Friday, September 2, 2011

മരണം ഒഴുകിയ വഴി


വിക്ടറിന്‍റെ അവസാന ക്ലിക്ക്

ഒഴുകി വരുന്നുണ്ടെന്തോ
മലയോ മരമോ!
എന്താകിലുമവര്‍ണ്ണനീയം
നിന്‍ സൗന്ദര്യം.

മതി മറന്നലറി വരുന്നുണ്ട്
മാറില്‍ വന്നലക്കാന്‍.
ഇനിയത് മരണമാകിലും
മനസ്സില്‍ മയിലാടുന്നത്
നിന്‍ നിറ സൗന്ദര്യം മഴമകളേ..

മണ്ണും മരവും കൊണ്ടെന്നെ നീ
മൂടിയാലും
ഈ മഴക്കാട്ടിലെന്‍ സ്വപ്നങ്ങളെ
മറമാടിയാലും
മറക്കില്ല
മഞ്ഞണിഞ്ഞ നിന്‍ മുഖം.

മുടിയില്‍ ഈറനണിഞ്ഞ്
മാമല നാട്ടില്‍ നീ വിരുന്നെത്തുമ്പോള്‍
വന്നണയും ഞാന്‍
മരണം ഒഴുകിയീ വഴിത്താരയില്‍.

കാലം ഏതേത്
ദിക്കിലൊളിപ്പിച്ചാലും
ആവില്ല മറഞ്ഞിരിക്കാന്‍
നിന്നെ പിരിഞ്ഞിരിക്കാന്‍.

(പോട്ടം, കട: ഗൂഗിളിന്)

11 comments:

ജിപ്പൂസ് said...

ഒരു മഴച്ചിത്രത്തിനായി ഗൂഗിളില്‍ തപ്പിയപ്പോള്‍ കണ്ടു.ജീവനേക്കാള്‍ മഴയെ പ്രണയിച്ചൊരുവന്‍റെ ചിത്രം.അവസാന ചിത്രം!

സങ്കൽ‌പ്പങ്ങൾ said...

ആശംസകള്‍....
നന്നായി

മുകിൽ said...

ഈ ചിത്രം കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്, ജിപ്പൂസ്.
നന്നായി അവതരണം.

Junaiths said...

വിക്ടറെ നിനക്കായ്..നിനക്കായ് മാത്രം..
നന്നായെടാ മോനെ...

നിതിന്‍‌ said...

വിക്ടര്‍ ജോര്‍ജ്ജിനുള്ള നല്ലോരു ഓര്‍മ്മക്കുറിപ്പ്...

നന്നായി.

ആശംസകള്‍...

Unknown said...

അവസാന ചിത്രം!!

ബഷീർ said...

നല്ലോരു ഓര്‍മ്മക്കുറിപ്പ്...

റശീദ് പുന്നശ്ശേരി said...

മഴയെ പ്രണയിച്ച വിക്ടര്‍ ജോര്‍ജ് എന്ന മഹാനായ ഫോടോഗ്രാഫരെ സ്മരിച്ഛതിനു നന്ദി

പുലരി said...

ജിപ്പൂസ്..........:))))

ഇലഞ്ഞിപൂക്കള്‍ said...

ഒരു നനുത്ത മഴച്ചാറല്‍ പോലെ ഹൃദ്യമായ വരികള്‍.. പറഞ്ഞത് മഴയുടെ കൂട്ടുകാരനെ കുറിച്ചാകുമ്പോള്‍ സൌന്ദര്യമേറെ.. ഒരുപാടിഷ്ടായി എനിക്കീ കവിത.

ദൃശ്യ- INTIMATE STRANGER said...

അവസാന ചിത്രം അല്ലെ...ഈ പോസ്റ്റ്‌ ചെയ്തിതു നന്ദി..അനുയോജ്യമായ വരികളും നന്നായിരിക്കുന്നു..

LinkWithin

Related Posts with Thumbnails