Friday, February 24, 2012

പോയളിയോ..




അങ്ങനെ എന്‍റെ ഊഴമായി.കാറിനടുത്തെത്തി ഡോറ് പയ്യെ തുറന്നു നീട്ടിയൊരു സലാം പറഞ്ഞു.അസ്സലാമു അലൈക്കും സര്‍.'അലൈക്കും' എന്നതിലെ 'ഐന്‍' എന്ന അക്ഷരം പടച്ചോന്‍ തന്ന ഭവ്യത മുഴുവനും ആവാഹിച്ച് കൂട്ടിക്കുഴച്ച് പുറത്തെത്തിച്ചപ്പോള്‍ 'ഐനിനു' പകരം അത് വേറെന്തൊക്കെയോ ആയി പരിണമിച്ചിരുന്നുവെന്നത് വാസ്തവം.

വ‌‌അലൈകുമുസ്സലാം.താഴ്മയോടെ സീറ്റ് പോലും അറിയാതെ ഞാന്‍ കയറിയിരുന്നു.സീറ്റ് ബെല്‍റ്റ് വലിച്ചിട്ടു.സൈഡ് മിറേര്‍സ് രണ്ടും കിറുകൃത്യം.എങ്കിലും പഠിപ്പിച്ച് വിട്ട പോലെ ഇടത് വശത്തെ മിററൊന്ന് മുകളിലേക്കും താഴേക്കും തിരിച്ചു.വലതു വശത്തെ മിററിനായി കൈനീട്ടി.ഒന്ന് രണ്ട്.ആഞ്ഞെത്തിച്ചിട്ടും പണ്ടാരം നടക്കുന്നില്ല.മൂന്നാമതൊരുവട്ടം കൂടി തുനിഞ്ഞപ്പോള്‍ പോലീസുകാരന്‍ ബ്ലോക്കീട്ട് മൊഴിഞ്ഞു.ആ ബെല്‍റ്റഴിച്ചിട്ട് സര്‍ക്കാസിക്കെട ഗഡീ...

ശ്ശൊ...വെപ്രാളത്തിനിടയില്‍ അതങ്ങു മറന്നു ഞാന്‍.ബെല്‍റ്റ് അഴിച്ച് വലത്തെ സൈഡ് മിറര്‍ മുകളിലേക്കും താഴേക്കും നീക്കുന്ന ആ സുനയില്‍ ആഞ്ഞൊന്ന് പിടിച്ചു.ഡിം...ദാ കിടക്കുന്ന് സുന കയ്യില്‍!മിറര്‍ ആണെങ്കിലോ‍ ഭൂമീദേവിക്ക് സമാന്തരമായി ചെരിഞ്ഞു.ബദ്‌രീങ്ങളെ കെണിഞ്ഞല്ല.മലം കാലിലായ കോലത്തിലായി ഞാന്‍.പൊട്ടിപ്പോന്ന സുന കയ്യില്‍ പിടിച്ച് ശുര്‍ത്തയെ ദയനീയമായൊന്ന് നോക്കി.മാലിഷ് മൈ ശുര്‍ത്താജീ..യീ മൈല്‍‌വാഹനം ജാംബവാന്‍റെ കാലത്തുള്ളതാണ് സാആആര്‍...മാപ്പാക്കണേ എന്ന് കണ്ണു കൊണ്ടു മൊഴിഞ്ഞു.നാട്ടിലാണെങ്കില്‍ ചെകിട് മൂളേണ്ട ടൈം കഴിഞ്ഞു.ഫാഗ്യത്തിന് ശുര്‍ത്തേട്ടന്‍ പൊട്ടിച്ചില്ല.തരിച്ചിരിക്കുന്ന എന്നെ നോക്കി അങ്ങോര്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.ഇറങ്ങിപ്പോയി മിറര്‍ നേരെയാക്കെടാ യെന്ന്.

പയ്യെ ഇറങ്ങി മിറര്‍ പൂര്‍‌വ്വസ്ഥിതിയിലാക്കി തിരിച്ച് വന്നിരുന്നു.സീറ്റ് ബെല്‍റ്റിട്ടു ബിസ്മി ചൊല്ലി ഫസ്റ്റ് ഗിയറിട്ടു.തെല്ലൊരു കുലുക്കത്തോടെയും ഞരക്കത്തോടെയും ശകടം മുന്നോട്ട് നീങ്ങി.സെക്കന്‍റ്, തേര്‍ഡ്, ഫോര്‍ത്ത്.ഹോ..എവിടുന്നൊക്കെയോ കുറച്ച് എയര്‍ വലിച്ചെടുത്ത് ദീര്‍ഘമായിത്തന്നെ പുറത്തേക്ക് വിട്ടു.ഓടിയോടി സാധനം ഒരു റൗണ്ട് എബൗട്ടിലെത്തി.സാമാന്യം സ്പീഡൊക്കെ ഉണ്ടേലും മൂന്ന് പോര രണ്ടാം ഗിയറില്‍ തന്നെ ആക്കിയിട്ടേ വണ്ടി എടുക്കാവൂ എന്നാണു പഠിപ്പിച്ച മാസ്റ്ററുടെ ഓര്‍ഡര്‍.

നാലില്‍ നിന്ന് മൂന്ന് പിന്നെ രണ്ട്.ചില്ലറപ്പണിയാപ്പാ യിത്! ബ്രേക്ക് ചവിട്ടി വണ്ടിയുടെ വേഗത കുറച്ചു.രണ്ടാം ഗിയറാക്കിയെന്ന ധാരണയില്‍ വണ്ടി മുന്നോട്ടെടുത്തു.മൂന്നില്‍ നിന്ന് നേരെ നാലിലേക്ക് തന്നെയായിരുന്നെടെയ് സാധനം വീണിരുന്നത്.കൂതറ ഗിയര്‍! ധനുഷിന്‍റെ ഥപ്പാംകൂത്ത് പോലെ കാറ് നാലു തുള്ള് തുള്ളി.കൂടെ ശുര്‍ത്തേട്ടനും.വണ്ടിയുടെ ചലനം നിലച്ചു.കൂടെ എന്‍റെ ഹൃദയമിടിപ്പും.

വണ്ടി സ്റ്റാര്‍ട്ട് ചെയ്തു റൗണ്ട് എബൗട്ടില്‍ നിന്നും ഒരുവിധം പുറത്തെത്തിച്ചു.റൗണ്ട് എബൗട്ട് കഴിഞ്ഞ പാട് തന്നെ റോഡിന് സൈഡിലേക്ക് കൈചൂണ്ടി വണ്ടി പാര്‍ക്കിക്കോളാന്‍ പറഞ്ഞു ശുര്‍ത്ത.പയ്യെ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ പറയണമെന്നുണ്ടായിരുന്നു. 'ചേട്ടാ മ്മ്‌ളു നാല് കൊല്ലമായി നാല് ചക്രത്തില്‍ നാട്ടില്‍ വിലസുന്നു.നാട്ടില്‍ നരിയാണു, ശിങ്കമാണു.' പറയാന്‍ ഗഡി ഒന്ന് നോക്കണ്ടേ ഇഞ്ഞാട്ട്.സര്‍‌വ്വം തകര്‍ന്ന് ഞാന്‍ ഇറങ്ങിപ്പോന്നു.

അങ്ങനെ തിരികെ ഡ്രൈവിങ് സ്കൂളിലെത്തി.ഏറെ കാത്തിരിക്കേണ്ടി വന്നില്ല.ഞങ്ങള്‍ പത്ത് പതിനെട്ട് പേരെ വിളിച്ച് നിരത്തി നിര്‍ത്തി സുഡാനിയൊരുത്തന്‍.ഉടന്‍ പ്രഖ്യാപനം വന്നു. 'യു ഫെയില്‍ദ്.ഗോ ഹോം.' ഓന്‍റെ ഓഞ്ഞ ഇംഗ്ലീഷിലെ ഡയലോഗ് കേട്ടപ്പോ എന്തോ ചൊറിഞ്ഞു വന്നു.തോറ്റത് തോറ്റ്.വീട്ടീ പോവാന്‍ പറയാന്‍ നീയാരാടാ തെണ്ടീ..

അങ്ങനെ കന്നി ടെസ്റ്റ് പോയളിയന്മാരേ..ആ 'ഐന്‍' എന്നക്ഷരം പുറത്തെത്തിക്കാന്‍ ഞാന്‍ പെട്ട പാടെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ :(

12 comments:

mayflowers said...

പരാജയമാണുണ്ണീ വിജയത്തിന്റെ ചവിട്ടു പടി.
ശാന്ത് ഹോ ജാഓ ബേട്ടാ..

Unknown said...

സാരമില്ല അടുത്തതിൽ ശരിയാക്കാം...

Cv Thankappan said...

അടുത്ത തവണ.

Junaiths said...

ഇനിയുമെത്ര അവസരങ്ങൾ കിടക്കുന്നുണ്ണീ.....:)

മുകിൽ said...

ശരിയാവും.
കാലം കുറെയായല്ലോ കണ്ടിട്ട്.

Cm Shakeer said...

പണി പാളിയല്ലേ ? സാരമില്ല അടുത്ത പ്രാവശ്യം 'ഐന്‍' ശരിയാക്കിയിട്ട് പോയാമതി. ഈയുള്ളവന്‍ ആദ്യ ടെസ്റ്റില്‍ വിജനമായ റോഡില്‍ നാട്ടിലെ പോലെ ഇടത് വശം ചേര്‍ന്നാണ് വണ്ടി പായിച്ചത്, ഇതാണ് നാട്ടില്‍ വണ്ടിയോടിച്ച് ശീലച്ചവര്‍ക്ക് ഇവിടെ പാലം കടക്കാന്‍ പ്രയാസമാണന്ന് പറയുന്നത്. സരസമായ വിവരണം, നന്നായി ജിപ്പൂ.

Nizampa said...

രണ്ടെണ്ണം ബാകിയില്ലേ ശെരിയാകും.............

Sidheek Thozhiyoor said...

ഒന്നില്‍ പിഴച്ചാല്‍ പതിനൊന്നിലെ ശെരിയാകൂ എന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുന്നെന്നു തോന്നുന്നു , അതോണ്ടെങ്കിലും ആയാമതിയായിരുന്നു..ഐനിന്റെ കാര്യം വല്യ പെടാപാടുതന്നെയാണ്.

Muhammed Shafeeque said...

എന്‍റെ ജിപ്പൂസേ സാരമില്ല മെയ്‌ മാസത്തിനു മുന്‍പ്‌ എടുത്താല്‍ മതി :) .... നാട്ടില്‍ ആയിരുന്നു ഇങ്ങനെയൊക്കെ സംബവിച്ചതെന്കില്‍ നമ്മുടെ ഏമാന്‍ മാര്‍ $%##@$%^^%^%(^ ഇങ്ങനെ വിളിച്ചു വണ്ടിയില്‍ നിന്നും ഇറക്കി വിട്ടെനെ...

ജിപ്പൂസ് said...

ശാന്തിയിരിക്കുന്നു മെയ് മാത പുസ്പമേ :) വൈകിയതിന് സോറി കേട്ടോ.ആപ്പീസിലിച്ചിരി തിരക്കിലായിപ്പോയി.

@ജുവൈരിയ,തങ്കപ്പന്‍ & നിസാം, അടുത്തതല്ലെങ്കില്‍ അതിനടുത്തത് :)

ജുനൈദ്, പോങ്ങന്‍റെ പോസ്റ്റീന്ന് വേണല്ലേ അനിയന്‍റെ നിക്കാഹ് വിവരം അറിയാന്‍ . ഹും :(

ഇവിടൊക്കെത്തന്നെയുണ്ട് മുകിലേച്ചീ..

'ഞങ്ങള്‍ ഇടതന്മാരാണ്.ഞങ്ങള്‍ വലത്തേ സൈഡിലൂടെ ഓടിക്കാനോ!' എന്ന് പണ്ട് നാട്ടില്‍ നിന്ന് വന്ന ചില മൂത്ത സഖാക്കന്മാര്‍ പറഞ്ഞിട്ടുണ്ടത്രെ.അപ്പോ ഷക്കീര്‍ക്കയും ഇടതനാണല്ലേ :)

സിദ്ധീഖ, പടച്ചോനേ പതിനൊന്നാ !! നാവു വളക്കല്ല് ന്‍റെ ചെങ്ങായീ..

സെപീക്ക്, മെയ് മാസത്തിനു മുമ്പ് കിട്ടിയില്ലേല്‍ ഞാന്‍ ഗൈഗ്ഗൂലി കൊടുത്തെടുക്കും.ഹാ :)

നാമൂസ് said...

ഈ പാടൊക്കെ കരുതീട്ടാണ് ഞമ്മള് ഇപ്പനിക്ക് നില്‍ക്കാത്തത്. !

Muhammed Shafeeque said...

അങ്ങനെ ജിപ്പുവിനു ഇന്ന് ലൈസന്‍സ്‌ കിട്ടി :)

LinkWithin

Related Posts with Thumbnails