Sunday, April 15, 2012

വിസ


കൈപ്പറ്റി.
ഖല്‍ബ് കോരിയൊഴിച്ചൊരു
കുറിമാനം.

പരിഭവങ്ങള്‍,
പൊട്ടിത്തെറികള്‍,
അവസാനം
കണ്ണീരില്‍ കുതിര്‍ന്നൊരു
മുത്തവും.

കണ്ഡമിടറിയതു നേര്.
കരളു പിടഞ്ഞൊന്ന് തേങ്ങിയതും നേര്.
കാഴ്ച മറച്ചു-
കാല്‍ക്കീഴില്‍ വീണുടയാന്‍ വെമ്പിയ
കണ്ണീര്‍ കണങ്ങള്‍,
കൈ വിരലാല്‍ കോരിയെടുത്ത്
കുടഞ്ഞെറിയുമ്പോള്‍...

കണ്മണീ.. .
കെറുവ് അന്നു
കടല്‍ കടന്നെത്തിയ
കവറിനോടായിരുന്നു.

5 comments:

ജിപ്പൂസ് said...

വിസ :(

c.v.thankappan said...

ഇന്നും കവറുണ്ടോ?
കവറിനായി എത്രയെത്ര കാത്തിരുന്നതാ!!!
ആശംസകള്‍

മുകിൽ said...

മധുരിച്ചിട്ടു തുപ്പാനും കയ്ച്ചിട്ടു ഇറക്കാനും വയ്യാത്ത കവര്‍, ല്ലേ.

ജിപ്പൂസ് said...

ഉം.. :(

സിദ്ധീക്ക.. said...

സ്വപ്നം പലതും വിറ്റുപെറുക്കി ..
പഴയൊരു സിനിമ ഓര്‍മ്മവന്നു

LinkWithin

Related Posts with Thumbnails