Friday, May 7, 2010

നന്ദിഗ്രാം മണക്കുന്നു.നിങ്ങള്‍ക്കോ ?

വികസനമാണത്രെ വികസനം.(എന്‍റെ ഇടമായത് കൊണ്ട് ഇവിടെ തുപ്പുന്നില്ല)ആരുടെ കീശേം പള്ളേം വികസിപ്പിക്കാനാണാവോ?ജനങ്ങള്‍ക്ക് വേണ്ടാത്ത ജനഹിതം മാനിക്കാതെ ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ഇത്ര 'ധിടുക്കത്തില്‍' നാലുവരിപ്പാത വെട്ടാന്‍ എളമരം ചേട്ടന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കും.മാലോകര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.സംഗതി ഉള്ളതാണേലും ഇല്ലാത്തതാണേലും തെളിച്ച് ഇവിടെ എഴുതാന്‍ നിക്കിത്തിരി പേടിണ്ടേ.സര്‍ സി.പീടെ കാലമാണത്രെ.

മന്ത്രി കൊണ്ട് വരുന്ന വികസനം എന്ത് കോപ്പാന്ന് കിനാലൂര്‍കാര്‍ക്ക് അറിയില്ല.നാട്ടുകാര്‍ ചേര്‍ന്ന് സൂപീകരിച്ച ജാഗ്രതാ സമിതിക്ക് അറിയില്ല.എന്തിനേറെ സ്ഥലം എം.പി പോലും കൈ മലര്‍ത്തി പറയുന്നു മാഫീ മാലൂം.ചോദിച്ചോട്ടെ.ഏത് ഉമ്മാന്‍റെ മോന്‍റെ വീട്ടീ കുത്തിരുന്ന് പടച്ചുണ്ടാക്യേതാണപ്പാ ഇത്.

മലേഷ്യന്‍ കമ്പനി ഉപഗ്രഹനഗരം ആന മയിലൊട്ടകം എന്നൊക്കെ പെറുമ്പറ മുഴക്കി തുടങ്ങിയ പദ്ധതി ഇപ്പോ ചെരിപ്പ് വ്യവസായത്തില്‍ എത്തി നില്‍ക്കുന്നുവെന്നാ കേള്‍ക്കണേ.ഈ ചെരിപ്പ് കമ്പനിയിലേക്കാണത്രെ നാലുവരിപ്പാത വെട്ടാനായി പോലീസും സഖാക്കളും സംഘടിച്ചെത്തിയത്.കേവലം ഒരു ചെരിപ്പ് കമ്പനിയിലേക്ക് നാലു വരിപ്പാത!ഹോ പാവങ്ങളുടെ പാര്‍ട്ടിക്ക് വികസനത്തോടുള്ള ഒരു ശുഷ്കാന്തി നോക്കണേ.നന്ദി ഗ്രാം മണക്കുന്നില്ലേ പ്രിയരേ...

മക്കളേ കുട്ടിസഖാക്കളേ ഇത് പശ്ചിമബംഗാളല്ല നന്ദിഗ്രാമല്ല സിംഗൂരുമല്ല.ഇളമരത്തുള്ള കരീം മുതലാളിക്ക് തോന്നുമ്പോ വെട്ടിയെടുത്ത് കൊണ്ട് പോകാന്‍ കിനാലൂര്‍ അങ്ങോര്‍ക്ക് സ്ത്രീധനം കിട്ടിയതുമല്ല.നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടങ്ങുന്നവരെ ചട്ടിത്തൊപ്പിക്കാരായ ക്രിമിനലുകളെ വിട്ട് നിര്‍ദ്ദാക്ഷിണ്യം ഭീകരമായി തല്ലിയൊതുക്കി ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കി അങ്ങു ഞെളിഞ്ഞ് നടക്കാമെന്ന് കരുതിയോ പ്രമാണിമാരേ കുത്തക മുതലാളിമാരേ.ചെങ്ങറ, ബീമാപള്ളി, വര്‍ക്കലയിലെ ദളിത് വേട്ടയും സുജയുടെ ഗര്‍ഭം അടിച്ച് കലക്കലും, ഇപ്പോഴിതാ കിനാലൂരും.

ഹല്ല.അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.എങ്ങോട്ടായിത്.വന്ന വഴികളെല്ലാം മറന്ന് കൊടി വെച്ച കാറിനുള്ളിലേക്ക് സഖാക്കന്മാരെ പിടിച്ചിരുത്തിയ പാവം ജനങ്ങളേയും വിസ്മരിച്ച് എങ്ങോട്ടാ കുതി കുത്തിയുള്ള ഈ പാച്ചില്‍ ?

25 comments:

ജിപ്പൂസ് said...

ജനമൈത്രി പോലീസിനെ പൊതുജനം ഹൃദയത്തിലേറ്റിയെന്ന് ബഹുമാന്യ മന്ത്രി കൊടിയേരി.
തന്നെ തന്നെ ഏറ്റിയത് തന്നെ.

കിനാലൂരിലെ കാടത്തം ടി.വിയില്‍ കാണാനിടയായപ്പോള്‍ എഴുതിപ്പോയതാണു സഖാക്കളേ.മാപ്പ്

പൌരന്‍ said...

ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.

junaith said...

അങ്ങനെ കുതി കുത്തി ഉപഗ്രഹത്തിലെക്ക് ഒടാനല്ലേ ഈ നാലുവരി പാത

പള്ളിക്കുളം.. said...

ജിപ്പൂസേ.. ഒന്നടങ്ങെടോ.. നുമ്മക്ക വഴിയുണ്ടാക്കാം.. ഒന്നടങ്ങ്.. ഒരു നാലുവരി വഴിയെങ്കിലും ഉണ്ടാക്കാം.. അതാണല്ലോ ഇപ്പഴത്തെ ഒരു സ്റ്റൈല്.

($nOwf@ll) said...

ടീവീയില്‍ കണ്ടു.
സന്കടായി..

CKLatheef said...

ഇതിന്റെ പിന്നില്‍ നാട്ടുകാരാണെന്ന് പറഞ്ഞാല്‍ അതിന് ഒരു ഗാംഭീര്യമില്ല. തുടര്‍ന്നുള്ള വേട്ടക്കും ഒരുപിന്തുണകിട്ടാന്‍ അത് പോര. അതുകൊണ്ട് ആ ഇരയെ മന്ത്രി കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. നന്ദിഗ്രാമിലും സിങ്കൂരിലും ജനങ്ങളെയല്ല പോലീസ് എതിരിട്ടത് മറിച്ച് 'മാവോയിസ്റ്റുകളെ'യായിരുന്നു. ഇവിടെയും ആ വിജയിച്ച തന്ത്രം പയറ്റുകയാണ്. നന്ദിഗ്രാം മണക്കുന്നു എന്നത് പൂര്‍ണമായും ശരി. എന്ന കിനാരൂലിനെ നന്ദിഗ്രാമാക്കാന്‍ കഴിയില്ല എന്നത് അതിനേക്കാള്‍ വലിയ ശരി. ജമാഅത്തിനെ മാവോയിസ്റ്റുകളാക്കാനും. കുഴപ്പമുണ്ടാക്കിയത് ജമാഅത്താണെന്ന് പറയുന്ന മന്ത്രിയുടെ വാദം കേരളത്തിലെ ഏറ്റവും വലിയ വിഢിയെപ്പോലും വിശ്വസിപ്പിക്കാന്‍ സാധ്യമല്ല.പാര്‍ട്ടിയുടെ നിലനില്‍പ്പിന് വേണ്ടി അനുകുലിച്ചാല്‍ പോലും. ക്യാമറക്കണ്ണുകളിലൂടെ നാം കാണുന്ന ബി.ജെ.പിയടെയും മുസ്‌ലിം ലീഗിന്റെയും പതാകയും സംഭവങ്ങളും മന്ത്രിക്ക് നന്നായി മറുപടി നല്‍കുന്നു.

രാഹുല്‍ കടയ്ക്കല്‍ said...

ഇനിയിപ്പോ നക്സലുകളും അമേരിക്കൻ സാമ്രാജ്യത്വവും ഒരുമിച്ച കളിച്ച കളിയെന്നായിരിക്കും സഖാക്കളുടെ വാദം..തട്ടമിട്ട സ്ത്രീകളേയും കുട്ടികളെയും കണ്ടു അപ്പൊ പിന്നെ ഐ എസ് ഐ ആക്കാം..

രാഹുല്‍ കടയ്ക്കല്‍ said...

ചെരുപ്പ് കമ്പനിയിലേക്കുള്ള നാലു വരി പാതയോട് ഇപ്പോ എന്തൊരു പ്രീയം...മുൻപ് ഇവിടെയൊരു എക്സ്പ്രസ് ഹൈവേയെ പറ്റി പറഞ്ഞപ്പോൾ പശുവിനു പുല്ലു കോടുക്കാൻ റോഡ് മുറിച്ച് കടക്കാൻ പറ്റില്ലെന്നായിരുന്നല്ലോ സഖാക്കളുടെ വാദം ആദ്യം സഖാക്കളുടെ പശുക്കൾ നന്നായി പുല്ലു തിന്നട്ടെ എന്നിട്ടാകാം 100 മീറ്റർ റോഡ്..ഇതിനൊയെക്കെയാണു താൻ കുഴിച്ച കുഴിയിൽ താൻ എന്ന് പറയുന്നത്..പശുക്കൾക്ക് പുല്ലു കൂടുതൽ കോടുത്താൽ നല്ല ചാണകം കിട്ടില്ലേ ആ ചാണക വെള്ളത്തിൽ പോലീസ് സഖാക്കളെ കുളിപ്പിച്ചപ്പോൾ അതൊരു പുതിയ സമരമുറയായി കരീമിക്കാക്ക്..കരീമിക്കാ കരി ഓയിൽ ഒഴിച്ച സമര മുറ ഇത്ര വേഗം മറന്നു പോയോ

Anonymous said...

സംഭവം ആസൂത്രിതമാണെന്ന്തിന് സിഐഡി മന്ത്രി ചാനലില്‍ ഉഗ്ഗ്രന്‍ തെളിവു നള്‍കി. -:

“പോലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ ചാണകം എറിഞ്ഞു. ഈ ചാണകം അത്ര എളുപ്പത്തില്‍ കിട്ടുന്ന് ഒരു സാധനമല്ല“.....

എന്നാലും എന്റെ സഖാക്കളെ....

രാഹുല്‍ കടയ്ക്കല്‍ said...

ചാണകം കലക്കി ഒഴിച്ചത് തന്നെ പുരുഷ പോലീസന്മാർ സ്ത്രീകളെയും കുട്ടികളേയും ആക്രമിക്കുന്നത് കണ്ട് രണ്ട് സ്ത്രീകൾ അയല്പക്കത്തെ വീട്ടിൽ പോയി ചാണകം എടുത്തുകോണ്ട് വന്ന് കലക്കി ഒഴിച്ചതാണു..പറയുന്നത് കേട്ടാൽ തോന്നും എന്തോ ന്യൂക്ലിയാർ ബോംബ് ആണു പ്രയോഗിച്ചത് എന്ന്...നാട്ടിൻപുറത്ത് ചാണക വെള്ളം ഒഴിച്ച് ശുദ്ധീകരിക്കുന്ന ഒരു ഏർപ്പാടുണ്ട് എന്തിനെന്നു പോലുമറിയാതെ കിടപ്പാടം ഒഴിയേണ്ടി വരുന്നവർ പെട്ടേന്നുള്ള ആക്രമണം കൂടി കണ്ട് അവരുടെ കൈയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്ത് പ്രയോഗിച്ചു...ഇപ്പോ സമരത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കം 150 പേർക്കെതിരേ കൊലക്കുറ്റത്തിനു സഖാക്കൾ കേസ് ചാർജ്ജ് ചെയ്തിരിക്കുകയാണു

കിടപ്പാടവും പോയി കൊലക്കേസിൽ പ്രതിയുമായി...സഖാക്കളുടെ മുന്നിൽ ഇനി പിടിച്ച് നിൽക്കണമെങ്കിൽ കിടപ്പാടം ഉപേക്ഷിച്ച് പോവുകയേ നിവർത്തിയുള്ളൂ കോലക്കേസിൽ നിന്നെങ്കിലും രക്ഷപെടാമല്ലോ

ശ്രദ്ധേയന്‍ | shradheyan said...

അത്യന്തം മാരകവും ഭീകരവുമായ 'ചാണക വെള്ളം' എന്ന സ്ഫോടക വസ്തു ഉപയോഗിച്ചു എന്നത് തന്നെ കിനാലൂരില്‍ നടന്നത് അന്താരാഷ്‌ട്ര ഭീകര-തീവ്രവാദികളുടെ ആസൂത്രിത ആക്രമണമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്. പോലീസ് ഉടന്‍ തന്നെ എല്ലാ തൊഴുത്തുകളും റൈഡ് ചെയ്ത് ഭീകര വാദികള്‍ ഒളിപ്പിച്ചു വെച്ച മുഴുവന്‍ 'ചാണക ശേഖരവും' പിടിച്ചെടുക്കാന്‍ തയ്യാറാവണം. കിനാലൂരിലെ മുഴുവന്‍ പശു, കാള, എരുമ, പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളുടെയും 'ചാണക നിര്‍ഗമന മാര്‍ഗങ്ങളും' അടച്ചു പൂട്ടുവാന്‍ ആഭ്യന്തര വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണം.

സമീര്‍ കലന്തന്‍ said...

അവസരോചിതം.അഭിനന്ദനം.

കാട്ടിപ്പരുത്തി said...

കരീമാളൊരു സംഭവമാ-

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്ദിഗ്രാം മണപ്പിക്കുന്നു....

Anees said...

You made me bookmark this... good work dude.. :-)

മുഫാദ്‌/\mufad said...

വികസനത്തിന്റെ പേരിലുള്ള ഈ അടിച്ചമാര്തലുകല്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൂടെ കൂടുന്നു.

കിനാലൂരില്‍ നടക്കുന്നത്

കുരുത്തം കെട്ടവന്‍ said...

ആദ്യം കരീം സാഹിബ്‌ (അങ്ങിനെ പറയാമോ) പറഞ്ഞു. 'പുറത്തു' നിന്നു വന്നവരാണു കുഴപ്പം ഉണ്ടാകിയത്‌ പോലീസോ സി പി എം പിണിയാളുകളൊ അല്ല. എന്നിട്ട്‌ കേസെടുത്തത്‌ മുഴുവന്‍ 'നാട്ടുകാരുടെ' മേല്‍! അപ്പോള്‍ നുണ നബ്ബര്‍ വണ്‍ പൊളിഞ്ഞു. (എണ്റ്റെ അഭിപ്രായത്തില്‍ ഒരു സമരം നടക്കുബ്ബോള്‍ നാട്ടുകാരെ പിന്തുണക്കുന്ന ആര്‍ക്കും അത്‌ പുറത്തു നിന്നോ അകത്തു നിന്നോ ഉള്ളവര്‍ക്കൊക്കേ പങ്കെടുക്കാം). പിന്നെ അടുത്ത നബ്ബറ്‍ ഇറക്കി, സമരക്കാരുടെ കല്ലേറ്‍ കാരണം തലപൊട്ടിയ ആളെ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌. അതാ കിടക്കുന്നു ചാനലുകളില്‍ കരീമിണ്റ്റെ പോലീസ്‌ പുള്ളിക്കാരനെ ആട്ടി തല്ലുന്നു!! എത്ര കൊടുത്തു എമാനെ അബ്ദുറഹിമാനിക്കാക്ക്‌ അതോ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയോ? ഇനി അടുത്ത നബ്ബര്‍ നോക്കാം. സമരക്കാര്‍ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിച്ചു!! എന്താണു മാരകായുധം എന്ന് മന്ത്രി പറയുന്നത്‌ 'ചാണകം'! അതെ ചാണകം എന്ന ജൈവായുധം 'ഫീകരമാണെന്ന്' പറഞ്ഞു തന്ന മന്ത്രീ താങ്കള്‍ക്ക്‌ എന്തെങ്കിലും ഒരു അവാര്‍ഡ്‌ കിട്ടേണ്ടതാണു. പോലീസ്‌ തങ്ങളെ ഉപദ്രവിക്കും എന്നു കണ്ടപ്പോള്‍ കൈയില്‍ കിട്ടിയത്‌ ഉപയോഗിച്ചു എന്നു മാത്രം. അതിനവരുടേ നെഞ്ചത്ത്‌ വെടി തന്നെ വെക്കണം. മന്ത്രീ അങ്ങും അങ്ങയുടെ പാര്‍ട്ടിയും ഈ കേരളക്കരയില്‍ കാട്ടി കൂട്ടിയ അക്രമ ആഭാസങ്ങള്‍ എത്ര കണ്ടതാണു ഞങ്ങള്‍. എന്നിട്ട്‌ ആ താങ്കളോ, ചാണകം മാരകായുധം എന്നു പറയുന്നത്‌. ജനങ്ങള്‍ക്ക്‌ അതും മനസ്സിലായി എന്നു കണ്ടപ്പോള്‍ മന്ത്രി വീണ്ടും മണ്ടത്തരം വിളബ്ബി. സംഭവത്തിനു പിന്നില്‍ 'തീവ്രവാദികളാണു'!! നമ്മെളെല്ലാം ടി വിയില്‍ കണ്ടല്ലോ ആ 'തീവ്രവാദികളെ'! പോലീസിണ്റ്റെ അടികൊണ്ട്‌ പുളയുന്ന 'തീവ്രവാദികള്‍'!. അപ്പോള്‍ മന്ത്രി പറഞ്ഞു ഞാന്‍ ഉദ്ദേശിച്ചത്‌ 'സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റിനെയാണു'. ഈ സോളിഡാരിറ്റി ആദ്യമായിട്ടൊന്നുമല്ല സമരം ചെയ്യുന്നത്‌. എത്ര സമരത്തില്‍ അവര്‍ പൊതുമുതല്‍ നശിപ്പിചു? (നമ്മുടേ ഡിഫിയുടെ കണക്കുകള്‍ ആരും ചോദിക്കരുതേ), എത്ര തവണ അവര്‍ പോലീസിനെ പ്രകോപിപ്പിച്ചു? മന്ത്രീ താങ്കള്‍ എന്താണു പറയുന്നത്‌?! താങ്കളും പാര്‍ട്ടിയും എന്താണു ഉദ്ദേശിക്കുന്നത്‌? ആരോ പറഞ്ഞപോലെ, താങ്കളും പാര്‍ട്ടിയും ഭരണത്തില്‍ വന്നതുകൊണ്ട്‌ എതെങ്കിലും ജനവിഭാഗങ്ങല്‍ക്ക്‌ ഇഷ്ടമുണ്ടായിരുന്നെങ്കില്‍ അതു വെറുപ്പായി മാറി എന്ന ഗുണം കിട്ടി!!

ഒരു നുറുങ്ങ് said...

പൊതുജനം കഴുതയാണെന്നാ ബഹു : മന്ത്രി
കരീമിന്‍ (കരിമീനെ-ന്ന് തെറ്റിവായിക്കല്ലേ)
ബോധ്യമുള്ള കാര്യം..പക്ഷെ,ബുദ്ധിയുള്ള
‘സോളിഡാരിറ്റി’ക്കാരന്തിനാ തടസ്സം നിക്കണത്
എന്ന് അങ്ങോര്‍ക്ക് മനസ്സില്ലെന്ന് വരുമോ ?
ഇപ്പോള്‍ ചാണകാഭിഷേകം ചെയ്തോണ്ട്എളമരം
പോലീസിന്‍റെ തലയിലിത്തിരിവെളിച്ചംവന്നൂന്നാ
തോന്നണേ,ഇനി കരീമിനേം കൂടി ആരെങ്കിലും
ഇങ്ങിനെ അഭിഷേകിച്ചെങ്കില്‍...ഇയാള്‍ടേം അന്തക്കേട് മാറിയേക്കും.!!

ജിപ്പൂസ് said...

പൗരന്‍, ജുനൈദ്ക്ക, ($nOwf@ll), അനോണി, സമീര്‍ക്ക, കാട്ടിപ്പരുത്തി, അനീസ്, മുഫാദ്, ഒരു നുറുങ്ങ് പെരുത്ത് നന്ദി സന്ദര്‍ശനത്തിനും കമന്‍റിനും.

ജിപ്പൂസ് said...

@പള്ളീ...
ടോയ്‌ലറ്റില്‍ കയറി 'ഇങ്കിലാവ്' വിളിച്ചിട്ടും സംഗതി അടങ്ങുന്നില്ലാന്നേ.അതോണ്ടാ :(

@ലത്തീഫ്ക്ക,
എളമരം തെരുവില്‍ കണ്‍കെട്ട് കാണിക്കുന്ന ഒരു ജാലവിദ്യക്കാരനാവാന്‍ ശ്രമിച്ചതാണ്.കാണികളുടെ ശ്രദ്ധയെ പയ്യെ മറ്റൊന്നിലേക്ക് ആകര്‍ഷിച്ച് തന്‍റെ ലക്ഷ്യം നിര്‍‌വ്വഹിക്കുന്ന കൗശലക്കാരന്‍.ഛത്തീസ്ഗഡിലേയും ബംഗാളിലേയും തെരുവല്ലാത്തതിനാല്‍ പക്ഷെ പ്രകടനം പാളിപ്പോയി.മുതുക്കാടിന്‍റെയൊ മറ്റോ ശിഷ്യത്വം സ്വീകരിച്ച് കുറച്ച് കൂടെ ഹോം വര്‍ക്ക് ചെയ്ത് ഇറങ്ങരുതോ പ്രിയ മന്ത്രീ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ.

@രാഹുല്‍,
താങ്കള്‍ പറഞ്ഞത് ഒരു ദുഃഖ സത്യം തന്നെ.കിടപ്പാടവും പോയി കൊലക്കേസില്‍ പ്രതിയുമായി...സഖാക്കളുടെ മുന്നില്‍ ഇനി പിടിച്ച് നില്‍ക്കണമെങ്കില്‍ കിടപ്പാടം ഉപേക്ഷിച്ച് പോവുകയേ നിവൃത്തിയുള്ളൂ കോലക്കേസില്‍ നിന്നെങ്കിലും രക്ഷപെടാമല്ലോ

ജിപ്പൂസ് said...

@ശ്രദ്ധേയന്‍,
മന്ത്രി കരീമും ശിങ്കിടികളും വിവരല്ലാണ്ട് എന്തോ പറഞ്ഞെന്ന് വെച്ച് ഇത്രക്ക് വേണോ ന്‍റെ ശ്രദ്ധേയാ.ചിരിച്ച് നട്ടും ബോള്‍ട്ടും ഇളകി.

@രാമചന്ദ്രന്‍ ചേട്ടന്‍,
കമന്‍റ് കണ്ടപ്പോ അറിയാതെ തന്നെ ചിരി പൊട്ടീട്ടോ :)

@കുരുത്തം കെട്ടോന്‍,
(വേറെ നിവൃത്തിയില്ലാത്തോണ്ടാ വിളിക്കുന്നേ)
താങ്കള്‍ പറഞ്ഞത് നേര് തന്നെ.സംഗതി ചാനലുകാര്‍ പൊളിച്ചെങ്കിലും അബ്ദുറഹിമാന്‍റെ പോലെ ഇനിയും അവതാരങ്ങളെ പ്രതീക്ഷിക്കാം.ദാ കണ്ടില്ലേ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരുത്തി സി.പി.എമ്മിന്‍റെ ബി.ടീം ക്യാപ്റ്റനായി ചുരുങ്ങിയത്.

"കിനാലൂരില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നടന്നത് രാഷ്ട്രീയ സമരമായിരുന്നു.അതില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നില്ല.മറ്റു സ്ഥലങ്ങളിലെ സ്ത്രീകള്‍ അവിടെ സമരത്തിന് പോയത് എന്തിനാണ്?അവര്‍ അവിടെ പോയി അടി വാങ്ങുകയായിരുന്നു." ലവള്‍ക്കൊക്കെ കൊടുക്കേണ്ട മറുപടി വേറെയാ.തത്ക്കാലം ആത്മസം‌യമനം പാലിക്കട്ടെ.

കമന്‍റിയവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി.

Anonymous said...

എന്തൊക്കെ കാണണം കേള്‍ക്കണം ....ഗതികേട് !!!...ജിപ്പൂസ് അവസരോചിതമായ പോസ്റ്റ്‌ ...ഇനിയും പോരട്ടെ...ആശംസകള്‍ ....

Rejith said...

അപ്പൊ ഡി വൈ എസ പി യുടെ തല പൊട്ടിച്ചതും 22
പോലീസുകാരെ പരിക്കെല്പിച്ചതും ചാണക വെള്ളം കൊണ്ടാണോ? ഛാണകതെഇന്ടെയൊക്കെ ഒരു ശക്തിയെയ............

MT Manaf said...

ഞാന്‍ ഈ നാട്ടുകാരനല്ല !

കെട്ടുങ്ങല്‍ said...

അവസരോചിതം.

LinkWithin

Related Posts with Thumbnails