Thursday, March 20, 2014

വസന്തം

മുഖപുസ്തകത്തിലേക്കൂളിയിടാന്‍ ബ്രൗസര്‍ ഓപണ്‍ ചെയ്തപ്പോഴാണു ശ്രദ്ധിച്ചത്.ഇന്ന് 'First day of Spring' ആണെന്ന് ഗൂഗിള്‍ ഡൂഡില്‍.ഒരു സുഹൃത്ത് നിന്ന് മണ്ണ് നനയ്ക്കുന്നതും, ക്ഷണനേരം കൊണ്ട് മണ്ണില്‍ നിന്നും ജീവന്‍ മുളപൊട്ടുന്നതും, പൂവിടുന്നതും ആനന്ദനിര്‍‌വൃതിയാലാവണം മൂപ്പര്‍ തന്നെ ഒരു മരമായ് പൂത്തുലയുന്നതും കണ്ടു.

വസന്തം വന്നണയുന്നത്, പൂവണിയുന്നത്, കുഞ്ഞുകാറ്റിന്‍ തലോടലില്‍ സ്വയം മറന്നുലയുന്നത്, വരവേല്‍ക്കാന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിറകുകളുമായി പൂമ്പാറ്റകള്‍ വിരുന്നെത്തുന്നത്, പൂക്കളെ മുട്ടിയുരുമ്മി നൃത്തം വയ്ക്കുന്നത്, പൂ'മുഖത്തൊരു' മുത്തം നല്‍കുന്നത്, കരിവണ്ടുകള്‍ സ്വാഗതമോതുന്നത്, അങ്ങനങ്ങനെ...

ഓര്‍മ്മകള്‍ക്ക് വല്ലാത്ത സുഗന്ധം..

'അന്തം' വിട്ട തണുപ്പും 'അന്തം' വിട്ട ചൂടുമല്ലാതെ മറ്റൊന്നും അനുഭവവേദ്യമാവാത്തവര്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കുന്നുണ്ട്.വസന്തം പൂത്തുലയുന്നത് തത്കാലം ഗൂഗിളില്‍ കണ്ടു നിര്‍‌വൃതിയടയണമെന്ന് അപേക്ഷ. http://goo.gl/H6ASNYപടിഞ്ഞാറെവിടെയോ ആവണം, വസന്തം ഒരു പേരറിയാമരത്തെ പുണര്‍ന്ന മനോഹര കാഴ്ച(അല്പം താഴേക്ക് സ്ക്രോള്‍ ചെയ്താല്‍) കാണാം.അനുഭൂതിയിലവള്‍ ചുവന്നു തുടുത്തതും വികാരത്തള്ളിച്ചയില്‍ പൊഴിച്ച ദളങ്ങളാലൊരു പൂമെത്ത ഒരുക്കിയതും കാണാം.

വസന്തവും ചെറി നിറമുള്ള മരവും നെരൂദയെ ഓര്‍മ്മിപ്പിച്ചു. 

"നിനക്കെത്തിക്കാം ഞാന്‍
മലകളില്‍ നിന്നും ആഹ്ളാദത്തിന്റെ പൂക്കള്‍,
മണിപ്പൂവുകള്‍, ഹെയ്സല്‍ക്കായകള്‍,
ചൂരല്‍ക്കൂട നിറയെ ചുംബനങ്ങള്‍.
വസന്തം ചെറിമരത്തോട് ചെയ്യുന്നത്,
എനിക്ക് നിന്നോടും ചെയ്യണം".

#വയനാട്: ദുരമൂത്ത ഭീകരര്‍ പടര്‍ത്തിയ കാട്ടുതീയില്‍ പൊട്ടിത്തെറിച്ച കിളിമുട്ടകളെ, അതിനുള്ളില്‍ ഒരു വസന്തവും സ്വപ്നം കണ്ടുറങ്ങിയിരുന്ന കുഞ്ഞുമക്കളെ, സ്മരിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല.1500 ഏക്കറില്‍ എത്ര കോടി ജീവനുകളും വസന്തങ്ങളുമാവും എരിഞ്ഞടങ്ങിയത്! പിറക്കാതെ പോയ ആ കുഞ്ഞാറ്റകളുടെ ആത്മാക്കള്‍ക്ക് മുമ്പില്‍ ഒരിറ്റ് കണ്ണുനീര്‍..തീപ്പെട്ടി ഉരച്ചവനും മറഞ്ഞിരുന്ന് ശക്തിപകര്‍ന്നവനും അര്‍ഹിച്ചത് ദൈവം നല്‍കാതിരിക്കില്ല...

8 comments:

Cv Thankappan said...

ഹേ!കാട്ടാളാ ചുട്ടുതിന്നെന്‍റെ മക്കളെ.........
ആ ആര്‍ത്തനാദവും,ശാപവചനങ്ങളും.....
നന്നായി രചന
ആശംസകള്‍

Harinath said...

വയനാട്ടിൽ സംഭവിച്ചത് തീർച്ചയായും ഒരു വലിയ ദുരന്തം തന്നെ. കാടും വെള്ളവും കാണേണ്ടവർ വല്ല തോടിന്റെയും ഇറമ്പത്ത് പോയിരുന്നുകൊള്ളണമെന്ന് ചാനൽ ചർച്ചയ്ക്കിടെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. അവറ്റകളുടെ കൈയ്യിലാണ്‌ നാടിന്റെ ഭരണം.

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

വീണ്ടും ചിന്തിപ്പിക്കുന്നു..വളരെ നല്ല ഈ വാക്കുകള്‍..

ajith said...

വസന്തം ദുഃഖത്തിലായിരിയ്ക്കും

ഗൗരിനാഥന്‍ said...

അന്തം വിട്ട ചൂടും അന്തം വിട്ട തണുപ്പും മാത്രമായുള്ള ഒരാളുടെ വസന്തമില്ല്യായ്മ യുടെ സങ്കടം പേറുന്ന ഓരാളാണെ... അപ്പോഴാണ് വയനാട്ടിലെ കത്തിക്കല്‍ കേട്ടത്, കത്തിച്ചവരെയെല്ലാം കത്തിക്കാനുള്ള കലി വന്നിരുന്നു

Sarbath said...

We, Invite all of you to Submit Your Work And Win Prize!!!

We will publish all your entries in our site.

Submit works to Email: [www.sarbath.com@gmail.com]
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.

Thank You,
Admin

(If you have any question, please send to the above mail id)

ജിപ്പൂസ് said...

പാവം ബ്ലോഗറിനെ തിരിഞ്ഞു നോക്കാത്തതിനാല്‍ കമന്‍റുകളൊന്നും കണ്ടിരുന്നില്ല.ക്ഷമിക്കുക.പ്രിയപ്പെട്ടവര്‍ക്ക് നന്ദി :)

Areekkodan | അരീക്കോടന്‍ said...

ഫോട്ടോ ഇഷ്ടപ്പെട്ടു...

LinkWithin

Related Posts with Thumbnails