
ചെങ്ങായീന്റെ ഒരു പോട്ടോയെങ്കിലും തായോ ഒബാമ സായിപ്പേ.'ജോധ്യം' ചെയ്ത് ഞങ്ങളിന്ത്യക്കാരൊന്ന് വിഷമം തീര്‍ക്കട്ടെ.നമ്മളു കാല്ക്കല് വീണു മുറവിളി കൂട്ടാന്‍ തുടങ്ങീട്ട് കാലം കൊറച്ചായിരിക്കുന്നു.ആണവകരാറില്‍ ഒപ്പിട്ടില്ലേ.ഇറാനെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ലേ.പണ്ടത്തെ പോലല്ല.ഇങ്ങളെ ഗേള്‍ ഫ്രണ്ട് ഇസ്രായേലിനെ ഞങ്ങക്കിപ്പോ പെരുത്തിഷ്ടാണ്.പോരാത്തേന് ഇടക്കിടക്ക് സുയിപ്പിക്കണുണ്ട്.എണ്ണയിട്ട് കാല് ഞെക്കിത്തരണ്ണ്ട്.ഇങ്ങനൊക്കെ ചെയ്തിട്ടും.ഒന്നു മൈന്‍ഡ് ചെയ്യ.ഒരനുകൂല പ്രതികരണം. ആഹ! ഒന്നുല്ല :(
ഓനെ വിട്ട് തരാന്‍ അമേരിക്കയിലെ എന്തോ കോപ്പ് നിയമം അനുവദിക്കുന്നില്ല പോലും.മുംബൈ ആക്രമണത്തില്‍ ഹെഡ്ലി ഗൂഢാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് ഇന്ത്യ.ഇന്ത്യയില്‍ വന്ന് ബോംബും പൊട്ടിച്ച് നമ്മുടെ നാട്ടാരേം കൊന്ന് ജനങ്ങളുടെ സമാധാനം തകര്‍ത്ത് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച്...
കള്ള ഹിമാറ്.അമേരിക്കന്‍ പാസ്സ്പോര്‍ട്ട് ഉണ്ടെന്ന് വെച്ച് പൂ മോനെ ഒരു വാര അകലെ നിന്നെങ്കിലും ഒന്ന് കാണാന്‍ ഇത് വരെ അനുവദിച്ചിട്ടില്ല.ഇത് തിണ്ണബലവും അഹങ്കാരവും മാത്രമല്ലത്രെ.ഗഡി ലശ്ക്കറിന്റേം എഫ്.ബി.ഐ യുടേയും സംയുക്ത ഏജന്റാണ്.ലവനെ വിട്ട് കൊടുത്താല്‍ ബോംബെ പോലുള്ള പൊട്ടലുകള്‍ക്കും ചീറ്റലുകള്‍ക്കും പിന്നിലെ അമേരിക്കന്‍ താത്പര്യം പുറത്താവും.അതിനാലാണ് ഇവനെ വിട്ട് കൊടുക്കാതിരിക്കാനുള്ള അമേരിക്കന്‍ 'നിയമങ്ങള്‍' ഉണ്ടാവുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ അടക്കം പറയുന്നുണ്ട്.
ഇനി ഈ അനീതിക്കെതിരെയുള്ള നമ്മുടെ നേതാക്കന്മരുടെ പ്രസ്താവന നോക്കാം.
'ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്ലിക്ക് നല്കിയ ആനുകൂല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട്' - എസ്.എം കൃഷ്ണ.
മനസ്സിലായില്ലേ?അയ്ക്കുറപ്പില്ലാന്ന് അന്താരാഷ്ട്ര ഭാഷയില്‍ പറഞ്ഞതാ മൂപ്പര്.നിയമ സംവിധാനങ്ങളും ഒരു യു.എസ് ബഹുമാനവും..
അങ്ങനെ അവസാനം ആറ്റ്നോറ്റ് കാത്തിരുന്നിട്ട് നമ്മുടെ എന്‍.ഐ.എക്ക് ഹെഡ്ലിയെ ഒരു നോക്ക് കാണാനുള്ള ഫാഗ്യം ലഭിച്ചിരിക്കുന്നു.
കൊച്ചിയില്‍ നിന്ന് അണ്ഡര്വെയര് വാങ്ങിയ കടവരെ ഹെഡ്ലി തൊട്ട് കാണിക്കുമെന്നാണ് എന്‍.ഐ.എ പ്രതീക്ഷ.ഒരു വഴിക്ക് പോകുന്നതല്ലേ.പ്രതീക്ഷ നല്ലതാണ്.ഒരു എഫ്.ബി.ഐ ഏജന്റിനോട് ഓന്റെ കുടീ ചെന്നുള്ള ഈ ഇന്റര്‍വ്യൂവില്‍ രഹസ്യങ്ങള്‍ എത്ര കണ്ട് 'ചുരുളഴിയുമെന്ന്' കാത്തിരുന്ന് തന്നെ കാണണം.
ഇന്ത്യയില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പാനീയം.സാത്തുക്കുടി,നാരങ്ങ വെള്ളം ഇനി വല്ല മോരോ സംഭാരമോ?'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യം കൂടെ ഉള്‍പ്പെടുത്തിയാല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.
25 comments:
ഇന്ത്യയില്‍ വന്നിട്ട് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം ഏതാണ് ?
സാത്തുക്കുടി, നാരങ്ങ വെള്ളം, സംഭാരം, മോര്.
'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യമുണ്ടേല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.
കല്ലിവല്ലി ഹെട്ളി. കല്ലിവല്ലി അമേരിക്ക.
(പ്രൊഫൈലിലെ ഫോട്ടോ മാറ്റിയാല്‍ ആളെ ശരിക്കും കാണായിരുന്നു. ഇതൊരുമാതിരി അര്ഷസ്സുള്ളവന്റെ നില്പില് ആകാശം നോക്കി..അയ്യേ..)
ഇതിപ്പോ അമേരിക്കയ്ക്ക് പോകാനുള്ള ഒരടവല്ലേ മച്ചുനന്മാരുടെ..എന്ത് ചോദ്യം എന്തുത്തരം..
ജോറായിട്ടുണ്ട് ജിപ്പൂസേ..
ഹെഡ്ലിയദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ആദ്യം തന്നെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും, ഏമാന്മാരുടെ അംഗീകാരത്തിനു ശേഷം അനുവദിച്ച ചോദ്യങ്ങള്‍ മാത്രമേ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദിക്കുവാന്‍ പറ്റുകയുള്ളുവത്രെ!
ഈ രീതിയിലായിരുന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലെങ്കില്‍ ആദ്യമേ തന്നെ ചോദ്യങ്ങളെല്ലാം ഒരു മെയില്‍ അയച്ചാല്‍ മതിയായിരുന്നല്ലോ.
ഗടീ, ചോദ്യോത്തര തമാശക്കളി ‘സമാരംഭിച്ച‘ കാര്യം അറിഞ്ഞില്ലെ? ഇന്നലെ വൈകിക്കിട്ടിയൊരു മനോരമാകഷണത്തില് ദേ കിടക്കുന്നു ഈ കിടിലന്‍ വാര്‍ത്ത. ശരിക്കങ്ങ്ട് ഞട്ടീട്ടോ.. ഹുസ്സൈനുക്കാ സോറി ഒബാമാചേട്ടന് ചോദ്യങ്ങള്‍ ചോയ്ക്കാനുള്ള അനുവാദകീറാമുട്ടിയില് തുല്യം ചാര്‍ത്തിയിരിക്കുന്നു.. എന്തായാലും നമ്മള് രക്ഷപ്പെട്ടു. നമ്മള് ദേശസ്നേഹികള്‍ക്ക് ഒരാളെക്കുടിക്കിട്ടിയിരിക്കുന്നു, “ആപഹയനെ തൂക്കിക്കൊല്ലുക” എന്നു തൊണ്ടപ്പൊട്ടിക്കരയാന്...
സത്യം
ദാവൂദ്ഗിലാനിഇക്കാക്ക ഹെഡ്ലി ആയി മാറിയത്
വെറുതെയയായില്ല.പഴയ പേര് തന്നെ ആയിരുന്നെങ്കിൽ ഇപ്പം അമെരിക്ക ഇന്ത്യക്ക് വിട്ടുതന്നേനേ..
അങ്ങിനെ കാലിക പ്രസക്തിയുള്ള പുത്തന്‍ പുത്തനിങ്ങു വരട്ടെ മക്കളേ..........
അയാളെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല
ജുനൈദ്ക്ക,ബഷീര്‍ക്ക,കെട്ടുങ്ങല്‍,ഒഴാക്കന്,
അനോണി,അബ്ദുള്‍ ഖാദറ്ക്ക,എറക്കാടന്‍ നന്ദി വരവിനും അഭിപ്രായത്തിനും.
വെറുമൊരു പോട്ടോ നോക്കി അര്‍ശസ്സ് പ്രവചിക്കുന്ന 'ബൂലോക അര്‍ശസ്സ് സ്പെഷ്യലിസ്റ്റിനും' സ്വാഗതം.കൂടെ :) :) രണ്ട് സ്മൈലിയും.
@മുജീബ്ക്ക,
അപ്പൊ അപ്പ്രൂവല്‍ വാങ്ങിവേണം 'ജോധ്യങ്ങള്' ചോദിക്കാന്‍ ല്ലേ?'അപ്പ്രൂവല്‍' വാങ്ങിയ ചോദ്യങ്ങള്‍ക്കും ഹെഡ്ലി സഹകരിക്കുന്നില്ലെന്ന് ഇന്നലെ പത്രങ്ങളില്‍ വായിച്ചിരുന്നു.പ്രഹസനം തന്നെ.നമ്മളിതെല്ലാം കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവരും :(
മനസ്സിൽ തികട്ടി വന്ന കുറെ ചോദ്യ്ങ്ങൾ ജിപ്പൂസ് ശർദ്ദിച്ച് വെച്ചേക്ക്ണത് കണ്ടപ്പോൾ മനസ്സ് ഇത്തിരി ആശ്വാസം കൊണ്ടു. കള്ളനായീന്റ മക്കൾക്കും (അമേരിക്കക്കും} കാണും ഇത്തരം ഇടപാടുകളിൽ ഒരു കൈ സഹായം.
ആയുധം വിറ്റങ്കിലല്ലേ നാട്ടാരെയും നാടുകളെ ഒക്കയും മെക്കിട്ട് കയറാൻ ഒക്കു.
ഇപ്പോ ഇറാന്റെ പൊറത്താ…….
അസ്സലാമു അലൈക്കും താങ്കള്‍ ഇത്രക്കൊക്കെ എയുതുമെന്നു നമ്മള് കരുതിയില്ല കേട്ട എന്തായാലും നന്നായിട്ടുണ്ട്
അസ്സലാമു അലൈക്കും താങ്കള്‍ ഇത്രക്കൊക്കെ എയുതുമെന്നു നമ്മള് കരുതിയില്ല കേട്ട എന്തായാലും നന്നായിട്ടുണ്ട്
ഹോ !!!!!ജിപ്പുവേ എഫ് ബി അയി ക്കാര് തോണ്ടി കൊണ്ടുപോവാതെ കാക്കട്ടെ :)..ന്റെ റബ്ബേ കാതോളനെ!
ഏത് അന്താരാഷ്ട്ര ചെറ്റയാണ് ഇന്ത്യയിൽ നിന്ന് ശിക്ഷ വാങ്ങി കരഞ്ഞ് നിലവിളിച്ച് മടങ്ങിയിട്ടുള്ളത്?
ഏത് കുറ്റവാലിക്കും എന്തും ചെയ്ത് രക്ഷപെടനുള്ള സുരക്ഷിതമായ ഇടം ഇന്ത്യയാണെന്നു യൂണിയൻ കാർബൈഡ് തെളിയിച്ചതല്ലേ എന്റെ ജിപ്പൂസ്സേ
ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മൂപ്പര് ഉത്തരം പറഞ്ഞിട്ടില്ല. ചോദ്യങ്ങള്‍കെല്ലാം വക്കീല്‍ സാര്‍ വന്നിട്ട് മറുപടി പറയാം എന്നാ നമ്മുടെ ഏമാന്മാരോട് ഹെഡ്ഡ്ലി പറഞ്ഞത്. വീട്ടിലെല്ലാര്‍ക്കും സുഖങ്ങളോക്കെ തന്നെ അല്ലിയോ... രാവിലെ ദോശയോ കബാബോ കഴിച്ചേ... എന്നിങ്ങനെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ച്, ഉത്തരങ്ങളോക്കെ എഴുതി വാങ്ങിച്ചിട്ടും ഉണ്ട്. ഉത്തരങ്ങള്‍ കണ്ട ഉടനെ നുമ്മ പത്രക്കാര് പ്രഖ്യാപിച്ചു കഴിഞ്ഞു, ഐ എസ് ഐ ...
ആ ഹാ ,, ഗൌരവമുള്ള ഒരു കാര്യം വളരെ രസകരമായി പറഞ്ഞല്ലോ. ജിപ്പുമോന്.
അമേരിക്ക മുമ്പേ കണ്ണു വെച്ച അഫ്ഗാനിസ്ഥാനിലെ ധാതു സമ്പത്ത് പൂര്‍ണമായി കൊള്ളയടിക്കാന്‍ ഇന്ത്യയെന്ന കാവല്‍ പട്ടിയെ കൂടി വേണം അതിന് ഇന്ത്യയെ വരുതീയിലാക്കാന് ഇന്ത്യയുടെ സുരക്ഷാ ഭീഅഷണീ പറഞ്ഞ് പേടിപ്പിക്കണം. അതിനായി ഇന്ത്യയില്‍ സി ഐ എ, മൊസാദ് എന്നിവ സംഘടിപ്പിച്ച അസംഖ്യം സ്പോടനങ്ങളുടെ കഥ ഹെഡ്ലിയുടെ നാവിന് തുമ്പത്തുണ്ട്. ഹെഡിയെ വിട്ട് തരണമെന്ന് വെറുതെ ഒരു ഭംഗിക്കു പറയുന്നതാണ്. ഹെഡ്ലി മുഴുവന്‍ കഥ ഒരു ക്യമറക്ക് മുന്നില്‍ പറയുകയാണെങ്കില്‍. പല സംഘപരിവാറുകാരും, പോലീസുകാരും മന്ത്രിമാരുമൊക്കെ ജാമ്യം കിട്ടാതെ അകത്ത് കിടക്കെണ്ടി വരും എന്നതാണ് സത്യം. പേരിന് ഒരു ചോദ്യം ചെയ്യല്‍ അത്ര തന്നെ. എല്ലാം ഒരു ഗൂഡാല്ലോചനയുടെ തുടര്‍ച്ച മാത്രം.
സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ പ്രത്യേകിച്ചും ഇന്ത്യയിലേയും പാകിസ്ഥാനിലേയും മണ്ടൻജനതയെ പൊട്ടീസു കളിപ്പിക്കാനുള്ള മുതലാളിത്തഭീകരരുടെ ഓരോരോ നമ്പരുകളിൽ ഒന്നുമാത്രമാണീ ഹെഡ്ലിയൻ തമാശ.
nannayittundu.... aashamsakal...................
നന്നായി ജിപ്പു. പറയാനുള്ളത് ഭംഗിയായി പറഞ്ഞു. നമ്മുക്ക് എന്തിനാ ഈ ചിന്ന ഹെഡ്ലിയെ..നമുക്ക് ആഘോഷിക്കാന്‍ കൊടും ഭീകരരായ മദനിയും സൂഫിയയുമുണ്ടല്ലോ?
രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ സംഘര്‍ശങ്ങള്‍ക്ക് നേതൃത്ത്വം കൊടുത്തയാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വിലസുന്ന ഒരു നാട്ടില്‍, പക്കാ ക്രിമിനലുകളെ വരെ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുത്ത് പറഞ്ഞയക്കുന്ന നമുക്ക് എനി പുറത്ത് നിന്ന് വല്ലവരേയും കൊണ്ടുവരേണ്ട കാര്യമുണ്ടോ?
നാണമുണ്ടെങ്കില്‍ അമേരിക്കയ്ക്കെതിരേ നാലക്ഷരം പൊതുവേദിയില്‍ പറയട്ടെ, നമ്മുടെ ബഹുമാനപ്പെട്ട ഭരണാധികാരികള്‍. നമ്മുടെ പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ പോലും തുന്നുന്നത് സാമ്രാജ്യത്വമാണെന്നത് പുതിയ അറിവല്ലല്ലോ.
ഭീകരവാദികളെ സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും ലോകപോലിസ് തന്നെ.
കലക്കി കുടിപ്പിച്ചല്ലോ ജിപ്പൂസ് ..
നന്നായി എഴുതി
എസ്.എം സാദിഖ്,മുഹമ്മദ് ഷെഫീക്,ആദിലാത്ത,സുരേഷ് മാഷ്,ഷാഹിര്‍ ഭായ്,ഹംസക്ക,ജോക്കര്‍,അനോണി,ജയരാജ്,ഷക്കീര്ക്ക,സലാഹ്,ഇസ്മായില്ക്ക സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവര്ക്കും ഒറ്റവാക്കില്‍ നന്ദി രേഖപ്പെടുത്തുന്നു.
Post a Comment