Sunday, September 18, 2011

മോഡീജി കീ ജയ്മാറില്‍ പറ്റിച്ചേര്‍ന്നു മയങ്ങിയിരുന്ന
കുഞ്ഞു മകളുടെ
കത്തിക്കരിഞ്ഞ കോലം
ഉറക്കം കളയാതെയല്ല.

പിച്ചിച്ചീന്തിയെറിയുമ്പോള്‍
പ്രിയ മാനസിയുടെ
തൊണ്ടയില്‍ കുരുങ്ങിയ നിലവിളി
കര്‍ണ്ണപുടങ്ങളില്‍ വന്നലക്കാതെയല്ല.

അവളുടെ ജനനേന്ദ്രിയം തുളച്ചിറങ്ങിയ
കത്തിയിലൂടെ ഊര്‍ന്നിറങ്ങിയ
ചോരച്ചാലുകള്‍
ഓര്‍മ്മകളിലൂടെ ഒഴുകുന്നുണ്ടിന്നും.

വിറക്കുന്ന കൈകാലുകള്‍,
കണ്ണുകളിലെ ദയനീയത
ഇന്നും കരളു തകര്‍ക്കുന്നുണ്ട്
നെഞ്ചുരുക്കുന്നുണ്ട്.

പെറ്റുമ്മയുടെ
പിളര്‍ന്ന വയറ്റിലൂടെ
ചാടിയ കുടല്‍മാല,
പിഞ്ചു മകന്‍റെ
പിടക്കുന്ന ഹൃദയം,
പാതി കരിഞ്ഞ മുഖം..


മരിച്ചാലും മറക്കാത്ത
ഓര്‍മ്മകള്‍!
ഓര്‍മ്മയിലുണ്ട് എല്ലാമെല്ലാം.

എങ്കിലും ശേഷിയില്ലെനിക്ക്
ഉള്ളു തുറന്നൊന്ന് കരയാന്‍ പോലും.
ബാക്കിയായ ശ്വാസമെങ്കിലും
നിലനിര്‍ത്തണം.

വാഴ്ത്തട്ടെ ഞാനും
ഭാവി പ്രധാനമന്ത്രിയെ.
വരവേല്‍ക്കട്ടെ
ജനനായകനെ.
മോഡീ ജീകീ ജെയ്
മോഡീ ജീകീ ജെയ്..

എന്നിരുന്നാലും പ്രിയ നായകാ
ഒരേയൊരു ചോദ്യം.
ഓര്‍മ്മയുണ്ടോ ആ ദിനം,
കറുത്തിരുണ്ട ഫെബ്രുവരി?

മിയാന്‍ ഖുത്ത്ബുദ്ധീന്‍,
നരോദ, ഗുജറാത്ത്.

10 comments:

ജിപ്പൂസ് said...

മോഡീ ജീകീ ജെയ്..മോഡീ ജീകീ ജെയ്...

Sharu (Ansha Muneer) said...

വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് ശ്വാസം മുട്ടി ഓരോ നിമിഷവും മരിയ്ക്കാം.... മരിച്ച് ജീവിയ്ക്കാം :(

കലാം said...

പുരോഗതിയുടെ അതിവേഗപാതകള്‍
തലയോട്ടികള്‍ പാകി മിനുസമാക്കിയിട്ടുണ്ട്.
ഫ്ലൈ ഓവറുകളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് അസ്ഥികൂടങ്ങള്‍ ബലം കൂട്ടുന്നുണ്ട്.
ഇനി, ഭീതിയും ദൈന്യവും പേറുന്ന മുഖങ്ങളില്‍ പതിക്കുവാന്‍ സാദാ ചിരിക്കുന്ന മുഖമൂടികള്‍ വേണം...

അധികാരത്തിലേക്ക് ഞാന്‍ വേഗമെത്തട്ടെ..

നെട്ടൂരാന്‍ said...

നെഞ്ചില്‍ അസ്ത്രമായ് തുളഞ്ഞു കയറുന്ന വാക്കുകള്‍....
ആ ഫെബ്രുവരി മറക്കാന്‍ ശ്രമിക്കുകയാണോ വേണ്ടത്...........
അതോ ജിപ്പൂസിനെ പോലെ വീണ്ടും ആ ഫെബ്രുവരിയെ ഒര്മിപ്പിക്കുകയോ?
എനിക്കറിയില്ല...........

നാമൂസ് said...

ഗാന്ധിയെ കൊന്നവന്‍ പുണ്യവാളന്‍. കൊല്ലിച്ചവര്‍ നന്മയുടെ പ്രയോക്താക്കള്‍ എന്തൊരു വിരോധാഭാസം. ഈ വര്‍ഗ്ഗീയ കോമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്മൂലന സിദ്ധാന്തം ഇന്നും നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ഈ യാഥാസ്തികത്വം രാജ്യത്തെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും പ്രയോക്താക്കളിലും ഉണ്ട്. ഇവ എല്ലാം തന്നെ ഹൈന്ദവ യാഥാസ്ഥികതയുടെ പ്രതിഫലനങ്ങളും അനുരണങ്ങളും ആണ്. അക്കാരണങ്ങളാല്‍ തന്നെയും അതിനെ നിസ്സാരവത്കരിക്കുന്നതും തെറ്റാണ്. ഈ ഒന്നും രണ്ടും മൂന്നും അത് പോലെ വേറെ നൂറും എല്ലാം കൂടുന്ന ഒന്നും അവയെല്ലാം തന്നെ രാജ്യത്തിന്‌ ഒരുപോലെ ആപത്താണ്.

Satheesan .Op said...

തീവ്രമായ വരികള്‍

Anonymous said...

花蓮民宿|花蓮民宿|花蓮民宿推薦|花蓮旅遊|花蓮民宿|花蓮旅遊包車|花蓮民宿|花蓮民宿|

കാല്‍പ്പാടുകള്‍ said...
This comment has been removed by the author.
കാല്‍പ്പാടുകള്‍ said...

ഒരു നൊമ്പരം എവിടെ ഒക്കെയോ....അമര്‍ഷം എങ്ങനെയോ.....
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ നമുക്ക് ദുഃഖം പറഞ്ഞു തീര്‍ക്കാം .അമര്‍ഷവും...
ആശംസകളോടെ...

sidheek Thozhiyoor said...

ഇപ്പോഴാണ് ശ്രദ്ധിച്ചത് ജിപ്പൂസ് ,പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല
"ഭീതിയും ദൈന്യവും പേറുന്ന മുഖങ്ങളില്‍ പതിക്കുവാന്‍ സാദാ ചിരിക്കുന്ന മുഖമൂടികള്‍ വേണം...
അധികാരത്തിലേക്ക് ഞാന്‍ വേഗമെത്തട്ടെ.."

LinkWithin

Related Posts with Thumbnails