പോസ്റ്റ്‌ ..തിരയില്‍ ......http://thirayil.blogspot.com/2012/03/blog-post.html

മുക്കുവന്‍ said...

I do not agree with the italians actions..

would like to know:

was the shooting occurred at international water area?

if so, india govt cant do anything on it. probably they will endup with a big loss.

even it was in international water area, they knew that location is so close to indian boarder. the fishermans's wireless unit can contact the land area at that location. so why did they did not try to contact some indian agencies before taking action like this?

yea.. they know, the patrolling in indian boarder is so alert, they may not get answer even after months. :)

if you dont do the basic checks before taking such a bigger action, you will have to pay for it.

കാടോടിക്കാറ്റ്‌ said...

അതിനി ഇറ്റാലിയന്‍ വിശുദ്ധ മാവ് കൂട്ടിക്കുഴച്ച് പണ്ടാരടങ്ങിയതാണേലും വേണ്ടില്ല, ഇച്ചിരി ദിവസമെങ്കിലും തീറ്റിക്കടെയ്.

ജിപ്പൂസ് കൊള്ളാം.....!!!
പിന്നെ ഇവന്മാര്‍ക്ക്‌ സുരക്ഷയും സുഖവാസവും ഏര്‍പ്പെടുത്തി ആയിരം കപ്പല്‍ പണിയാനുള്ള പണം ഖജനാവില്‍ നിന്ന് പോകുമന്നും തോന്നുന്നുണ്ട്...ട്ടോ.
best wishes...

Sidheek Thozhiyoor said...

ഇതെന്താപ്പോ കഥ ,സായിപ്പന്മാരെക്കുറിച്ച് ഇങ്ങനെ വേണ്ടാതീനങ്ങള്‍ പറയുകയോ ! അവര് പുഷ്പ്പം പോലെ ഇറങ്ങിപ്പോവും മോനെ ജിപ്പൂസ്സെ .നാട് നമ്മുടെതാണ്‌ .

thahseen said...

:) kalakki Jipppoos

ഷാജി പരപ്പനാടൻ said...

പറയേണ്ടത് ധൈര്യമായി തന്നെ പറഞ്ഞു..നീ ജിപ്പൂസല്ല..പോന്നൂസാ..പൊന്നൂസ്. ആശംസകള്‍

K@nn(())raan*خلي ولي said...

സായിപ്പിനെ കണ്ടപ്പോള്‍ എമാന്മാര്‍ക്ക് തൂറാന്‍മുട്ടി.

ഹഹഹാ..!
ഇറ്റാലിയന്‍ സുനകള്‍ കൊള്ളാം ഭായീ

mubs said...

keep writing such truthful articles..superb jippukka

mubs said...
This comment has been removed by the author.

LinkWithin

Related Posts with Thumbnails