Monday, December 29, 2008

'ഫലസ്തീന്‍' നിലവിളികള്‍ അവസാനിക്കുന്നില്ല.

ഇത് ഇസ്രായേലിന്‍റെ സമ്മാനം.

തലയോട് പൊട്ടിച്ചിതറി,കുടല്‍ മാല പുറത്ത് ചാടി,കൈ കാലുകള്‍ വേര്‍പെട്ട് ഭീകരമാം വിധം വികൃതമാക്കപ്പെട്ട പ്രിയപ്പെട്ടവന്‍റെ,പിഞ്ചോമനയുടെ,പിതാവിന്‍റെ മൃതശരീരം.

അതെ ഇത് ഫലസ്തീനികള്‍ക്കും,അറബ് ലോകത്തിനും, ലോകജനതക്കുമുള്ള ജൂത രാഷ്ട്രത്തിന്റെ പുതുവത്സര സമ്മാനം.അണിയറയില്‍ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുന്നുണ്ട് അക്രമി.കൂടുതല്‍ സമ്മാനം നിങ്ങള്‍ക്ക് വഴിയെ പ്രതീക്ഷിക്കാം എന്ന കമന്‍റും കൂടെ നമുക്ക് കേള്‍ക്കാം.

പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന നരക യാതനകള്‍ക്ക് അന്ത്യമില്ല.മറിച്ച് പൂര്‍വ്വാധികം ശക്തിയോടെ ശത്രു തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നു.നൂറ് ടണ്‍ ബോംബാണത്രെ പുതുവത്സരത്തലേന്ന് ഇസ്രായേലീ ബോംബറുകള്‍ മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി ഗാസാ ചീന്തിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു മുകളില്‍ വര്‍ഷിച്ചത്.
പിഞ്ചുകുഞ്ഞുങ്ങളും, സ്ത്രീകളും അടങ്ങുന്ന നിരപരാധികളുടെ ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍ കൊണ്ട് ഗാസയുടെ തെരുവുകള്‍ നിറഞ്ഞിരിക്കുന്നു.അന്തരീക്ഷത്തില്‍ മനുഷ്യന്‍റെ വെന്ത പച്ചയിറച്ചിയുടെ രൂക്ഷ ഗന്ധം.ഗാസയെ ഒരിക്കല്‍ കൂടി ഭൂമിയിലെ നരകം ആക്കിയിരിക്കുന്നു എഹൂദ് ബറാക്കിന്‍റെ ചെകുത്താന്മാര്‍.നിരപരാധികളുടെ കബന്ധങ്ങള്‍ കൊണ്ട് മലകള്‍ തീര്‍ക്കുന്നിവര്‍.അല്ലെങ്കില്‍ തന്നെ ജൂതരാഷ്ട്രത്തിനെന്ത് മനുഷ്യത്വം എന്ത് അന്താരാഷ്ട്ര മര്യാദ.അവര്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ച യു.എന്‍ നിയമങ്ങള്‍ക്ക് കയ്യും കണക്കുമില്ലല്ലോ...
ലോകത്തെവിടെയെങ്കിലും ഒരു ഓലപ്പടക്കം പൊട്ടുമ്പോഴേക്കും 'സഹായ ഹസ്തവുമായി' കുതിച്ചെത്തുന്ന ലോകപോലീസ് എവിടെ ?ഇസ്രായേലിനെതിരെയുള്ള നൂറു കണക്കിനു യു.എന്‍ പ്രമേയങ്ങളെ വീറ്റോ ചെയ്തവര്‍,ആളും അര്‍ഥവും നല്‍കി അവരെ സഹായിക്കുന്നവര്‍,ജൂതനെതിരെ ചൂണ്ടിയേക്കാവുന്ന വിരലുകളെ കൊത്തിയരിഞ്ഞ് അക്രമിയുടെ പാത സുഗമമാക്കുന്നവര്‍.അവരെ ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നില്ല.ഫലസ്തീനികളെ കൊന്നൊടുക്കുന്നത് ജൂതന്‍റെ ജന്മാവകാശവും,സ്വയം പ്രതിരോധവുമാണെന്ന് വ്യാഖ്യാനിക്കുന്ന ഇവര്‍ അക്രമിക്ക് ചൂട്ടു പിടിക്കുന്നു.സാമ്രാജ്യത്ത ശക്തികളുടെ അധിനിവേശങ്ങള്‍ക്ക്, അവരുടെ കൂട്ടക്കശാപ്പുകള്‍ക്ക് ന്യായീകരണം നല്‍കാന്‍ അവര്‍ക്കനുകൂലമായ 'ഫത് വകള്‍' തട്ടിക്കൂട്ടാന്‍ പടച്ചുണ്ടാക്കിയ യു.എന്‍ എന്ന കടലാസു പുലിയേയും ഫലസ്തീനികള്‍ കാത്തിരിക്കുന്നില്ല.

എന്നാല്‍ എവിടെ പോയി സ്വന്തം 'സഹോദരന്മാര്‍' ?

അക്രമി പച്ചക്ക് കത്തിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞനുജന്‍റെ നിലവിളി, മാനത്തിനും ജീവനും വേണ്ടിയുള്ള സ്വന്തം സഹോദരിയുടെ അഭ്യര്‍ഥന, ബാപ്പയും,ഉമ്മയും സഹോദരങ്ങളും സര്‍വ്വവും നഷ്ടപ്പെടുന്ന ഹുദ മാരുടെ കരളലിയിപ്പിക്കുന്ന ആര്‍ത്തനാദം ഇവരുടെ കര്‍ണ്ണപുടങ്ങളില്‍ ചെന്നലക്കുന്നില്ലേ ?

സാന്ത്വനമേകേണ്ട കൈകള്‍ പകരം അക്രമികളെ പച്ചപ്പരവതാനി വിരിച്ചാനയിക്കുന്ന ദയനീയമായ കാഴ്ച്ച.ഇസ്രായേല്‍ ചെക്പോസ്റ്റുകളെ നാണിപ്പിക്കുമാറ് വഴികളടച്ചവര്‍ മരണത്തിന്‍റെ മൊത്ത വ്യാപാരികള്‍ക്ക് (സോണിയാ ഗാന്ധിയോട് കടപ്പാട്) അറബ് മണ്ണില്‍ ആതിഥ്യമരുളുന്നു.ഭൂമിയിലെ സുഖസൗകര്യങ്ങള്‍ മതിവരാതെ അവര്‍ ബഹറുകള്‍ നികത്തി സുഖവാസ കേന്ദ്രങ്ങളൊരുക്കുന്നു.
ഖുദ്സിന്‍റെ തിരുമുറ്റത്ത് കബന്ധങ്ങള്‍ കുന്നു കൂട്ടി,ഗാസയില്‍ ചോരപ്പുഴകള്‍ സ്രിഷ്ടിച്ച് തെമ്മാടി രാഷ്ട്രം ഗിന്നസ് ബുക്കില്‍ ഇടം തേടുമ്പോള്‍ പുഴയില്‍ ചിത്രം വരച്ചും അംബരചുബികളായ കെട്ടിടങ്ങള്‍ പൊക്കിയും ഗിന്നസിലേക്ക് നടന്നു കയറി അതിനെ 'പ്രതിരോധിക്കുന്നതും' അറബികളുടെ പ്രശസ്തി ഉയര്‍ത്തുന്നതും നിങ്ങള്‍ കാണുന്നില്ലേ ഫലസ്തീനികളേ !

ഫലസ്തീനികളെ പട്ടിണിക്കിട്ട്,അവര്‍ക്ക് മുകളില്‍ ബോംബുകള്‍ വര്‍ഷിച്ച് അക്രമികള്‍ ചരിത്രം രചിക്കുമ്പോള്‍ കോടി ഡോളര്‍ ചെലവിട്ട് കരിമരുന്ന് പ്രയോഗം നടത്തി ചിലര്‍ അറബ് മണ്ണിന്‍റെ 'മാനം' കാക്കുന്നു.

ചെകുത്താന്മാരാല്‍ കശക്കിയെറിയപ്പെടുന്ന ഫലസ്തീന്‍ ആത്മാക്കളേ പൊറുക്കുക നിങ്ങള്‍ ഈ അറബ് തമ്പുരാക്കന്മാരോട്.ഇവരുടെ കരുണാ കടാക്ഷത്താല്‍ ലഭിക്കുന്ന ഒരു കുപ്പി ടോണിക്ക് കൊണ്ടും,ഒരു തുണ്ട് റൊട്ടിക്കഷ്ണം കൊണ്ടും നിങ്ങള്‍ ആത്മസംതൃപ്തിയടയുക.

എന്നാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതാണെങ്കില്‍ ഫറോവയും,ഹിറ്റ്ലറും,മുസ്സോളിനിയും ചരിത്രത്തിന്‍റെ ഭാഗമായെങ്കില്‍ കാത്തിരിക്കുക നിങ്ങള്‍ പുതിയൊരു സൂര്യോദയത്തിനു വേണ്ടി.

ദൈവ ഗ്രന്ധവും,പ്രവാചകനും സത്യമാണു.മറ്റൊരു സലാഹുദ്ധീന്‍ അയ്യൂബി പിറവിയെടുക്കുക തന്നെ ചെയ്യും.

"ഇതാ എന്‍റെ പിന്നില്‍ ഒരു ജൂതന്‍ ഒളിഞ്ഞിരിക്കുന്നു" എന്ന് ഭൂമിയിലെ പാറകളും വൃക്ഷങ്ങളും വിളിച്ചു പറയുന്ന ദിനം.

5 comments:

Manjiyil said...

കള്ളന്‍ കള്ളന്‍ എന്ന് കൂകി പ്പറയുന്നവന്‍ തന്നെയാണ്‌ യഥാര്‍ത്ഥ കള്ളന്‍ എന്ന്‌ മാലോകരൊക്കെ രഹസ്യമായി മാത്രം സമ്മതിക്കുന്ന അതി വികൃതമായ അവസ്ഥയും വ്യവസ്ഥയും കരഞ്ഞ്‌ ഇരന്നത്‌ കൊണ്ട്‌ മാത്രം മാറുകയില്ല.
ഒരു സമൂഹം സ്വയം മാറ്റത്തിന്‌ തയ്യാറാകാത്തിടത്തോളം മാറ്റം സംഭവ്യമല്ലെന്നത്രെ വിശുദ്ധവക്യം.

ജിപ്പൂസ് said...

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു മഞ്ഞിയില്‍.
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം തന്നെയാണു മാറേണ്ടത്.

mubah said...

അലസമായിരുന്ന ഏതോ നിമിഷത്തിലാണ്‌ ഓര്‍കൂട്ടില്‍ കയറണമെന്നു തോന്നിയത്‌ ... ഓര്‍കൂട്ടിലെ വിരസമായ മംഗ്ലീഷിനിടയില്‍ ജിഫാസിന്റെ അക്ഷരങ്ങളില്‍ കണ്ണെത്താന്‍ ഇടയായി.. വായിച്ചപ്പോള്‍ ചിന്തയില്‍ നമ്മള്‍ തുല്യരാണെന്ന്‌ തോന്നി... അങ്ങനെ ഇവിടെ വരെ എത്തിച്ചു...... ബ്ലോഗ്‌ ഓടിച്ചുനോക്കി ....ഇനിയും വരാം ഇന്‍ഷാ അല്ലാഹ്‌

Haris Makkoottathil said...

നിലവിളികള്‍ അവസാനിക്കുന്നില്ല.
ഫലസ്തീനികളുടെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് കൊണ്ട് തെമ്മാടിരാഷ്ട്രം അധിനിവേശം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ജൂതനാല്‍ തകര്‍ത്തെറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഫലസ്തീനീ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക.
നമ്മുടെ ദുആകളില്‍ ഒന്ന് ജൂതന്റെ നാശം ആവട്ടെ...!
ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് അല്ലാഹു വിജയം നല്‍കട്ടെ

Anonymous said...

write about own country...
India X Pak
waiting for that.

LinkWithin

Related Posts with Thumbnails