Thursday, January 22, 2009

ബൂകമ്പം


ഈയുള്ളവനും സ്വന്തമായി ഒരിടമുള്ള ഈ ബൂലോകം ഇങ്ങനെ കിടന്നു കുലുങ്ങിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു രാമനാമം ജപിച്ച് ഇരിക്കാന്നു വെച്ചാല്‍ അതില്‍പ്പരം തെറ്റ് വേറെന്തുണ്ട് ?ബൂലോകത്തിന്റെ കുലുക്കം പിടിച്ചു നിര്‍ത്താനുള്ള ശ്രമമെന്ന് ആരേലും ഇതിനെ വ്യാഖ്യാനിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ല.'ബൂകമ്പ' ബാധിതപ്രദേശങ്ങളിലൂടെ ഒന്നു ചുറ്റിയടിച്ചപ്പോള്‍ അപക്വമായ ഈ മനസ്സില്‍ തോന്നിയ ചില ചിന്തകള്‍.അത്രേ ഉള്ളൂ.

നമ്മുടെ കുരുത്തം കെട്ടവന്‍ കുളത്തില്‍ കല്ലിട്ടാല്‍ എങ്ങനിരിക്കും?ഏതു ബൂലോകമാനവനും പറയും. (((((( ബ്ലും )))))) പക്ഷെ ഇപ്രാവശ്യം കല്ലിട്ടത് നമ്മുടെ കുരുത്തം കെട്ടോന്‍ അല്ലാട്ടോ.ഒരു ചിത്രകാരന്‍. .കുളമാണെന്നു കരുതി അങ്ങോര് കല്ലെടുത്തിട്ടത് ഏതോ സിംഹത്തിന്റെ മടയിലേക്കാണെന്നും ഒരഭിപ്രായമുണ്ട്.അറിഞ്ഞോ അറിയാതെയോ മൂപ്പര്‍ എടുത്തിട്ടത് ഒരു വലിയ പാറക്കല്ലു തന്നെയായിരുന്നു.കുളം മാത്രമല്ല ബൂലോകം മൊത്തം കുലുങ്ങി.ദാ ഞാനിതെഴുതുമ്പോഴും കുലുക്കം നിന്നിട്ടില്ല.അതിന്റെ ഓളങ്ങള്‍ ഇങ്ങനെ അടിച്ചടിച്ച് പയ്യെ ഈ പാവപ്പെട്ടോന്റെ ഇടത്തിലും എത്തി.പുതുതായി മേഞ്ഞ എന്റെ ഇടം ശക്തമായ ഓളത്തില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ഒരു എളിയ ശ്രമമാണു.ഓവര്‍സ്മാര്‍ട്ടായെങ്കില്‍ ബ്ലോഗ് മുത്തപ്ഫന്മാരേ പൊറുക്കണം.

കുരുത്തം കെട്ടവന്‍റെ ബ്ലുമ്മിനു പകരം ഇവിടെ വേറെന്തൊക്കെയോ ആണു കേള്‍ക്കുന്നത്.പറയാന്‍ കൊള്ളൂല.കടു കട്ടി.പൊലമോനേ...,കൂ & പൂ മോനേ എല്ലാം ഉണ്ട്.വെറൈറ്റി ഉള്ളതിനാല്‍ അനോണിച്ചേട്ടന്മാര്‍ മടുപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണു.പത്തിരുപത്താറു കൊല്ലമായി ഞാന്‍ പഠിച്ച തെറികളൊന്നും ഒന്നുമായിരുന്നില്ല.എന്തായാലും ഒരു പാടു തെറികള്‍,എല്ലാം വെറൈറ്റി ! :)

കൂടുതലൊന്നും അറിഞ്ഞിട്ടില്ല എങ്കിലും ചിത്രകാരനെക്കുറിച്ച് രണ്ട് വാക്ക്.അദ്ധേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ അധികമാരും കൈ കടത്താന്‍ മടിക്കുന്നതു തന്നെയാണു. ജീവിതത്തില്‍ നേരിടേണ്ടി വന്നതും കേട്ടറിഞ്ഞതുമായ കയ്പ്പേറിയ അനുഭവങ്ങള്‍ തന്നെയായിരിക്കാം ഒരു പക്ഷെ ചിത്രകാരനെക്കൊണ്ട് ഇതെല്ലാം പച്ചക്കു വിളിച്ചു പറയിപ്പിക്കുന്നത്.താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിലനില്ക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കേണ്ടത് ചിത്രകാരന്റെ കടമ തന്നെ.പലരും തൊടാന്‍ ഭയക്കുന്ന വിഷയങ്ങളില്‍ ചരിത്രാവബോധത്തോടെയുള്ള ചിത്രകാരന്റെ ഇടപെടലുകള്‍ വേറിട്ടത് തന്നെ.

"കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പ്രസിദ്ധമാണല്ലോ.ഇത്തരം മുട്ടന്‍ തെറികള്‍ പരസ്യമായി പാടി നടക്കുന്ന നാട്ടില്‍ ഏതെങ്കിലും ഒരാള്‍ സരസ്വതിയുടെ മുലകളുടെ എണ്ണമന്വേഷിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ.മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം."
ഇതു ഞാന്‍ എവിടെ നിന്നോ പെറുക്കിയെടുത്ത തോന്ന്യാസിയുടെ(ബ്ലോഗര്‍))) കമന്റാണേ.സെന്‍സര്‍ ചെയ്തിട്ടുണ്ട്.സത്യത്തില്‍ ചിത്രകാരനെ തെറി വിളിക്കുന്നവര്‍ ഇപ്പറഞ്ഞ സംഗതിക്ക് കൂടി ശാശ്വതമായൊരു പരിഹാരം കാണേണ്ടിയിരിക്കുന്നു.ഭക്തിയുടെ പേരില്‍ എന്ത് മുട്ടന്‍ തെറിയും നമുക്ക് പാടി നടക്കാം. ദൈവങ്ങളെ തുണിയുടുപ്പിക്കാതെ, പൂര്‍ണ്ണ നഗ്നയായും അര്‍ദ്ധ നഗ്നയായും ഒരു ശില്പിക്ക് കൊത്തിയുണ്ടാക്കാം.എന്നാല്‍ ശില്പി മറക്കാത്ത ദൈവത്തിന്റെ മുലയെക്കുറിച്ച് ആരെങ്കിലും രണ്ടു വാക്ക് പറഞ്ഞാല്‍ അതെങ്ങിനെ ജാതീയതയും വര്‍ഗ്ഗീയതയുമാകുന്നു.പിടികിട്ടാത്ത ലോജിക്ക് തന്നെ !

ചിത്രകാരന്റെ ഇടപെടലുകളില്‍ ദൈവ ഭക്തരായ മനുഷ്യരുടെ വികാരങ്ങള്‍ വ്രണപ്പെടുന്നുണ്ടെന്നത് ദു:ഖകരമായ വസ്തുതയാണ്.വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതുണ്ട് ചിത്രകാരന്‍. .എന്നതില്‍ രണ്ടഭിപ്രായമില്ല.എന്നാല്‍ നമ്മുടെ നഗ്നദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കുക അല്ലെങ്കില്‍ ദൈവങ്ങളുടെ വസ്ത്ര ധാരണത്തിനു ഒരു പെരുമാറ്റച്ചട്ടം (DRESS CODE) കൊണ്ട് വരിക എന്നതാണെന്നു തോന്നുന്നു ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കാനുള്ള പോം വഴി.
ചിത്രകാരന്റെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.പക്ഷെ ചില സ്ഥലങ്ങളിലെങ്കിലും അതിരു ലംഘിച്ചുള്ള ചിത്രകാരന്റെ എഴുത്തുകളെ പിന്തുണക്കാന്‍ ഞാനാളല്ല.ഏതോ ഒരു ശ്രേയസ്സിനു ചിത്രകാരന്‍ കൊടുത്ത മറുപടി വായിക്കാനിടയായി.സാംസ്കാരികമായി ഇത്രയൊക്കെ ഉന്നതിയില്‍ എത്തി എന്നഭിമാനിക്കുന്ന ഒരു മലയാളിക്ക് എങ്ങനെയായാലും (അത് ചിലപ്പോള്‍ ശ്രേയസ്സ് ഇരന്നു വാങ്ങിച്ചത് തന്നെയാണേലും) ആ തരം താണ ഭാഷയെ അംഗീകരിക്കാനാവില്ല.ചിത്രകാരന്റെ ഉദ്ധേശ ശുദ്ധിയെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ ഇത്തരം അസഭ്യ വര്‍ഷങ്ങള്‍ അദ്ധേഹം മാറ്റേണ്ടത് ബൂലോകത്തിലെ ആരോഗ്യപരമായ സം വാദത്തിനു അത്യന്താപേക്ഷിതമാണു.അദ്ധേഹത്തെ ആരോഗ്യപരമല്ലാത്ത സംവാദത്തിലേക്ക് വലിച്ചിഴക്കുന്ന മേല്‍വിലാസമുള്ളവരും ഇല്ലാത്തവരുമായ ബ്ലോഗര്‍മാരും ഇത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഇന്നു ഒരു സന്തോഷ് കേസാണു കൊടുത്തതെങ്കില്‍ നാളെ മറ്റൊരുത്തന്‍ കൈക്കോ കാലിനോ തലക്കോ ക്വട്ടേഷന്‍ കൊടുക്കുന്ന കാലവും അതിവിദൂരമായിരിക്കില്ല.
ഒന്നു കൂടെ പറയട്ടെ.അനവധി പോസ്റ്റുകളിലൂടെയും കമന്റുകളിലൂടേയും തന്റെ ഉള്ളില്‍ ഒരു വര്‍ഗ്ഗീയകോമരം അവസരവും കാത്തു കിടക്കുന്നുണ്ട് എന്നു ബൂലോകര്‍ക്കു മുമ്പില്‍ തെളിയിച്ചിട്ടുണ്ട് ചിലര്‍.. .ഒറീസ്സയില്‍ നടന്ന മനുഷ്യക്കുരുതിയും പാവപ്പെട്ട കന്യാസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതും ഇത്തരക്കാര്‍ക്ക് 'നാലു ഹിന്ദുക്കളും രണ്ടു ക്രിസ്ത്യാനികളും കൊല്ലപ്പെട്ട വെറും നിര്‍ഭാഗ്യകരമായ' സംഭവങ്ങള്‍ മാത്രമാണു.

ആരേയും പേരെടുത്ത് വിളിക്കാതെ തന്നെ പറയട്ടെ,ചിത്രകാരന്റെ ചോരക്കു വേണ്ടി ഇപ്പോള്‍ നടത്തുന്ന ഈ കൊലവിളി,അയാളെ ജാതി ഭ്രാന്ധനാക്കാനുള്ള വ്യഗ്രത ഇതെല്ലാം നിങ്ങളെ സ്വയം അപഹാസ്യരാക്കുന്നു കൂട്ടരേ...നാം വിഷമയമാക്കിയ ബൂലോകത്തിലെ ഇടങ്ങള്‍ വെടുപ്പാക്കിയിട്ടു പോരേ ചിത്രകാരന്റെ മേലുള്ള ഈ കുതിര കയറ്റം.

7 comments:

Anonymous said...

ഈ കേസ് ചിത്രകാരന്റെ ആ ദേവിയുടെ പോസ്റ്റിനെ ചൊല്ലി അല്ലാന്നു എത്രവട്ടം എത്രയോ പേര്‍ പറഞ്ഞു. ഏതാ ജിപ്പു, അതൊന്നും കാണുന്നില്ലേ?


ഒരു സമുദായത്തിനെ, അതിലെ സ്ത്രികളെ കുറിച്ചു മോശം പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമായി , സ്ഥിരമായി പബ്ലിഷ് ചെയ്യുന്നതിനെതിരെ ആണ് ഈ പരാതി.

നോട്ട് ദ പോയിന്റ് ആന്‍ഡ് ഡോണ്ട് ഫോര്‍ഗെറ്റ്

ജിപ്പൂസ് said...

നോട്ട് ചെയ്താരുന്നു അജ്ഞാതാ..
താങ്കളുടെ കമന്റ് കാണുന്നതിനു മുമ്പേ ഞാനത് തിരുത്തുകയും ചെയ്തിട്ടുണ്ട്.

Anonymous said...

Hi,
Yours is a valid note on the ongoing issue of Chithrakaaran and all those things. I respect your ability to see the points from both sides. And I wish there are more people like you in the world
Bloganaathan

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ വോട്ട് ചിത്രക്കാരന്!

പെണ്‍കൊടി said...

ഇതെന്തൊക്കെയാപ്പാ ഇവിടെ നടക്കുന്നത്!

- പെണ്‍കൊടി..

ജിപ്പൂസ് said...

വോട്ട് കൊടുത്തോളൂ സഗീര്‍ ഭായ്.മാഫി മുശ്കില്‍.
ചിത്രകാരന്‍ കൂടി ഉള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ നില നില്‍ക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കുവാനുള്ള അവകാശം നമുക്ക് അദ്ധേഹത്തിനു വക വച്ച് കൊടുക്കാം.ആ വിഷയത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ സംസ്കാര സമ്പന്നരാണു നമ്മള്‍.അത് മറക്കരുത്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ എന്തും വിളിച്ചു കൂവാമെന്നാണോ ?
ചിത്രകാരന്റെ ആ തെറിയഭിഷേകത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ നമുക്ക് ന്യായീകരിക്കാമോ ?
ആരോഗ്യപരമായ ഒരു സംവാദത്തെ അതു തടയിടുന്നില്ലേ ?

പെണ്‍കൊടീ... എന്തൊക്കെയോ നടക്ക്ണുണ്ട് ഇവ്ടെ.
കലികാലം അല്ലാതെന്താ പറയാ...!

Areekkodan | അരീക്കോടന്‍ said...

അമാന്തിക്കേണ്ട കേട്ടോ.
ധൈര്യായി കമന്റിക്കോളൂ...

LinkWithin

Related Posts with Thumbnails