Tuesday, December 23, 2008

അന്ത്യ ചുംബനം

'നിനക്കുള്ള അവസാന ചുംബനം ഇതാ...
പട്ടീ ഇതാ ഇറാഖിലെ
വിധവകളുടേയും അനാധകളുടേയും സമ്മാനം.'

ബുഷിന്‍റെ ഇറാഖിലെ വിടവാങ്ങല്‍ ചടങ്ങിനെ അവിസ്മരണീയമാക്കിയ മുന്‍ തളിര്‍ അല്‍ സൈദിയുടെ വാക്കുകള്‍.വാര്‍ത്ത വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.ബുഷും സില്‍ബന്ധികളും ചേര്‍ന്നു ചുടുചാരമാക്കിയ ഒട്ടേറെ മനുഷ്യമക്കളുടെ പിന്മുറക്കാരുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നല്ലോ സൈദിയുടെ 'ഭീകരാക്രമണം'.അദ്ധേഹത്തിന്‍റെ പ്രവൃത്തിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കാം നമ്മളില്‍ പലര്‍ക്കും.പക്ഷെ ഏഴാനാകാശത്ത്, കണ്ണെത്താ ദൂരത്ത് വട്ടമിട്ട് പറന്ന് മരണം വിതച്ചിരുന്ന, ഉറ്റവരേയും ഉടയവരേയും കൊന്ന് തള്ളിയ ശത്രുവിനെ പൂമാലയിട്ട് സ്വീകരിക്കാനുള്ള മഹാമനസ്കത ഇറാഖ് പ്രസിഡന്‍റ് നൂരി അല്‍മാലികിയെ പോലെ,ലോകത്തെങ്ങുമുള്ള അഭിനവ യൂദാസുമാരെ പോലെ അദ്ധേഹത്തിനില്ലായിരുന്നിരിക്യാം.

ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന സന്തോഷം.നാട്ടിലായിരുന്നെങ്കില്‍ ആരേലും സംഘടിപ്പിച്ച് കടവത്ത് നിന്നും ചുല്ലിപ്പടി വരെ നാലു മുദ്രാവാക്യം വിളിക്കാമായിരുന്നു.

'അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
മുന്‍ തളിര്‍ സൈദിക്കഭിവാദ്യങ്ങള്‍'

പക്ഷെ ഇവിടെ ഈ മരുക്കാട്ടില്‍ എന്ത് ചെയ്യും?
മാത്രമല്ല അറബി നാട്ടിലിപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും 'മാരകായുധമായ' ഷൂ ധരിക്കാന്‍ തന്നെ പേടിയാണത്രെ.എന്നിട്ടാണിപ്പോള്‍ മുദ്രാവാക്യം വിളി.ബഹു ജോറാകും...!അങ്ങനെ സഹിക്ക വയ്യാതായപ്പോള്‍ ആണു സഹോദരന്മാരെ പേനയെടുത്തത്.കവിയല്ല ഞാന്‍,കയെഴുത്തുകാരനുമല്ല.അതിനാല്‍ ക്ഷമിക്കുക സഹിക്കുക.


'തീവ്രവാദിയായ സൈദിന്‍റെ എടുത്തു ചാട്ടത്തിനു പൊറുക്കണേ'.അറബ് തമ്പുരാക്കന്മാര്‍ വിധേയത്തത്തിന്‍റെ,ക്ഷമാപണത്തിന്‍റെ ഓരിയിടല്‍ ആരംഭിച്ചിരിക്കുന്നു.തീവ്രവാദ വിരുദ്ധ കാമ്പയിനുകള്‍ക്കു തുടക്കം കുറിച്ചിരിക്കാം ചിലര്‍. മണിമാളികകളില്‍ മുന്തിയ ഇനം അമേരിക്കന്‍ വീഞ്ഞും നുണഞ്ഞ് പള്ളിയുറങ്ങുന്നവര്‍.എന്നാല്‍ ഏറ്റെടുക്കട്ടെ ഞങ്ങള്‍ നിന്‍റെ വായില്‍ നിന്നും ഉതിര്‍ന്നു വീണ മൊഴി മുത്തുകള്‍.

അല്ലയോ ധീരനായ സൈദീ,

താങ്കളുടെ ശബ്ദം ലോകത്തെ
അടിച്ചമര്‍ത്തപ്പെടുന്നവന്‍റേതാണ്.
കൂരിരുട്ടിലുള്ള
മിന്നാമിനുങ്ങിന്‍ വെട്ടമാണ്.

താഗൂത്തുകള്‍ക്കുള്ള താക്കീതാകട്ടെ
നിന്‍ ഗര്‍ജ്ജനം.
അനീതിക്കെതിരെയുള്ള പോരാട്ടത്തിനു
വീര്യം നല്‍കട്ടെ.

അറിയിച്ചിരിക്കുന്നു നീ ലോകത്തെ.
അറബ് മണ്ണില്‍ വീരന്മാരുടെ കുലം
അറ്റു പോയിട്ടില്ലെന്ന സന്തോഷ വാര്‍ത്ത.
എണ്ണപ്പണത്തി
ന്‍റെ, ഡോളറിന്‍റെ
തിളക്കത്തില്‍ കണ്ണുമഞ്ഞളിച്ചവര്‍,
അമേരിക്കന്‍
സാമ്രാജ്യത്തമെന്ന ഭീരുവിന്‍
കാല്‍ക്കീഴിലഭിമാനം പണയം വെച്ചവര്‍
ഏവര്‍ക്കും മുന്നറിയിപ്പാകട്ടെയീ 'ഭീകരാക്രമണം'.

കോടി ഡോളര്‍
നിന്‍ പാദുകത്തിനു
വില പറഞ്ഞെങ്കില്‍
വാരിപ്പുണരുന്നു ഞങ്ങള്‍
അഭിമാനക്ഷതത്തിന്‍ കനലുകള്‍
കെടാതെ സൂക്ഷിച്ച നിന്‍ മനസ്സിനെ.
അനുമോദിക്കുന്നു
ഡോളറില്‍ കീഴൊതുങ്ങാത്ത
നിന്നിലെ പത്രപ്രവര്‍ത്തകനെ.

അഭിമാനിക്കാം...
സായ്പിനു മുന്‍പില്‍
കവാത്തു മറന്നവര്‍ക്കിടയില്‍
നീ വ്യത്യസ്തനാണു സൈദ്.

അറിയുന്നോ സൈദീ
ലോകം നിന്നെ
നെഞ്ചേറ്റുന്നത്.
നിന്‍ ധീരത പാടിപ്പുകഴ്ത്തുന്നത്.
അതെ ബാഗ്ദാദി
ന്‍ പുത്രാ...
ധീരനാണു നീ
ഞങ്ങളുടെ ഹൃദയത്തിന്‍റെ ഭാഗവും.

മുഴങ്ങിയേക്കില്ല
യിനി നിന്‍ ഗര്‍ജ്ജനം.
ശരം കണക്കെ ചീറിപ്പാഞ്ഞേക്കില്ല
പാദുകം.
എന്നാല്‍ കെടാതെ സൂക്ഷിക്കും ഞങ്ങള്‍.
നീ കൊളുത്തിയ തിരിനാളം.
തലമുറക
ളേറ്റ് ചൊല്ലും നിന്‍ ഗര്‍ജ്ജനം.

'പട്ടീ ഇതാ നിനക്കുള്ള അന്ത്യ ചുംബനം.
ഇറാഖിലെ വിധവകളുടേയും
അനാധകളുടേയും സമ്മാനം.'

3 comments:

റോജി....അന്നും.. ഇന്നും... എന്നും... said...

ഹലോ നല്ലതാകുന്നുട്‌‌..

P.C.MADHURAJ said...

കാശ്മീരിൽ അനാഥരാക്കപ്പെട്ട ഹിന്ദുക്കളെപ്പറ്റി, പാക്കിസ്താനിൽനിന്നും ഓടിരക്ഷപ്പെട്ട് ഇന്ത്യയിലെത്തുമ്മുൻപു കൊല്ലപ്പെട്ട 10 ലക്ഷം ഹിന്ദുക്കളെപ്പറ്റി നോവാത്ത സെകുലറിസ്റ്റുകൾക്കു ഇതിഷ്ടപ്പെട്ടേക്കും. കഴിഞ്ഞ കൊല്ലം വരെ ഞാനും സംശയിച്ചിരുന്നില്ല. എനിക്കുമുണ്ടായിരുന്നു അനേകം മുസ്ലിം സുഹ്രുത്തുക്കൾ. ഒരാൾപോലും അനാഥരാക്കപ്പെട്ട കാശ്മീർ ഹിന്ദുവിനുവേണ്ടി ഒരിക്കല്പോലും മിണ്ടിയില്ലെന്നു ഞാനിന്നോർക്ക്കുന്നു.
ഈ കേരളത്തിൽ ജനിച്ചു വളർന്ന മാപ്പിളക്കു ഗിലാനിയെയാണുപോലും,ഉമ്മർ ഫാരൂഖിനെയാണുപോലും വിശ്വാസം.
ഒരു പക്ഷേ എന്റെ സുഹ്രുത്തുക്കളായ മുസ്ലീങ്ങളിൽ പലരും ഭീകരർക്കെതിരെ ഒന്നും പറയാതിരിക്കുന്നതു പേടികൊണ്ടാവും. അതു ഞാൻ മനസ്സിലാക്കും. എന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, കംയൂണിസ്റ്റുകളും ചേലനാട്ടുകളും പറ്റ്വറ്ദ്ധന്മാരും കുഞ്ഞിക്കമാരും ടീസ്റ്റകളും ആണെന്നു ഞാൻ മനസ്സിലാക്കുന്നു.
“യുധിഷ്ടിരനെ കള്ളനെന്നു വിളിക്കുന്ന ദുര്യോധനന്മാരെ തകർക്കാൻ തുടക്കടിക്കും ഞാൻ; അവന്റെ അനുജന്റെ കുടൽമാല പുറത്തെടുക്കും ഞാൻ;ഉള്ളിപോലും കഴിക്കാത്ത ഞാ,നവന്റെ ചോരകുടിക്കും.“

ഇതു തന്നെയല്ലേ ഭാരതം? മഹാഭാരതം?

Sulfikar Manalvayal said...

ജിപ്പൂസ്.
ആദ്യായിട്ടാ ഈ വഴി.....
തുടങ്ങുന്നു ഞാന്‍.
പഴമയില്‍ നിന്ന് തന്നെയായിക്കൂറെ എന്റെ ആരംഭം.
കൂടെ ചേര്‍ന്നിട്ടുണ്ട് ഞാനും. ഇനിയും കാണാം.
ആദ്യ വായന തന്നെ ഇഷ്ട്ടായി. ഒരു പാട് പഴകിയതാനെങ്കിലും. "ചെരിപ്പേര്‍" അതിനെക്കുറിച്ച് എഴുതാന്‍ തോന്നിയ നല്ല ബുദ്ധി. അഭിനന്ദിക്കുന്നു.
ഇനിയും വരാം. കുറേശെ ആയി.

LinkWithin

Related Posts with Thumbnails