
ചെങ്ങായീന്റെ ഒരു പോട്ടോയെങ്കിലും തായോ ഒബാമ സായിപ്പേ.'ജോധ്യം' ചെയ്ത് ഞങ്ങളിന്ത്യക്കാരൊന്ന് വിഷമം തീര്‍ക്കട്ടെ.നമ്മളു കാല്ക്കല് വീണു മുറവിളി കൂട്ടാന്‍ തുടങ്ങീട്ട് കാലം കൊറച്ചായിരിക്കുന്നു.ആണവകരാറില്‍ ഒപ്പിട്ടില്ലേ.ഇറാനെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ലേ.പണ്ടത്തെ പോലല്ല.ഇങ്ങളെ ഗേള്‍ ഫ്രണ്ട് ഇസ്രായേലിനെ ഞങ്ങക്കിപ്പോ പെരുത്തിഷ്ടാണ്.പോരാത്തേന് ഇടക്കിടക്ക് സുയിപ്പിക്കണുണ്ട്.എണ്ണയിട്ട് കാല് ഞെക്കിത്തരണ്ണ്ട്.ഇങ്ങനൊക്കെ ചെയ്തിട്ടും.ഒന്നു മൈന്‍ഡ് ചെയ്യ.ഒരനുകൂല പ്രതികരണം. ആഹ! ഒന്നുല്ല :(
ഓനെ വിട്ട് തരാന്‍ അമേരിക്കയിലെ എന്തോ കോപ്പ് നിയമം അനുവദിക്കുന്നില്ല പോലും.മുംബൈ ആക്രമണത്തില്‍ ഹെഡ്ലി ഗൂഢാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് ഇന്ത്യ.ഇന്ത്യയില്‍ വന്ന് ബോംബും പൊട്ടിച്ച് നമ്മുടെ നാട്ടാരേം കൊന്ന് ജനങ്ങളുടെ സമാധാനം തകര്‍ത്ത് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച്...
കള്ള ഹിമാറ്.അമേരിക്കന്‍ പാസ്സ്പോര്‍ട്ട് ഉണ്ടെന്ന് വെച്ച് പൂ മോനെ ഒരു വാര അകലെ നിന്നെങ്കിലും ഒന്ന് കാണാന്‍ ഇത് വരെ അനുവദിച്ചിട്ടില്ല.ഇത് തിണ്ണബലവും അഹങ്കാരവും മാത്രമല്ലത്രെ.ഗഡി ലശ്ക്കറിന്റേം എഫ്.ബി.ഐ യുടേയും സംയുക്ത ഏജന്റാണ്.ലവനെ വിട്ട് കൊടുത്താല്‍ ബോംബെ പോലുള്ള പൊട്ടലുകള്‍ക്കും ചീറ്റലുകള്‍ക്കും പിന്നിലെ അമേരിക്കന്‍ താത്പര്യം പുറത്താവും.അതിനാലാണ് ഇവനെ വിട്ട് കൊടുക്കാതിരിക്കാനുള്ള അമേരിക്കന്‍ 'നിയമങ്ങള്‍' ഉണ്ടാവുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ അടക്കം പറയുന്നുണ്ട്.
ഇനി ഈ അനീതിക്കെതിരെയുള്ള നമ്മുടെ നേതാക്കന്മരുടെ പ്രസ്താവന നോക്കാം.
'ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്ലിക്ക് നല്കിയ ആനുകൂല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട്' - എസ്.എം കൃഷ്ണ.
മനസ്സിലായില്ലേ?അയ്ക്കുറപ്പില്ലാന്ന് അന്താരാഷ്ട്ര ഭാഷയില്‍ പറഞ്ഞതാ മൂപ്പര്.നിയമ സംവിധാനങ്ങളും ഒരു യു.എസ് ബഹുമാനവും..
അങ്ങനെ അവസാനം ആറ്റ്നോറ്റ് കാത്തിരുന്നിട്ട് നമ്മുടെ എന്‍.ഐ.എക്ക് ഹെഡ്ലിയെ ഒരു നോക്ക് കാണാനുള്ള ഫാഗ്യം ലഭിച്ചിരിക്കുന്നു.
കൊച്ചിയില്‍ നിന്ന് അണ്ഡര്വെയര് വാങ്ങിയ കടവരെ ഹെഡ്ലി തൊട്ട് കാണിക്കുമെന്നാണ് എന്‍.ഐ.എ പ്രതീക്ഷ.ഒരു വഴിക്ക് പോകുന്നതല്ലേ.പ്രതീക്ഷ നല്ലതാണ്.ഒരു എഫ്.ബി.ഐ ഏജന്റിനോട് ഓന്റെ കുടീ ചെന്നുള്ള ഈ ഇന്റര്‍വ്യൂവില്‍ രഹസ്യങ്ങള്‍ എത്ര കണ്ട് 'ചുരുളഴിയുമെന്ന്' കാത്തിരുന്ന് തന്നെ കാണണം.
ഇന്ത്യയില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പാനീയം.സാത്തുക്കുടി,നാരങ്ങ വെള്ളം ഇനി വല്ല മോരോ സംഭാരമോ?'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യം കൂടെ ഉള്‍പ്പെടുത്തിയാല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.