Monday, January 12, 2009

ആരെ ഇവര്‍ പഴിക്കണം

കരയരുത് മക്കളേ...
ചുവരു തുളച്ച വെടിയുണ്ടകള്‍
നാളെ നിന്‍റെ കുഞ്ഞു നെഞ്ചകം പിളര്‍ക്കാം.
തലയോട്ടികള്‍ തകര്‍ക്കാം.
കരയരുത് എന്നാലും.

ചിത്രത്തില്‍ ഹമാസ്സ് മിസ്സെയിലാക്രമണത്തില്‍ പരിക്കേറ്റ പട്ടി

ഹേയ് ഫലസ്തീനീ...
കാണുന്നില്ലേ നിന്‍ റോക്കറ്റിന്‍ 'പ്രഹരശേഷിയും'
തകര്‍ന്നൊരീ ശുനകജന്മവും.
നിന്‍റെ റോക്കറ്റ് തന്നെയാണു ഹേതു.
ഉറ്റവരും,കുടിലും കത്തിച്ചാമ്പലാവുമ്പോള്‍
പഴിക്കുക നിന്‍റെ 'മാരക' റോക്കറ്റിനെ
അത് എയ്ത് വിടുന്ന ഹമാസിനെ.

നിണം കൊണ്ട് നീ ചുവന്നാലും
തെരുവുകള്‍ നിണച്ചാലുകളായാലും
നിണച്ചാലുകളില്‍ നീ മുങ്ങിക്കുളിച്ചാലും
ആരെ നീ പ്രതീക്ഷിപ്പൂ പെണ്മണീ...
ഗോള്‍ഫ് കളി കഴിഞ്ഞ്
ചൂടുകാവയും ചര്‍ച്ചയും കഴിഞ്ഞ്
ഞങ്ങള്‍ വരാം.
അതിനു മുന്‍പ് നീ ചുടുചാരമായാല്‍
രെ പഴിക്കണം.

ടാങ്കുകളുരുളുന്ന വഴിയില്‍
ആരെ നീ തിരയുന്നു പെണ്‍കൊടീ...
പൊതിയുന്ന പുകച്ചുരുളുകളെ ഭയമില്ലേ നിനക്ക് ?
ധരിച്ചുവോ നീ-
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍ വെടിക്കെട്ടെന്ന്.
ഇത് യുദ്ധഭൂമി.
ചോരപ്പുഴകള്‍ നീന്തി അറപ്പു മാറിയ അക്രമിയുടെ വിളനിലം.
ഏകയായി ഈ ശ്മശാനഭൂമിയില്‍
ആരെ നീ തിരയുന്നു ?

ഇനി കരയിലൂടെയുള്ള തേരോട്ടം.
'ഭീകരരെ' വരുതിയിലാക്കാന്‍.
മാസങ്ങളോളം പട്ടിണിക്കിട്ട പൈതങ്ങളില്‍
അവശേഷിക്കുന്ന ശ്വാസവും ഊതിക്കെടുത്താന്‍.
ബാക്കിയായ കുടിലുകള്‍ ഇടിച്ചു നിരത്താന്‍.
ഇത് ശ്മശാന ഭൂമിയിലേക്കുള്ള തേരോട്ടം.

പിറന്ന മണ്ണില്‍ അഭയാര്‍ഥികളിവര്‍.
കണ്ണീരു വറ്റിയ കണ്ണുകള്‍,
പട്ടിണി തളര്‍ത്തിയ ശരീരം...
അതെ ഇതു ഫലസ്തീന്‍ തീവ്രവാദികള്‍.
ഇവരത്രെ ഖസ്സാം റോക്കറ്റും കയ്യിലേന്തി
ഇസ്രായേലിന്‍ ഉറക്കം കെടുത്തുന്നവര്‍.
'ബന്ദികളുടെ' കബന്ധങ്ങള്‍ നാളെ കഴുകന്മാര്‍കൊത്തി വലിക്കാം.
ഈച്ചകള്‍ അവക്കു മുകളില്‍ കൂട്ടം കൂടിയിരിക്കാം.
നാം പഴിക്കേണ്ടത് ഹമാസിനെ-
ജൂതന്‍റെ പട്ടിയെ കൊല്ലുന്ന 'മാരക' റോക്കറ്റുകളേയും.
മറിച്ചെങ്കില്‍ സുന്നത്തും,കുളിയും കഴിച്ച് കാത്തിരിക്കുക. ഭീകരവാദിക്കുപ്പായത്തിനര്‍ഹര്‍ നിങ്ങള്‍ തന്നെ.

25 comments:

[Shaf] said...

ജിപ്പു,
ശരിയാണ്, ആരെ പഴിക്കണം...?ഇവിടെ നമ്മുക്കെന്ത് ചെയ്യാന്‍ കഴ്ശിയും .. നാട്ടിലാണെങ്കില്‍ മുഷ്ടിചുരുക്കി കൈമടക്കി മുദ്രാവാക്യാമെങ്കിലും വിളിക്കാമായിരുന്നു..തിരിച്ചറിയുന്നു ജനാതിപത്യവും രാജാദികാരവും...

എന്റെ ഒരു അനുഭവത്തില്‍ നിന്നു ഞാന്‍ ഒരു പോസ്റ്റിട്ടു അതിവിടെ

[Shaf] said...

http://www.passionateburning.blogspot.com/

ശിവ said...

വിഷമകരം ഈ കാഴ്ചകള്‍.....

അഹ്‌മദ്‌ N ഇബ്രാഹീം said...

vaaKukaLilla parayaan

മുക്കുവന്‍ said...

കണ്ണീരു വറ്റിയ കണ്ണുകള്‍.
പട്ടിണി തളര്‍ത്തിയ ശരീരം.

എനിക്കാവില്ല ഇതു കാണുവാന്‍

ജിപ്പൂസ് said...

കമന്റിയവര്‍ക്കെല്ലാം നന്ദി.
പിന്നെ ഇതെല്ലാം കാണണം മുക്കുവന്‍.കണ്ടേ തീരൂ.
നമ്മെക്കൊണ്ട് ഇതൊന്നും കാണിപ്പിക്കില്ല എന്ന വാശിയിലാണല്ലോ അക്രമികള്‍.
യാധാര്‍ഥ്യങ്ങളെ പുകമറക്കുള്ളിലൊളിപ്പിക്കാന്‍ വേണ്ടി എംബഡഡ് ജേര്‍ണലിസ്റ്റുകളുടെ ഒരു പടയെ തന്നെ അവര്‍ ഒരുക്കൂട്ടി നിര്‍ത്തിയിരിക്കുന്നു.
കാര്യങ്ങളെ സത്യസന്ധമായി സമീപിക്കുന്നവരെ അവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു.

ഇത്തരുണത്തില്‍ മനസ്സാക്ഷി മരവിക്കാത്ത മനുഷ്യരുടെ പിന്തുണയും പ്രാര്‍ഥനയുമാണു ഈ കുഞ്ഞുമുഖങ്ങള്‍ നമ്മോടാവശ്യപ്പെടുന്നത്.

ശ്രദ്ധേയന്‍ said...

ജിപ്പു,
ഈ കവിത ആരോ എനിക്ക് മെയില് ചെയ്തിരുന്നു. ആരാണ് എഴുതിയത് എന്നറിയില്ലെങ്കിലും കുറെ ഞാനും പേര്‍ക്ക് അയച്ചിട്ടുണ്ട്.
ജിപ്പുവിന്റെ കമന്റ് വഴി ആണ് ഈ ഇടത്തില്‍ എത്തപ്പെട്ടത്...
വരികളിലൂടെയും ജീവിതത്തിലൂടെയും പ്രതികരിക്കാന്‍ ഇനിയും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ജിപ്പൂസ് said...

ഞാന്‍ തന്നെയാണു ശ്രദ്ധേയാ എഴുതിയത്.
ഇവിടെ പോസ്റ്റിയതിനു ശേഷം ഒന്നു രണ്ട് യാഹൂ ഗ്രൂപിലോട്ട് അയച്ചിരുന്നു.
എന്തായാലും താങ്കളുടെ ആശംസക്ക് നന്ദി.

Anonymous said...

have done a very good work jippoos!we need this spirit that you had shown here in this situation!may this work help to inspire each and everyone who reads this!
carry on jippoos!expecting more and more nice works from u!
once again..a gr8 applause for this work!
good luck!

വികടശിരോമണി said...

കാണേണ്ടെന്നുവെച്ചാലും വേട്ടയാടുന്ന കാഴ്ച്ചകൾ...
ആശംസകൾ,ജിപ്പൂസ്.

തിരുവല്ലഭൻ said...

ജിപ്പൂ,
ശാന്തി, ശാന്തി, ശാന്തി.
ലോകത്തിനും, മുറിവുണങ്ങാത്ത മനസിനും,
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക്‌ ഇടയിൽ ചോരപുരണ്ട ഒരു കുഞ്ഞിന്റെ മരവിച്ചമുഖം അശാന്തമാക്കിയ എല്ലാ മനസുകൾക്കും.
www.thiruvallabhan.blogspot.com

Anonymous said...

nice work..
nasty world this is,where people kills one another in the names of religion,country.....
and the innocent children becoming victims of all these cruelties done by men..
and we can only feel pity for them as we are helpless..
all that we can do is pray for them..
Let's pray n work for a beautiful world,where there is no devils n devilish activities..
nice,expecting more.. :-)

ഏകാന്തതാരം said...

എന്തൊരു ക്രൂരതയാണിത്...,
ചോരയ്ക്‌ ഇത്ര ചുവപ്പുണ്ടോ??

ജിപ്പൂസ് said...

ചോര കണ്ട് അറപ്പു തീര്‍ന്നവര്‍ക്ക് ഇതിലെന്ത് ക്രൂരത...!
ചോരക്ക് ഇത്ര ചുവപ്പുണ്ടോന്നു ചോദിച്ചാല്‍ ?

JAMALUDHEEN said...

very bird point of view.Hamas is not at all responsible for this.You are making israel's way very easy.They want to turn people against Hamas. You have fallen in their nasty trap.Hamas won last elections because of their acceptance amoung palestinians.If you can't help them,Please don't hurt them.Just pray for them.Let them fight as they can.May Allah help them..

ജിപ്പൂസ് said...

Dear Jamaludheen,
How did i hurt them ?
i think its the mistake of ur reading.
Plz read the post once more.

Haary said...

Jamal is correct I think. Hamas is right in all neutral people's thinking. We need to read more articles of Arab writers to know the reality. We are getting only the views of zionist support writers. Please think why Palestine people elected Hamas. Your blog must support Palestine people in the right way.

JAMALUDHEEN said...

Jippoos.I am absolutely right.I have read everythig well.You are blaming Hamas for all miseries of Palestinian people.No one in Palestine has this opinion.They are still unitedly fighting under the leadership of Hamas.Israel want to turn people against Hamas.Thats why they are killing hundreds of wemen and children.You are also doing the same thing by blaming hamas for this.Learn history and current situation well.People of palestine have thrown PLO away and elected hamas during last elections.America and europe are not ready to recognize Hamas govt.They want to bring PLO back.So it is their aim to force people fight against hamas.Alhamdulillah, they could not mislead anyone until now except a few like you.Hope you understood.Do not mislead people.

Muhammad said...

"അറിയാതിരിക്കുമ്പോള്‍(അറിയാത്ത കാര്യത്തില്‍) നിശബ്ദരായിരിക്കേണ്ടത് നമ്മുടെ കടമയാണ് " ത്വബരി

ഈ ഒരു തത്വമാണ് ജമാലുദ്ധീന്‍ തെറ്റിച്ചിരിക്കുന്നത് .ജിപ്പൂസ് എഴുതിയത് എന്താണെന്നു ജമാലുദ്ധീനും ഹരിക്കും മനസ്സിലായിട്ടില്ല.ജിപ്പൂസ് നമ്മുടെ ചില മുഖ്യ ധാരകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത് ഈവരികളിലൂടെ:
"ഹേയ് ഫലസ്തീനീ...
കാണുന്നില്ലേ നിന്റെ റോക്കറ്റിന്‍ 'പ്രഹരശേഷിയും'-
തകര്‍ന്നൊരീ ശുനകജന്മവും.
നിന്റെ റോക്കറ്റ് തന്നെയാണു ഹേതു.
ഉറ്റവരും,കുടിലും കത്തിച്ചാമ്പലാവുമ്പോള്‍
പഴിക്കുക നിന്റെ 'മാരക' റോക്കറ്റിനെ,
അത് എയ്ത് വിടുന്ന ഹമാസിനെ."

മുഴുവന്‍ വായിച്ചതില്‍ നിന്നും ജിപ്പൂസിന്‍റെ വിശദീകരണത്തില്‍ നിന്നും എനിക്ക് മനസ്സിലാവുന്നത് അതാണ്.ഇതിന്‍റെ ആകെ തുകയും അതാണ്.
ഒരു ലേഖനം കൊണ്ടോ കവിത കൊണ്ടോ അയാള്‍ എന്താണെന്നു ഉദേശിച്ചത്‌ എന്ന് മനസ്സിലാക്കന്‍ അത് മുഴുവന്‍ വായിക്കണം.വ്യക്തമായില്ലെങ്കില്‍ അയാളുടെ വിശദീകരണത്തില്‍ നിന്നും വ്യക്തമാവണം.
ഹമാസ് തീവ്രവാദികള്‍ എന്നും അവരുടെ റോക്കറ്റിനെ കുറിച്ചും നമ്മുടെ മലയാള പത്രങ്ങള്‍ പോലും ഇത്തരത്തിലുള്ള വാര്‍ത്തയാണ്‌ പടച്ചു വിടുന്നത്
ഈയടുത്ത് മാധ്യമം പത്രത്തില്‍ ഡി ബാബു പോലും എഴുതിയത് മറ്റൊന്നല്ല.
ഇത്തരം വാര്‍ത്തകള്‍ക്കും അപിപ്രായങ്ങള്‍ക്കും എതിരെയാവം ജിപൂസിന്‍റെ വരികള്‍.

JAMALUDHEEN said...

The auther must understand certain things.Any work should be conveying its message to common people very easily. All are not legends.Jippoos is trying to say a very good message and it is giving just opposite to people.Anyone ignores inverted commas will be in trouble.I hope many people will have to say the same comment.Only a few might have taken this in its right context.Thanks Mohamed.I am not critcising.This is only a polite request to Jippoos.

ജിപ്പൂസ് said...

Dear Mohammed tnx for ur valuable comment.
U have mentioned wht i exactly meant.

ജിപ്പൂസ് said...

ത്വബരിയെ ഒഴിവാക്കാമായിരുന്നോ മുഹമ്മദേ ? ന്റെ ഒരു സംശ്യം മാത്രാ ട്ടോ..

മിണ്ടാതിരിക്കണം എന്നൊന്നും എനിക്കഭിപ്രായമില്ല.
ജമാലിന്റേം ഹരീടേം വിമര്‍ശനനം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു സത്യത്തില്‍ എന്താണു സംഭവിച്ചതെന്ന്.
എഴുത്ത് ഇങ്ങനെയൊക്കെയാണു.മനപ്പൂര്‍വ്വമല്ല അങ്ങായിപ്പോയി.
പിന്നെ ഇതു മനസ്സിലാക്കാന്‍ LEGEND ആവണോ ജമാല്‍ ?
സാധാരണക്കാരനു മനസ്സിലാവും എന്നു തന്നെയായിരുന്നു എന്റെ വിശ്വാസം. ഗാസയെക്കുറിച്ചുള്ള ഒട്ടനവധി പോസ്റ്റുകള്‍ എനിക്കിവിടെ വായിക്കാന്‍ കഴിഞ്ഞു.മതേതരത്വത്തോടുള്ള 'പ്രതിബദ്ധത' തെളിയിക്കാന്‍ വേണ്ടിയാവാം ഇതില്‍ നല്ലൊരു ശതമാനം ഹമാസിന്റെ മിസ്സെയിലിനെ പഴിക്കുന്നതായിക്കാണാം.ഇതൊന്ന് ഹാസ്യാത്മകമായി ചിത്രീകരിക്കുക എന്ന ഉദ്ധേശത്തോടെയായിരുന്നു ഹമാസ്സ് മിസ്സെയിലിന്റെ 'പ്രഹര ശേഷി' യെക്കുറിച്ചുള്ള ആ ചിത്രവും(ശുനകന്‍) വരികളും കൊടുത്തത്.
എന്തായാലും വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. എഴുത്തിന്റെ ശൈലി മാറ്റുക എളുപ്പമാണെന്നു തോന്നുന്നില്ല.ശ്രധ്ധിക്കാം.

കരീം മാഷ്‌ said...

"ചോരയ്ക്‌ ചുവപ്പു" വിഷമകരം ഈ കാഴ്ചകള്‍.....

rac3 said...

nice..............
good work
NISHAM ABDULMANAF

ബഷീര്‍ Vallikkunnu said...

Jippose, Very touching indeed..

LinkWithin

Related Posts with Thumbnails